text
stringlengths
1
219k
കേരളത്തിലെ ആദ്യത്തെ പ്രോസ്റ്റേറ്റ് യൂറോലിഫ്റ്റ് നടപടിക്രമം ആസ്റ്റര് മെഡ്സിറ്റി വിജയകരമായി നടത്തി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പുരുഷന്മാരെ ബാധിക്കുന്ന സിംപ്ട്ടോമാറ്റിക് പ്രോസ്റ്റേറ്റ് എന്ലാര്ജ്മെന്റ് അവസ്ഥയെ അതിജീവിക്കുവാന് സുപ്രധാനമായ വഴിത്തിരിവാണ് ഈ നോണ് ഇന്വേസീവ് ശസ്ത്രക്രിയാരഹിത രീതി. 51 കാരനായ കൊച്ചി സ്വദേശിയാണ് ആശുപത്രിയില് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യ വ്യക്തി. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുന്ന രോഗികള്ക്ക് ആശ്വാസം നല്കുന്ന ഒരു നോണ്-ഇന്വേസിവ് രീതിയാണ് പ്രോസ്റ്റാറ്റിക് യുറോലിഫ്റ്റ് നടപടിക്രമം. പ്രോസ്റ്റേറ്റ് വീക്കത്തിലേക്ക് നൈട്രോ നിപ്പുകള് സ്ഥാപിച്ച് വികാസം കുറയ്ക്കുന്ന അതിനൂതന ചികിത്സാ രീതിയാണിത്. ഇത് അടഞ്ഞ മൂത്രനാളി തുറന്ന് മൂത്രപ്രവാഹം സുഗമമാക്കുന്നു. കുറച്ച് മണിക്കൂറുകള് മാത്രം വേണ്ടിവരുന്ന ഈ നടപടിക്രമത്തിന് ശേഷം അതേ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാവുന്നതാണ്. ലോകമെമ്പാടുമുള്ള 35 ലക്ഷം പുരുഷന്മാരില് 80 ശതമാനം പേരിലും ഈ ചികിത്സാ രീതി ഫലപ്രദമായി വിജയിച്ചിട്ടുണ്ട്. 'അമ്പതുകളില് 40 ശതമാനത്തിലധികം പുരുഷന്മാര്ക്കും 60കളില് 70 ശതമാനത്തിലധികം പുരുഷന്മാര്ക്കും ബി. പി. എച്ച് ഉണ്ടെന്ന് ഗവേഷണങ്ങള് പറയുന്നു. 'യുറോലിഫ്റ്റ് നടപടിക്രമം ബി. പി. എച്ചിനുള്ള ദീര്ഘകാല പരിഹാരമാണ്. പരമ്പരാഗത ശസ്ത്രക്രിയാരീതികള്ക് ബദലായി നൂതനവും സുരക്ഷിതവുമായ യൂറോലിഫ്റ്റ് നടപടിക്രമം അവതരിപ്പിക്കുന്നതിലൂടെ 'ബി. പി . എച്ച് ഉള്ള ആളുകള്ക്ക് ഇതൊരു ആശ്വാസമായിരിക്കുമെന്ന് ആസ്റ്റര് മെഡ്സിറ്റിയിലെ ലേസര് എന്ഡോ യുറോളജി സീനിയര് കണ്സള്ട്ടന്റ് ,പ്രോഗ്രാം ഡയറക്ടറുമായ ഡോ. സന്ദീപ് പ്രഭാകരന് പറഞ്ഞു. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകാനും മൂത്രനാളിയിലേക്ക് അമരുവാനും കാരണമാകുന്ന അവസ്ഥയാണ് ബെനിന് പ്രോസ്റ്റാറ്റിക് ഹൈപ്പര്പ്ലാസിയ അഥവാ (ബി. പി. എച്ച്) ഇത് മൂത്രമൊഴിക്കാന് ബുദ്ധിമുട്ട്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്, മൂത്രസഞ്ചി അപൂര്ണ്ണമായി ശൂന്യമാക്കല് തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. യൂറോലിഫ്റ്റിനു പുറമെ, ബി. പി എച് നായി ഹോലെപ്, മിലെപ്, റോബോട്ടിക് പ്രോസ്റ്ററ്റെക്ടമി തുടങ്ങി നിരവധി ചികിത്സാ രീതികളും ആസ്റ്റര് മെഡ്സിറ്റി വാഗ്ദാനം ചെയ്യുന്നു. പരിചയസമ്പന്നരായ യൂറോളജിസ്റ്റുകളുടെ വിദഗ്ദ്ധ സേവനവും ഉറപ്പാക്കുന്നു. 'ജീവിതശൈലികളില് മാറ്റങ്ങള് കൊണ്ടുവരുന്നത് വഴിയും, മരുന്നുകളും ശസ്ത്രക്രിയകളും ഉപയോഗിച്ചും പ്രൊസ്റ്റേറ്റ് എന്ലാര്ജ്മെന്റിനായി വിവിധ ചികിത്സാരീതികള് ആസ്റ്റര് മെഡ്സിറ്റി നല്കുന്നു. പ്രോസ്റ്റേറ്റ് എന്ലാര്ജ്മെന്റിനായുള്ള ഏറ്റവും നൂതനമായ കേന്ദ്രമാണ് ആശുപത്രിയിലുള്ളതെന്ന് 'ആസ്റ്റര് മെഡ്സിറ്റി യൂറോളജി സീനിയര് കണ്സള്ട്ടന്റ് ഡോ. കിഷോര് ടി എ പറഞ്ഞു. 'വിവിധ ചികിത്സാരീതികള് ജനങ്ങള്ക്കായി നല്കി ആതുര സേവന സേവന രംഗത്ത് വര്ഷങ്ങളായി മുന്നിരയില് ഞങ്ങള് തുടര്ന്നുവരുന്നു. നൂതനമായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃത്യവും നിലവാരമുള്ളതുമായ ആരോഗ്യ സേവനം ജനങ്ങള്ക്ക് ഉറപ്പാക്കുവാന് ഞങ്ങള് പ്രതിജ്ഞാബദ്ധരാണെന്ന്' ആസ്റ്റര് മെഡ്സിറ്റി ഓപ്പറേഷന്സ് ഹെഡ് ജയേഷ് വി നായര് പറഞ്ഞു. ആസ്റ്റര് മെഡ്സിറ്റി ഓപ്പറേഷന്സ് ഹെഡ് ജയേഷ് വി നായര്, ആസ്റ്റര് മെഡ്സിറ്റിയിലെ സീനിയര് കണ്സള്ട്ടന്റ് ലേസര് എന്ഡോ യുറോളജി പ്രോഗ്രാം ഡയറക്ടര് ഡോ. സന്ദീപ് പ്രഭാകരന്, എന്നിവര് പത്രസമ്മേളനത്തില് പങ്കെടുത്തു.
മുംബൈഃ ഓഹരി വിപണിയില് കുതിപ്പ് തുടരുന്നു. സെന്സെക്സ് സര്വകാല റെക്കോര്ഡ് കുറിച്ചു. സെന്സെക്സ് 201 പോയിന്റ് ഉയര്ന്ന് 36928ലും നിഫ്റ്റി 14 പോയിന്റ് ഉയര്ന്ന് 11148ലുമാണ് വ്യാപാരം ആരംഭിച്ചത്. ഒട്ടുമിക്ക വ്യവസായ മേഖലകളിലും ഓഹരികള്ക്ക് കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ചൈനയടക്കമുള്ള ഏഷ്യന് രാജ്യങ്ങളില് സൂചികകള് ഉയര്ന്നതും യൂറോപ്പ് തകര്ച്ചയോടെ വ്യാപാരം തുടങ്ങിയതും വിപണിക്ക് കരുത്തായി.
ചെന്നൈഃ മതം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്കൂൾ ഹോസ്റ്റൽ വാർഡന്റെ നിരന്തര പീഡനം മൂലം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള സ്കൂളിലെ 12-ാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. സ്കൂളിൽ തുടർപഠനം നടത്തണമെങ്കിൽ മതംമാറണമെന്ന് വാർഡൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ പല രീതിയിലും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പൊങ്കൽ അവധിക്ക് വീട്ടിലേക്ക് പോകാൻ വിദ്യാർഥിനിയെ സമ്മതിച്ചില്ല. അവധി ദിവസങ്ങളിൽ സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികൾ ചെയ്യിച്ചുവെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.\nതുടർന്ന് പൂന്തോട്ടത്തിൽ അടിക്കാൻവെച്ചിരുന്ന കീടനാശിനി എടുത്ത് പെൺകുട്ടി കഴിക്കുകയായിരുന്നു. കുട്ടി അവശതയിൽ ആയതോടെ സമീപത്തെ ക്ലിനിക്കൽ എത്തിച്ചു. മാതാപിതാക്കളെത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാ്റ്റിയത്. ഇവിടെ 10 ദിവസം ഐസിയുവിൽ കിടന്നശേഷം മരിക്കുകയായിരുന്നു. ഐസിയുവിൽ നിന്നെടുത്ത വീഡിയ പെൺകുട്ടിയുടെ മരണമൊഴിയായി രേഖപ്പെടുത്തുമെന്നും ആ വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണന്നും പോലീസ് കൂട്ടിച്ചേര്ത്തു.
ടി. എൻ പ്രതാപൻ ഖത്തറിൽ ലോകകപ്പ് മത്സരം കാണാൻ എത്തിയത് രൂപ സാദൃശ്യമുള്ള മറ്റൊരാളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് . ഹയാ കാർഡായി ഉപയോഗിച്ചത് ഷിഹാബ് എന്ന ആളുടെ കാർഡ് ആണ് . കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം. വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന സമ്മേളനം മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് ഉദ്ഘാടനം ചെയ്തു. താൻ ജയിലിൽ അടയ്ക്കപ്പെട്ട കാലത്ത് തൻറെ സഹപ്രവർത്തകർ ജയിലിന് പുറത്ത് പോരാട്ടങ്ങൾ തുടർന്നുകൊണ്ടേയിരുന്നുഎന്നും പോരാട്ടങ്ങൾ അവസാനിക്കുന്നില്ല എന്നും എവിടെ മനുഷ്യാവകാശധ്വംസനമുണ്ടാകുന്നോ അവിടെയെല്ലാം മനുഷ്യാവകാശപ്രവർത്തകരുടെ ചെറുത്ത് നിൽപ്പ് ഉണ്ടായിക്കൊണ്ടേയിരിക്കും എന്നും ടീസ്റ്റ പറഞ്ഞു. അത് നാടക പ്രവർത്തകർക്ക് പ്രചോദനമാവട്ടെയെന്നും ടീസ്റ്റ ഉദ്ബോധിപ്പിച്ചു. നാടക് സംസ്ഥാന പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തി. നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ സ്വാഗതം ആശംസിച്ചു. നാടക് സംസ്ഥാന കമ്മിറ്റി അംഗം ഡി രഘുത്തമൻ നന്ദി പറഞ്ഞു. തുടർന്ന് കല, സംസ്കാരം, മാധ്യമങ്ങൾ എന്ന വിഷയത്തിൽ മാധ്യമ സെമിനാർ നടന്നു. ഡെക്കാൺ ക്രോണിക്കിൾ എക്സിക്യൂട്ടീവ് എഡിറ്റർ കെ ജെ ജേക്കബ്, അധ്യാപികയും എഴുത്തുകാരിയുമായ എസ് ശാരദക്കുട്ടി, മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ അഭിലാഷ് മോഹനൻ, മീഡിയ കൺസൾട്ടന്റ് അനുപമ മോഹൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു. തുടർന്ന് വൈകുന്നേരം 7 മണിക്ക് മണിപ്പൂരിൽ നിന്നുള്ള നാടകം അന്ധായുഗ് ടാഗോർ തിയേറ്ററിൽ അവതരിപ്പിച്ചു. ധരം വീർ ഭാരതിയുടെ രചനയിൽ ജോയ് മെയ്സനം ആണ് നാടകം സംവിധാനം ചെയ്തത്. കേരളത്തിലെ അഞ്ഞൂറോളം നാടക പ്രവർത്തകരോടൊപ്പം ബാംഗ്ലൂരിൽ നിന്നുള്ള നാടക പ്രവർത്തകരും പ്രതിനിധികളായി എത്തിയിട്ടുണ്ട്. . മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം 27 ന് സമാപിക്കും. കൈരളി ഓണ്ലൈന് വാര്ത്തകള് വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില് അംഗമാകാന് ഈ ലിങ്കില് ക്ലിക്ക് ചെയ്യുക.
കരുവാറ്റാസ്വാമികൾ എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്ന സ്വാമിരാമഭദ്രന്റെ മഹാമന്ത്രങ്ങളിൽ പ്രഥമമായിരുന്നത് 'ഓം നമോ ഭഗവതേ വാസുദേവായ' ആ മഹത്മന്ത്രത്തിന് പ്രചുരപ്രാചരം കൊടുക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റിയെങ്കിലും അതിന്റെ ഭാരിച്ച ജോലികൾ തന്റെ ശിഷ്യസഞ്ചയങ്ങളെ ഏൽപിച്ചിട്ടുണ്ട്. കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റാ എൻ.എസ്.എസ്. ഹൈസ്കൂളിനു സമീപം വളരെ സാമ്പത്തികപരാധീനതയിൽ കഴിഞ്ഞുവന്ന ഒരു വീട്ടിലാണ് സ്വാമി 'രാമൻ' ജനിച്ചത്. രാമന് പേരും പെരുമയുമുള്ള ബന്ധുക്കൾ ആരും തന്നെയില്ലായിരുന്നു. ജീവിതത്തിന്റെ പ്രാഥമിക ആവശ്യമായ ആഹാരംപോലും രാമൻ മുട്ടുവന്നതുകൊണ്ട് പല്ലനയുള്ള ഒരു ധനികകുടുംബത്തിൽ വീട്ടുജോലിയ്ക്കുപോകാൻ നിർബന്ധിതനായി. കുട്ടിയായിരിക്കുമ്പോൾ തന്നെ പല വ്യത്യസ്തസ്വഭാവങ്ങളും നാട്ടുകാരും വീട്ടുകാരും രാമനിൽ കണ്ടിട്ടുണ്ട്. സൽഗുണസമ്പന്നനും വിനീതനുമായ ആ ബാലനെ എല്ലാപേരും ഇഷ്ടപ്പെട്ടിരുന്നു. രാമൻ ജോലിയ്ക്കുനിന്ന വീട്ടിൽ രാമനെ കൂടാതെ പ്രായമായ മറ്റ് മൂന്നാലുഭൃത്യന്മാർകൂടി ഉണ്ടായിരുന്നു. മറ്റു ജോലിക്കാരുടെകൂടെ രാത്രി ഉറങ്ങാൻ കിടക്കുന്ന 'രാമൻ' നിത്യേന അർധരാത്രിയിൽ ഇറങ്ങി എങ്ങോട്ടാ പോകുക പതിവായി. തങ്ങളുടെ ഈ കൂട്ടുകാരൻ എന്തോ അനാവശ്യങ്ങൾക്കായി പോകുകയാണെന്നുള്ള നിഗമനത്തിൽ എത്തിച്ചേർന്നു. അവർ ഈ വിവരം രഹസ്യമായി കുടുംബകാരണവന്മാരെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം രാമനെ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ദിവസം എല്ലാപേരും ഉറങ്ങുന്ന മട്ടിൽ കിടന്നു. നമ്മുടെ 'രാമൻ' പതുക്കെ എഴുന്നേറ്റ് യാത്രയായി കൂട്ടുകാർ രാമനെ പിൻതുടർന്നു. രാമൻ പോയത് മറ്റെങ്ങുമല്ല. നേരേ കടൽ തീരത്തേയ്ക്കാണ്. കടലിൽ ഇറങ്ങി കുളി കഴിഞ്ഞ് ആ മണലിൽ തന്നെയിരുന്ന് ധ്യാനം ആരംഭിച്ചു. സൂക്ഷിപ്പുകാർ പ്രയാസത്തിലായി. അവർ പതുങ്ങിയിരിക്കുയാണ്. നേരം പോകുന്നില്ല. ഏതാണ്ട് വെളുപ്പിന് അഞ്ച് നാഴികയുള്ളപ്പോൾ രാമനെഴുന്നേറ്റു. കൂട്ടുകാർ അതിവേഗം ഓടി അവരവരുടെ കിടക്കകളിൽ സ്ഥലംപിടിച്ച് ഉറങ്ങുന്ന മട്ടിൽ കിടന്നു. ആ ആത്മാനന്ദസ്വരൂപിയായ രാമനുണ്ടോ ഇതു വലതും അറിയുന്നു. താൻ പതിവുപോലെ കിടക്കയിൽ വന്നു കിടന്നു. മറ്റു ജോലിക്കാർ എഴുന്നേറ്റ സമയത്തിന് രാമനും എഴുന്നേറ്റ് ജോലയിൽ പ്രവേശിച്ചു. തലേന്നാൾ രാത്രിയിലെ പൂർണ്ണവിവരം വളരെ ലജ്ജയോടുകൂടിതന്നെ രാമന്റെ കൂട്ടുജോലിക്കാർ കാരണവരെ ധരിപ്പിച്ചു. അദ്ദേഹം പരിഭ്രമിച്ചു ഭയന്നു. ഈശ്വരഭക്തന്റെ മുമ്പിൽ തലകുനിക്കാത്തവരായി ആരുമില്ല. കാരണവർ രാമനെ വിളിച്ചു. 'രാമൻ ഇന്നുമുതൽ ജോലിയൊന്നും ചെയ്യണ്ട, ഇവിടെവിടെയങ്കിലും സൌകര്യമായി ഇരുന്ന് ധ്യാനിച്ചാൽ മതി' എന്ന് വളരെ വിനീതമായി പറഞ്ഞു. രാമൻ എന്തൊക്കെയോ മനസ്സിലായി. തന്റെ നിഷ്ഠയ്ക്കും ചിട്ടയ്ക്കും ഇനിയും അവിടം പറ്റിയതല്ലെന്ന് മനസ്സിലായി ശേഷം, രാമൻ ആരോടുമൊന്നും പറയാതെ അർധരാത്രിയിൽ സ്ഥലം വിട്ടു. കാരണവരും രാമന്റെ വീട്ടുകാരും അദ്ദേഹത്തെ പല സ്ഥലങ്ങളില്ലും അന്വേഷിച്ചു. ഒരു തുമ്പും കിട്ടിയില്ല. കാവി വസ്ത്രധാരയായിട്ടാണ് വളരെ വർഷങ്ങൾക്കുശേഷം നമ്മുടെ 'രാമൻ' മടങ്ങിയെത്തിയത്. 'ഹരി ഓം, ഹരി ഓം' എന്നുള്ള മന്ത്രം ഇടവിട്ട് പറയുകയല്ലാതെ വലിയ വർത്തമാനമൊന്നും അദ്ദേഹം പറയുക പതിവില്ലായിരുന്നു. നാട്ടിലുള്ള സകല പ്രമാണിമാരും അദ്ദേഹത്തെ അംഗീകരിച്ചു. ആരും പറഞ്ഞില്ല അദ്ദേഹം 'കള്ള' നാണെന്നു, 'ദുഷ്ടനാണെന്ന്. അദ്ദേഹത്തിന്റെ ആ നാദബ്രഹ്മത്തിന്റെ മുമ്പിൽ എല്ലാപേരും പണ്ഡതനും പാമരനും കുചേലനും കുബേരനും സാഷ്ടാംഗം വീണുപോയി. രാമനെ പിന്നെ 'കരുവാറ്റാ സ്വാമികൾ' എന്ന നാമധേയത്തിലാണ് അറിയപ്പെട്ടത്. മാതൃഭക്തനായ അദ്ദേഹം തന്റെ അമ്മ താമസിച്ച വീടിന്റെ തെക്കുവശത്തുള്ള പറമ്പിൽ പർണശാല കെട്ടി താമസമാക്കി. പർണശാലയെന്നു പറഞ്ഞാൽ വെറുമൊരു കുടിൽ. ഒരാൾക്ക് കഷ്ടിച്ച് ഒന്നു കിടക്കാം. വളരെ കുനിഞ്ഞു മാത്രമേ അതിനുള്ളിലേയ്ക്ക് കയറാൻ സാധിക്കൂ. നാട്ടുകാരെക്കൊണ്ട് ഈശ്വരനാമങ്ങൾ ചൊല്ലിക്കുന്നതിനും അവർക്ക് അതിനുള്ള ഒരു ശീലം കൊടുക്കുന്നതിനും മാത്രമായി സ്വാമിജിയുടെ ശ്രദ്ധ. എത്ര നാമം ചൊല്ലിയാലും അദ്ദേഹം തൃപ്തനാവുകയില്ല. അദ്ദേഹം ചെല്ലുന്നയിടത്തെല്ലാം ഒരു വലിയ ജനപ്രവാഹം തന്നെയായി. ആരോടും ഒരു വ്യത്യാസവും കാട്ടാതെയുള്ള അദ്ദേഹത്തിന്റെ വിനിതീമായ പെരുമാറ്റം കൂടുതൽ കൂടുതൽ ആളുകളെ ആകർഷിച്ചു തുടങ്ങി. ആരുടെയും ക്ഷണം അദ്ദേഹം നിരസിച്ചില്ല അദ്ദേഹം ഒരു പ്രാവശ്യം ഒരു വീട്ടിൽ ചെന്നാൽ ആ വീട്ടിൽ നാമജപത്തിന്റെ വിത്ത് കിളിച്ചുകഴിയും. ആ ചെടികൾ ഇന്നും നശിച്ചിട്ടില്ല. പൂത്തു കായ്ചിട്ടേയുള്ളൂ. കരുവാറ്റാസ്വാമികൾ ഒരിക്കലും പണം സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന് ഒന്നും വേണ്ട. അതുകൊണ്ട് എല്ലാം അദ്ദേഹത്തിന്റെയടുത്ത് പ്രവഹിക്കാൻ തുടങ്ങി. ഇതാണല്ലോ ലോകരഹസ്യംതന്നെ. എല്ലാം ഉപേക്ഷിച്ച് വെറും മുട്ടറ്റമുള്ളമുണ്ടും ഉടുത്തുകൊണ്ട് വട്ടമേശസമ്മേളനത്തിനെത്തിയ മഹാത്മാഗാന്ധിജിയെ സ്വീകരിക്കാൻ എത്രയെത്ര കാറുകളാണ് തുറമുഖത്ത് കാത്തുകിടന്നത്? കരുവാറ്റാസ്വാമികൾ എവിടെയാണോ അവിടെയെല്ലാം സാധുപൂജയും നടന്നിരുന്നു. അദ്ദേഹത്തിന് അല്ലാത്ത സ്ഥലത്തിരിയ്ക്കാൻ മനസ്സുണ്ടായിരുന്നില്ല. ഒരു വീട്ടിലോട്ട് അദ്ദേഹം ചെന്നു കയറാത്ത താമസം - നിലവിളക്കായി, കർപ്പൂരമായി, പഴമായി, പാലായി - എന്നുവേണ്ട സദ്യവരെ ആകുന്നു. ഇതെല്ലാം ഇത്ര പെട്ടെന്ന് ഉണ്ടാകുന്നുവെന്നുള്ളത് അതിശയം മാത്രമായിട്ടുണ്ട്. ആശ്രമത്തിൽ ചില സദ്യകൾ നടത്താറുണ്ടായിരുന്നു. ആരും ഒന്നും കരുതണ്ടാ. ഒന്നുമില്ലാത്ത ഈ ദരിദ്രന്റെ പർണശാലയിലെ ചട്ടങ്ങൾ കണ്ടാൽ ചിലപ്പോൾ അത്ഭുതപ്പെട്ടു പോകുമായിരുന്നു. നേരം വെളുക്കുമ്പോൾ ഒന്നുമില്ല ഒരു പത്തുമണിയാകുമ്പോൾ ഈശ്വരാ അരിവരുന്നു. വിറകുവരുന്നു എന്നുവേണ്ട ഉപ്പുതൊട്ട് കർപ്പൂരം വരെ എത്തികഴിയും. ഒരു ദിവസം സദ്യയെല്ലാം ഒരുങ്ങി. പക്ഷെ ഇല മാത്രമുണ്ടായിരുന്നില്ല. സ്വാമികൾ ഇതൊന്നും അറിയുക പതിവില്ല. അദ്ദേഹം വെറും നാമജപത്തിൽമാത്രം മുഴുകി മറ്റുള്ളവരെ അതിൽ മുക്കിയും ഇരിക്കുകയായിരുന്നു. ആശ്രമവാസികളിൽ ഒരാൾ അദ്ദേഹത്തെ സമീപിച്ചു. 'ഇല ഇല്ല' എന്നു പറഞ്ഞു. 'ഹരി ഓം ഹരി ഓം ഇല വന്നേയ്ക്കും എന്നു മറുപടിയും പറഞ്ഞു. അതിശയമെന്നുപറയട്ടെ ഏതാണ്ട ഉച്ചയ്ക്കു ഒരു പന്ത്രണ്ടു മണിയായപ്പോൾ ഒരു ലോറി അതിവേഗം ഇരമ്പിപാഞ്ഞ് ആശ്രമമുറ്റത്ത് വന്നുനിന്നു. ക്ഷമാപണത്തോടുകൂടിയാണ് ആ ലോറി മുഴുവൻ ഇലയുമായി വന്നയാൾ സ്വാമിയോടിപ്രകാരം പറഞ്ഞത് 'ഇല സ്വല്പം താമസിച്ചുപോയേ. ഭഗവാനേ നിന്റെ ഭക്തന്റെ ദാസൻ തന്നെയാണു നീ. വെറും ഭക്തി കാണിച്ചാൽ മാത്രംപോര. ജനങ്ങളെ കബളിപ്പിക്കാൻ സംസ്കൃതശ്ലോകങ്ങൾ കാണാപാഠം പഠിച്ചാൽപോരാ നിഷ്കളങ്കമായ ഭക്തി, ആത്മാർത്ഥമായ ഭക്തി, ഇതൊന്നുമാത്രമാണ് ഭഗവാന് വേണ്ടത്. ഈ തത്വം കരുവാറ്റാസ്വാമികളിൽ കൂടി പലരും മനസ്സിലാക്കി.
കര്ക്കടക മാസത്തില് ദശപുഷ്പങ്ങള്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. രാമായണ മാസത്തില് സ്ത്രീകള് ദശപുഷ്പം ചൂടുന്നത് നല്ലതാണെന്ന വിശ്വാസവും മലയാളികള്ക്കിടയില് നിലനില്ക്കുന്നുണ്ട്. ശീപോതിക്ക് വെക്കാനും ദശപുഷ്പങ്ങളാണ് ഉപയോഗിക്കുന്നത്. കറുക, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ചെറൂള, മുയല് ചെവിയന്, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, ഉഴിഞ്ഞ, എന്നിവയാണ് ദശപുഷ്പങ്ങള്. മുറിവുണക്കാനും പ്രതിരോധശേഷി വര്ധിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ് മുക്കുറ്റി. രക്തസ്രാവം തടയാനും മുക്കുറ്റി സഹായിക്കുന്നു. വയറിളക്കം, പനി എന്നിവക്ക് നല്ലതാണിത്. മുക്കുറ്റിയുടെ ഇലയും പച്ചരിയും ചേര്ത്ത് കുറുക്കി കഴിക്കുന്നത് ഗര്ഭാശയ ശുദ്ധി വരുത്താന് നല്ലതാണ്. തലമുടി തഴച്ചു വളരാനും മുടികൊഴിച്ചില് തടയാനും ഉത്തമമാണ് കയ്യോന്നി. കരള് സംബന്ധമായ രോഗങ്ങള്ക്കുള്ള ഔഷധമായും കയ്യോന്നി ഉപയോഗിക്കാം. അകാല നര തടയാനും കയ്യോന്നി സഹായിക്കുന്നു. ബുദ്ധി ശക്തിയും ഓര്മ ശക്തിയും വര്ധിപ്പികാനുള്ള ഉത്തമ ഔഷധമാണ് വിഷ്ണു ക്രാന്തി. സന്താന ശേഷി വര്ധിപ്പിക്കാനും വിഷ്ണുക്രാന്തി സഹായിക്കുന്നു. തലമുടി വളരാനും അകാല നര തടയാനും വിഷ്ണുക്രാന്തി ഉപയോഗിക്കാം. മൂത്രാശയ രോഗങ്ങള്ക്ക് ഉത്തമമാണ് നിലപ്പന. ലൈംഗിക ശേഷി വര്ധിപ്പിക്കുന്നതിന് സഹായിക്കും. നിലപ്പന ആട്ടിന്പാലില് അരച്ച് തേന് ചേര്ത്ത് മുഖത്ത് പുരട്ടുന്നത് മുഖ കാന്തി വര്ധിപ്പിക്കാന് നല്ലതാണ്. തലമുടി വളരാനും മുടിയിലെ അഴുക്ക് കളയാനും ഉഴിഞ്ഞ നല്ലതാണ്. താരന് അകറ്റാനും മുടിക്ക് കറുപ്പ് നിറം നല്കാനും ഇത് സഹായിക്കും. രക്ത ശുദ്ധിക്ക് നല്ലതാണ്. ശരീരത്തിലെ ചൂട് കുറച്ച് തണുപ്പ് നല്കാനും പൂവാംകുരുന്നില സഹായിക്കും. രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നു. ആര്ത്തവ പ്രശനങ്ങള്ക്ക് ഉത്തമമാണ്. ഗര്ഭം അലസി പോകുന്നതും തടയാനു തിരുതാളി സഹായിക്കുന്നു. ഗര്ഭാശയ സംബന്ധിയായ അസുഖങ്ങള്ക്കും തിരുതാളി നല്ല ഔഷധമാണ്. ധാതുക്കളാല് സമ്പുഷ്ടമായ ഒന്നാണ് കറുക. പനി, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്ക്ക് ഉത്തമ ഔഷധമാണ് കറുക. കറുക നീര് ത്വക്ക് രോഗങ്ങള്ക്ക് ഉപയോഗിക്കും. നേത്ര രോഗങ്ങള് അകറ്റാനും കണ്ണിനു കുളിര്മ പകരാനും നല്ലതാണ്. വിരശല്യം അകറ്റും. അലര്ജി, ടോണ്സിലൈറ്റിസ് എന്നിവക്ക് ഔഷധം. മൂത്രാശയ രോഗങ്ങളെ ശമിപ്പിക്കും. മൂത്രത്തിലെ കല്ലിനു അത്യുത്തമം. പ്രസവകാലതുണ്ടാകുന്ന രക്തസ്രാവത്തെ നിയന്ത്രിക്കും. നീര് വരുന്നത് തടയും.
ളിലെല്ലാം ഇതു മാത്രമാണ് സുഖസമൃദ്ധികൾക്കു സാധ നമായിട്ടുള്ളത്. ഉൽകൃഷ്ടവും ജ്ഞാനപൂർണ്ണവുമായ കർമ്മങ്ങളുടെ പരമോച്ചനില ജാനയുക്തമായ വിദ്യ യിലാകുന്നു. ഇതിന്റെ സദുപയോഗത്താൽ എല്ലാ ജീവി തരംഗങ്ങളിലും പലവിധ ഐശ്വര്യങ്ങളും, സൌഖ്യവും, അഭിവൃദ്ധിയും ഉണ്ടാവുമെന്നതിനു സംശയമില്ല. വിദ്യ യുടെ ഉത്തമലക്ഷ്യം സർവ്വജ്ഞാനത്തോടൊപ്പം ആത്മ ജ്ഞാനം അഥവാ ബ്രഹ്മജ്ഞാനമാകുന്നു. ഇങ്ങനെ വിദ്യാഭ്യാസവും സമാവർത്തനവും കഴിഞ്ഞ ബ്രഹ്മചാരി യഥേഷ്ടം തന്റെ യോഗ്യതയും ഹിതവുമ നുസരിച്ച് അടുത്ത ആശ്രമമായ ഗൃഹസ്ഥാശ്രമത്തിലോ, വാനപ്രസ്ഥ, സന്യാസാശ്രമങ്ങളിലോ പ്രവേശിക്കാം. ആശ്രമക്രമമനുസരിച്ചും ലൌകികകാര്യങ്ങളെന്ന ഒഴി വുകഴിവുകളനുസരിച്ചും അടുത്തതായി ഗൃഹസ്ഥാശ്രമം വിധിച്ചിരിക്കുന്നുവെന്നുമാത്രം. 12. വിവാഹസംസ്ക്കാരം ആചാര്യാനുവാദപ്രകാരം സ്നാതകനായി ഗുരുകുല സ്വഗൃഹത്തിലേക്കു മടങ്ങിവന്ന ബ്രഹ്മ ചാരി തന്റെ ഗുണകർമ്മങ്ങൾക്കനുയോജ്യയും സ്വഭാവ സൌന്ദര്യമാർന്നവളും ലക്ഷണയുക്തയുമായ കന്യകയെ വിവാഹം ചെയ്യണമെന്നു മനുസ്മൃതി' മുതലായ ധർമ്മ ശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ട്. എന്നാൽ യോഗ്യതാനു സരണം ജീവിതകാലം മുഴുവൻ വിവാഹം കഴിക്കാതെ നൈഷ്ഠിക ബ്രഹ്മചാരിയായോ, ബ്രഹ്മചര്യത്തിൽ നിന്നു നേരെ പരിവ്രാജകനായി സന്യാസം വരിക്കുകയോ ആവാം. അത്രത്തോളം പാകത വന്നിട്ടുണ്ടോ എന്നു ബ്രഹ്മചാരി സ്വയം ആത്മപരിശോധന ചെയ്തു തീരുമാ നിക്കണം. എന്നിട്ട് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ആചാര്യൻ അനുമതി നൽകി അനുഗ്രഹിക്കുകയും വേണം. വിവാഹമെന്നതും സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള ഒരു ജീവിത കരാറല്ല; ധർമ്മാചരണത്തിനും ആദ്ധ്യാത്മിക
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ വമ്പൻ വിജയം കുറിച്ചുകൊണ്ട് ടി20 പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഈ പരമ്പരയും വിജയത്തോടെ സ്വന്തം നാട്ടിൽ മറ്റൊരു റെക്കോർഡ് കൂടെ കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഹോമിൽ പരാജയം അറിയാതെയുള്ള ഇന്ത്യയുടെ തുടർച്ചയായ ഇരുപത്തിയഞ്ചാം പരമ്പരയാണിത്. ഇതിൽ 23 പരമ്പരകളിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ കലാശിച്ചു. ഇതിന് മുൻപ് 2019 ൽ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യ സ്വന്തം നാട്ടിൽ അവസാനമായി ഒരു പരമ്പര പരാജയപെട്ടത്. ഇതിന് മുൻപ് 1988 മുതൽ 1998 വരെ ഹോമിൽ തുടർച്ചയായി 24 പരമ്പരകളിൽ ഇന്ത്യ പരാജയം അറിയാതെ കളിച്ചിരുന്നു. അഹമ്മദാബാദിൽ നടന്ന മൂന്നാം മത്സരത്തിൽ 168 റൺസിൻ്റെ വിജയം നേടിയാണ് ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 235 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ന്യൂസിലൻഡിന് 12. 1 ഓവറിൽ 66 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിയും ഏകദിന പരമ്പരയും ഹോം സീസണിൽ ഇന്ത്യയ്ക്ക് ഇനി ശേഷിക്കുന്ന പരമ്പരകൾ. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടുവാൻ ഇന്ത്യയ്ക്ക് പരമ്പര വിജയം അനിവാര്യമാണ്. ഹോമിലെ ഈ മേധാവിത്വം വരുന്ന ഏകദിന ലോകകപ്പിൽ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നൽകുന്നത്. പൂർണമായും ഇന്ത്യയിൽ നടക്കുന്ന ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്.
പാരീസ്ഃ ലക്ഷക്കണക്കിന് ഫ്രഞ്ച് പൌരന്മാരുടെ ഫോണ് വിവരങ്ങള് അമേരിക്ക ചോര്ത്തിയതായി എഡ്വേര്ഡ് സ്നോഡന്റെ പുതിയ വെളിപ്പെടുത്തല്. മുന് രഹസ്യാന്വേഷണ ഏജന്സിയുടെ ഉദ്യോഗസ്ഥനും അമേരിക്കയുടെ ചോര്ത്തല് വിവരങ്ങള് പുറത്തുവിടുകയും ചെയ്ത സ്നോഡന്റെ വെളിപ്പെടുത്തല് ഫ്രഞ്ച് ദിനപത്രമായ ലെ മൊന്ഡെയാണ് പുറത്തുവിട്ടത്. 2012 ഡിസംബര് മുതല് 2013 ജനുവരി വരെ ഫ്രഞ്ച് പൌരന്മാരുടെ കോടിക്കണക്കിന് ഫോണ് കോളുകള് ചോര്ത്തിയിട്ടുണ്ടെന്ന് സ്നോഡന് വ്യക്തമാക്കി. മുപ്പത് ദിവസത്തിനിടെ 7. 3 കോടി ഫോണ് കോളുകള് ചോര്ത്തിയിട്ടുണ്ടെന്നാണ് പത്രത്തിന് നല്കിയ അഭിമുഖത്തില് സ്നോഡന് പറഞ്ഞത്. റഷ്യയില് നിന്നാണ് സ്നോഡന്റെ വെളിപ്പെടുത്തല്. ഫ്രാന്സിലെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൌരന്മാര്ക്ക് പുറമെ സാധാരണക്കാരുടെയും ബിസ്നസ്, നയതന്ത്ര മേഖലയിലെ പ്രമുഖരുടെയും ഫോണ് കോളുകള് യു എസ് രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രത്യേക സംഘം ചോര്ത്തിയിട്ടുണ്ട്. ഫോണ് സംഭാഷണങ്ങള് പൂര്ണമായും റെക്കോര്ഡ് ചെയ്തിട്ടുണ്ടോ എന്ന കാര്യത്തില് ഉറപ്പില്ല. ആര് ആരോട് സംസാരിക്കുന്നുവെന്ന് മാത്രമാണ് നിരീക്ഷിച്ചതെന്നാണ് കരുതുന്നത്. സ്നോഡന് എന് എസ് എയില് പ്രവര്ത്തിക്കുന്ന സമയത്തുള്ള വിവരമാണിതെന്നും ചോര്ത്തല് ഇപ്പോഴും തുടരാന് സാധ്യതയുണ്ടെന്നും പത്ര റിപ്പോര്ട്ടില് ചൂണ്ടിക്കാണിച്ചു. മുന് മെക്സിക്കന് പ്രസിഡന്റ് ഫിലിപെ കല്ഡെറോണിന്റെ ഇമെയില് വിവരങ്ങള് എന് എസ് എ ചോര്ത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്നോഡന്റെ പുതിയ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം തന്നെ തങ്ങളുടെ പൌരന്മാരുടെ ഫോണ്, ഇന്റര്നെറ്റ് വിവരങ്ങള് ചോര്ത്തുന്നുണ്ടെന്ന് ലെ മൊന്ഡെ രണ്ട് മാസം മുമ്പ് റിപ്പോര്ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മെയിലാണ് അമേരിക്കയുടെ ഫോണ് ചോര്ത്തല് സംബന്ധിച്ച നിര്ണായക വിവരങങ്ങള് പുറത്തുവിട്ടത്. പാരീസ്ഃ ഫ്രഞ്ച് പൌരന്മാരുടെ ഫോണ് വിവരങ്ങള് ചോര്ത്തിയെന്ന വെളിപ്പെടുത്തല് പുറത്തുവന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായ ഫ്രാന്സ് ഭരണ നേതൃത്വം രംഗത്തെത്തി. വെളിപ്പെടുത്തലിനെ തുടര്ന്ന് യു എസ് അംബാസഡറെ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. പൌരന്മാരുടെ രഹസ്യ വിവരങ്ങള് ചോര്ത്തി സഖ്യ രാഷ്ട്രങ്ങള്ക്കിടയില് ഇത്തരം വ്യവഹാരങ്ങള് നടത്തുന്നത് അംഗീകരിക്കാന് സാധിക്കില്ലെന്ന് ഫാബിയസ് വ്യക്തമാക്കി. വെളിപ്പെടുത്തലിനെ കുറിച്ച് അമേരിക്ക ഔദ്യോഗിക വിശദീകരണം ഉടന് നല്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സ്നോഡന്റെ വെളിപ്പെടുത്തല് ഞെട്ടിക്കുന്നതാണെന്ന് ആഭ്യന്തര മന്ത്രി മാന്വല് വാല്സ് അഭിപ്രായപ്പെട്ടു. സൌഹൃദ രാജ്യത്തെ പൌരന്മാരുടെ വിവരങ്ങള് പോലും ചോര്ത്തുന്ന നടപടി അംഗീകരിക്കാന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
മാലെഃ എഎഫ്സി കപ്പ് പ്ലേ ഓഫ് മത്സരത്തിനായി മാലദ്വീപിൽ എത്തിയ ഇന്ത്യൻ താരം സുനിൽ ഛേത്രി നയിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ബെംഗളൂരു എഫ്സി വിവാദക്കുരുക്കിൽ. രാജ്യത്തെ കോവിഡ് നിയമങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്സി ടീം ഉടൻ രാജ്യം വിടണമെന്ന് മാലദ്വീപ് കായികമന്ത്രി അബ്ദുൽ മഹ്ലൂഫ് ആവശ്യപ്പെട്ടു. Unacceptable behavior from @bengalurufc breaching the strict guidelines from HPA & @theafcdotcom. The club should leave ???????? immediately as we can't entertain this act. ബെംഗളൂരു എഫ്സി ടീമിലെ താരങ്ങളിൽ ചിലർ മാലദ്വീപിലെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതാണ് വിവാദമായത്. ഇതോടെ, ടീം ഉടമ പാർഥ് ജിൻഡാൽ ട്വിറ്ററിലൂടെ മാപ്പപേക്ഷയുമായി രംഗത്തെത്തി. ബെംഗളൂരു എഫ്സിയിലെ വിദേശതാരങ്ങളും സ്റ്റാഫും ഉൾപ്പെടുന്ന മൂന്നു പേരാണ് മാലദ്വീപ് സർക്കാരിന്റെ അപ്രീതി ക്ഷണിച്ചുവരുത്തി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്നാണ് വിവരം. ട്വിറ്ററിലൂടെ പരസ്യമായി മാപ്പുചോദിച്ച ടീം ഉടമ പാർഥ് ജിൻഡാലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. 'മാലെയിൽവച്ച് ടീമിലെ വിദേശ താരങ്ങളും സ്റ്റാഫും ഉൾപ്പെടെ മൂന്നുപേർക്കു സംഭവിച്ച 'ക്ഷമയർഹിക്കാത്ത പ്രവർത്തി'ക്ക് ബെംഗളൂരു എഫ്സി ടീമിന്റെ പേരിൽ മാപ്പു ചോദിക്കുന്നു. ഇവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. എഎഫ്സി കപ്പിനു തന്നെ ഞങ്ങളുടെ പ്രവർത്തി മാനക്കേടായി എന്ന് മനസ്സിലാക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുനൽകുന്നു' പാർഥ് ജിൻഡാൽ ട്വിറ്ററിൽ കുറിച്ചു. അതേസമയം, ടീമംംഗങ്ങൾ ഏതു വിധത്തിലാണ് മാലദ്വീപിൽവച്ച് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതെന്ന് വ്യക്തമല്ല. എഎഫ്സി കപ്പ് യോഗ്യതാ മത്സരത്തിൽ മാലദ്വീപിലെ ക്ലബ് ഈഗിൾസിനെ നേരിടാൻ വെള്ളിയാഴ്ചയാണ് ബെംഗളൂരു എഫ്സി മാലെയിലെത്തിയത്. 'രാജ്യത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച ബെംഗളൂരു എഫ്സിയുടെ പ്രവർത്തികൾ അംഗീകരിക്കാനാകില്ല. ഇത്തരം ചെയ്തികൾ പ്രോത്സാഹിപ്പിക്കാൻ സാധിക്കാത്തതിനാൽ ബെംഗളൂരു എഫ്സി എത്രയും പെട്ടെന്ന് മാലദ്വീപ് വിടണം' അവിടുത്തെ ആരോഗ്യമന്ത്രി അബ്ദുൽ മഹ്ലൂഫ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. 'മത്സരം നടത്താനാകില്ലെന്ന കാര്യം ഞങ്ങൾ മാലദ്വീപ് ഫുട്ബോൾ അസോസിയേഷനെ (എഫ്എഎം) അറിയിച്ചിട്ടുണ്ട്. ബെംഗളൂരു എഫ്സിയെ ഇവിടെനിന്ന് തിരിച്ചയയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ മാറ്റിവയ്ക്കുന്നതു സംബന്ധിച്ച് മാലദ്വീപ് ഫുട്ബോൾ അസോസിയേഷൻ വഴി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനുമായി (എഎഫ്സി) ബന്ധപ്പെടും' മഹ്ലൂഫ് ട്വീറ്റ് ചെയ്തു. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചിട്ടും ജനവികാരം എതിരായിട്ടും മത്സരം നടത്തുന്നതുമായി ബന്ധപ്പെട്ട് മുൻപു നൽകിയ വാക്ക് പാലിക്കാനാണ് മാലദ്വീപ് ശ്രമിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഎഫ്സി കപ്പിന്റെ പ്ലേ ഓഫ് മത്സരവും ഗ്രൂപ്പ് ഡി മത്സരങ്ങളും ഇത്തവണ മാലദ്വീപിലാണ് നടക്കേണ്ടത്. കോവിഡ് വ്യാപനം പരിഗണിച്ച് ഒറ്റ വേദിയിൽ മത്സരം നടത്താൻ എഎഫ്സി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ ഗ്രൂപ്പ് ഡി മത്സരങ്ങളും മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് വിവരം. ബെംഗളൂരു എഫ്സി ക്ലബ് ഈഗിൾസ് പ്ലേ ഓഫ് മത്സരവിജയികളുമായി എടികെ മോഹൻ ബഗാൻ ഈ മാസം 14ന് ആദ്യ മത്സരം കളിക്കാനിരിക്കുകയാണ്. - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
Friends, if you are searching for the ഇന്ത്യൻ ഭരണഘടന പുസ്തകം PDF / Constitution of India Book PDF in Malayalam but you didn't find it anywhere so don't worry you are on the right page. In this article, we have uploaded The Constitution of India Book PDF in Malayalam language to help our users. In this book, you can read all Indian laws in detail. ഇന്ത്യയുടെ പരമോന്നത നിയമമാണ് ഇന്ത്യൻ ഭരണഘടന. സർക്കാർ സ്ഥാപനങ്ങളുടെ അടിസ്ഥാന രാഷ്ട്രീയ കോഡ്, ഘടന, നടപടിക്രമങ്ങൾ, അധികാരങ്ങൾ, കടമകൾ എന്നിവ നിർണ്ണയിക്കുന്ന മൌലികാവകാശങ്ങൾ, നിർദ്ദേശ തത്വങ്ങൾ, പൌരന്മാരുടെ കടമകൾ എന്നിവ വ്യക്തമാക്കുന്ന ചട്ടക്കൂട് പ്രമാണം രേഖപ്പെടുത്തുന്നു. ചുവടെ നൽകിയിരിക്കുന്ന ഡ download ൺലോഡ് ബട്ടണിൽ നിന്നും നേരിട്ട് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ ഡിഗ്ലോട്ട് പതിപ്പ് PDF ഇംഗ്ലീഷിൽ ഡ download ൺലോഡുചെയ്യാം. താഴെ കൊടുത്തിരിക്കുന്ന ഡ download ൺലോഡ് ബട്ടണിൽ നിന്ന് നിങ്ങൾക്ക് ഇന്ത്യൻ ഭരണഘടന പിഡിഎഫ് ഹിന്ദിയിൽ ഡ download ൺലോഡ് ചെയ്യാൻ കഴിയും. Here you can download the ഇന്ത്യൻ ഭരണഘടന പുസ്തകം PDF / Constitution of India Book PDF in Malayalam by click on the link given below.
കൊച്ചിഃ വൈദികര്ക്കെതിരായ പീഡനക്കേസില് വൈദികരെ വെള്ളപൂശിയും ഇരയെ വിമര്ശിച്ചും കത്തോലിക്കാ മാസിക. ഓര്ത്തഡോക്സ് സഭയിലെ വൈദികര്ക്കും ജലന്ധര് ബിഷപ്പിനെതിരേയും പീഡന ആരോപണങ്ങള് വിവാദമായി മാറിയ സാഹചര്യത്തിലാണ് വൈദികരെ ന്യായീകരിച്ചു കൊണ്ട് കത്തോലിക്കാ മാസികയിലെ ലേഖനം. ഇന്ത്യന് കറന്റ്സ് എന്ന കത്തോലിക്കാ മാസികയിലാണ് പീഡനത്തെ വെള്ള പൂശാനുള്ള ശ്രമം. ലൈംഗികത എങ്ങനെ പീഡനമാകും എന്ന തലക്കെട്ടോടെയാണ് ഈ മാസം പുറത്തിറങ്ങിയ പതിപ്പില് ലേഖനം നല്കിയിരിക്കുന്നത്. എ. ജെ. ഫിലിപ്പ് എന്ന ലേഖകന്റേതാണ് ലേഖനം. ആരോപണം പരിശോധിക്കുമ്പോള് വീട്ടില് കളവ് പറഞ്ഞാണ് യുവതി കൊച്ചിയിലെ ആഡംബര ഹോട്ടലില് എത്തിയതെന്നാണ് അറിയുന്നത്. ഒരു ദിവസം മുഴുവന് വൈദികനോടൊപ്പം ഹോട്ടലില് കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാന് കഴിയുമെന്നുമാണ് ലേഖനത്തില് പറയുന്നത്. 16-ാം വയസ്സില് മറ്റൊരു വൈദികന് പീഡിപ്പിച്ചെന്നും യുവതി പിന്നീട് പറയുന്നു 16-ാം വയസ്സില് ഒരു വൈദികന് പീഡിപ്പിച്ചിട്ടുണ്ടെങ്കില് ആദ്യം അവര് പറയേണ്ടത് രക്ഷിതാക്കളോടായിരുന്നു. ഒന്നുമില്ലെങ്കില് അമ്മയോട് മാത്രമായെങ്കിലും പറയാമായിരുന്നു. തന്റെ കാമുകനാല് 16-ാം വയസ്സില് പീഡിപ്പിക്കപ്പെട്ട് അയാള് പിന്നീട് വൈദികനായാല് അതിനെ വൈദിക പീഡനം എന്ന് വിളിക്കാന് കഴിയില്ലെന്നും ലേഖനത്തില് പറയുന്നു. ആരോപണ വിധേയരായ ഓര്ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരുമായും, ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായും തനിക്ക് നേരത്തേ തന്നെ ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്നും ലേഖകന് പറയുന്നു. വൈദികര്ക്കെതിരെ ആരോപണം ഉന്നയിച്ചവരെ മോശമായി ചിത്രീകരിക്കുന്നതാണ് ലേഖനം. കാര്ഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം ഭര്ത്താവിന് പോയപ്പോള് മാത്രമാണ് പരാതിയുമായി വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില് സംഭവം തന്നെ ആരും അറിയുമായിരുന്നില്ലെന്നും ഇതിനെ പീഡനം എന്ന് വിളിക്കാമോയെന്ന് തനിക്കറിയില്ലെന്നും ലേഖനത്തില് പറയുന്നു. ജലന്ധര് ബിഷപ്പ് ഫ്രാങ്കോ മുളക്കല് 13 തവണ തന്നെ പീഡിപ്പെച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവര് എവിടെയായിരുന്നുവെന്നും ഇപ്പോള് പരാതിയുമായി വന്നതില് എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുവെന്നും ലേഖകന് പറയുന്നു.
കൊച്ചിഃ എറണാകുളം സെന്ട്രല് പോലീസ് സിഐ നവാസ് വിഎസിനെ കാണാനില്ലെന്ന് പരാതി. ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനുമായുണ്ടായ വാക്കുതര്ക്കത്തിനുശേഷമാണ് ചേര്ത്തല കുത്തിയയതോട് സ്വദേശിയായ നവാസിനെ കാണാതായതെന്നാണ് റിപ്പോര്ട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് മാരാരിക്കുളം സര്ക്കിളില് നിന്ന് എറണാകുളം സെന്ട്രല് സ്റ്റേഷനിലേക്ക് മാറ്റിയ നവാസിനെ കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് ട്രാന്സ്ഫര് ചെയ്തിരുന്നു. ട്രാഫിക് നിയമലംഘനംഃ കണ്ണൂർ വിമാനത്താവള പരിസരത്ത് സിസിടിവിയില് കുടുങ്ങിയത് മൂവായിരത്തിലേറെപ്പേര്! ! ഇന്ന് മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്ക്കേണ്ടതായിരുന്നെങ്കിലും നവാസ് റിപ്പോര്ട്ട് ചെയ്തിട്ടില്ല. വീട്ടുകാര്ക്കും നവാസ് എവിടെ പോയി എന്നതു സംബന്ധിച്ച് ഒരുവിവരവുമില്ല. ഇതെ തുടര്ന്ന് ബന്ധുക്കള് ഉന്നത ഉദ്യോഗസ്ഥര്ക്ക് പരാതി നല്കി. മട്ടാഞ്ചേരി, തൃക്കാക്കര, എറണാകുളം സബ് ഡിവിഷനുകളുമായി ബന്ധപ്പെട്ട് രാത്രകാല ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വിവരങ്ങള് ശേഖരിക്കുന്നതിന്റെ ഭാഗമായി (സബ് ഡിവിഷന് ചെക്കിങ്) ബുധനാഴ്ച രാത്രി 11 കഴിഞ്ഞ് മേലുദ്യോഗസ്ഥനും നവാസും തമ്മില് വയര്ലെസ് സെറ്റിലൂടെ വാക്കുതര്ക്കമുണ്ടായതായി പറയപ്പെടുന്നു. വയര്ലസിലൂടെ മേലുദ്യോഗസ്ഥന് നവാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയില് ശകാരിച്ചുവെന്നാണ് റിപ്പോര്ട്ട്. എറണാകുളം റേഞ്ചിലെ മുഴുവന് സ്റ്റേഷനുകളിലും പട്രോള് ഡ്യൂട്ടിയിലും ഉണ്ടായിരുന്ന പോലീസുകാര് മുഴുവന് വയര്ലെസ് സെറ്റിലൂടെ ഇരുവരുടേയും വാഗ്വാദങ്ങള് കേട്ടിരുന്നു. വാക്കുതര്ക്കം പരിധി വിട്ടതോടെ കണ്ട്രോള് റൂമില് നിന്ന് ഇടപെടലുണ്ടായെങ്കിലും എല്ലാവരും കേള്ക്കട്ടെ എന്നു പറഞ്ഞ് മേലുദ്യോഗസ്ഥന് ശകാരം തുടര്ന്നുവെന്നാണ് ഇതു കേള്ക്കാനിടയായ പോലീസുകാര് പറയുന്നത്. ഇതെതുടര്ന്ന് നവാസ് ഏറെ സംഘര്ഷത്തിലായെന്നും പറയപ്പെടുന്നു. പിന്നീട് ഫോണ് സ്വിച്ച് ഓഫാക്കിയ നവാസിനെക്കുറിച്ച് വീട്ടുകാര്ക്കും വിവരമൊന്നുമില്ല. തുടര്ന്നാണ് ബന്ധുക്കള് നവാസിനെ കാണാനില്ലെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചത്. അഴിമതിക്കെതിരെ ഒറ്റയാള് പോരാട്ടം നടത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു നവാസ്. അതുകൊണ്ടുതന്നെ നവാസിന് സ്വന്തംതനട്ടകത്തില് തന്നെ നിരവധി ശത്രുക്കള് ഉണ്ടായിരുന്നു. നവാസിന്റെ ബാച്ചിലുള്ള ഒട്ടുമിക്കപേരും ഡി വൈ എസ് പി റാങ്കില് ഉദ്യോഗക്കയറ്റം കിട്ടിയിട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ തുടര്ന്നുണ്ടായ ചില കേസുകളാണ് സമര്ഥനായ നവാസിന്റെ ഉദ്യോഗക്കയറ്റം തടഞ്ഞത്.
ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടിനെത്തുടര്ന്ന് മൂല്യം കൂപ്പുകുത്തിയതോടെ അധിക ഓഹരികള് എസ് ബി ഐ വായ്പയ്ക്ക് ഈടുനല്കി അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പ് കമ്പനികളുടെ കീഴിലുള്ള മൂന്ന് കമ്പനികളുടെ ഓഹരികളാണ് പണയം വെച്ചതെന്നാണ് റിപ്പോര്ട്ട്. അദാനി പോര്ട്സ് ആന്ഡ് സ്പെഷ്യല് ഇക്കണോമിക് സോണിന്റെ 75,00,000 ഓഹരിയും അദാനി ട്രാന്സ്മിഷന് ലിമിറ്റഡിന്റെ 13 ലക്ഷം, അദാനി ഗ്രീന് എനര്ജി ലിമിറ്റഡിന്റെ 65 ലക്ഷം ഓഹരികളുമാണ് ഈടുവച്ചത്. 'സെക്യൂരിറ്റി ട്രസ്റ്റി'എന്ന നിലയിലാണ് ഈട് സ്വീകരിച്ചതെന്ന് എസ്ബിഐ ക്യാപ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ഫയല് ചെയ്ത രേഖകളില് പറയുന്നു. ഓസ്ട്രേലിയയിലെ അദാനി ഗ്രൂപ്പിന്റെ കാര്മൈക്കല് കല്ക്കരി ഖനന പദ്ധതിക്കായി 2475 കോടി രൂപയുടെ (300 മില്യണ് ഡോളര്) വായ്പയുടെ ഗ്യാരന്റിയുടെ ഭാഗമായാണ് അധിക ഓഹരി സ്വീകരിച്ചതെന്ന് എസ് ബി ഐ പ്രസ്താവനയില് പറഞ്ഞു. എല്ലാ മാസാവസാനവും വിപണിയിലെ നഷ്ടം വിലയിരുത്തി അധിക ഓഹരി ആവശ്യമുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും അവര് വ്യക്തമാക്കി. ജനുവരി 24ന് പുറത്തുവന്ന ഹിന്ഡന്ബര്ഗ് റിപ്പോര്ട്ടിനെത്തുടര്ന്ന് അദാനിയുടെ വിപണിമൂല്യത്തില് 8,20,000 കോടിരൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഏറ്റവുമൊടുവില്, അന്താരാഷ്ട്ര റേറ്റിങ് ഏജന്സിയായ മൂഡീസ് നാല് അദാനി കമ്പനിയുടെ റേറ്റിങ് നെഗറ്റീവിലേക്ക് തരംതാഴ്ത്തി. അദാനി ഗ്രൂപ്പ് നല്കിയ ഏറ്റവും പുതിയ വിഹിതം ഉപയോഗിച്ച്, ഈ പ്രോജക്റ്റിനായി പണയം വച്ചിരിക്കുന്ന ഷെയറുകളുടെ ശതമാനം മൂന്ന് കമ്പനികളുടേത് യഥാക്രമം 1. 06%, 1. 00%, 0. 55% എന്നിങ്ങനെയാണ്. ഏറ്റവും ഒടുവിലായി നല്കിയിരിക്കുന്ന ഈട് പ്രകാരം ആസ്തികള്ക്ക് മേലെയുള്ള അധിക ഈട് സെക്യൂരിറ്റി മാത്രമാണെന്നും പണയം വെച്ച അത്തരം ഓഹരികള്ക്ക് എസ്ബിഐ അധിക ധനസഹായം നല്കില്ലെന്നും എസ് ബി ഐ റിപ്പോര്ട്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് ഷോര്ട്ട് സെല്ലറായ ഹിന്ഡന്ബര്ഗ് റിസര്ച്ചിന്റെ തട്ടിപ്പ് ആരോപണത്തില് നിന്നുള്ള വീഴ്ച അദാനി ഗ്രൂപ്പിനെ വലിയ തോതിലാണ് ബാധിച്ചത്. അതിന്റെ ഫലമായി നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ച് രണ്ട് അദാനി ഗ്രൂപ്പ് സ്റ്റോക്കുകള് ഹ്രസ്വകാല അഡീഷണല് സര്വൈലന്സ് മെഷര് ചട്ടക്കൂടില് നിന്ന് നീക്കം ചെയ്തിരുന്നു. ഭാവിയില് ഓഹരിവിപണിയില് ആദാനി ഗ്രൂപ്പിനെ ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് കാര്യമായി ബാധിക്കും എന്നാണ് വിദഗ്ധര് വിലയിരുത്തുന്നത്.
തിരുവനന്തപുരംഃ വ്യവസായ നിക്ഷേപ സൌഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ് നിശ്ചയിച്ചതിലെ അവ്യക്തതയെ കുറിച്ച് സംസ്ഥാനം ഡിപ്പാര്ട്ട്മെന്റ് ഫോര് പ്രൊമോഷന് ഓഫ് ഇന്ഡസ്ട്രി ആന്റ് ഇന്റേണല് ട്രേഡിനോട് വിശദീകരണം തേടി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും 2019ലെ ബിസിനസ് റിഫോം ആക്ഷന് പ്ലാനുമായി ബന്ധപ്പെട്ട ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റാങ്കിങ് സപ്തംബര് അഞ്ചിന് പ്രസിദ്ധീകരിച്ചിരുന്നു. ഡിപിഐഐടിയുടെ വെബ്സൈറ്റിലാണ് റാങ്ക് പ്രസിദ്ധീകരിച്ചത്. സ്കോറിങിനും റാങ്കിങിനും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്സൈറ്റില് പ്രസിദ്ധീകരിക്കാതെയും റാങ്ക് നിശ്ചയിച്ചതില് അവ്യക്തതയുണ്ടായ സാഹചര്യത്തിലാണ് കേരളം വിശദീകരണം തേടിയതെന്ന് കെഎസ് ഐഡിസി എംഡി എസ് ഹരികിഷോര് അറിയിച്ചു. 2019ലെ ബിസിനസ് റിഫോം ആക്ഷന് പ്ലാനിന്റെ ഭാഗമായി 187 ദൌത്യങ്ങളായിരുന്നു ഓരോ സംസ്ഥാനവും ചെയ്യേണ്ടിയിരുന്നത്. ഇതി 157ഉം (85 ശതമാനം) കേരളം പൂര്ത്തിയാക്കിയിരുന്നു. റാങ്ക് പ്രസിദ്ധീകരിച്ച ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റില് സംസ്ഥാനങ്ങളുടെ പൂര്ത്തീകരണം സംബന്ധിച്ച ശതമാനം ലഭ്യമല്ല. പൂര്ത്തീകരിച്ച റിഫോം ആക്ഷന് പോയിന്റുകളുടെ അടിസ്ഥാനത്തില് ബന്ധപ്പെട്ടവരില് നിന്നു പ്രതികരണങ്ങള് ശേഖരിച്ച ശേഷമുള്ള സ്കോറിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് തീരുമാനിച്ചതെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല് ഈ ഫീഡ്ബാക്ക് സ്കോര് സംബന്ധിച്ച വിവരങ്ങളും കേന്ദ്ര വെബ്സൈറ്റിലില്ല. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ റിഫോംസ് ഒന്നും നടപ്പാക്കിയിട്ടില്ലെന്ന് വെബ്സൈറ്റില് തന്നെ വ്യക്തമാക്കിയിട്ടുള്ള ലക്ഷദ്വീപിന് 15ാം സ്ഥാനം നല്കിയിട്ടുണ്ട് 85 ശതമാനത്തിലധികം റിഫോം ആക്ഷന് പോയിന്റുകള് പൂര്ത്തിയാക്കിയിട്ടുപോലും റാങ്കിങ് സംബന്ധിച്ച മാനദണ്ഡങ്ങളോ ഫീഡ്ബാക്കോ ഇതുവരെ കേരളത്തിനു ലഭിച്ചിട്ടില്ല. 2018-19ല് ബിസിനസ് റിഫോം ആക്ഷന് പ്ലാനിനു വേണ്ടിയുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മാനദണ്ഡങ്ങള് ഡിപിഐഐടി അവതരിപ്പിച്ചപ്പോള് പറഞ്ഞ കാര്യങ്ങള് പലതിലും ഇപ്പോള് റാങ്കിങ് പ്രഖ്യാപിച്ചപ്പോള് മാറ്റമുണ്ടായിട്ടുണ്ട്. വടക്കുകിഴക്കന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വേര്തിരിച്ച് പ്രത്യേക റാങ്കിങ് നല്കിയത് ഇതിനുദാഹരണമാണ്. കഴിഞ്ഞ നാല് വര്ഷമായി ബിസിനസ് റിഫോം ആക്ഷന് പ്ലാന് നടപ്പിലാക്കുന്നതില് ചിട്ടയായ പ്രവര്ത്തനം നടത്തി പടിപടിയായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. ഓരോ വര്ഷവും കേന്ദ്ര സര്ക്കാര് നല്കുന്ന ലക്ഷ്യങ്ങളില് കേരളം മികച്ച നേട്ടങ്ങള് കൈവരിച്ചിട്ടുണ്ട്. ഇത് കൂടാതെ കേരളത്തെ വ്യവസായ സൌഹൃദമാക്കാനും നിക്ഷേപങ്ങള് ലഭിക്കത്തക്ക രീതിയില് ഒരു വ്യവസായ അന്തരീക്ഷം കേരളത്തില് സൃഷ്ടിക്കാനുമായി നൂതനവും സജീവുമായ നിരവധി നടപടികളാണ് സംസ്ഥാന സര്ക്കാര് കൈക്കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി കണക്റ്റിവിറ്റിയിലും ആശയ വിനിമയ സംവിധാനങ്ങളിലും നൈപുണ്യ വികസനത്തിലും അടിസ്ഥാന സൌകര്യങ്ങളിലും കേരളം ഏറെ നേട്ടങ്ങള് കൈവരിക്കുകയും പുരോഗതി നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തില് വ്യവസായങ്ങള് ആരംഭിക്കാനും ഇവിടേക്ക് നിക്ഷേപങ്ങള് ആകര്ഷിക്കാനുമുള്ള ഒരു പ്രധാന കാരണമായി ഇത് മാറിയിട്ടുമുണ്ട്. 2016 മുതല് 52,137 ചെറുകിട സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ 40 ശതമാനവും ഇക്കഴിഞ്ഞ നാല് വര്ഷത്തില് ആരംഭിച്ചതാണ്. ഇതിലൂടെ 4500 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തിയിട്ടുണ്ട്. രണ്ടു ലക്ഷത്തോളം പേര്ക്ക് തൊഴില് ലഭ്യമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് നടി പാർവതി തിരുവോത്തിന്റെ ഒരു ചിത്രമാണ്. പുതിയ ഒരു സിനിമയുടെ ഷൂട്ടിംഗിന് എത്തിയ സമയത്ത് നടന്ന ചില കാര്യങ്ങളാണ് വിമർശനത്തിന് കാരണമായിരിക്കുന്നത്. ചിത്രത്തിൽ പാർവതിയെ ഒരാൾ കുട ചൂടിക്കുന്നതും അതിനൊപ്പം തന്നെ പാർവതി അയാളുടെ കൈയിലേക്ക് തന്റെ മാസ്ക് ഊരി നൽകുന്നതുമാണ് കാണാൻ കഴിയുന്നത്. ഇതിനെതിരെയാണ് വിമർശനം ഉയർന്നത്. പാർവതിയുടെ സ്ഥാനത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ എന്നാണ് ഹരി ചോദിക്കുന്നത്. കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റേ പേരിൽ മോഹൻലാൽ ഒരുപാട് പഴി കേട്ടിരുന്നു. അതുകൊണ്ടു തന്നെ കോവിഡിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മാസ്ക് മറ്റൊരാളുടെ കൈയിൽ ഊരി കൊടുക്കുന്ന പാർവതിയുടെ സ്ഥാനത്ത് മോഹൻലാൽ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ എന്നാണ് ചോദിക്കുന്നത്. അത് പാർവതി ആയതോടെ, 'സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്' എന്ന് പറയുകയും ചെയ്യുന്നു ഹരി. ഹരി പനങ്ങാട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്, 'മോഹൻലാൽ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരിൽ ഒരുപാട് പഴി കേൾക്കുകയും ട്രോൾ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തിൽ പാർവതിക്ക് പകരം മോഹൻലാലോ മമ്മൂട്ടിയോ (മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും. മോഹൻലാൽ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ പുകിൽ. ഒരു കുട സ്വന്തമായി പിടിക്കാൻ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്ക് ഊരി അയാളുടെ കയ്യിൽ കൊടുക്കുകയാണ്. ! ! ഏത്, കോവിഡ് പ്രതിരോധിക്കാൻ വേണ്ടി ധരിക്കുന്ന മാസ്ക് തന്നെ. സവർണ ബ്രഹ്മണിക്കൽ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങൾ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തിൽ പാർവതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്. ' - ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ന്യൂഡല്ഹിഃ ഭക്ഷ്യ എണ്ണയുടെ ചില്ലറ വില്പ്പന വില കുറയ്ക്കാന് കമ്പനികള്ക്ക് കേന്ദ്രസര്ക്കാര് നിര്ദേശം നല്കി.ലിറ്ററിന് 15 രൂപ കുറയ്ക്കാനാണ് ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം ഭക്ഷ്യ എണ്ണ ഉല്പ്പാദക കമ്പനികള്ക്കും മാര്ക്കറ്റിങ് കമ്പനികള്ക്കും നിര്ദേശം നല്കിയത്. ജൂലൈ 6 ന് നടന്ന യോഗത്തില്, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്ട്ര വില കുറഞ്ഞുവെന്ന കാര്യം ചര്ച്ചയായിരുന്നു. അതിനാല്, ആഭ്യന്തര വിപണിയിലും തുല്യമായി വില കുറയ്ക്കണമെന്ന് യോഗം നിര്ദ്ദേശിച്ചു. പാചക എണ്ണയുടെ വില അടിയന്തരമായി ലിറ്ററിന് 15 രൂപ കുറയ്ക്കണമെന്നാണ് കേന്ദ്രസര്ക്കാര് നല്കിയിരിക്കുന്ന നിര്ദേശം. വില കുറയ്ക്കല് നടപടിയില് ഒരു തരത്തിലും വീഴ്ച വരാതിരിക്കാന് നിര്മ്മാതാക്കളും റിഫൈനര്മാരും വിതരണക്കാര്ക്ക് നല്കുന്ന വില ഉടന് കുറയ്ക്കേണ്ടതുണ്ടെന്നും കേന്ദ്രം നിര്ദേശിച്ചു. രാജ്യത്ത് ഭക്ഷ്യ എണ്ണയുടെ ആവശ്യത്തിന്റെ 60 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. റഷ്യ യുക്രെയ്ന് യുദ്ധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഭക്ഷ്യ എണ്ണയുടെ വില ഇത്രമാത്രം വര്ദ്ധിക്കാന് കാരണമായത്. എന്നാല്, അടുത്തിടെ ആഗോളതലത്തില് ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞിരുന്നു. നിര്മാതാക്കള്/ റിഫൈനര്മാര്, വിതരണക്കാര്ക്ക് നല്കുന്ന വിലയില് കുറവ് വരുത്തുമ്പോഴെല്ലാം അതിന്റെ പ്രയോജനം ഉപഭോക്താക്കള്ക്ക് ലഭ്യമാക്കണമെന്നും ഇതുസംബന്ധിച്ച് വകുപ്പിനെ നിരന്തരം അറിയിക്കണമെന്നും നിര്ദേശം നല്കി. മറ്റ് ബ്രാന്ഡുകളെ അപേക്ഷിച്ച് വില കുറയ്ക്കാത്തതും എംആര്പി കൂടുതലുള്ളതുമായ ചില കമ്പനികളോടും വില കുറയ്ക്കാന് നിര്ദേശിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ വിലകുറയുന്ന പ്രവണതയാണ് കാണുന്നതെന്നും ഭക്ഷ്യ എണ്ണയുടെ കാര്യത്തില് ഇത് നല്ലതാണെന്നും യോഗം നിരീക്ഷിച്ചു. അതിനാല്, ആഭ്യന്തര വിപണിയിലെ വിലയും ആനുപാതികമായി കുറയ്ക്കുന്നുണ്ടെന്ന് ആഭ്യന്തര ഭക്ഷ്യ എണ്ണ വ്യവസായം ഉറപ്പാക്കണമെന്ന് യോഗത്തില് ചര്ച്ച ചെയ്തു. കൂടാതെ, ഈ വിലക്കുറവ് ഒരു കാലതാമസവുമില്ലാതെ ഉപഭോക്താക്കളിലെത്തണം. വില വിവരശേഖരണം, ഭക്ഷ്യ എണ്ണകളുടെ നിയന്ത്രണ ഉത്തരവ്, ഭക്ഷ്യ എണ്ണകളുടെ പാക്കേജിങ് തുടങ്ങിയ വിഷയങ്ങളും യോഗത്തില് ചര്ച്ച ചെയ്തു. കഴിഞ്ഞ ഒരുമാസത്തിനിടെ ഭക്ഷ്യ എണ്ണകളുടെ ആഗോളവില ഒരു ടണ്ണിന് 300-450 ഡോളര് കുറഞ്ഞതിനെത്തുടര്ന്നാണ് കേന്ദ്രസര്ക്കാരിന്റെ നീക്കം.
2018 ജൂലൈ 11ന് ഇരിങ്ങാലക്കുട എംഎല്എ കെ. യു. അരുണന്റെ മുറിയില് വച്ചാണ് സംഭവം. തലസ്ഥാനത്തെ എന്ജിനീയറിങ് കോച്ചിങ് ക്ലാസ് പ്രവേശന ശുപാര്ശയ്ക്ക് വേണ്ടിയാണ് തൃശ്ശൂരില് നിന്ന് ജീവന് ലാലിനൊപ്പം പെണ്കുട്ടി ജൂലൈ ഒമ്പതിന് വൈകിട്ടോടെ എംഎല്എ ഹോസ്റ്റലില് എത്തിയത്. തിരുവനന്തപുരംഃ തലസ്ഥാനത്തെ എംഎല്എ ഹോസ്റ്റലില് വച്ച് ഡിവൈഎഫ്ഐ ഭാരവാഹിയായ 19കാരിയെ പീഡിപ്പിക്കാന് ശ്രമിച്ച കേസില് പ്രതിയായ മുന് ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയെ ഹാജരാക്കാന് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവ്. ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയായിരുന്ന ആര്. എല്. ജീവന്ലാല് ആണ് മാനഭംഗ കേസിലെ പ്രതി. പ്രതി 2022 ഫെബ്രുവരി മൂന്നിന് ഹാജരാകാനാണ് മജിസ്ട്രേറ്റ് അഭിനിമോള് രാജേന്ദ്രന് ഉത്തരവിട്ടത്. 2018 ജൂലൈ 11ന് ഇരിങ്ങാലക്കുട എംഎല്എ കെ. യു. അരുണന്റെ മുറിയില് വച്ചാണ് സംഭവം. തലസ്ഥാനത്തെ എന്ജിനീയറിങ് കോച്ചിങ് ക്ലാസ് പ്രവേശന ശുപാര്ശയ്ക്ക് വേണ്ടിയാണ് തൃശ്ശൂരില് നിന്ന് ജീവന് ലാലിനൊപ്പം പെണ്കുട്ടി ജൂലൈ ഒമ്പതിന് വൈകിട്ടോടെ എംഎല്എ ഹോസ്റ്റലില് എത്തിയത്. സീറ്റ് റെഡിയായി 11ന് മടങ്ങാന് ഒരുങ്ങവെ ജീവന്ലാല് പെണ്കുട്ടിയെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കൈയേറ്റവും ബലപ്രയോഗവും നടത്തുകയും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നുമാണ് പരാതി. വീട്ടിലെത്തിയ പെണ്കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു. പാര്ട്ടി നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. തുടര്ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിക്ക് പരാതി നല്കി. എംഎല്എ ഹോസ്റ്റല് രജിസ്റ്റര്, ജീവനക്കാരുടെ മൊഴി എന്നിവ എംഎല്എ ഹോസ്റ്റലില് യുവതിയും ജീവന്ലാലും താമസിച്ചതായി സാധൂകരിക്കുന്നു. ജീവന്ലാലിനെതിരെ പോലീസ് കേസെടുത്ത വിവരം മാധ്യമവാര്ത്തയായതോടെ പ്രതിക്കെതിരെ ഇരിങ്ങാലക്കുടയിലെ പാര്ട്ടി പ്രവര്ത്തകരായ രണ്ടു പെണ്കുട്ടികള് കൂടി നേതൃത്വത്തിന് പരാതി നല്കിയിരുന്നു. സംഭവങ്ങള് വിവാദമായതോടെ നേതൃത്വം ജീവന്ലാലിനെ പാര്ട്ടിയില് നിന്ന് പുറത്താക്കി മുഖം രക്ഷിച്ചു. 2018 ഡിസംബര് അഞ്ചിന് മ്യൂസിയം പോലീസാണ് കേസില് കുറ്റപത്രം സമര്പ്പിച്ചത്. തുടര്ന്ന് 2020 ഫെബ്രുവരി 12ന് പ്രതി കോടതിയില് ഹാജരായി ജാമ്യമെടുത്തിരുന്നു. വിചാരണയ്ക്കു മുന്നോടിയായി കുറ്റപത്രം വായിച്ചു കേള്പ്പിച്ച് കുറ്റം ചുമത്തുന്നതിലേക്കായാണ് പ്രതിയെ കോടതി വീണ്ടും വിളിച്ചു വരുത്തുന്നത്.
നിരാശ ഇബ്ലീസിന്റെ ആയുധമാണ്. അതിലൂടെ അവൻ മനുഷ്യനെ അധപതനത്തിന്റെ പടുകുഴിയിൽ തള്ളിയിടുന്നു. ഒരു പ്രശ്നത്തെ സംബന്ധിച്ച് പരിധിവിട്ട് അസ്വസ്ഥനാകുന്നത് നിന്റെ നാഥനനോട് കാട്ടുന്ന അതൃപ്തിയാണ്. വെയിലും മഴയും പ്രകൃതിയുടെ ഭാഗമാണ്. അതിന്റെ സന്തുലനത്തിനും സൌന്ദര്യത്തിനും രണ്ടും ആവശ്യമാണ്. രാത്രിയുടെ കൂരിരുട്ട് ശാശ്വതമല്ല. അതിനെ ഭേദിച്ചു കൊണ്ട് പകലിന്റെ പൊൻകിരണങ്ങളുദിക്കുക തന്നെ ചെയ്യും. ദുഖത്തെയും സന്തോഷത്തെയും ഈമാൻ കൊണ്ട് വരവേൽക്കുക. കഠിനയാതനകളാൻ മനസ്സ് തളരുമ്പോൾ ആത്മാർത്ഥമായി മന്ത്രിക്കുക. 'ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.' ഞങ്ങൾ അല്ലാഹുവിൽ നിന്നാണ്. മടക്കപ്പെടുന്നതും അവനിലേക്കാണ്.
ദില്ലി പോലെയല്ല കേരളം സുരക്ഷിതം; കൊവിഡ് മരണങ്ങള്ക്ക് പിന്നിലെ മറ്റൊരു കാരണം പറഞ്ഞ് പഠനം ! മുടിനാരിന്റെ വ്യാസത്തിന്റെ മൂന്നു ശതമാനം മാത്രം വലുപ്പമുള്ള സൂഷ്മ പൊടിപടലങ്ങള് മനുഷ്യരില് വ്യാപകമായി ശ്വാസകോശരോഗങ്ങള്ക്ക് കാരണമാകുന്നുണ്ട്. ദീര്ഘകാലം മലിനീകരണമുള്ള വായു ശ്വസിച്ചവരിലാണ് കൊവിഡ് 19 കൂടുതല് ഗുരുതരമാകുന്നത്. മലിനമായ വായു ശ്വസിച്ചവരില് അല്ലാത്തവരെ അപേക്ഷിച്ച് 15 ശതമാനം മരണ നിരക്ക് കൂടുതലാണെന്ന് പഠനം പറയുന്നു. വായുമലിനീകരണം രൂക്ഷമായ ഇന്ത്യയിലെ ദില്ലി അടക്കമുള്ള പ്രദേശങ്ങള്ക്ക് മുന്നറിയിപ്പ് കൂടിയാണ് ഈ പഠനഫലമെന്നും ഗവേഷകര് പറയുന്നു. കേരളത്തിലെ അന്തരീക്ഷം ഏറെ ശുദ്ധവുമാണെന്നും ഇവര് കൂട്ടിച്ചേര്ത്തു. വാഹനപ്പെരുപ്പം, നിര്മ്മാണ പ്രവര്ത്തികള്, മാലിന്യം കത്തിക്കല്, വ്യവസായശാലകളിലെ പുക എന്നിവയാണ് പ്രധാനമായും അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന് പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിന് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിക്കാത്തതിനാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് 2019-20 സാമ്പത്തിക വര്ഷത്തെ ഓഡിറ്റിങ് നിര്ത്തി വയ്ക്കാന് നിര്ദേശിക്കുന്നു എന്നാണ് ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്ട്ടിലുള്ളത്. തിരുവനന്തപുരംഃ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റിങ് നിര്ത്തിവയ്ക്കാനുള്ള സംസ്ഥാന ഓഡിറ്റ് ഡയറക്ടറുടെ ഉത്തരവ് വിവാദത്തില്. ഉത്തരവിറക്കിയത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ മാര്ഗനിര്ദ്ദേശങ്ങള് മറച്ചുവച്ച്. നടപടി ലൈഫ്മിഷനിലെ അടക്കം അഴിമതി മൂടിവയ്ക്കാന്. പതിനഞ്ചാം ധനകാര്യ കമ്മീഷന് പ്രകാരമുള്ള ഗ്രാന്റ് ലഭിക്കുന്നതിന് മാര്ഗനിര്ദേശങ്ങള് പുറപ്പെടുവിക്കാത്തതിനാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില് 2019-20 സാമ്പത്തിക വര്ഷത്തെ ഓഡിറ്റിങ് നിര്ത്തി വയ്ക്കാന് നിര്ദേശിക്കുന്നു എന്നാണ് ഓഡിറ്റ് ഡയറക്ടറുടെ റിപ്പോര്ട്ടിലുള്ളത്. ധനകാര്യ കമ്മീഷന് മാര്ഗനിര്ദ്ദേശം പുറപ്പെടുവിച്ചശേഷം മതി അതുവരെ നടന്ന ഓഡിറ്റ് റിപ്പോര്ട്ട് പുറത്തുവിടുന്നത് എന്ന നിര്ദേശവും നല്കി. നവംബര് നാലിനാണ് സംസ്ഥാന ഓഡിറ്റ് ഡയറക്ടര് ഉത്തരവ് തദ്ദേശ സ്വയംഭരണ ഓഡിറ്റ് മേധാവികള്ക്ക് നല്കിയത്. എന്നാല് ജൂണ് ഒന്നിന് തന്നെ കേന്ദ്രധനകാര്യ മന്ത്രാലയം പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ മാര്ഗനിര്ദ്ദേശം പുറപ്പെടുവിച്ചതാണ്. ഇതനുസരിച്ച് ജൂണ് 30ന് തദ്ദേശ സ്വയംഭരണ വകുപ്പ് ധനകാര്യ കമ്മീഷന്റെ മാര്ഗനിര്ദ്ദേശങ്ങള് അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്തു. മാത്രമല്ല 20 ശതമാനം ഓഡിറ്റിങ് കേന്ദ്ര സോഫ്റ്റ്വെയര് പ്ലാറ്റ് ഫോമില് നടത്തണമെന്ന മാനദണ്ഡത്തില് നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുമുണ്ട്. കേരളത്തില് നൂറ് ശതമാനവും ഓഡിറ്റിങ് നടക്കുന്നത് സംസ്ഥാനം വികസിപ്പിച്ച ഓഡിറ്റ് ഇന്ഫര്മേഷന് മാനേജ്മെന്റ് സിസ്റ്റം (എഐഎംഎസ്) എന്ന ഓണ്ലൈന് പ്ലാറ്റ് ഫോം വഴിയാണ്. സംസ്ഥാനത്തിന്റെ ഈ പ്രത്യേകത കണക്കിലെടുത്ത് കേന്ദ്ര നിബന്ധനയില് നിന്ന് കേരളത്തെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഒക്ടോബര് ഒന്പതിന് കേന്ദ്രപഞ്ചായത്തീരാജ് മന്ത്രാലയം അണ്ടര് സെക്രട്ടറി താരാ ചന്ദ്രര് സംസ്ഥാനത്തെ അറിയിക്കുകയും ചെയ്തു. ഇതെല്ലാം മറച്ചുവച്ചാണ് കേന്ദ്ര സര്ക്കാരിന്റെ ചുമലില് കുറ്റം ചാര്ത്തി ഓഡിറ്റിങ് നിര്ത്തി വയ്ക്കാന് ഉത്തരവ് ഇറക്കിയത്. ലൈഫ് മിഷനില് അടക്കം നടന്ന അഴിമതികള് മൂടിവയ്ക്കാനുള്ള ശ്രമമാണെന്ന സംശയം ഉയരാന് കാരണവും ഇതു തന്നെ. ഓഡിറ്റ് നടത്തിയാല് വടക്കാഞ്ചേരിയിലെ ഫഌറ്റ് നിര്മാണത്തിലെ അഴിമതിയുള്പ്പെടെ ഇതുവരെ നടന്ന എല്ലാ പദ്ധതികളും ഓഡിറ്റിങ്ങിന്റെ ഭാഗമാകും. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നടന്നിട്ടുള്ള പദ്ധതികളുടെ പൂര്ത്തീകരണത്തിന്റെയും ചെലവുകളുടെയും കൃത്യമായ കണക്കുകളാകും പുറത്തുവരിക. ഇതോടെ ലൈഫ് മിഷനില് ഇതുവരെ നടത്തിയ നിര്മാണ പ്രവര്ത്തനങ്ങളുടെ വിവരങ്ങളും ഗുണഭോക്താക്കളുടെ എണ്ണവും നല്കിയ പണവും സഹിതം പുറത്തുവരും. ഇത് മൂടിവയ്ക്കാനുള്ള ശ്രമമാണ് ഓഡിറ്റ് നിര്ത്തലാക്കാനുള്ള നീക്കത്തിന് പിന്നില്.
എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളില് നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില് ആശങ്കയിലാണ് പലരും. ചികിത്സയില് ഉള്ളവരുടെ ആരോഗ്യസ്ഥിതിയില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. രോഗവ്യാപനം തടയാനായി ക്ലാസുകള് താല്ക്കാലികമായി അടച്ചിരിയ്ക്കുകയാണ്. ശുചിമുറികളും ക്ലാസുകളും അണു വിമുക്തമാക്കിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകളില് നിന്നുള്ള സാമ്പിളുകള് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില് നോറോ വൈറസ് എന്താണെന്നും ലക്ഷണങ്ങള് എന്തൊക്കെയാണെന്നും അറിയാം. എന്താണ് നോറോ വൈറസ് ? ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകള്. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്ദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില് നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്, പ്രായമായവര്, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര് എന്നിവരെ ബാധിച്ചാല് ഗുരുതരമാകാന് സാധ്യതയുണ്ട്. നോറോ വൈറസ് എന്ന അതിവ്യാപന ശേഷിയുളള ഈ വൈറസ് പ്രധാനമായും ഛര്ദ്ദിയും അതിസാരവുമാണ് രോഗികളില് ഉണ്ടാക്കുക. ഇതിനാല് വൊമിറ്റിങ് ബഗ് എന്ന് കൂടി ഈ വൈറസ് അറിയപ്പെടുന്നു. വയറിളക്കം, വയറുവേദന, ഛര്ദ്ദി, മനംമറിച്ചില്, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങള്. ഛര്ദ്ദി, വയറിളക്കം എന്നിവ മൂര്ച്ഛിച്ചാല് നിര്ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. അതിനാലാണ് ഈ വൈറസിനെ ഭയക്കേണ്ട കാരണം. ഛര്ദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചില്, വയര് വേദന, ഉയര്ന്ന പനി, തലവേദന, കൈകാല് വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്ക്കുള്ളില് ലക്ഷണങ്ങള് പ്രകടമാകും. എന്നാല് ധാരാളം പാനീയങ്ങള് കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാല് രണ്ടു മൂന്നു ദിവസങ്ങള്ക്കുള്ളില് ലക്ഷണങ്ങള് കെട്ടടങ്ങും. വ്യക്തികളില് നിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളില് കൂടി പകരാന് നോറോവൈറസിന് സാധിക്കും. രോഗിയില് നിന്നും പുറത്തു വരുന്ന വൈറസ് കണികകള് മുറിയിലാകെ പരക്കുകയും പ്രതലങ്ങളില് തങ്ങി നില്ക്കുകയും ചെയ്യും. ഇത് സ്പര്ശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തില് രോഗപ്പകര്ച്ചയ്ക്ക് കാരണമാകും. രോഗികള് മറ്റുള്ളവര്ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൈകള് ഇടയ്ക്കിടെ ശുചിയാക്കുകയും പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുകയും വേണം. വൈറസ് ബാധിതര് വീട്ടിലിരിക്കേണ്ടതും രോഗം മാറിയാലും കുറഞ്ഞത് രണ്ടു ദിവസത്തേക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യേണ്ടതാണ്.
ജിദ്ദഃ സൌദി അറേബ്യയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ സൽമാൻ രാജാവിെൻറ ഉത്തരവ് വന്നതോടെ ഹൌസ് ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെെട ആയിരക്കണക്കിന്ഇന്ത്യൻ പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ആശങ്ക. വർഷങ്ങളായി സാധാരണക്കാരായ പ്രവാസികളുടെ പ്രധാനപ്പെട്ട ഉപജീവനമാർഗമാണ് ഹൌസ് ഡ്രൈവർ ജോലി. മേഖലയിൽ മലയാളികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. മറ്റ് പല മേഖലകളിൽനിന്നും പ്രവാസികൾ തിരിച്ചുപോകാൻ നിർബന്ധിതമായ സാഹചര്യം ഉള്ളപ്പോഴും ഇൌ ജോലിക്ക് ഭീഷണിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഗാർഹിക തൊഴിൽ മേഖലയായതിനാൽ ഇൻഷുറൻസ്, ലെവി തുടങ്ങിയവയിൽനിന്ന് സർക്കാറിെൻറ ഇളവ് അനുഭവിക്കുന്നവരാണ് ഹൌസ് ഡ്രൈവർമാർ. സർക്കാർ ആശുപത്രികളിൽ ഇവർക്ക് സൌജന്യചികിത്സയുമുണ്ട്. ഇത് കൂടാതെ, ശമ്പളത്തിന് പുറമെ കുടുംബങ്ങളിൽനിന്ന് കിട്ടുന്ന സഹായങ്ങളും മറ്റും ഇൌ മേഖലയിലേക്ക് ഇപ്പോഴും പ്രവാസികളെ ആകർഷിക്കുന്നു. സർക്കാറിെൻറ പുതിയ തീരുമാനം വിജയകരമായി നടപ്പാവുന്നതോടെ വൻതോതിലുള്ള തിരിച്ചുപോക്ക് പ്രതീക്ഷിക്കാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാട്ടിലെ ശരാശരി സാമ്പത്തികശേഷിയുള്ള പ്രവാസി കുടുംബങ്ങളെയാണ് ഇത് ഗുരുതരമായി ബാധിക്കുക. പുതിയ അവസരമെന്ന നിലയിൽ ഇൌ അനുമതി രാജ്യത്ത് സ്ത്രീകൾക്കിടയിൽ വലിയ 'ട്രെൻഡ്' ആവും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും പൂർണമായും തങ്ങൾക്ക് തൊഴിലവസരം നഷ്ടപ്പെടില്ലെന്ന് പ്രതീക്ഷ പുലർത്തുന്നവരുമുണ്ട്. സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ ഇൌ മേഖലയിലുള്ളവരുടെ ആശങ്ക വ്യക്തമാണ്. ലക്ഷക്കണക്കിന് പേർ ഇൌ ജോലി ചെയ്യുന്നതായാണ് അനൌദ്യോഗിക കണക്ക്. ഗാർഹിക തൊഴിലാളികളുടെ കരാർവ്യവസ്ഥകൾ അടുത്ത കാലത്താണ് നിലവിൽവന്നത്. ഇതിനുമുേമ്പ ഇൌ ജോലിയിലുള്ളവർ ഏറെയുണ്ട്. കൃത്യമായ കണക്ക് ഇന്ത്യൻ അധികൃതരുടെ പക്കലുമില്ല. നിതാഖാത് കാലത്തെ തിരിച്ചുപോക്കിനേക്കാൾ വലുതാവും തൊഴിലില്ലാപ്രവാസികളുടെ നാടണയൽ എന്നാണ് സൂചന. സ്വദേശിവത്കരണത്തിെൻറ ഭാഗമായി സൌദിയിലെ ഷോപ്പിങ് മാളുകളിൽ ജോലി ചെയ്യുന്ന മലയാളികളുൾപ്പെടെ ആയിരങ്ങൾക്ക് തൊഴിൽനഷ്ട ഭീഷണിയുണ്ട്്. മൊബൈൽ ഫോൺ മേഖലയിലെ സ്വദേശിവത്കരണവും വലിയ തിരിച്ചുപോക്കിനിടയാക്കിയിരുന്നു.
ഞങ്ങൾ ലാറ്റിൻ ഒരു വിവർത്തനം, അര്ഹത ഉണ്ടാക്കുന്നു എങ്കിൽ - അത് "കഴിവ്. " തുടർന്ന് വാസ്തവത്തിൽ, അര്ഹത - ഉയർന്ന തലത്തിൽ അവരുടെ ജോലി ചെയ്യാൻ കഴിവാണ്. അര്ഹത മാനദണ്ഡം - പ്രവർത്തനം അവസാനം ഫലമാണ്. സത്യത്തിൽ, മനസിലാക്കേണ്ടത് വളരെ പ്രയാസമാണ്, എന്നാൽ ഇപ്പോഴും എല്ലാവർക്കും ജനം പന്ത് ഉയർത്തുവാൻ എടുത്ത എതൊമ്. എസ്ലി നന്നായറിയാം, തന്റെ സൃഷ്ടിയുടെ ഫലം ഒരു വീര്ത്ത ബലൂൺ ആയിരിക്കണം. പന്ത് മറ്റ് ഏത് സംസ്ഥാനം നല്ല ഫലം സൂചിപ്പിക്കുന്നത് ചെയ്യും. അര്ഹത - ഇത് ഏറ്റവും എളുപ്പത്തിൽ പരിശോധിച്ചു കഴിയുന്ന ഒന്നാണ്. മതി ഫലം കാണിക്കാൻ വ്യക്തി ആവശ്യപ്പെടും. പന്തിൽ തീർച്ചയായും, വളരെ ലളിതമായ, മാത്രമല്ല നിങ്ങൾ ബാക്കി മനസ്സിലാകുന്ന കൂടി. എളുപ്പമല്ല എന്തെങ്കിലും, എന്നാൽ അവർ പാടുന്നവർ ഡിഗ്രികളുടെ കരുതുന്നില്ല വസ്തുത ആണ് - പ്രധാന പ്രശ്നം ജനം കഴിവിനെക്കുറിച്ച് വിശ്വസിക്കുന്നു വസ്തുത സ്ഥിതിചെയ്യുന്നത്. ഞങ്ങൾ അവസാനം ഫലങ്ങൾ കാണാൻ ഒരിക്കൽ, സുരക്ഷിതമായി ഈ പ്രദേശത്തെ അര്ഹത മൂല്യനിർണ്ണയം കഴിയും. വേലയിൽ കാലാവധി കഴിവിനെക്കുറിച്ച് നോക്കാം. ഉദാഹരണത്തിന്, വിൽപ്പന ഉത്തരവാദിത്വം ഒരു വ്യക്തി. എന്താണ് ഈ പ്രദേശത്തെ ആണ് കഴിവിനെക്കുറിച്ച് തലത്തിൽ കാണിക്കുന്നു? വിറ്റു സാധനങ്ങളും ക്യാഷ് രജിസ്റ്റർ പണം - ഈ വ്യാപാര ഇടപാടുകൾ കഴിവ്, അന്തിമഫലം അല്ല. ഈ ഫലങ്ങൾ മാനേജരുടെ കഴിവിനെക്കുറിച്ച് തെളിവുകൾ ഉണ്ട്. നന്നായി, അവർ എല്ലാവരും അൽപ്പം എളുപ്പം ആയിരുന്നു, എന്നാൽ എങ്ങനെ തലയിലെ അര്ഹത അറിയാം? ആദ്യം അവൻ അവരുടെ വേലയിൽ എത്താൻ എന്നുള്ള ഒരു ലക്ഷ്യം വേണം. സംവിധായകൻ അതിന്റെ ജോലി ചെയ്യുന്ന, അത് യോഗ്യതയുള്ള പരിഗണിക്കാം. എങ്ങനെ അര്ഹത തീർച്ചയായും വിലമതിക്കാൻ? അര്ഹത വിലയിരുത്തൽ ഈ തത്ത്വം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കാൻ കഴിയുംഃ കുടുംബത്തിൽ, വ്യക്തിപരമായ. എങ്ങനെ നമുക്ക് വ്യക്തിപരമായ ജീവിതത്തിൽ അര്ഹത മൂല്യനിർണ്ണയം കഴിയും? നിങ്ങൾ ഇതിനകം നേടിയെടുക്കാം ഫലങ്ങൾ ഏതുതരം മനസ്സിലാക്കി വേണം. തീർച്ചയായും, കലഹങ്ങൾക്കും അഭിപ്രായഭിന്നതകൾ ഇല്ലാതെ ഈ സന്തുഷ്ട കുടുംബം. കൂടാതെ, അന്തിമഫലം - പ്രായപൂർത്തിയാകും തയ്യാറാണ് ഒരു ആരോഗ്യകരമായ കുട്ടി. ഫലം നേടാവുന്നതാണ്, ഈ പ്രദേശത്തെ മാതാപിതാക്കളുടെ അര്ഹത ന്യായം സാധ്യമാണ്. പലപ്പോഴും മറ്റുള്ളവരുടെ അര്ഹത അഭിനന്ദിക്കുകഃ അത്ലറ്റുകൾക്ക്, അഭിനേതാക്കൾ സംരംഭകർക്കായി. പോലും ദാരപാലകന് തികച്ചും മുറ്റത്ത് നീക്കം . നടക്കുന്നത്. അതല്ല, ഉദാഹരണത്തിന്, ബസ് ഡ്രൈവർ, ആർ, നിയമങ്ങൾ ഇടമുറിയാതെ, പെട്ടെന്നു നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പതപ്പിച്ചു അവസാനം പോലും പുഞ്ചിരി ചെയ്യാം. ഞങ്ങൾ ഈ സാഹചര്യത്തിൽ എന്തു സന്തോഷിക്കുന്നു കഴിയും? ഗതി, അവസാന ഫലം, ആ, ഡ്രൈവർ അര്ഹത ആണ്. മാത്രം യോഗ്യതയുള്ള ആളുകൾ നമ്മെ ചുറ്റും നിന്നു തന്നെ മോളു തന്നെ? നമ്മുടെ ജീവിതം കൂടുതൽ രസകരവും ആസ്വാദ്യകരമായിരിക്കണം തന്നെ. വെറും നിർഭാഗ്യവശാൽ, ജനം എല്ലാം അല്ല തികച്ചും അവരുടെ ഉത്തരവാദിത്വങ്ങൾ നേരിടാൻ കാരണം, ഇങ്ങനെയൊന്നു സാധിക്കുകയില്ല, എത്ര സമ്മർദ്ദം അപ്രത്യക്ഷമാകുകയും തന്നെ ഭാവനയിൽ എന്നാൽ. പലരും ലളിതമായി അവർ വിജയം നേടാൻ കഴിയും ഏതു പ്രവർത്തനം തരം തങ്ങൾക്കു തിരഞ്ഞെടുക്കാൻ കഴിയില്ല. ഉദാഹരണത്തിന്, എന്തുകൊണ്ട് ഒരു മനുഷ്യൻ ആർ ഗണിതം, മനസ്സിലാക്കാൻ തന്നെ ഇല്ല, എന്നാൽ തികച്ചും കാര്യങ്ങൾ പഴയതിൽ അക്കൌണ്ടിംഗ് വകുപ്പ് എവറസ്റ്റ്? ഈ പിശക് കാരണം സാമർത്ഥ്യം അക്കൌണ്ടന്റ് മാറുകയാണെങ്കിൽ പാടെ വിജയം . പെണ്ണ് ആകാം. ഇന്നത്തെക്കാലത്ത് കൊംപെംതെംത്നൊസ്ത് - ഇത് വളരെ പ്രധാനപ്പെട്ട ഘടകമാണ് വരുമ്പോൾ ജോലി തൊഴിൽ.
കൊൽക്കത്തഃ പുനെ വാരിയേഴ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. നൂറ് റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 12.2 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 43 റൺസെടുത്ത മനൻ വോഹ്രയും 31 റൺസെടുത്ത മൻദീപ് സിംഗുമാണ് പഞ്ചാബിനെ ജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പൂനെക്ക് നിശ്ചിത ഇരുപത് ഓവറിൽ 99 റൺസെടുക്കാനേ ആയുള്ളൂ. തുടർച്ചയായ രണ്ടാം മൽസരത്തിലാണ് പൂനെ തോൽക്കുന്നത്. സൺ റൈസേഴ്സിനെതിരെ 22 റൺസിനായിരുന്നു പൂനെയുടെ പരാജയം.
കളിച്ച 2 മത്സരങ്ങളും വിജയിച്ചിട്ടുള്ള രാജസ്ഥാൻ റോയൽസാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. കൊൽക്കത്തക്കെതിരെ ജയിച്ചാൽ അവർക്ക് ഒന്നാം സ്ഥാനം നിലനിർത്തി മുന്നോട്ട് പോവാം. ഹൈദരാബാദിനെതിരെ തോറ്റെങ്കിലും രണ്ട് കളി ജയിച്ചിട്ടുള്ള ഡൽഹി ക്യാപിറ്റൽസാണ് രണ്ടാമത്. മുംബൈയെ പരാജയപ്പെടുത്തിയ ആർസിബി മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ മൂന്ന് സ്ഥാനത്തുള്ള ടീമുകൾക്കും 4 പോയിൻറാണുള്ളത്. കിങ്സ് ഇലവൻ പഞ്ചാബാണ് പോയൻറ് പട്ടികയിൽ നാലാം സ്ഥാനത്തുള്ള ടീം. മുംബൈ ഇന്ത്യൻസ്, സൺ റൈസേഴ്സ് ഹൈദരാബാദ്, കെകെആർ ടീമുകൾ 6,7,8 സ്ഥാനങ്ങളിലുണ്ട്. എട്ടാം സ്ഥാനത്തുള്ള ചെന്നൈക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിൻറ് മാത്രമാണുള്ളത്. Also Read: ഡൽഹി തോറ്റപ്പോൾ ട്രോൾ മുഴുവൻ ചെന്നൈക്ക്; ഹൈദരാബാദിനോട് ഒന്നും തോന്നല്ലേ മക്കളേ!! ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെയാണ് ഡൽഹി പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തെത്തിയത്.
ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ് നെതന്യാഹുവുമായി സംസാരിച്ച് സ്ഥിതിഗതികള് വിലയിരുത്തി. ഈ വിഷയത്തില് സംയമനം പാലിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടെല് അവീവ്ഃ പാലസ്തീന് ഭീകരരില് നിന്നും രാജ്യത്തെ രക്ഷിക്കാന് ഏതറ്റം വരെയും പോകുമെന്ന് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു. 2014 ന് ശേഷം ഇസ്രായേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘര്ഷകാലമാണിത്. തെക്കന് ഭാഗങ്ങളില് പാലസ്തീന് ഭീകരരായ ഹമാസ് നടത്തിയ ആക്രമണങ്ങളില് നിരപരാധികളാണ് കൊല്ലപ്പെട്ടുന്നത്. ഇതിന്റെ പശ്ചാത്തലത്തില് ഇസ്രയേലും ശക്തമായി തിരിച്ചടിച്ചിട്ടുണ്ട്. ഇതൊരു തുടക്കം മാത്രമാണ് പാലസ്തീന് ഹമാസില് നിന്ന് രാജ്യത്തെ രക്ഷിക്കുമെന്നും നെതന്യാഹു അറിയിച്ചു. 1500ല് അധികം റോക്കറ്റുകളാണ് ഇസ്രയേല് മണ്ണിലേക്ക് പാലസ്തീന് ഇതുവരെ വര്ഷിച്ചത്. ഇസ്രയേല് അനുകൂല നിലപാടുമായി യുഎസ് രംഗത്ത് എത്തിയിട്ടുണ്ട്. ഹമാസിന്റെ ആക്രമണങ്ങളെ അപലപിച്ച യുഎസ് പ്രതിരോധ സെക്രട്ടറി ആന്റണി ബ്ലിങ്കണ് നെതന്യാഹുവുമായി സംസാരിച്ച് സ്ഥിതിഗതികള് വിലയിരുത്തി. ഈ വിഷയത്തില് സംയമനം പാലിക്കണമെന്നും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരു കൂട്ടരുമായും ചര്ച്ച നടത്താന് പ്രതിരോധ സെക്രട്ടറിയുടെ ഡെപ്യൂട്ടി അസിസ്റ്റന്റിനേയും യുഎസ് നിയോഗിച്ചുകഴിഞ്ഞു. അതേസമയം ഇസ്രയേല് - പലസ്തീന് തര്ക്ക പരിഹാരത്തിനായി രൂപീകരിച്ച, അന്താരാഷ്ട്ര ക്വാര്ട്ടെറ്റിന്റെ യോഗം അടിയന്തരമായി വിളിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും റഷ്യക്കും പുറമേ, ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന് യൂണിയനുമാണ് ക്വാര്ട്ടെറ്റിലെ അംഗങ്ങള്. ഇസ്രയേല് - പലസ്തീന് സംഘര്ഷം യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗ്യൂട്ടറെസ് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം കഴിഞ്ഞ 48 മണിക്കൂറിനുളളില് ആയിരത്തിലധികം റോക്കറ്റുകളാണ് ഹമാസ് പ്രയോഗിച്ചതെന്നും ഇസ്രയേല് വിദേശകാര്യ വക്താവ് ലിയോര് ഹെയ്യാത് പറഞ്ഞു. ഇസ്രായേലിലെ ജനവാസ കേന്ദ്രങ്ങള് ലക്ഷ്യമിട്ട് ആസൂത്രിതമായ ആക്രമണമാണ് ഹമാസ് നടത്തുന്നത്. സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശങ്ങളും ഇസ്രായേലിനുണ്ട്. സ്വന്തം പൌരന്മാരെ സംരക്ഷിക്കാന് ആവശ്യമായതെല്ലാം ചെയ്യുമെന്നും ലിയോര് ഹെയ്യാത് വ്യക്തമാക്കി. പാലസ്തീന് ജനതയുടെ ആഭ്യന്തര കലഹമാണ് ആക്രമണത്തിന് കാരണമെന്നും ലിയോര് ഹെയ്യാത് ആരോപിച്ചു. ജറുസലേമിന്റെ രക്ഷകരായി കാണിക്കാനുളള വ്യഗ്രതയാണ് ആക്രമണത്തിന് പിന്നില്. ജനവാസ കേന്ദ്രങ്ങള്ക്ക് നേരെയുളള ഹമാസിന്റെ ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ഒന്നാകെ അപലപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം ആക്രമണങ്ങള് അവസാനിപ്പിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെ പൊതുസമൂഹം അംഗീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് മുതല് 1050 റോക്കറ്റുകളും മോര്ട്ടാര് ഷെല്ലുകളും ഇസ്രായേലിനെ ലക്ഷ്യമിട്ട് എത്തിയതായി സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസ് കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില് മലയാളി നേഴ്സായ സൌമ്യ സന്തോഷ് കൊല്ലപ്പെട്ടിരുന്നു. സൌമ്യ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് റോക്കറ്റ് പതിക്കുകയായിരുന്നു.
മലപ്പുറംഃ തിരുവനന്തപുരം മുതല് കാസര്കോട് വരെയുള്ള വന്ദേഭാരത് ട്രെയിനിന് തിരൂരില് സ്റ്റോപ്പില്ലാത്തത് ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്ന് ഇ. ടി മുഹമ്മദ് ബഷീര് എം. പി. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ. ടി മുഹമ്മദ് ബഷീര് പ്രതികരിച്ചു. തിരുവനന്തപുരം സെന്ട്രലില് നിന്ന് പുറപ്പെടുന്ന വന്ദേഭാരതിന് കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്, ഷൊര്ണൂര്, കോഴിക്കോട്, കണ്ണൂര്, കാസര്കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. പ്രതിഷേധങ്ങള്ക്കൊടുവില് ഷൊര്ണൂരില് സ്റ്റോപ്പ് ലഭിച്ചപ്പോള് ചെങ്ങന്നൂരും തിരൂരും പട്ടികക്ക് പുറത്തായി. തിരുവനന്തപുരത്തു നിന്ന് കാസർകോടെത്താൻ ട്രെയിന് 8 മണിക്കൂർ 5 മിനിട്ട് എടുക്കും. വ്യാഴാഴ്ച സർവീസില്ല. തിരൂരിനെ ഒഴിവാക്കിക്കൊണ്ടുള്ള വന്ദേഭാരതിന്റെ സ്റ്റോപ്പുകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ഒരു തരത്തിലും നീതീകരിക്കാനാവാത്ത കാര്യമാണ് ഇത്. രണ്ടാമത്തെ പരീക്ഷണ ഓട്ടത്തിൽ തിരൂരിൽ നിർത്താതെ പോയപ്പോൾ തന്നെ അവഗണനയുടെ സൂചന ലഭിച്ചിരുന്നു. അന്ന് തന്നെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ബന്ധപ്പെടുകയും സ്റ്റോപ്പ് അനുവദിക്കണമെന്ന് കത്തെഴുതുകയും ചെയ്തിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകും. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2. 30ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10. 30ന് തിരുവനന്തപുരത്തെത്തും.
നടത്തുമ്പോൾ ഒരു യോഗത്തിൽ പ്രസംഗിക്കാ നിടയായി. സദസിൽ നിന്നും നന്നേ ദരിദ്രയാ യൊരു കിഴവി എഴുന്നേറ്റു വന്നു. അവരുടെ തലമുടി വെൺചാമരം പോലെ വെളുത്ത തായിരുന്നു. അവരുടെ നട്ടെല്ലൊടിഞ്ഞു പോയിരുന്നു. ദയനീയമായ സ്ഥിതി. സ്വയം സേവകർ ആ വൃദ്ധയെ ഗാന്ധിജിയുടെ അടുത്തു പോകുന്നതു വിലക്കി. എങ്കിലും അവർ കശപിശ നടത്തി അദ്ദേഹത്തിന്റെ അടുക്കൽ നടന്നെത്തി. "കണ്ടുതൊഴുകയാണ്, ഇങ്ങനെ പറഞ്ഞ് അവർ ഗാന്ധിജിയുടെ കാൽ തൊട്ടു വന്ദിച്ചു. മടിക്കുത്തിൽ നിന്ന് ഒരു അരയണ നാണയ മെടുത്ത് ഗാന്ധിജിയുടെ കാൽക്കരികിൽ വക്കുകയും നടന്നു പോവുകയും ചെയ്തു. ഗാന്ധിജി ആ അരയണയെടുത്ത് കൈവശം വച്ചു. ചരക്കാ സംഘത്തിന്റെ എല്ലാ വരവു ചെലവു കണക്കുകളും ജംനാലാൽ ബജാ ജിന്റെ അധീനതയിലായിരുന്നു. കണക്കിൽ പെടുത്താൻ ഗാന്ധിജിയോട് അരയ അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷെ ഗാന്ധിജി സമ്മതിച്ചില്ല. ജം നാലാൽ ബജാജ് ചിരിച്ചുകൊണ്ട് പറഞ്ഞു, "ചേർക്കാ സംഘത്തിന്റെ ആയിരക്ക ണക്കിന് രൂപ ഞാൻ വാങ്ങുന്നു. ഈ അരയണ യ്ക്കുവേണ്ടി താങ്കൾക്കെന്നെ വിശ്വാസമില്ലേ?" "ഈ അരയണ ആ ആയിരങ്ങളെക്കാളേറെ വിലപിടിച്ചതല്ല. ഒരാളുടെ കൈയിൽ ലക്ഷങ്ങ ളുണ്ടാവട്ടെ. അതിൽ നിന്ന് ആയിരമോ രണ്ടാ യിരമോ കൊടുത്താൽ അതു വലിയൊരു കാര്യമല്ല. എന്നാൽ, ആ വൃദ്ധയ്ക്ക് ഈ അര യണയായിരുന്നു മുഴുവൻ സമ്പത്തും. അതാ നവർ ദാനം ചെയ്തത്. അവർ എത്ര മഹ ത്തായ കൃത്യമാണ് ചെയ്തത്. ഇക്കാര ണത്താൽ, എന്റെ മനസ്സിൽ ഈ ണയുടെ വില കോടികളെക്കാളേറെയാണ്. നോവാഖാലി സംഭവം. ഹിന്ദു മുസ്ലീം ലഹ ളക്കു ശേഷം ജനങ്ങളുടെ മനസ്സിൽ തീ ആളിപ്പിടിക്കുകയായിരുന്നു. ഗാന്ധിജി അതു ശമിപ്പിക്കാൻ പദയാത്ര തുടർന്നു. അതിരാ വിലെ ഒരു ഗ്രാമത്തിൽ നിന്നും പുറപ്പെട്ട് ഏഴ് മണിയാവുമ്പോൾ മറ്റൊരു ഗ്രാമത്തിലെത്തും. അവിടെ എത്തിയാൽ എഴുതാനും എഴുതി ക്കാനുമുള്ള പണികൾ മുഴുമിപ്പിക്കും. അതിനു ശേഷം കുളിക്കും കുളിക്കുമ്പോൾ കാൽ ഉരച്ചു വൃത്തിയാക്കുവാൻ ഒരു പരുക്കൻ കല്ല് ഉപയോഗിച്ചിരുന്നു. വർഷങ്ങൾക്കു മുമ്പ് മീരാ ബഹൻ നൽകിയതായിരുന്നു ആ കല്ല്. അന്നു മുതൽ ബാപ്പു അതു നന്നായി സൂക്ഷിച്ചു വച്ചിരുന്നു. ഗാന്ധിജി എവിടെ പോകുന്നുവോ ആ കല്ലും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അങ്ങനെ ഗാന്ധിജി ഒരു ഗ്രാമത്തിലെത്തി. കുളിക്കാൻ പുറപ്പെടുന്ന സമയത്ത് ആ കല്ലിനു
ന്യൂഡല്ഹി : രാജ്യത്തിന് ഐശ്വര്യം വരാന് കറന്സി നോട്ടുകളില് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള് അച്ചടിക്കണം എന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഇന്ത്യന് കറന്സി നോട്ടുകളില് ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രങ്ങള് കൂടി ആലേഖനം ചെയ്യണം എന്നാണ് പ്രധാന മന്ത്രിയോട് ഡല്ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. നാം എന്ത് ചെയ്താലും വിജയം കൈവരിക്കുവാന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം എന്നും അതിനാലാണ് താന് ഇത് ആവശ്യപ്പെടുന്നത് എന്നും കെജ്രിവാള് അഭിപ്രായപ്പെട്ടു. നമ്മള് എത്രയൊക്കെ പ്രയത്നിച്ചിട്ടും ദേവന്മാരും ദേവതകളും നമ്മെ അനുഗ്രഹിക്കുന്നില്ല എങ്കില് ചിലപ്പോള് നമ്മുടെ പരിശ്രമം വിജയിക്കില്ല. നമ്മുടെ കറന്സി നോട്ടു കളില് ഗണപതി യുടെയും ലക്ഷ്മി ദേവി യുടെയും ഫോട്ടോ കള് കൂടി വേണം എന്ന് ഞാന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്ത്ഥിക്കുന്നു. മുസ്ലിം രാഷ്ട്രമായ ഇന്തോനേഷ്യയുടെ കറന്സിയില് ഗണപതിയുടെചിത്രമുണ്ട്. ഇന്തോനേഷ്യക്ക് അത് ആവാം എങ്കില് നമുക്ക് എന്തു കൊണ്ട് ആയിക്കൂട എന്നും അദ്ദേഹം ചോദിച്ചു.
Pankhurst, c. 5 (including Christabel, Sylvia, and Adela) Sophia Craine (mother) യുകെ വോട്ടവകാശ പ്രസ്ഥാനം സംഘടിപ്പിച്ചതിന്റെ പേരിലും, വോട്ടവകാശം നേടാൻ സ്ത്രീകളെ സഹായിച്ചതിന്റെ പേരിലും ഓർമ്മിക്കപ്പെടുന്ന ബ്രിട്ടീഷ് രാഷ്ട്രീയ പ്രവർത്തകയായിരുന്നു എമ്മലൈൻ പാൻഖർസ്റ്റ് (ജനനം എമ്മലൈൻ ഗൌൾഡൻ; 14 ജൂലൈ 1858 - 14 ജൂൺ 1928). രാഷ്ട്രീയമായി സജീവമായ മാതാപിതാക്കൾക്ക് മാഞ്ചസ്റ്ററിലെ മോസ് സൈഡ് ജില്ലയിൽ ജനിച്ച പാൻഖർസ്റ്റ് 14-ാം വയസ്സിൽ വനിതാ വോട്ടവകാശ പ്രസ്ഥാനത്തിൽ ഏർപ്പെട്ടു. വിവാഹിതരും അവിവാഹിതരുമായ സ്ത്രീകൾക്ക് വോട്ടവകാശം നൽകണമെന്ന് വാദിക്കുന്ന വിമൻസ് ഫ്രാഞ്ചൈസ് ലീഗിൽ അവർ സ്ഥാപിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്തു. ആ സംഘടന പിരിഞ്ഞപ്പോൾ സോഷ്യലിസ്റ്റ് കെയർ ഹാർഡിയുമായുള്ള ചങ്ങാത്തത്തിലൂടെ ഇടതുപക്ഷ ചായ്വുള്ള സ്വതന്ത്ര ലേബർ പാർട്ടിയിൽ ചേരാൻ അവർ ശ്രമിച്ചുവെങ്കിലും ലിംഗഭേദം കാരണം പ്രാദേശിക ബ്രാഞ്ച് അംഗത്വം നിഷേധിച്ചു. ഒരു പാവപ്പെട്ട ലോ ഗാർഡിയൻ ആയി ജോലിചെയ്യുമ്പോൾ മാഞ്ചസ്റ്ററിലെ വർക്ക് ഹൌസുകളിൽ അവർ നേരിട്ട കഠിനമായ അവസ്ഥയിൽ അവർ ഞെട്ടിപ്പോയി. ↑ Warner, Marina (14 June 1999). "Emmeline Pankhurst -Time 100 People of the Century". Time. മൂലതാളിൽ നിന്നും 2013-08-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-03-23. Hallam, David J.A., Taking on the Men: the first women parliamentary candidates 1918, Studley, 2018. ISBN 978-1-85858-592-5 (Chapter 2 "Christabel Pankhurst in Smethwick) വിക്കിമീഡിയ കോമൺസിലെ Emmeline Pankhurst എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. എമിലീൻ പാങ്ക്ഹേസ്റ്റ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൌലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. വിക്കിചൊല്ലുകളിലെ എമിലീൻ പാങ്ക്ഹേസ്റ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്ഃ Newspaper clippings about എമിലീൻ പാങ്ക്ഹേസ്റ്റ് in the 20th Century Press Archives of the German National Library of Economics (ZBW)
തിരുവനന്തപുരംഃ കാമറകള് പ്രവര്ത്തനം തുടങ്ങിയതോടെ റോഡ് അപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കേരളത്തില് ദിവസേന ശരാശരി പന്ത്രണ്ട് റോഡ് അപകടമരണങ്ങളാണ് ഉണ്ടായിരുന്നത്. ക്യാമറ സ്ഥാപിച്ചതിനു ശേഷം എട്ടായി കുറഞ്ഞു. കാമറകള് കണ്ടെത്തിയ നിയമലംഘനങ്ങളില് കൂടുതല് കാറിലെ മുന്സിറ്റ് യാത്രക്കാര് സീറ്റ് ബെല്റ്റ് ധരിക്കാത്തതാണ്. ഇത്തരം 7,896 കേസുകള് റിപ്പോര്ട്ടു ചെയ്തിട്ടുണ്ട്. ഹെല്മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചത് 6,153 പേരാണ്. മന്ത്രി പറഞ്ഞു.
കോട്ടയംഃ പ്രതീക്ഷിക്കാതെയുണ്ടായ ഉരുൾപൊട്ടൽ നാശം വിതച്ചപ്പോൾ മുണ്ടക്കയത്ത് നാട്ടുകാർക്ക് രക്ഷകരായത് പുത്തൻചന്തയിലെ ചെറുപ്പക്കാരുടെ കൂട്ടായ്മ. ഒരു ടയർ ട്യൂബിന്റെ സഹായത്തോടെ 20 ഓളം കുടുംബങ്ങളെയാണ് ഈ കൂട്ടായ്മ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഈ ചെറുപ്പക്കാരുടെ സമയോജിതമായ ഇടപെടലാണ് മുണ്ടക്കയത്ത് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണടച്ച് തുറക്കും മുന്നേ വീടിന് മുകളിൽ വരെ വെള്ളം കയറിയപ്പോൾ രക്ഷാപ്രവർത്തനം നടത്താൽ യാതൊരു പരിശീലനങ്ങളും ലഭിച്ചിട്ടില്ലാത്ത ഈ ചെറുപ്പക്കാർ സ്വന്തം ജീവൻ പണയം വെച്ചാണ് ഈ നാട്ടുകാരുടെ രക്ഷകരായത്. ടയറിൽ രക്ഷാപ്രവർത്തനം എന്ന ആശയം ഷെമീർ എന്ന ചെറുപ്പക്കാരന്റെ തലയിലായിരുന്നു ആദ്യം മിന്നിയത്. വെള്ളം കയറിയ ഇടത്ത് ഒരു വീടിന് മുകളിൽ രണ്ട് വയോധികരും കുട്ടികളും കുടുങ്ങിയെന്ന ആദ്യ വിവരം ലഭിച്ചപ്പോഴാണ് ടയറിൽ രക്ഷാപ്രവർത്തനം എന്ന ആശയം ഉണ്ടായതെന്ന് ഷെമീർ പറയുന്നു. ആ സമയത്ത് ആറ്റിൽ വലയിടാൻ കൊണ്ടുപോകുന്ന ടയർ ട്യൂബായിരുന്നു സമീപത്ത് ഉണ്ടായിരുന്നത്. മറ്റൊരു രക്ഷയുമില്ലാത്ത സ്ഥിതിക്ക് ടയർ ട്യൂബിലെങ്കിലും കയറ്റി ആളുകളെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് നോക്കുകയായിരുന്നു. ടയറിന് മുകളിൽ ചാക്ക് കെട്ടി അതിൽ ആളുകളെ ഇരുത്തിയ ശേഷം കയറ് കെട്ടി, കയറിന്റെ മറു വശം ശരീരത്തിൽ ചേർത്ത് കെട്ടി നീന്തി റോഡിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ഷെമീർ വിശദീകരിച്ചു. ഒപ്പം മറ്റുള്ളവരും ചേർന്നപ്പോൾ ഇരുപതോളം കുടുംബങ്ങളെ ആ രീതിയിൽ തന്നെ രക്ഷപ്പെടുത്താൻ സാധിച്ചെന്നും ഷെമീർ പറഞ്ഞു.
വൈശാഖ് സംവിധാനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുരരാജ 131 ആം ദിവസം തിയേറ്ററുകളിൽ പിന്നിടുകയാണ്. പള്ളുരുത്തിയിൽ ആണ് ചിത്രം രണ്ടു ഷോകൾ കളിച്ച് 131ആം ദിവസത്തിൽ എത്തിനിൽക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ചിത്രം നിർമ്മിച്ചത് നെൽസൺ ഐപ്പ് ആണ്. ഓൺലൈൻ / സാറ്റലൈറ്റ് പതിപ്പുകൾ, ഡിവിഡികൾ എല്ലാം പുറത്തുവന്നിട്ടും രാജ തിയറ്ററിൽ നിലനിൽക്കുകയാണ്. 2019 വർഷത്തെ മമ്മൂട്ടിയുടെ ആദ്യ മലയാളം റിലീസ് ആയി ഏപ്രിൽ 12-ന് റിലീസ് ചെയ്ത മധുരരാജ ഈ വർഷത്തെ സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ആദ്യ 100 കോടി ചിത്രമാണിത്. ഇതിനിടെ ചിത്രം തമിഴിൽ മൊഴിമാറ്റി റിലീസ് ചെയ്യുകയാണ്. മധുരരാജ എന്ന് തന്നെയാണ് തമിഴിലെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയും ജയ്യും നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്. അനുശ്രീയും ഷംന കാസിമുമാണ് മഹിമ നമ്പ്യാരും അന്ന രാജനുമാണ് ചിത്രത്തിലെ നായികമാർ. ആര് കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്, അജു വര്ഗീസ്, ധര്മജന് ബോള്ഗാട്ടി, ബിജുക്കുട്ടന്, സിദ്ധിഖ്, എം ആര് ഗോപകുമാര്, കൈലാഷ്, ബാല, മണിക്കുട്ടന്, നോബി, ചേര്ത്തല ജയന്, സന്തോഷ് കീഴാറ്റൂര്, കരാട്ടെ രാജ്, മഹിമ നമ്പ്യാര് എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായിപീഡിപ്പിച്ച പത്തൊന്പതുകാരന് അറസ്റ്റില്. ഉപ്പുതറ കുളത്തും കാലായില് സുജിത്തെന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രിത പെണ്കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ മാസം നാലിന് സുജിത്തിന്റെ വീട്ടില് വെച്ച് പീഡിപ്പിച്ചതായാണ് പെണ്കുട്ടിയുടെ മൊഴി. പെണ്കുട്ടിയെ പ്രണയം നടിച്ച് വീട്ടിലാരും ഇല്ലാത്ത തക്കം നോക്കി വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. പത്താം ക്ലാസ് വിദ്യാര്ഥിനിയാണ് പരാതിക്കാരി. കുറച്ച് ദിവസങ്ങളായി പെണ്കുട്ടി മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്ന്ന് രക്ഷിതാക്കള് ചൈല്ഡ് ലൈന് പ്രവര്ത്തകരെ വിവരമറിയിച്ചു. ചൈല്ഡ് ലൈന് പ്രവര്ത്തകര് കൌണ്സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്ന്ന് ഉപ്പുതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെണ്കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പ്രതി സുജിത്തും വിദ്യാര്ഥിയാണ്. അവധി ദിവസങ്ങളില് ഓട്ടോറിക്ഷ ഓടിക്കുന്ന പതിവുണ്ട്. ഓട്ടോയില് പെണ്കുട്ടി പലതവണ യാത്ര ചെയ്ത പരിചയം പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനം നല്കി പ്രതി പെണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.
പ്രതിലിപി കലക്കി; നേടിയത് 28 കോടി രൂപ - Media Ink Online\nവിവിധ ഭാഷകളിലുള്ള സെൽഫ് പബ്ലിഷിംഗ് പ്ലാറ്റ്ഫോമായ പ്രതിലിപിയുടേത് സൂപ്പർ വിജയകഥയാണ്\nവായനയിൽ വിപ്ലവം തീർത്ത സ്റ്റാർട്ടപ്പാണ് പ്രതിലിപി. അതുകൊണ്ടുതന്നെ ഈ സംരംഭം 28 കോടി രൂപയുടെ മികച്ച നിക്ഷേപം സ്വരൂപിച്ചുവെന്നത് ശ്രദ്ധേയമാവുകയും ചെയ്യുന്നു. വിവിധ പ്രാദേശിക ഭാഷകളിലെ സെൽഫ് പബ്ലിഷിംഗ് പ്ലാറ്റ്ഫോമായ പ്രതിലിപിയിലെ പുതിയ നിക്ഷേപ പദ്ധതിയിൽ പങ്കാളികളായിരിക്കുന്നത് ഒമിഡ്യാർ നെറ്റ് വർക്ക്, ഷൻവെയ് കാപ്പിറ്റൽ, ഡബ്ല്യുഇഎച്ച് വെഞ്ച്വേഴ്സ് തുടങ്ങിയ വമ്പൻമാരാണ്.\nശങ്കരനാരായണൻ ദേവരാജൻ, രാഹുൽ രഞ്ജൻ, സഹൃദയി മോദി, പ്രശാന്ത് ഗുപ്ത, രാജ്നീത് പ്രതാപ് സിംഗ് എന്നിവർ ചേർന്ന് 2015ലാണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ഭാഷകളിലെ സെൽഫ് പബ്ലിഷിംഗ് പ്ലാറ്റ്ഫോമാണ് പ്രതിലിപി. പ്രൊഫഷണൽ എഴുത്തുകാർക്കും എഴുത്ത് ഹോബിയായി കരുതിയവർക്കും എല്ലാം അവരുടെ പുസ്തകങ്ങളും കഥകളും എസ്സേകളും പ്രതിലിപിയിൽ പ്രസിദ്ധീകരിക്കാം.\nആൻഡ്രോയിഡിൽ പ്രതിലിപി ആപ്പ് ലഭ്യമാണ്. ഇതിനോടകം തന്നെ ഒരു ദശലക്ഷം ഡൌൺലോഡുകൾ ആപ്പിന് ലഭിച്ചു. 80 ദശലക്ഷം കൃതികളാണ് പ്ലാറ്റ്ഫോമിലുള്ളതെന്നാണ് റിപ്പോർട്ട്. 22,000ലധികം എഴുത്താകാരും ഇതിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളം ഉൾപ്പടെ എട്ട് ഇന്ത്യൻ ഭാഷകളിൽ പ്രതിലിപി ലഭ്യമാണ്.
- 3 hrs ago തരംഗമാകാൻ സാംസങ് ഗാലക്സി എം34 5ജി; 6. 5 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി എത്തുന്നത് 16,999 രൂപ പ്രാരംഭവിലയിൽ! വാട്ട്സാപ്പ് വഴി എങ്ങനെ പേയ്മെന്റ് നടത്താം? ആദ്യമായാണ് വാട്ട്സാപ്പ് ചാറ്റ് പേ ഫീച്ചര് അവതരിപ്പിക്കുന്നത്. ലോകത്തില് എവിടേയും ഈ ഫീച്ചര് ലഭ്യമാകും. ഡവലപ്പര്മാര് ഈ ഫീച്ചര് ഉപ്പോള് പരീക്ഷണ ഘട്ടത്തിലാണ്. അവര് ഇത് ബീറ്റ പ്രാഗ്രാമിലേക്ക് വ്യാപിപ്പിക്കുകയും ഡിസംബറോടെ രാജ്യമെമ്പാടും പൂര്ണ്ണമായി പ്രവര്ത്തിപ്പിക്കുകയും ചെയ്യും. ഇതൊക്കെ ശ്രദ്ധിക്കാതെ ആണോ നിങ്ങള് ഫോണ് ചാര്ജ്ജ് ചെയ്യുന്നത്? വാട്ട്സാപ്പിന്റെ ഈ സവിശേഷത തുടങ്ങുന്നതിനായി ഇന്ത്യയിലെ മറ്റു പ്രമുഖ ബാങ്കുകളായ എസ്ബിറ്റി, ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നീ ബാങ്കുകളുമായി വാട്ട്സാപ്പ് സഹകരിച്ചിട്ടുണ്ട്. എങ്ങനെയാണ് ആപ്പിന്റെ ഫീച്ചര് ലഭിക്കുന്നത്? ആപ്സിലെ ഈ പേ ഫീച്ചര് ഉപയോഗിക്കാന് വളരെ എളുപ്പമാണ്. നിങ്ങളുടെ വാട്ട്സാപ്പ് അക്കൌണ്ട് നിങ്ങളുടെ UPI അക്കൌണ്ടിലേക്ക് ആക്സസ് ചെയ്യുമ്പോള് നിങ്ങളുടെ ചാറ്റ് ഇന്റര്ഫേസിലൂടെ നിങ്ങള്ക്ക് നേരിട്ട് പണം അടയ്ക്കാവുന്നതാണ്. വാട്ട്സാപ്പ് ആപ്ലിക്കേഷന് വിടാതെ തന്നെ നിങ്ങള്ക്കിതു ചെയ്യാം. ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്ട്ടുകള് ഒന്നും ഇല്ല. എന്നാല് റിപ്പോര്ട്ടുകള് പ്രകാരം ചാറ്റ് ഇന്റര്ഫേസില്, ഒരു പ്രത്യേക ഓപ്ഷന് ഉണ്ട് പണം അടയ്ക്കുന്നതിന്. നിലവില് ഇന്ത്യയില് പേറ്റിഎം, ഫോണ്പീ എന്നിവയാണ് ഡിജിറ്റല് പേയ്മെന്റ് രീതിയില് പ്രവര്ത്തിക്കുന്നത്. ഇതു വഴി ബില്ലിങ്ങ് നടത്താനും, പണം കൈമാറ്റം ചെയ്യാനും അങ്ങനെ നിരവധി ഇടപാടുള് നടത്താം. ഇതു വഴി പേയ്മെന്റ് ഫീച്ചര് വാട്ടാസാപ്പ് ബിസിനസ് ആപ്പുമായി സംയോജിക്കാനും കഴിയും. ഫേസ്ബുക്കിലൂടെ ഇനി ഗ്രൂപ്പ് വീഡിയോ ചാറ്റ് ചെയ്യാം! ! എങ്ങനെ പണം അടയ്ക്കാം? സ്റ്റെപ്പ് 1: ഇമേജുകളോ ഡോക്യുമെന്റുകളോ പങ്കിടുന്ന രീതിയില് പേയ്മെന്റുകള് പ്രവര്ത്തിക്കും. ഒരിക്കല് നിങ്ങള് അറ്റാച്ച്മെന്റ് ഐക്കണില് ക്ലിക്ക് ചെയ്താല്, മറ്റു പതിവു കാര്യങ്ങള്ക്കൊപ്പം ഒരു പേയ്മെന്റ് ഓപ്ഷന് തുറന്നു വരും. സ്റ്റെപ്പ് 2: പേയ്മെന്റ് ഐക്കണില് ടാപ്പ് ചെയ്യുക. നിങ്ങള് ട്രാന്സ്ഫര് ചെയ്യാന് ആഗ്രഹിക്കുന്ന തുക നല്കുക. യുപിഐ വഴി പണം നേരിട്ട് ട്രാന്സ്ഫര് ആകും. സ്റ്റെപ്പ് 3: പണം സ്വീകരിക്കുന്ന ആളിന്, പണം ലഭിച്ചു എന്ന സന്ദേശം ലഭിക്കും. സ്വീകര്ത്താവിന് അപ്പോള് പേയ്മെന്റ് സ്വീകരിക്കാനോ നിരസിക്കാനോ കഴിയുന്ന ഓപ്ഷനും ഉണ്ട്.
ന്യൂഡൽഹിഃ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഉംപുൻ (Amphan) ചുഴലിക്കാറ്റായി രൂപംപ്രാപിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഉംപുൻ അതിതീവ്ര ചുഴലിക്കാറ്റായി മാറും. കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മണിക്കൂറിൽ 200 കി. മി. വേഗത കെെവരിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റാണ് ഇത്. ചൊവ്വാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെത്തുമെന്നാണ് നിലവിലെ വിലയിരുത്തൽ. ആന്ധ്ര, ഒഡീഷ, ബംഗാൾ എന്നി സംസ്ഥാനങ്ങളിൽ അതി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടാകും. നിലവിൽ ഒഡീഷയിലെ പാരാദ്വീപ് തീരത്തു നിന്നും 800 കി. മി. അകലെയാണ് കാറ്റിന്റെ സ്ഥാനം. തിങ്കളാഴ്ച രാവിലെ രാജ്യത്ത് പലയിടത്തും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. മേയ് 18 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ജാഗ്രത തുടരണം. ആൻഡമാൻ ദ്വീപുകളിൽ ശക്തമായ മഴ ലഭിക്കും. മത്സ്യബന്ധന തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവർ മടങ്ങിവരണമെന്നാണ് നിർദേശം. ഇനിയുള്ള ഏതാനും ദിവസങ്ങളിലേക്ക് മത്സ്യബന്ധനത്തിനു പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. മേയ് 19 വരെ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷദ്വീപിലും മഴ ലഭിച്ചു. തൊടുപുഴയിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റർ. കരിപ്പൂർ എപി, മൂന്നാർ എന്നിവിടങ്ങളിൽ നാല് സെന്റിമീറ്റർ മഴയും കാഞ്ഞിരപ്പള്ളി, കോഴ, പിറവം എന്നീ സ്ഥലങ്ങളിൽ മൂന്ന് സെന്റിമീറ്റർ മഴയും രേഖപ്പെടുത്തി. തമിഴ്നാട്ടിൽ ഉഷ്ണതരംഗം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ സാധാരണ നിലയിലുള്ള ചൂട് ചുഴലിക്കാറ്റിന്റെ വരവോടെ ഉയർന്നേക്കാം. ചെന്നൈയിൽ ചൂട് 43 ഡിഗ്രി വരെ ഉയരാനുള്ള സാധ്യതയുണ്ട്. ന്യൂനമർദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി ശക്തിയായ മഴ ലഭിക്കാനുള്ള സാധ്യതകളും കാലാവസ്ഥ നിരീക്ഷകർ തള്ളിക്കളയുന്നില്ല.
- Movies 'മക്കളുടെ സന്തോഷമാണ് ഏറ്റവും വലുത്, അച്ഛനും അമ്മയും ആക്ടേഴ്സാണെന്ന് മഹാലക്ഷ്മി പറഞ്ഞ് നടക്കാറുണ്ട്'; ദിലീപ്! - Sports സച്ചിന്, വീരു, ദ്രാവിഡ് ഇവരൊക്കെ അന്നു സഹായം തേടി, ഇപ്പോഴത്തെ ആര്ക്കും ഒന്നും വേണ്ട! - Finance അടുത്തടുത്ത മാസങ്ങളില് ഡിവിഡന്റ്; ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ഓഹരി; കയ്യിലുണ്ടോ? ഉദ്ധാരണത്തകരാറുകള് പല പുരുഷന്മാരേയും അലട്ടുന്ന ലൈംഗിക പ്രശ്നമാണെന്നു വേണം, പറയാന്. ആത്മവിശ്വാസം കെടുത്തുകയും സെക്സ ജീവിതവും ദാമ്പത്യസുഖവും തന്നെ തകര്ക്കുന്ന ഒന്ന്. ലൈംഗികാവയവത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഉദ്ധാരണ പ്രശ്നങ്ങള്ക്കുള്ള പ്രധാന കാരണമാകുന്നത്. ഇതിന് കാരണങ്ങള് പലതുമുണ്ടാകാം. മോശം ഭക്ഷണശീലം, പുകവലി, മദ്യപാനം, ഇറുകിയ അടിവസ്ത്രം തുടങ്ങി ഒരുപിടി കാരണങ്ങളുണ്ട്, ഉദ്ധാരണക്കുറവിന് പുറകില്. എന്നാല് ഇതല്ലാതെയും ചില ആരോഗ്യപ്രശ്നങ്ങളടക്കമുള്ള ചില കാരണങ്ങള് ഉദ്ധാരണക്കുറവിനുള്ള കാരണങ്ങളാകാറുണ്ട്. ഇതെക്കുറിച്ചറിയൂ, അമിതവണ്ണം ടെസ്റ്റോസ്റ്റീറോണ് പോലുള്ള ഹോര്മോണുകളുടെ പ്രവര്ത്തനം തടസ്സപ്പെടാനും, ഹൃദയത്തിന് സമ്മര്ദ്ദമുണ്ടാകാനും, വേഗത്തില് ക്ഷീണിക്കാനും കാരണമാകുന്നതാണ്. അമിതവണ്ണം സംബന്ധിച്ച മാനസികമായ ഘടകങ്ങളും ഉദ്ധാരണ തകരാറുകളിലേക്ക് നയിക്കാം. രക്തത്തിന്റെ ഒഴുക്കിനെ സ്വാധീനിക്കുന്നത് വഴി കൊളസ്ട്രോളിലെ വര്ദ്ധനവ് ഉദ്ധാരണത്തെയും ബാധിക്കും. കൂടാതെ അമിതമായ കൊളസ്ട്രോള് ഹൃദയത്തില് കൂടുതല് സമ്മര്ദ്ദവുമുണ്ടാക്കും. വൃക്കയുടെ തകരാറ് ഞരമ്പുകളെയും രക്തത്തിലെ ഹോര്മോണിന്റെ അളവിനെയും ബാധിക്കുകയും ഉദ്ധാരണ പ്രശ്നങ്ങള്ക്ക് ഇടയാക്കുകയും ചെയ്യും. മെറ്റബോളിക് സിന്ഡ്രോം എന്നൊരു അവസ്ഥയുണ്ട്. ഈ അവസ്ഥയില് നിങ്ങളുടെ മെറ്റബോളിസത്തിന്റെ നിരക്ക് നിലനിര്ത്താനാവാതെ വരുകയും അത് ശരീരഭാരം കൂടാനും തല്ഫലമായി ഉദ്ധാരണപ്രശ്നങ്ങള്ക്കും കാരണമാകും. ഡൈയൂറെറ്റിക്കുകള്, ബീറ്റ ബ്ലോക്കറുകള്, ആല്ഫ ബ്ലോക്കറുകള് തുടങ്ങിയവ രക്തസമ്മര്ദ്ദം കുറയ്ക്കാനും രക്തക്കുഴലുകള് വിപൂലീകരിക്കാനും ഉപയോഗിക്കുന്നവയാണ്. ഇവ ഉദ്ധാരണം നിലനിര്ത്തുന്നത് പ്രയാസകരമാക്കും.
Don't Miss! - News ആയുധക്കടത്താരോപിച്ച് അധ്യാപകനെ അറസ്റ്റ് ചെയ്തതില് ട്വിസ്റ്റ്; ആയുധം വെച്ചത് പൊലീസ് തന്നെ? പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നുവെങ്കില് എന്ന് പറഞ്ഞായിരുന്നു അനസ് റഹീമിന്റെ കുറിപ്പ് തുടങ്ങുന്നത് കുറിപ്പിലൂടെ തുടര്ന്നുവായിക്കാം. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ 1985 കാലഘട്ടത്തിൽ ഇന്ന് പറിച്ചു നടാൻ പറ്റിയ ഒരേ ഒരു സംവിധായകൻ ജോഷി സാർ മാത്രമാണ് അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകൾ വരെ അത്ര ഡീറ്റൈലിങ് ആണ്. കാരണം അന്ന് മുതൽ കളത്തിൽ ഇറങ്ങിയ സിംഹമുഖം അല്ലെ ആശാൻ. ചതിക്കും എന്ന് തമാശയ്ക്ക് പറയും എന്നല്ലാതെ പുള്ളി അങ്ങനെ ചതിക്കില്ല ആശാനെ. ഇന്നിൽ നിന്ന് മാറ്റി ഇന്നലെ കഥ പറയാൻ തെരഞ്ഞെടുത്തത് ചിലപ്പോൾ ചില ക്ളീഷേ ഒഴിവാക്കാൻ വേണ്ടിയാകാം.പക്ഷേ ക്ലൈമാക്സ് ദുരന്തപര്യവസായി ആക്കുന്ന അന്നത്തെ ക്ളീഷേ ക്ലൈമാക്സ് അത് ഒരിക്കലും കളഞ്ഞിട്ടില്ല. അന്നത്തെ പല സിനിമകളും അങ്ങനെ ആയത് കൊണ്ടാണ് അതൊക്കെ ഇന്നും മനസ്സിൽ കിടന്നു നീറുന്നത്.ഇതിന്റെ അവസ്ഥയും അത് തന്നെ. എങ്കിലും ഇതിന്റെ ക്ലൈമാക്സ് ഇങ്ങനെ ആക്കാമായിരുന്നു. പൊറിഞ്ചു മരിച്ചു കിടക്കുന്നു, ചുറ്റും ജനക്കൂട്ടം, കഥയിൽ ജോസ് മരിക്കുമ്പോൾ മഴ ആണല്ലോ അപ്പോൾ അത് ഇവിടെയും കിടന്നോട്ടെ. ഹൈ ആംഗിൾ ഷോട്ടിൽ ഇടിവെട്ടി മഴ. അടുത്ത സീൻ ഐപ്പിന്റെ വീടിന്റെ മുൻവശം. തന്റെ വിശ്വസ്തനെ ചതിച്ചു എന്ന് ചിന്തയും രക്ഷപെട്ടതിന്റെ അവിശ്വസനീയതയും ആ മുഖത്തുണ്ട്.അയാൾ താൻ എന്നും മദ്യപിക്കാൻ ഇരിക്കാറുള്ള കസേരയിൽ വന്നു തളർന്നിരിക്കുന്നു. ഐപ്പിന്റെ മക്കൾ സന്തോഷത്തോടെ ഓടി വന്നു, ഇപ്പോഴാണ് അപ്പൻ ഒരു നല്ല കാര്യം ചെയ്തത്. അല്ലെങ്കിൽ ഞങ്ങളുടെ കൈ കൊണ്ട് ആ പന്നി തീർന്നേനെ. അപ്പന്റെ കാലം കഴിഞ്ഞ അങ്ങ് തീർക്കാം എന്ന് വിചാരിച്ചതാ...അല്ലെങ്കിൽ കടപ്പാടിന്റെ പേരും പറഞ്ഞു..(ഇത്രയും പറഞ്ഞു തീർന്നതും മുഖം അടച്ചു ഒരു അടി -മക്കളെയോ ചെറുമകനെയോ എത്ര പ്രകോപനം ഉണ്ടായിട്ടും തല്ലിയിട്ടില്ലാത്ത ഐപ്പ് ) ഞെട്ടലോടെ മക്കൾ . ഇത് വരെ കാണാത്ത ഒരു ഭാവം ഐപ്പിന്റെ മുഖത്ത്. എന്റെ കാലം കഴിയുന്നതിനു മുൻപ് നീയൊക്കെ ജീവിക്കും എന്നതിന് എന്താടാ ഒരു ഉറപ്പ് (മക്കളോടുള്ള സംരക്ഷണവും എന്നാൽ മക്കളെക്കാൾ തന്നെ വിശ്വസിച്ച സ്നേഹിച്ച പൊറിഞ്ചുവിനോട് കാണിച്ച ചതിയും മുഖഭാവങ്ങളിൽ ഒരേ സമയം മക്കൾ -അപ്പാ. മദ്യക്കുപ്പി ഒന്നോടെ വായിൽ ഒഴിച്ച് കുടിക്കുന്ന ഐപ്പ് (സാധാരണ അയാൾ ഗ്ലാസിൽ ഒഴിച്ച് കുടിക്കുകയാണ് പതിവ് )കസേരയിൽ തളർന്നിരിക്കുന്ന ഐപ്പിന്റെ മുന്നിൽ കുടയും പിടിച്ചു മറിയം എത്തുന്നു. ഐപ്പ് എഴുന്നേറ്റു .(നല്ല പരിഭ്രമം ഉണ്ട്. മറിയം കത്തിക്കാളുന്ന തീക്ഷ്ണത നിറഞ്ഞ കണ്ണുകളോടെ. മറിയം കുട അടച്ചു പെരുമഴ നനയുന്നു. പരിഭ്രമത്തോടെ നിൽക്കുന്ന ഐപ്പിനെ മടക്കി വെച്ച കുടയിൽ നിന്നും വാളൂരി ഒരു കുത്ത് കുത്തുന്നു. ഐപ്പ് കുത്തേറ്റു പിടഞ്ഞു വീഴാൻ ശ്രമിക്കുന്നു. മറിയം ആരോടെന്നില്ലാതെ ഐപ്പിനോട് പറയുന്നു. ഞാൻ അവനോട് പറഞ്ഞതാ,ചാവാതെ നോക്കണമെന്ന്. പക്ഷേ അതിന് നീ സമ്മതിക്കില്ലെന്ന് വെച്ചാൽ മറിയം ഐപ്പിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തി വീണ്ടും കുത്തുന്നു. മറിയം, പൊറിഞ്ചുവിന് നീന്നോട് ക്ഷമിക്കാൻ പറ്റുമായിരിക്കും. പക്ഷേ എനിക്ക് അതിനാവില്ല ..ഞാൻ അങ്ങനെ ചെയ്താൽ ജീവിച്ചിരുന്നപ്പോൾ ഞാൻ അവനോട് ചെയ്ത നിസ്സാരമായ ദ്രോഹം ആയിപ്പോകും അത് കൊണ്ട് നീ ചാവടാ ലാസ്റ്റ് കുത്ത് ഐപ്പ് പിടഞ്ഞു മരിക്കുന്നത് നോക്കി നിൽക്കുന്ന മറിയം. കണ്ണുകളിൽ നിഗൂഢമായ ആനന്ദം . സുധി കോപ്പ ,ടി .ജി രവി ,നിയാസ് ബക്കർ, തുടങ്ങിയ ശ്രദ്ധേയ താരങ്ങളുടെ ക്ലോസപ്പ് ഭാവങ്ങൾ (സന്തോഷം,സംതൃപ്തി കലർന്ന കണ്ണീർ മുഖങ്ങൾ. നടന്നു ഗേറ്റിന് അടുത്തേക്ക് വരുമ്പോൾ ഐപ്പിന്റെ ശവത്തിനടുത്തേക്ക് ഓടി വരുന്ന മക്കളെ പശ്ചാത്തലത്തിൽ കാണാം. ഗേറ്റിന് അടുത്തേക്ക് എത്തുന്ന മറിയം ആൾകൂട്ടത്തിൽ നിൽക്കുന്ന വക്കീലിനോട് .വക്കീലേ. താൻ തയ്യാറാക്കിയ ജാമ്യം ഒന്ന് എന്റെ പേരിൽ ആക്കിയേരെ.ജോസും പൊറിഞ്ചും പോയ പോലെ എനിക്ക് അങ്ങനെ പോകാൻ പറ്റില്ല. ഇതിനൊക്കെ ഒരു ഉത്തരം ആയിരുന്നു ഈ ക്ലൈമാക്സ്.ജോസും പൊറിഞ്ചുവും ആളികത്തിയത് പോലെ മറിയവും ഇവിടെ പൊളിച്ചേനെ. മറിയത്തിന് ആൾക്കാർ നൽകുന്ന വീര പരിവേഷവും. പ്രിൻസിനോട് കാണിക്കുന്ന ഹീറോയിനിസവും ഇവിടെ പൂർണ്ണത പ്രാപിച്ചേനെ. ദുരന്ത ക്ലൈമാക്സ് ന്റെ വിങ്ങൽ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് സംതൃപ്തി കിട്ടിയേനെ. ഇങ്ങനെ ആയിരുന്നു ക്ലൈമാക്സ് എങ്കിൽ മറിയം എന്തെങ്കിലും ഒന്ന് ചെയ്തു എന്ന് തോന്നുന്ന ഭാഗവും ഇതായിരിക്കും. പുരുഷ കഥാപാത്രത്തോടൊപ്പം സ്ത്രീ കഥാപാത്രത്തിനും പടത്തിന്റെ ടൈറ്റിൽ നൽകുന്ന പ്രാധാന്യം വന്നേനെ. മറിയം തുടങ്ങി വെച്ച പ്രശ്നം മറിയം തന്നെ തീർക്കുന്നു.
തിരുവനന്തപുരംഃ പ്രദേശിക രാഷ്ട്രീയ വികാരം പ്രതിഫലിച്ച തിരഞ്ഞെടുപ്പ് ഫലമാണ് അഞ്ച് സംസ്ഥാനങ്ങളില് നിന്നും പുറത്ത് വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. ദേശീയ രാഷ്ട്രീയവും ജനകീയ വിഷയങ്ങളും ചര്ച്ച ചെയ്തോ എന്ന കാര്യത്തില് സംശയമാണ്. വര്ഗീയ ധ്രൂവീകരണം ജനാധിപത്യത്തിന് മേല് എത്രത്തോളം ആധിപത്യം സ്ഥാപിക്കുന്നു എന്നതിന് തെളിവാണ് അഞ്ച് സംസ്ഥാനങ്ങളില് നടന്ന തിരഞ്ഞെടുപ്പ് ഫലം. ഇത് അപകടകരമായ പ്രവണതയാണ്. അധികാരവും പണവും തിരഞ്ഞെടുപ്പ് ഫലത്തെ ഒരുപരിധിവരെ സ്വാധീനിച്ചു എന്നതാണ് യുപിയിലെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ബോധ്യമാകുന്നത്. ദലിതര്ക്കും സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരായ അതിക്രമങ്ങളും ജാതിയുടെയും മതത്തിന്റെയും പേരില് ജനങ്ങളെ ഭിന്നിപ്പിക്കുന്നതും മതസ്പര്ദ്ദ വളര്ത്തുന്ന വിഷലിപ്തമായ പ്രസംഗങ്ങളും ഉള്പ്പെടെയുള്ള വിഷയങ്ങള് യുപി തിരഞ്ഞെടുപ്പില് ചര്ച്ചയായില്ല. ദാരിദ്ര നിര്മാര്ജനത്തില് വളരെ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച സംസ്ഥാനമാണ് ഉത്തര്പ്രദേശ് എന്നത് കൂടി നാം ഇവിടെ കൂട്ടിവായിക്കണം. തിരഞ്ഞെടുപ്പില് ബിജെപി നേട്ടം ഉണ്ടാക്കുമ്പോള് കേരളത്തില് സിപിഎം മുഖ്യമന്ത്രി സന്തോഷിക്കുകയാണ്. കോണ്ഗ്രസിന്റെ പരാജയം മതേതരത്വത്തിന്റെ ദുര്ദിനമാണ്. കോണ്ഗ്രസിന്റെ തകര്ച്ചയില് മോദിയും പിണറായി വിജയനും ഒരുമിച്ച് സന്തോഷിക്കുന്നുയെന്നത് രാജ്യത്തിന്റെ മതേതരത്വത്തിനുള്ള അപായ സൂചനായി കാണണം. കോണ്ഗ്രസ് മുക്തഭാരതമാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം.അതിലേക്ക് എത്താന് കേരളത്തില് ഇരുവരും ഒരുമിച്ചാണ് പ്രവര്ത്തിക്കുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകളില് സന്തോഷം പ്രകടമായതെന്നും സുധാകരന് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില് കണ്ട് കേരളത്തില് പിണറായി വിജയന് നടപ്പാക്കിയത് പോലെ സൌജന്യ ഭക്ഷ്യധാന്യവും മറ്റു വാഗ്ദാനപ്പെരുമഴയും നടത്തി ജനങ്ങളെ കബളിപ്പിച്ച് ജനവിധിയെ സ്വാധീനിക്കുകയാണ് ബിജെപി ചെയ്തത്. വര്ഗീയ ശക്തികളെയും തല്പ്പരരാഷ്ട്രീയ കക്ഷികളെയും അധികാരത്തില് നിന്നും അകറ്റിനിര്ത്താന് മതനിരപേക്ഷ ശക്തികളുടെ ഐക്യം ഉയര്ന്നുവരണം. പഞ്ചാബിലെ ജനവിധിയെ സംബന്ധിച്ച് കോണ്ഗ്രസ് നേതൃത്വം പഠിക്കുകയും ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യും. വീഴ്ചകളില് തീരുത്തലുകള് വരുത്തി ശക്തമായ തിരിച്ചുവരവ് നടത്തുന്ന പ്രസ്ഥാനമാണ് കോണ്ഗ്രസ്. ജനാധിപത്യത്തില് ജയപരാജയങ്ങള് സ്വാഭാവികം. ജനവിധിയെ മാനിക്കൂന്നൂവെന്നും സുധാകരന് പ്രസ്താവനയില് പറഞ്ഞു.
Don't Miss! എന്ന് നിന്റെ മൊയ്തീന്, അമര് അക്ബര് അന്തോണി എന്നീ ചിത്രങ്ങള്ക്ക് ശേഷം പൃഥ്വിരാജ് നായകനായി എത്തുന്നത് ഡാര്വിന്റെ പരിണാമം എന്ന ചിത്രത്തിലാണ്. കൊന്തയും പൂണൂലും എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണിയാണ് ഡാര്വിന്റെ പരിണാമം സംവിധാനം ചെയ്യുന്നത്. ഇതുവരെ അവതരിച്ച കഥാപാത്രങ്ങളില് നിന്നും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഡാര്വിന്റെ പരിണാമത്തിലൂടെ അവതരിപ്പിക്കുന്നത്. ഒരു സാറ്റ്ലൈറ്റ് ടെലിവിഷന് ടെക്നീഷ്യന്റെ വേഷമാകും ചിത്രത്തില് പൃഥ്വിരാജ് അവതരിപ്പിക്കുക. കെഎല് പത്തില് ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിട്ട ചാന്ദിനി ശ്രീധരനാണ് ചിത്രത്തില് പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്. കൂടാതെ ചെമ്പന് വിനോദ് ചിത്രത്തില് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ നിര്മ്മാണ കമ്പിനിയായ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്മ്മിക്കുന്നത്. തിരക്കഥാകൃത്ത് സച്ചി സംവിധാനം ചെയ്യുന്ന അനാര്ക്കലിയാണ് പൃഥ്വിയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ലക്ഷദ്വീപ്, പൂനൈ,ലഖ്നൌ, കൊച്ചി,കുട്ടനാട് എന്നിവടങ്ങളിലായി ചിത്രീകരിച്ച അനാര്ക്കലിയുടെ പോസറ്റ് പ്രൊഡക്ഷന് ജോലികള് ഇപ്പോള് നടന്ന് വരികയാണ്. രജനി പച്ചയ്ക്കാണ് അടിക്കുക, കമല് എത്ര കുടിച്ചാലും നാല് മണിക്ക് എണീക്കും; ഡബ്ബിംഗില് മദ്യപിക്കുന്ന നടന്! മഹായാനം നിര്മ്മിച്ച് കടക്കെണിയിലായ അച്ഛന്; അദ്ദേഹത്തിന്റെ മക്കളുടെ നായകനായി മമ്മൂട്ടി; 34 വര്ഷത്തെ കടം! അനാദരവ് ആകുമെന്ന് കരുതി ശിവജിക്ക് മുന്നിൽ എഴുന്നേറ്റില്ല; വിവാദത്തിൽ പെട്ട സിൽക്ക് സ്മിത; സംഭവിച്ചത്!
ഹിന്ദുമത വിശ്വാസികള് ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദത്താത്രേയ ജയന്തി. ഹിന്ദു ദൈവമായ ദത്താത്രേയയുടെ ജന്മദിനമാണ് ഈ ദിനം. ഹിന്ദു പുരുഷ ദൈവിക ത്രിത്വങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നിവരുടെ സംയോജിത രൂപമാണ് ദത്താത്രേയന്. ഹിന്ദു കലണ്ടര് അനുസരിച്ച് മാര്ഗശീര്ഷ (അഗ്രഹായന) മാസത്തിലെ പൌര്ണ്ണമി ദിനത്തില് രാജ്യത്തുടനീളം ഇത് ആഘോഷിക്കുന്നു. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ ജനങ്ങള്ക്ക് ഇത് വിശേഷ ദിനമാണ്. ഹിന്ദു ദേവനായ ദത്താത്രേയ ദത്തയുടെ ജന്മദിനത്തെ അനുസ്മരിക്കുന്ന ദത്താത്രേയ ജയന്തിയെ ദത്ത ജയന്തി എന്നും വിളിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകതകളും പൂജാരീതികളും പ്രാധാന്യവും നിങ്ങള്ക്ക് ഇവിടെ വായിച്ചറിയാം. സനാതന ധര്മ്മത്തില് ദത്താത്രേയ പൂര്ണ്ണിമ അല്ലെങ്കില് ദത്ത പൂര്ണിമയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. മാര്ഗശീര്ഷ മാസത്തിലെ പൌര്ണമിയ ദിനത്തില് ഇത്തവണ ഡിസംബര് 18-ന് ശനിയാഴ്ചയാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഈ ദിവസം ത്രിഗുണ രൂപത്തിലുള്ള ദത്താത്രേയനെ, അതായത് ബ്രഹ്മാവ്, വിഷ്ണു, ശിവന് എന്നിവരെ ആരാധിക്കണമെന്ന് പറയുന്നു. ദക്ഷിണേന്ത്യ ഉള്പ്പെടെ രാജ്യത്തുടനീളം നിരവധി പ്രശസ്തങ്ങളായ ദത്താത്രേയ ക്ഷേത്രങ്ങളുണ്ട്. മാര്ഗശീര്ഷ മാസത്തിലെ പൌര്ണമിയില് ദത്താത്രേയ ഭഗവാനെ വ്രതമനുഷ്ഠിച്ച് ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ഇതുകൂടാതെ, മഹാവിഷ്ണുവിന്റെയും ശിവന്റെയും കൃപയാല് നിങ്ങളുടെ പാപങ്ങളും മാറുന്നു. ദത്താത്രേയന്റെ രൂപം വളരെ സവിശേഷമാണ്, മൂന്ന് തലകളും ആറ് കൈകളും ഉണ്ട്. അവയ്ക്കുള്ളില് ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റെയും ഭാഗങ്ങള് മാത്രമേ സംയുക്തമായി കാണപ്പെടുന്നുള്ളൂ. ഒരു ആത്മീയ വീക്ഷണകോണില്, ദത്താത്രേയയുടെ മൂന്ന് തലകള് മൂന്ന് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു - സത്വം, രജസ്സ്, തമസ്സ് എന്നിവ. അദ്ദേഹത്തിന്റെ ആറ് കൈകള് യമം (നിയന്ത്രണം), നിയമം (നിയമം), സാമം (സമത്വം), ദൂമം (ശക്തി), കരുണ എന്നിവയെ പ്രതിനിധീകരിക്കുന്നു. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരന്റെയും ഭാഗമായ ദത്താത്രേയന് അങ്ങനെ ഒന്നല്ല, 24 ഗുരുക്കന്മാരുള്ള ഒരു അവതാരമായി മാറിയിരിക്കുന്നു. ദത്താത്രേയനില് ദൈവത്തിന്റെയും ഗുരുവിന്റെയും രൂപം അടങ്ങിയിരിക്കുന്നു, അതിനാല് അദ്ദേഹത്തെ ശ്രീ ഗുരുദേവ് ദത്ത് എന്നും വിളിക്കുന്നു. സിദ്ധന്മാരുടെ പരമോന്നത ആചാര്യനാണ് ദത്താത്രേയന്. അവരുടെ ഗുരുക്കന്മാരില് ഭൂമി, ജലം, അഗ്നി, വായു, ആകാശം, കടല്, ചന്ദ്രന്, സൂര്യന് എന്നിങ്ങനെ പ്രകൃതിയുടെ എട്ട് ഘടകങ്ങളുണ്ട്. മൃഗങ്ങളില് പാമ്പ്, ചിലന്തി, ചീങ്കണ്ണി, പുഴു, ബംബിള്ബീ, തേനീച്ച, മത്സ്യം, കാക്ക, പ്രാവ്, മാന്, പെരുമ്പാമ്പ്, ആന എന്നിങ്ങനെ 12 ഗുരുക്കന്മാരുണ്ടായിരുന്നു. ആണ്കുട്ടി, കമ്മാരന്, പെണ്കുട്ടി, പിംഗള എന്നു പേരുള്ള വേശ്യ എന്നിവരെയും അദ്ദേഹം തന്റെ ഗുരുവായി സ്വീകരിച്ചു. ജീവിതത്തില് ഏതെങ്കിലുമൊരു രൂപത്തിലല്ലെങ്കില് മറ്റൊന്നില് അറിവും ജ്ഞാനവും വിദ്യാഭ്യാസവും ആരില് നിന്ന് ലഭിക്കുന്നുവോ, അവനെയാണ് നാം ഗുരുവായി കണക്കാക്കേണ്ടത് എന്ന് ദത്താത്രേയ ഭഗവാന് പറഞ്ഞിട്ടുണ്ട്. ശ്രീമദ് ഭാഗവത ഗ്രന്ഥത്തില് അത്രി മഹര്ഷിക്ക് ലോകനാഥനായ മഹാവിഷ്ണുവിനെ ഒരു പുത്രന്റെ രൂപത്തില് ലഭിക്കാന് ആഗ്രഹിച്ച ഒരു സന്ദര്ഭമുണ്ട്. അവന്റെ ആഗ്രഹം നിറവേറ്റാന്, ഒരു ദിവസം ദൈവം പ്രത്യക്ഷപ്പെട്ട് മഹര്ഷിയോട് പറഞ്ഞു - 'ഞാന് എന്നെ നിനക്ക് തന്നു. ' 'ദത്ത'യും അത്രിയും ഒരേ ദാനചൈതന്യമുള്ള മൂത്ത മകനായതിനാല്, ആത്രേയയുടെ സംയോജിത രൂപം ദത്താത്രേയയായി മാറി. ദത്താത്രേയ ജയന്തി ദിനത്തില് ആളുകള് അതിരാവിലെ പുണ്യ നദികളിലോ അരുവികളിലോ കുളിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. പൂക്കള്, ധൂപം, വിളക്കുകള്, കര്പ്പൂരം എന്നിവ ഉപയോഗിച്ച് ദത്താത്രേയയുടെ പൂജ നടത്തുന്നു. ഭക്തര് അദ്ദേഹത്തിന്റെ രൂപത്തെ ധ്യാനിക്കുകയും ദത്താത്രേയയുടെ കാല്ച്ചുവടുകള് പിന്തുടരുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നു. ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നത് ഐശ്വര്യവും സന്തുഷ്ടവുമായ ജീവിതം നയിക്കാന് ഭക്തരെ സഹായിക്കുന്നു.
കൊച്ചിഃ നഗരമധ്യത്തിലെ ലോഡ് മൊത്തമായി വാടകയ്ക്ക എടുത്ത് പെൺവാണിഭം നടത്തിയ സംഘം പൊലീസ് പിടിയിലായി. ഇതരസംസ്ഥാനക്കാരായ യുവതികളും ട്രാൻസ്ജെൻഡേഴ്സും പുരുഷൻമാരും ഉൾപെട്ട പതിനഞ്ചംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തോക്കും ലഹരിവസ്തുക്കളും ഹോട്ടലിൽ നിന്ന് കണ്ടെത്തി. അറസ്റ്റിലായ ട്രാൻസ്ജെൻഡേഴ്സിൽ ഒരാൾ എച്ച്ഐവി ബാധിതനാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്. പുല്ലേപടിയിലുള്ള ഐശ്വര്യ റീജൻസി ലോഡ്ജിൽ നിന്നാണ് ഓൺലൈൻ പെൺവാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ഈ ലോഡ്ജ് മൊത്തമായി ഇവർ വാടകയ്ക്ക എടുത്തിരിക്കുകയായിരുന്നു. അറസ്ററിലായവരിൽ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്ത്രീകളും നാലു ട്രാൻസ്ജെൻഡേഴ്സും ഉൾപെടുന്നു. വനിതകളിൽ മൂന്നു പേർ ഡൽഹിയിൽ നിന്നുള്ളവരാണ്. പരിശോധനയിൽ ഒരു തോക്കും അനുവദനീയമായ അളവിൽ കൂടുതലുള്ള മദ്യവും കെട്ടുകണക്കിന് ഗർഭനിരോധന ഉറകളും പിടിച്ചെടുത്തു. അറസ്റ്റിലായ ട്രാൻസ്ജെൻഡറുകൾ ഇടപാടുകാരെ ലോഡ്ജിൽ എത്തിച്ചു നൽകിയിരുന്നതായും പൊലീസ് പറയുന്നു. സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. വിവിധ വെബ്സൈറ്റുകളിൽ വിവിധ പേരുകളും പല ഹോട്ടലുകളുടെ വിലാസവും നൽകിയാണു ഇടപാടുകാരെ സംഘം തരപ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കിൽ മസാജ് എന്ന പോലെയുള്ള പരസ്യങ്ങൾ നൽകിയായിരുന്നു ഇവർ ഇടപാടുകാരെ ആകർഷിച്ചിരുന്നത്. വിളിക്കുന്നവരോട് പുല്ലേപ്പടിയിലെ ലോഡ്ജിലെത്താൻ ആവശ്യപ്പെടും. പിടികൂടിയതിനു ശേഷവും ഇവരുടെ മൊബൈൽ ഫോണുകളിലേക്ക് നൂറുകണക്കിനു കോളുകൾ വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജിൽ മുറിയെടുക്കുന്നവരെ പെൺവാണിഭത്തിനു നിർബന്ധിച്ചിരുന്നു. മുറിയെടുത്ത ഒരാൾ വേശ്യാവൃത്തിയിൽ താത്പര്യമില്ലെന്ന് അറിയിച്ചപ്പോൾ തോക്കു ചൂണ്ടി നിർബന്ധിച്ചു. രക്ഷപ്പെട്ട യുവാവ് നൽകിയ സൂചന അനുസരിച്ചാണ് ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലാക്കിയത്.
- Movies 'കല്യാണം താൽപര്യമില്ല, ലിവിങ് ടുഗെതര് മതി, മടുക്കുമ്പോള് അടുത്തതിലേക്ക് പോകാം'; ശ്രേയയെ കുറിച്ച് അമ്മ! കടലോരങ്ങളിലെയും കായലോരങ്ങളിലെയും ഡ്രൈവുകൾ ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. ഇത്തരത്തലുള്ള സ്ഥലങ്ങളിൽ വളരെ അനായാസമായി ഡ്രൈവ് ചെയ്യാമെന്നാണ് വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി. അൽപ്പം കടുപ്പം തന്നെയാണ് കാര്യങ്ങൾ. മണൽ പ്രദേശത്ത് കൂടിയുള്ള ഡ്രൈവുകൾ അത്യന്തം അപകടം നിറഞ്ഞതാണ്. എന്ത് കൊണ്ടാണിത് പറയുന്നതെന്നാൽ, ഒരു വട്ടം മണലിൽ കാറിന്റെ ടയർ പൂണ്ട് പോയാൽ പിന്നീടത് തിരിച്ചെടുക്കണമെങ്കിൽ മറ്റൊരു വാഹനത്തിന്റെ സഹായം ആവശ്യമാണ്. താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ അത്തരലൊന്നാണ്. ഇവിടെ മണലിൽ കുടുങ്ങിയത് ചില്ലറക്കാരനൊന്നുമല്ല, എസ്യുവി ശ്രേണിയിലെ വമ്പനായ മഹീന്ദ്ര XUV500 ആണ്. എന്നാൽ വീഡിയോയിൽ മഹീന്ദ്ര XUV500 -യുടെ ഡ്രൈവ് ചെയ്യുന്ന ഭാഗമൊന്നുമില്ല. ഈ എസ്യുവി വാഹനം മണലിൽ പൂണ്ടുപോയത് തൊട്ടുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ. നിലവിൽ മഹീന്ദ്ര XUV500 രണ്ട് ശ്രേണികളിൽ ലഭ്യമാണ്. 4WD, 4X2 എന്നിവയാണീ രണ്ടെണ്ണം. എന്നാൽ വീഡിയോയിയുള്ള XUV500 4X2 മോഡലാണ്. എസ്യുവിയുടെ അകലമുള്ള ടയറുകളും വലിയ ഗ്രൌണ്ട് ക്ലിയറൻസും ഏത് കഠിനമായ സാഹചര്യങ്ങളും മറികടക്കാൻ കെൽപുള്ളതാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാലിത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല. മഹീന്ദ്ര XUV500 4X2 ഫ്രണ്ട് വീൽ ഡ്രൈവിങ്ങ് സംവിധാനത്തിലുള്ളതാണ്. ഇത് കാരണമാണ് വീഡിയോയിൽ ഈ എസ്യുവിയ്ക്ക് രക്ഷപ്പെടാൻ കഴിയാതെ പോയത്. രണ്ടാമത്തെ വീഡിയോയിൽ പൂണ്ട് പോയ വീലിന്റെ പിന്നിൽ ഒരു കല്ലിട്ടതിന് ശേഷം വീണ്ടും ഡ്രൈവർ എസ്യുവി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിറകോട്ടെടുക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ടയർ താഴ്ന്ന് പോവുകയാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ ഒരു ട്രാക്ടർ വന്ന് മഹീന്ദ്ര XUV500 -യെ പുറത്തെടുക്കുന്നതാണ് അവസാനത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചിലപ്പോൾ കാർ പുറത്തെടുക്കാൻ മറ്റ വഴികൾ ഒന്നുമില്ലാത്ത സാഹചര്യത്തിലായിരിക്കാം കാറുടമസ്ഥന് ഈ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. വളരെ അനായാസമായാണ് ട്രാക്ടർ ഈ എസ്യുവിയെ വലിച്ച് കൊണ്ട് പോവുന്നുണ്ടായിരുന്നത്. വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് ഇത് മഹീന്ദ്രയുടെ പുത്തൻ XUV500 ആണ് എന്നുള്ളത്. വാഹനത്തിന്റെ മുമ്പിലുള്ള ഗാർലാന്റോട് കൂടിയ ഗ്രില്ലുകളും മുമ്പിൽ തൂക്കിയിട്ടിരിക്കുന്ന പൂമാലയും വാഹനത്തിന്റെ പുതുമ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. ചിലപ്പോൾ ആരാധനാലയത്തിൽ പോയി വരുന്ന വഴി ഒരു ഓഫ് റോഡ് ഡ്രൈവിന് ശ്രമിച്ചതാവാം വാഹന ഉടമ. തങ്ങളുടെ വാഹനങ്ങളെക്കുറിച്ച് ഉടസ്ഥർക്ക് പൂർണമായ അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വാഹനം എങ്ങനെയുള്ളതാണ്, വാഹനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ് എന്നീ കാര്യങ്ങളെല്ലാം അറിയുകയാണെങ്കിൽ ഇതുപോലുള്ള അമളികൾ ആർക്കും പറ്റില്ല. ഇത്തരത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ഇന്നും വാഹനപ്രേമികളുടെ കണ്ണിലുണ്ണിയാണ് മഹീന്ദ്ര XUV500. ഉടമസ്ഥർക്ക് മഹീന്ദ്ര XUV500 -നെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് ചില പ്രശ്നങ്ങൾക്ക് കാരണം. ടയറിന്റെ പ്രഷർ കുറയ്ക്കുന്നതിലൂടെ വീഡിയോയിൽ കണ്ട പ്രശ്നങ്ങൾ മറികടക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചെറിയ വിദ്യകൾ കൊണ്ട് നിങ്ങളുടെ ഓഫ് റോഡ് ഡ്രൈവിങ്ങ് അനുഭവങ്ങൾ ആസ്വാദ്യകരമാക്കൂ.
എന്റെ ജീവിതം മൊത്തത്തിലൊരു തമാശയാണ്. ഒന്നാം ക്ലാസിൽ കുന്നംകുളത്തും രണ്ടിൽ ചേലക്കരയിലും മൂന്നിൽ ചാലക്കുടിയിലും നാലാം ക്ലാസിൽ തൃശൂർ നെടുപുഴ സ്കൂളിലും പഠിച്ചു. അഞ്ചാം ക്ലാസിൽ കണിമംഗലം എസ്എൻ ഹൈസ്കൂളിൽ ചേർന്നപ്പോഴാണ് ഒരു കരയ്ക്കെത്തിയത്. പത്താം ക്ലാസ് വരെ അവിടെയായിരുന്നു. കണിമംഗലം സ്കൂളിലെ സ്റ്റേജാണു മനസ്സിൽ കമ്പം കയറ്റിയത്. അവിടെയൊന്നു കയറണമെന്നാണ് ഏറ്റവും വലിയ മോഹം. പാടാനും കവിത ചൊല്ലാനും അഭിനയിക്കാനുമൊക്കെ ആ വേദി എന്നെ എന്നാണൊന്നു പിടിച്ചുകയറ്റുക എന്നാണു നോട്ടം. പാഠപുസ്തകത്തിനകത്തു പാട്ടുപുസ്തകം വച്ചാണ് എന്റെ 'പഠനം'. കിട്ടുന്ന പൈസയ്ക്കൊക്കെ പാട്ടുപുസ്തകം വാങ്ങലാണിഷ്ടം. അനുകരണം അന്നേ കൂടെയുണ്ട്. പാട്ടുപുസ്തകത്തിലെ പാട്ടു പാടി ആ സന്ദർഭം അഭിനയിച്ചവരെ അനുകരിച്ചുനോക്കും. ഉത്സവകാലമാകുമ്പോൾ മൈക്ക് ഓപ്പറേറ്ററെ ചുറ്റിപ്പറ്റി നിൽക്കും. അയാൾ ചായ കുടിക്കാൻ പോകുമ്പോൾ മൈക്കെടുത്ത് ശബ്ദം ടെസ്റ്റ് ചെയ്ത് ആനന്ദിക്കും. മൊത്തത്തിൽ പറഞ്ഞാൽ പഠിത്തം സൈഡ് ബിസിനസായിരുന്നു. ചെക്കൻ പാട്ടു പാടി നശിക്കരുതെന്നു കരുതി എട്ടാം ക്ലാസിൽ അച്ഛൻ എന്നെ ഓട്ടൻ തുള്ളൽ പഠിക്കാൻ ചേർത്തു. ഗുരു വേണുവാശാനെയും അനുകരിച്ചുതുടങ്ങിയതോടെ ഞാൻ നന്നാവില്ലെന്ന് അച്ഛനു മനസ്സിലായി! പഠിത്തത്തിൽ പിന്നാക്കമായിരുന്നെങ്കിലും പാസാകലൊക്കെ മുടക്കമില്ലാതെ നടന്നു. പ്രീഡിഗ്രിക്കു തൃശൂർ ചിൻമയ മിഷൻ കോളജിൽ ചേർന്നു. എഴുപതുകളുടെ അവസാനം, മലയാള സിനിമ മാറുന്ന കാലം. പരക്കെ സിനിമ കാണലായി. നാടകപ്രവർത്തനം തുടങ്ങിയതും അക്കാലത്താണ്. വൈകാതെ ജോസ് ചിറമ്മൽ എന്ന നാടകപ്രതിഭയുടെ ക്യാംപിലെത്തി. എന്നിലെ നടനിലെ വഴിത്തിരിവ് അതായിരുന്നു. ഞങ്ങളുടെ വീടിന്റെ ഔട്ട് ഹൌസിൽ 3 ഡോക്ടർമാർ ചേർന്നു ക്ലിനിക് തുടങ്ങിയത് അക്കാലത്താണ്. ഞാൻ എപ്പോഴും അവരുടെ കൂടെപ്പോയിരിക്കും. കേട്ടുകേട്ട്, പറഞ്ഞുപറഞ്ഞ് മരുന്നുകളെക്കുറിച്ച് എനിക്കു വലിയ താൽപര്യമായി. എന്നാപ്പിന്നെ എന്നെ ആ വഴിക്കു വിടാമെന്നു വിചാരിച്ച് അച്ഛൻ ഫാർമസി കോഴ്സിനു ചേർത്തു. 1984 മുതൽ '86 വരെ കൊല്ലം ഫാത്തിമ കോളജ് ഓഫ് ഫാർമസിയിൽ ഡിഫാം പഠനം. നാടകഭ്രാന്തനായ ഞാൻ എത്തിപ്പെട്ടതു നാടകനഗരിയായ കൊല്ലത്ത്. ക്ലാസ് കഴിഞ്ഞാൽ ദിവസേന നാടകം കാണാൻ പോകലായി. പക്ഷേ, ഒന്നാം ക്ലാസിൽ തന്നെ കോഴ്സ് പാസായി. ആറു മാസം തൃശൂർ മെഡിക്കൽ കോളജിൽ കോഴ്സിന്റെ ഭാഗമായ പരിശീലനംകൂടി കഴിഞ്ഞപ്പോഴേക്ക്, മരുന്നുപഠനം എന്റെ തലയ്ക്കു പിടിച്ചിരുന്നു. ഇനി കലയൊന്നും വേണ്ട, ജോലി മാത്രം എന്നു ഞാനുറപ്പിച്ചു. ഏതെങ്കിലും നല്ല ആശുപത്രികളിൽ ജോലി കിട്ടുമായിരുന്നു. പക്ഷേ, നാട്ടിലെ ഒരു മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി ജോലിക്കു പോകാനാണു ഞാൻ തീരുമാനിച്ചത്. കലയോടിഷ്ടം തീർത്തും മാഞ്ഞുപോയിട്ടില്ലല്ലോ. പകൽ ജോലി കഴിഞ്ഞ് വൈകുന്നേരം സിനിമയോ നാടകമോ കാണാൻ പോകാം. വലിയ കലാപ്രകടനമൊന്നുമില്ലാതെ ജോലി ചെയ്തു ജീവിച്ചുപോകുന്ന കാലത്താണ് ജോസ് ചിറമ്മൽ വീണ്ടും പിടികൂടുന്നത്. 'മുദ്രാരാക്ഷസം' എന്ന എന്റെ അടുത്ത നാടകത്തിൽ നീയാണു പ്രധാന കഥാപാത്രം'-എന്നു പറഞ്ഞ് അദ്ദേഹം റിഹേഴ്സൽ ക്യാംപിലേക്കു നിർബന്ധപൂർവം കൊണ്ടുപോയി. ആ നാടകവും ആ വേഷവും നാട്ടുകാർ കയ്യടിച്ചു സ്വീകരിച്ചു. ഡൽഹിയിൽ വരെ പോയി നാടകം കളിച്ചു. മനസ്സു പിന്നെയും മാറിത്തുടങ്ങി. മെഡിക്കൽ ഷോപ്പിലെ ചെറിയ മുറിയല്ല, അരങ്ങുകളുടെ വിശാലലോകമാണ് എന്റെ തട്ടകമെന്നു മനസ്സു പറഞ്ഞുതുടങ്ങി. നാടകത്തറ തന്ന ആത്മവിശ്വാസത്തിൽ 1991 ൽ ഞാൻ ജോലി വിട്ടു. കാരിക്കേച്ചർ എന്ന ആശയം അതിനു മുൻപേ സാക്ഷാത്കരിച്ചിരുന്നു. ജോലി വിട്ടതോടെ എന്റെ ലോകം കാരിക്കേച്ചർ മാത്രമായി. ഒറ്റയ്ക്കുള്ള കലായാത്ര ഏഴായിരത്തോളം വേദികൾ പിന്നിട്ടു. ഗൾഫ് മുഴുവനും യുഎസിലും യൂറോപ്പിലും യുകെയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ന്യൂസീലൻഡിലുമൊക്കെ പലവട്ടം എന്റെ ഏകാംഗ കലാരൂപവുമായി ഞാൻ സഞ്ചരിച്ചു. 'ഒരു യാത്രാമൊഴി' മുതൽ അൻപതോളം സിനിമകളിലും ഇതാ ഈ കലാജീവിതം എത്തിനിൽക്കുന്നു. ചിലരെ തൊഴിൽ തേടിവരും. ചിലർ തൊഴിലുകളെ തേടിപ്പോകും. രണ്ടായാലും നമ്മുടെ തൊഴിലിന്റെ വഴി നമ്മൾതന്നെ കണ്ടെത്തണം. തൊഴിലിലെ വരുമാനം വളരെ പ്രധാനമാണ്. പക്ഷേ, തൊഴിലിനെ നമ്മുടെ മനസ്സുഖത്തിനായി കാണുന്ന ഭാഗം പൂർണമായി മാറ്റിവയ്ക്കരുത്. സ്വന്തം ഇഷ്ടങ്ങളുടെ വഴി തീർത്തും അടച്ചുവച്ചു ജീവിതം കെട്ടിപ്പടുക്കാൻ മാത്രം പരക്കം പാഞ്ഞാൽ, നഷ്ടപ്പെടുത്തിയ ഇഷ്ടങ്ങളെക്കുറിച്ച് അവസാനകാലത്തു മനസ്സു നമ്മളോടു തിരിച്ചുചോദിക്കും. സിദ്ധികൊണ്ടു തൊഴിലുണ്ടാക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും ആനന്ദകരം.
മൂന്നു മലയാളി നഴ്സുമാര് ജിദ്ദയിലെ ജയിലില്! ! ! കാരണം ഇതാണ്. . അവരെ കുടുക്കിയത്! ! കോട്ടയംഃ ഏജന്റുമാരുടെ വഞ്ചനയെ തുടര്ന്ന് കേരളത്തില് നിന്നുള്ള മൂന്നു നഴ്സുമാര് ജിദ്ദ ജയിലിലായി. കഴിഞ്ഞ മൂന്നു മാസമായി ജയിലിലുള്ള ഇവരെ എങ്ങനെ പുറത്തു കൊണ്ടുവരുമെന്നുള്ള ആശങ്കയിലാണ് വീട്ടുകാര്. ഏജന്റുമാരാണ് ഈ നഴ്സുമാരെ ചതിച്ചത്. ഇവര് നല്കിയ വ്യാജ തൊഴില് പരിചയ സര്ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരാണ് ഇപ്പോള് അഴിക്കുള്ളിലായത്. രാജ്യത്തെ എടിഎമ്മുകള് അടച്ചുപൂട്ടാൻ റിസർവ്വ് ബാങ്ക് നിർദ്ദേശംഃ അനിശ്ചിത കാലത്തേക്ക് അടച്ചിടും! ! കോട്ടയം ജില്ലയിലെ പുതുപ്പള്ളി, കറുകച്ചാല്, വാഴൂര് സ്വദേശിനികളാണ് ജിദ്ദയിലെ ജയിലില് തടവില് കഴിയുന്നത്. കഴിഞ്ഞ മൂന്നു മാസമായി ഇവര് ജിദ്ദയിലെ തായിഫ് ജയിലില് തന്നെയാണ്. രണ്ടു വര്ഷം മുമ്പാണ് ഇവര് സൌദിയിലേക്കു പോയത്. സൌദി അറേബ്യേയുടെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലാണ് മൂന്നു പേരും ജോലി തേടിയത്. നാട്ടില് നിന്നുള്ള സ്വകാര്യ ട്രാവല് ഏജന്റുമാരാണ് മൂന്നു പേര്ക്കും തൊഴില്പരിചയ സര്ട്ടിഫിക്കറ്റ് നല്കിയത്. ജോലിക്കു കയറിയ ശേഷം സൌദി കൌണ്സില് ഫോര് ഹെല്ത്ത് സ്പെഷ്യല്റ്റിയില് സര്ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോള് ഇതു വ്യാജനാണെന്നു അധികൃതര് കണ്ടെത്തുകയായിരുന്നു. സൌദി പൊതുമാപ്പ് ആനൂകൂല്യം മുതലെടുത്ത് നാട്ടിലേക്ക് തിരിച്ചുവരാന് മൂന്നു പേരും ശ്രമം നടത്തിയിരുന്നു. പക്ഷെ കേസുള്ളതിനാല് ആഈ നീക്കവും പരാജയപ്പെട്ടു. നഴ്സുമാരുടെ മോചനത്തിന് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര് അറിയിച്ചെങ്കിലും നടപടികള് എങ്ങുമെത്തിയിട്ടില്ല.
ദേശീയ ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും മാതൃകയായി തമിഴ്നാട്ടിലെ (Tamil Nadu) ചെങ്കൽപേട്ട് ജില്ലയിലെ ഒരു ഗ്രാമം. മുന്നൂറിലധികം കുടുംബങ്ങളുള്ള സിരുതമൂർ (Siruthamur) എന്ന ഈ ചെറിയ ഗ്രാമത്തിൽ, ദേശീയ പതാക (national flag) ഉയർത്താത്ത ഒരു ദിവസം പോലുമില്ല. കഴിഞ്ഞ നാല് വർഷമായി ഗ്രാമവാസികൾ എല്ലാ ദിവസവും ത്രിവർണ പതാക ഉയർത്തുകയും അവരുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് പതാകയെ വന്ദിക്കുകയും ചെയ്യുന്നു. സിരുതമൂർ ഗ്രാമവാസികളുടെ പ്രാഥമിക വരുമാന മാർഗം കൃഷിയാണ്. കനത്ത മഴയുള്ള ദിവസങ്ങളായാൽ പോലും അതിനെയെല്ലാം അവഗണിച്ച് ഈ ഗ്രാമത്തിലെ ജനങ്ങൾ എല്ലാ ദിവസവും രാവിലെ എട്ടരക്ക് പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും പതാകയെ വന്ദിക്കുകയും ചെയ്യും. ദേശീയഗാനം ആലപിക്കുമ്പോൾ, കർഷകത്തൊഴിലാളികളും കുട്ടികളും റോഡിൽ ആടിനെ മേയ്ക്കുന്നവരും, അങ്ങനെ എല്ലാവരും ത്രിവർണ പതാകയ്ക്ക് അർഹമായ എല്ലാ ആദരവും നൽകുന്നതിനായി അവരുടെ ജോലി താൽകാലികമായി നിർത്തിവെയ്ക്കുകയാണ് പതിവ്. നിരവധി സൈനിക ഗ്രാമങ്ങളും (Army Villages) തമിഴ്നാട്ടിലുണ്ട്. തൂത്തുക്കുടി ജില്ലയിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള സെക്കരക്കുടി ഗ്രാമത്തിൽ ഏകദേശം 5000 കുടുംബങ്ങളാണ് ഉള്ളത്. രണ്ടാം ലോകമഹായുദ്ധം മുതൽ, ഇവിടുത്തെ ഓരോ കുടുംബത്തിൽ നിന്നും ഒരു അംഗമെങ്കിലും ഇന്ത്യൻ സൈന്യത്തിൽ ചേരുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. നാവികസേനയിലും തമിഴ്നാട് പോലീസ് സേനയിലും ഉൾപ്പെടെ ഏകദേശം മൂവായിരത്തോളം പേർ നിലവിൽ ഈ ഗ്രാമത്തിൽ നിന്നും സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവിടുത്തെ നിലവിലെ താമസക്കാരിൽ മൂവായിരത്തിൽ അധികം പേർ മുൻ സൈനികരാണ്. എല്ലാ വർഷത്തെയും പോലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പു വരുത്തണമെന്ന് പാർട്ടി നേതാക്കൾക്ക് ബിജെപി നിർദേശം നൽകിയിരുന്നു. അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകൾ സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും വന്ദേമാതരവും ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും, തിരംഗ യാത്രകൾ നടത്താനും, മാർക്കറ്റുകൾ, തെരുവുകൾ, ഗ്രൌണ്ടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഹോർഡിംഗുകൾ പ്രദർശിപ്പിക്കാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Don't Miss! - Technology 120Hz അമോലെഡ് ഡിസ്പ്ലേ സഹിതം എത്തിയ വിവോ T2 5G ഇന്നുമുതൽ വാങ്ങാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ! - Travel മൂന്നാർ, ഗവി, വാഗമൺ, മലമ്പുഴ.. തീരുന്നില്ല പട്ടിക! റിസ്കില്ല, ചെലവും കുറവ്..കെഎസ്ആർടിസി യാത്രാ പാക്കേജ് ഇതാ.. ദിലീഷ് പോത്തൻ , മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ചിത്രത്തിന്റെ രസകരമായ ട്രെയ്ലർ പുറത്തിറങ്ങി. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന് ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര് ഋതുണ് ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ധ്യാന് ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമ്മിക്കുന്നത്. മനു മഞ്ജിത്തിന്റെയും, BK ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം - ഗുരുപ്രസാദ്, എഡിറ്റർ - രതിൻ രാധാകൃഷ്ണൻ, സൌണ്ട് - ഷെഫിൻ മായൻ , കല - ഷാജി മുകുന്ദ്, ചമയം - വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം - സുജിത് സി എസ്, സ്റ്റിൽസ് - ഷിജിൻ രാജ് പി, പരസ്യകല - മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ - ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം - സജീവ് ചന്തിരൂർ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ, പി ആർ ഒ - മഞ്ജു ഗോപിനാഥ്.
Begin typing your search above and press return to search. ന്യൂഡൽഹിഃ ഭീമ കൊറേഗാവ് കേസില് സാമൂഹ്യ പ്രവര്ത്തക സുധാ ഭരദ്വാജിന് ജാമ്യം അനുവദിച്ച് ബോംബെ ഹൈകോടതി. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി ജയിലില് കഴിയുകയാണ് അഭിഭാഷകയായ സുധാ ഭരദ്വാജ്. അതേസമയം, മലയാളി റോണ വില്സണ് ഉള്പ്പെടെയുള്ള എട്ട് പേരുടെ ജാമ്യം കോടതി തള്ളി. ജാമ്യം ലഭിച്ച സുധ ഭരദ്വാജിന് ഡിസംബര് എട്ടിന് വിചാരണാ കോടതിയിലെത്തി ജാമ്യം നേടാമെന്ന് ബോംബെ ഹൈകോടതി വ്യക്തമാക്കി. സുധാ ഭരദ്വാജ് ഉള്പ്പെടെ അഞ്ച് മനുഷ്യാവകാശ പ്രവര്ത്തകരെ ഒരുമിച്ചാണ് ഭീമാ കൊറേഗാവ് സംഘര്ഷവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലുങ്കു കവിയും മനുഷ്യാവകാശ പ്രവര്ത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, വെര്നണ് ഗോണ്സാല്വസ്, അരുണ് ഫെറേറ, മാധ്യമപ്രവര്ത്തകന് ഗൌതം നവ്ലാഖ എന്നിവരാണ് അറസ്റ്റിലായത്. ഇവര്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നായിരുന്നു പൊലീസ് ആരോപണം.
മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില് കുഞ്ചാക്കോ ബോബനും ജോജു ജോര്ജ്ജും നായക കഥാപാത്രങ്ങളാകും. നാല് വര്ഷത്തിന് ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമ 2020 ജനുവരിയില് ചിത്രീകരണം തുടങ്ങും. അടുത്ത വിഷു റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് ആലോചന. ജോസഫ് എന്ന ഹിറ്റ് ത്രില്ലര് സിനിമയുടെ തിരക്കഥാകൃത്തായ ഷാഹി കബീര് ആണ് തിരക്കഥ. ഷൈജു ഖാലിദ് ആണ് ഛായാഗ്രഹണം. മാര്ട്ടിന് പ്രക്കാട്ടിന്റെ ബാനറായ മാര്ട്ടിന് പ്രക്കാട്ട് ഫിലിംസും സംവിധായകന് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഗോള്ഡ് കോയിന് മോഷന് പിക്ചേഴ്സുമാണ് സിനിമ നിര്മ്മിക്കുന്നത്. 2020 വിഷു റിലീസാണ് ചിത്രം. സിനിമയുടെ കാസ്റ്റിംഗ് ഉള്പ്പെടെയുള്ള കാര്യങ്ങള് പുരോഗമിക്കുകയാണെന്നും നായിക പുതുമുഖമായിരിക്കുമെന്നും മാര്ട്ടിന് പ്രക്കാട്ട് ദ ക്യുവിനോട് പറഞ്ഞു. മൂന്നാര് ആണ് പ്രധാന ലൊക്കേഷന്. സിനിമയിലേക്ക് അഭിനേതാക്കളായി 22 മുതല് 26 വയസ് വരെ പ്രായമുള്ള ഇരുനിറമുള്ള സ്ത്രീകളെയും അമ്പത് മുതല് 65 വരെ പ്രായമുള്ള പുരുഷന്മാരെയും തേടുന്നുണ്ട്. 2010ല് മമ്മൂട്ടിയെ നായകനാക്കി ബെസ്റ്റ് ആക്ടര് എന്ന ചിത്രവുമായാണ് മാര്ട്ടിന് പ്രക്കാട്ട് സംവിധാന രംഗത്ത് പ്രവേശിക്കുന്നത്. ഈ സിനിമയില് ശ്രദ്ധിക്കപ്പെടുന്ന റോളില് ജോജു ജോര്ജ്ജും ഉണ്ടായിരുന്നു. ചാര്ലി, ഉദാഹരണം സുജാതാ എന്നീ സിനിമകള് മാര്ട്ടിന് പ്രക്കാട്ടും ജോജു ജോര്ജ്ജും ചേര്ന്ന് നിര്മ്മിച്ചിട്ടുണ്ട്. ദുല്ഖര് സല്മാനെ നായകനാക്കി ചാര്ലി കൂടാതെ എബിസിഡി എന്ന സിനിമയും മാര്ട്ടിന്റെ സംവിധാനത്തില് പുറത്തുവന്നു.
non residents of india to get voting rht037പ്രവാസിവോട്ടവകാശം\nഅഴിച്ചുപണികളോടെ ആന്ധ്രയിൽ കിരൺകുമാർ സർക്കാർ\nWednesday 1st December 2010 3:08pm\nപ്രവാസികൾക്ക് ജനുവരിമുതൽ വോട്ടവകാശംഃ വീരപ്പ മൊയ്ലി\nWednesday 1st December 2010 2:24pm\nന്യൂദൽഹിഃ ജനുവരിമുതൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക് വോട്ടവകാശം നൽകുമെന്ന് കേന്ദ്ര നിയമകാര്യമന്ത്രി വീരപ്പ മൊയ്ലി. ഇതുസംബന്ധിച്ച ഉടൻ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കുമെന്നും മൊയ്ലി പറഞ്ഞു. തീരുമാനം നടപ്പാവുകയാണെങ്കിൽ പ്രവാസി മലയാളികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും.\nയു ഡി എഫ് എം പിമാരോട് സംസാരിക്കവേയാണ് വീരപ്പ മൊയ്ലി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ പ്രവാസി വോട്ടവകാശം ഉന്നയിച്ച് എം പി മാർ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചിരുന്നു. എന്നാൽ കേന്ദ്രം ഇതിനായി ചട്ടങ്ങൾ പുറപ്പെടുവിക്കണമെന്ന നിർദേശമാണ് കമ്മീഷണർ നൽകിയത്. തുടർന്നാണ് എം പി മാരുടെ സംഘം മൊയ്ലിയെ സന്ദർശിച്ചത്.\nആറുമാസത്തിലധികം തവണ വിദേശരാജ്യങ്ങളിൽ വിവിധ ആവശ്യങ്ങൾക്കായി താമസിക്കുന്നവരുടെ പേര് വോട്ടേഴ്സ് ലിസ്റ്റിൽ നിന്ന് നീക്കംചെയ്യുന്നതും അവസാനിപ്പിക്കുമെന്ന് വീരപ്പ മൊയ്ലി പറഞ്ഞു.\nവോട്ടവകാശത്തിനായി വിവിധപ്രവാസി സംഘടനകൾ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.വിവിധ രാജ്യങ്ങളിലായി മൂന്നു കോടി ഇന്ത്യക്കാർ ജോലി ചെയ്തുവരുന്നുണ്ട്.\nഇതിൽ അരക്കോടിയോളം പേർ ഗൾഫ് രാജ്യങ്ങളിൽ. കുടുംബത്തെ നാട്ടിൽനിർത്തി ജോലിക്ക് പോയവരാണ് ഗൾഫിലെ പ്രവാസികളിൽ ഏറെയും.
തിരുവനന്തപുരംഃ ഫ്രൂട്ട്സ് കച്ചവടത്തിന്റെ മറവില് ലഹരി വില്പന. കച്ചവടക്കാരനായ യുവാവിനെ എക്സൈസ് പിടികൂടി. മലയിന്കീഴ് ബിവറേജ് ഔട്ട്ലെറ്റിന് എതിര്വശത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുകയും ഇതിന്റെ മറവില് വന് തോതില് എംഡിഎംഎ എത്തിച്ച് ചില്ലറ വില്പ്പന നടത്തി വന്ന കാട്ടാക്കട എട്ടിരുത്തി കൊല്ലോടു 110 കെവി സബ് സ്റ്റേഷന് സമീപം ലക്ഷ്മി ഭവനില് ശ്യാം (27) ആണ് പിടിയിലായത്. ആരൊക്കെയാണ് ഇവ വില്പന നടത്തുന്നത് എന്നോ ഉപയോഗിക്കുന്നത് എന്നോ അറിയാന് കഴിയാത്തത് ആളുകളില് ഭീതിയുളവാക്കുന്നുണ്ട്. അതേസമയം എക്സൈസ് ഈ വിഷയത്തെ കുറിച്ച് ഗൌരവവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇന്സപെക്ടര് രതീഷ് പറഞ്ഞു. കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇന്സ്പെക്ടര് ആര്.രതീഷിന്റെ നേതൃത്വത്തില് വളരെ നാളത്തെ നിരീക്ഷണത്തിനു ഒടുവിലാണ് ഈ പ്രതിയെ എം ഡി എം എ സഹിതം പിടികൂടിയത്. എക്സൈസ് പ്രിവന്റ്റീവ് ഓഫീസര്മാരായ കെ എസ് ജയകുമാര്, ഡി സന്തോഷ് കുമാര്, സിവില് എക്സൈസ് ഓഫീസര്മാരായ കെ ആര് രജിത്ത്, ആര് ഹര്ഷകുമാര്, എസ് മണികണ്ഠന്, എം ശ്രീജിത്ത്, വനിത സിവില് എക്സൈസ് ഓഫീസര് ലിജി ശിവരാജ്, എക്സൈസ് ഡ്രൈവര് അനില്കുമാര് എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
ഐ വി ശശി സംവിധാനം ചെയ്ത് 1993ല് പുറത്തിറങ്ങിയ ചിത്രമാണ് അര്ത്ഥന. മുരളി, പ്രിയ രാമന്, രാധിക എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. **Note:Hey! Would you like to share the story of the movie അര്ത്ഥന with us? Please send it to us ([email protected]).
കൊച്ചിഃ കൊച്ചിയില് റോഡ് ഉപരോധത്തിനിടെ നടന് ജോജു ജോര്ജിന്റെ കാര് തകര്ത്ത കേസില് പ്രതികളായ കോണ്ഗ്രസ് നേതാക്കള് ഇന്ന് കീഴടങ്ങും. മുന് കൊച്ചി മേയര് ടോണി ചമ്മണി ഉള്പ്പടെയുള്ളവരാണ് കീഴടങ്ങുക. പാര്ട്ടി തീരുമാനം അനുസരിച്ചാണ് കീഴടങ്ങലെന്നാണ് റിപ്പോര്ട്ട്. പ്രതിഷേധ വിവാദത്തില് ഒത്തുതീര്പ്പ് നീക്കങ്ങള് പാളിയതോടെയാണ് നേതാക്കള് കീഴടങ്ങുന്നതുള്പ്പെടെയുള്ള നീക്കങ്ങള് പരിഗണിക്കുന്നത്. കേസില് മരട് സ്റ്റേഷനിലെത്തി കീഴടങ്ങുകയോ, മുന്കൂര് ജാമ്യാപേക്ഷ നല്കുകയോ ചെയ്യുമെന്നാണ് റിപ്പോര്ട്ടുകള്. എട്ട് പ്രതികളുള്ള കേസില് ഇതിനോടകം രണ്ട് പേര് അറസ്റ്റിലായിട്ടുണ്ട്. നേരത്തെ സംഭവം ഒത്തുതീര്ക്കാന് ജോജുവിന്റെ സുഹൃത്തുക്കള് വഴി കോണ്ഗ്രസ് നേതാക്കള് ശ്രമിച്ചിരുന്നു. തന്നെ അധിക്ഷേപിച്ച സംഭവത്തില് പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ജോജു മുന്നോട്ടുവെച്ചു. ഇത് അംഗീകരിക്കാതിരുന്നതോടെ ജോജു കേസില് കക്ഷി ചേര്ന്നു. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്. അതേസമയം, ഒത്തുതീര്പ്പിനു തയ്യാറായ ജോജു പിന്വാങ്ങിയതിനു പിന്നില് സി. പി. ഐ. എമ്മിന് പങ്കുണ്ടെന്ന് ഡി. സി. സി പ്രസിഡന്റ് ഷിയാസ് ആരോപിച്ചിരുന്നു. ഇനി ജോജു മാപ്പ് പറയട്ടെയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ധന വിലവര്ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്ഗ്രസ് കൊച്ചിയില് നടത്തിയ പ്രതിഷേധ സമരത്തിനിടെയായിരുന്നു ജോജുവിന്റെ കാര് ആക്രമിക്കപ്പെട്ടത്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാക്കി ജനങ്ങളെ വലയ്ക്കുന്ന സമരത്തിനെതിരെ ജോജു ജോര്ജ് പരസ്യമായി രംഗത്തെത്തുകയും ഇതിന് പിന്നാലെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുമായി വാക്തര്ക്കം ഉണ്ടാവുകയുമായിരുന്നു. തുടര്ന്ന് കോണ്ഗ്രസ് പ്രവര്ത്തകര് ജോജുവിന്റെ കാര് തകര്ക്കുകയായിരുന്നു. ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നും അപമര്യാദയായി പെരുമാറിയെന്നും നേതാക്കള് ആരോപിച്ചു. എന്നാല് ജോജു ആ സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനയില് വ്യക്തമായിരുന്നു. അതേസമയം, ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോണ്ഗ്രസിന്റെ നേതൃത്വത്തിലുള്ള ചക്ര സ്തംഭന സമരം ആരംഭിക്കും. കൊച്ചിയിലെ സമരം മേനകാ ജംഗ്ഷനില് രാവിലെ 11 മണിക്ക് ഹൈബി ഈഡന് ഉദ്ഘാടനം ചെയ്യും. എന്നാല് സമരത്തിന്റെ പേരില് പൊതുജനങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് കെ. പി. സി. സി നിര്ദേശം നിലവിലുണ്ട്. അതനുസരിച്ചായിരിക്കും സമരം. മേനകാ ജംഗ്ഷനില് വാഹനങ്ങള് നിര്ത്തി പ്രവര്ത്തകര് സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങള് കടന്നുപോകാന് സൌകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.
മലപ്പുറംഃ സംസ്ഥാനത്ത് പിന്വാതില് നിയമന മേളയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനധികൃത നിയമനങ്ങള് അക്കമിട്ട് നിരത്തിയായിരുന്നു ഐശ്വര്യ കേരള യാത്രയ്ക്കിടെ ചെന്നിത്തലയുടെ വാര്ത്താസമ്മേളനം. എ എന് ഷംസീര് എം എല് എയുടെ ഭാര്യയുടെ കണ്ണൂര് സര്വകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി. പിന്നീട് കോഴിക്കോട് സര്വകലാശാലയില് നിയമനം നേടാന് ശ്രമിച്ചെങ്കിലും അതും നടന്നില്ല. കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരി പുത്രന്റെ നിയമന വിവാദവും ഈ സര്ക്കാരിന്റെ കാലത്താണ് നടന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. മുന് എം പി സീമയുടെ ഭര്ത്താവിനെ സി ഡിറ്റ് ഡയറക്ടറാക്കി വിവാദമായപ്പോള് രാജിവച്ച് പോകേണ്ടി വന്നു. മനോജ് കുമാറിനെ ബാലവകാശ കമ്മീ ഷന് അദ്ധ്യക്ഷനാക്കിയതും ഈ സര്ക്കാരാണ്. വിജയരാഘവന്റെ ഭാര്യയെ കേരളവര്മ്മ കോളേജിന്റെ വൈസ് പ്രിന്സിപ്പള് ആക്കിയതിനെ തുടര്ന്ന് പ്രിന്സിപ്പള് തന്നെ രാജിവച്ച് പോയി. കോടിയേരിയുടെ ഭാര്യ സഹോദരന്, ഇ കെ നായനാരുടെ കൊച്ചുമകന്, ആനത്തലവട്ടം ആനന്ദന്റെ മകന്, കോലിയക്കോട് കൃഷ്ണന് നായരുടെ മകന്, എം എം ലോറന്സിന്റെ അടുത്ത ബന്ധു, വരദരാജന്റെ മകന് അടക്കം ലിസ്റ്റ് നീണ്ടുകൊണ്ടിരിക്കുകയാണ്. പി കെ ശശിയുടെ മകന്റെ നിയമനം കിന്ഫ്രയില് അനധികൃതമായാണ് നടന്നത്. യോഗ്യതയില്ലാത്തവരെ കിന്ഫ്രയില് തിരുകി കയറ്റുകയാണെന്നും ചെന്നിത്തല ആരോപിച്ചു. മതേതര ജനാധിപത്യ പാര്ട്ടിക്കെതിരെ നടക്കാന് പാടില്ലാത്തതാണ് നടക്കുന്നത്. ഭരണ നേട്ടങ്ങള് ഉയര്ത്തിപ്പിടിച്ചുകൊണ്ടുളള പ്രചാരണത്തിന് സാദ്ധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്ഗീയത ആളിക്കത്തിക്കാന് ശ്രമിക്കുന്നത്. നാല് വോട്ടിന് വേണ്ടി ഏത് വര്ഗീയ വികാരവും ഇളക്കി വിടാന് മടിയില്ലാത്ത പാര്ട്ടിയാണ് സി പി എം എന്ന് ഈ പ്രചാരണങ്ങള് തെളിയിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
നിരീക്ഷണസമിതിക്കെതിരായ സർക്കാർ ഹർജി; ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി\nസ്വന്തം ലേഖകൻ December 07, 2018 01:23 PM IST\nശബരിമലയിൽ മൂന്നംഗ നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി നടപടിക്കെതിരെ സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഉടൻ പരിഗണിക്കില്ല. അടിയന്തരമായി പരിഗണിക്കണമെന്ന സംസ്ഥാനസർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തള്ളി.\nയുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുളള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹർജിയും അടിയന്തരമായി പരിഗണിക്കില്ല. ക്രമപ്രകാരം മാത്രമേ രണ്ടു ഹർജികളും പരിഗണിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിരീക്ഷണസമിതിയെ നിയോഗിച്ച ഹൈക്കോടതി തീരുമാനം പൊലീസിനും എക്സിക്യൂട്ടീവിനും മേലുളള കടന്നുകയറ്റമാണെന്നാണ് സർക്കാരിന്റെ ആരോപണം.
അശ്ലീലചാറ്റ് വ്യാജമായി നിര്മിച്ച് സ്ക്രീന്ഷോട്ട് പോസ്റ്റ് ചെയ്ത കേസില് മോഡല് രശ്മി ആര്. നായര്ക്കെതിരെ കേസ്. മലപ്പുറം വെന്നിയൂര് ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് രശ്മിക്കെതിരെ കേസ് നല്കിയത്. തന്റെ പേരില് അശ്ലീല ചാറ്റ് വ്യാജമായി നിര്മിച്ച് പ്രചരിപ്പിച്ചുവെന്നാണ് ഇജാസ് തിരൂരങ്ങാടി പൊലീസില് നല്കിയ പരാതിയില് പറയുന്നത്. അശ്ലീല ഭാഷയില് ചാറ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെ രശ്മി രംഗത്തെത്തിയത്. ഇജാസിന്റെ ചാറ്റെന്ന പേരില് വ്യാജ സ്ക്രീന്ഷോട്ടുണ്ടാക്കി ഫേസ്ബുക്കില് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില് കര്ണാടക പൊലീസില് പരാതി നല്കിയിട്ടുണ്ടെന്നും രശ്മി വെളിപ്പെടുത്തി. പരാതി നല്കാന് ബംഗളൂരുവില്നിന്നുള്ള കോണ്ഗ്രസ് എം. എല്. എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്നും വാദമുണ്ടായിരുന്നു. അതേസമയം രശ്മി നായര് എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തില് ആര്ക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നുമായിരുന്നു രാമലിംഗ റെഡ്ഢിയുടെ പ്രതികരണം.
ശ്രീനഗർഃ ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യത്തിന്റെ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീർ ജില്ലയിലെ താങ്പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു. ഞായറാഴ്ച ഭീകരർക്കെതിരെ നടത്തിയ സൈനിക നടപടിയ്ക്കിടെയാണ് സൂം എന്ന നായ രണ്ടു ലഷ്കർ ഭീകരരെ നേരിട്ടത്. ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സൂമിന് രണ്ടു വട്ടം വെടിയേറ്റു. എന്നിട്ടും ഭീകരരുടെ പിടിവിട്ടില്ല. പിന്നാലെ എത്തിയ സേനാംഗങ്ങൾ ഭീകരരെ വെടിവച്ചു വീഴ്ത്തി. സൂം വളരെ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണെന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ഭീകരർ ഒളിച്ചിരിക്കുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തിയിരുന്നു. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
ലണ്ടന്ഃ ചെല്സിയുടെ മുന്നേറ്റക്കാരന് ഡീഗോ കോസ്റ്റയെ മൂന്നു കളിയില് നിന്നു വിലക്കി. കഴിഞ്ഞ ദിവസം ലിവര്പൂളിനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് മത്സരത്തില് ആഴ്സണലിന്റെ സെന്റര് ബാക്ക് ലോറന്റ് കോസില്നിയുടെ മുഖത്തേയ്ക്കു അടിക്കുന്നതിനായി കൈ ഓങ്ങിയതിനാണു സ്പാനിഷ് താരത്തെ ഫുട്ബോള് അസോസിയേഷന് (എഫ്എ) വിലക്കിയത്. എന്നാല് കോസ്റ്റയുടെ ആക്രമണങ്ങള് മത്സരം നിയന്ത്രിച്ച റഫറി മൈക്ക് ഡീന് കണ്ടിരുന്നില്ല. വീഡിയോ ദൃശ്യങ്ങള് അനുസരിച്ചാണു നടപടിയെന്ന് എഫ്എ വ്യക്തമാക്കി. മത്സരത്തിലെ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലാണു സംഭവങ്ങള് അരങ്ങേറിയത്. കോസ്റ്റ രണ്ടു തവണ കോസില്നിയെ അടിക്കുന്നതിനായി എത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടലിനു തടസം പിടിക്കാന് ആഴ്സണലിന്റെ പ്രതിരോധ താരം ഗബ്രിയേലെത്തി. ഇതോടെ ഗബ്രിയേലും കോസ്റ്റയും തമ്മിലായി വാക്കേറ്റം. അപ്പോള് റഫറി ഇരുവര്ക്കും മഞ്ഞക്കാര്ഡ് കാണിച്ചെങ്കിലും പ്രശ്നം തീര്ന്നില്ല. ഗബ്രിയേല് കാലുയര്ത്തി കോസ്റ്റയെ ചെറുതായി ചവിട്ടി. ഉടന് തന്നെ റഫറി ഗബ്രിയേലിനു മാര്ച്ചിംഗ് ഓര്ഡര് നല്കി. ഗബ്രിയേലിന്റെ പുറത്താക്കലിനെതിരെ ആഴ്സണല് എഫ്എയ്ക്ക് അപ്പീല് നല്കിയിരുന്നു.
വ്യാജ മേല്വിലാസത്തില് വാഹനങ്ങള് രജിസ്റ്റര് ചെയ്യുന്ന സംഭവത്തില് പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. വാഹന രജിസ്ട്രേഷന് ചട്ടങ്ങളില് ഭേദഗതിക്കൊരുങ്ങുകയാണ് പോണ്ടിച്ചേരി,,, പരിശീലനത്തിനിടെ മറ്റൊരാള് എയ്ത അമ്പ് കഴുത്തില് തറച്ച് 14-കാരിയായ അമ്പെയ്ത്ത് താരത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കൊല്ക്കത്തയിലെ സ്പോര്ട്സ് അതോറിറ്റി ഓഫ്,,, നടി ശോഭനയുടെ മകളെന്ന തരത്തില് സോഷ്യല് മീഡിയയിലൂടെ ചിത്രങ്ങള് പ്രചരിച്ചിരുന്നു. അനന്തനാരായണിയേയും എടുത്തു നില്ക്കുന്ന ശോഭന എന്ന തരത്തിലായിരുന്നു ചിത്രം,,, കോഴിക്കോട് നഗരത്തില് എത്തുന്ന സ്ത്രീകള്ക്ക് സുരക്ഷിത താവളമൊരുക്കി ഷീഹോംസ്. നഗരത്തിലും സമീപ പ്രദേശങ്ങളിലും ജോലി, പഠനാവശ്യങ്ങള്ക്കായി എത്തുന്ന സ്ത്രീകള്ക്ക് സുരക്ഷിതമായി,,, പുതുച്ചേരിഃ വ്യാജമേൽവിലാസത്തിൽ വാഹനങ്ങള് രജിസ്റ്റര് ചെയ്യുന്ന സംഭവത്തില് പുതുച്ചേരി ഭരണകൂടം നേരിട്ട് ഇടപെടുന്നു. മതിയായ രേഖകളില്ലാതെ വാഹനങ്ങള് രജിസ്റ്റര് ചെയ്യരുതെന്ന്,,, തിരുവനന്തപുരംഃ കടുത്ത ആരോപണമുള്ള കെപിസിസിയുടെ ആദ്യ തട്ടിക്കൂട്ട് കമ്മറ്റി ഇരുന്നെഴുന്നേറ്റ് പിരിഞ്ഞു മാസങ്ങള് നീണ്ട തര്ക്കത്തിനും വിഴുപ്പലക്കലിനും ശേഷം തട്ടിക്കൂട്ടിയ,,, കൊച്ചിഃ മലയാളത്തിലെ യുവ നടി ഭാവനയുടെ വിവാഹം ഈ വര്ഷം ഉണ്ടാവില്ലെന്ന് റിപ്പോർട്ട് . . കന്നട നടനും നിര്മ്മാതാവുമായ നവീനും നടി,,, കണ്ണൂർഃജനപ്രതിനിധികളെ തിരിച്ചുവിളിക്കാന് സംവിധാനം വേണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ . പതിനെട്ടു വയസ് കഴിഞ്ഞവർക്ക് വോട്ടവകാശം ഉള്ള രാജ്യത്ത് പതിനെട്ടു വയസ്,,, കാസറഗോഡ് :ഒരു വര്ഷം മുമ്പു ഗള്ഫുകാരനുമായി വിവാഹം കഴിച്ച യുവതി ഭര്ത്താവിനെ ഉപേക്ഷിച്ചു കാമുകനെ വിവാഹം കഴിച്ചു. കല്ലൂരാവിയിലെ ഗള്ഫുകാരന്റെ,,, ചെന്നൈഃ കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനെ പുറത്താക്കിയേക്കും. മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ ഷാബിര് കരീമാണ് സിവില് സര്വീസ് മെയിന് പരീക്ഷക്ക് കോപ്പിയടിച്ചത്. ,,, തിരുവനന്തപുരംഃ ബാർ കോഴക്കേസ് വീണ്ടും സജീവമാകുന്നു . കേസ് അട്ടിമറിച്ചതാണെന്ന ആരോപണത്തിന് സാധൂകരണം പോലെ കേസ് റീ ഓപ്പണ് ചെയ്യാനും ആദ്യം,,, ന്യൂഡല്ഹിഃ തൊഴിലിനായി സ്വന്തം നാടും വീടും വിട്ട് കരയും കടലും കടന്ന് പോകുന്നവരാണ് ഇന്ത്യാക്കാരില് മിക്കവരും. മണലാരണ്യങ്ങളിലും ഇരുണ്ട ഭൂഖണ്ഡത്തിലും,,,
തിരുവനന്തപുരംഃ മലയാളികളുടെ ഇക്കുറിയിലെ ഓണാഘോഷം പൊടിപൊടിച്ചത് മദ്യം കൊണ്ടാണെന്ന് സര്ക്കാര് കണക്കുകള് പറയുന്നു. കഴിഞ്ഞ 18 കൊല്ലക്കാലത്തിനിടയില് ഈ ഓണക്കാലം മദ്യവില്പനയില് റെക്കോഡിട്ടു. ഓണക്കാലത്തെ ഒരു മാസത്തില് മാത്രം 9. 5 ലക്ഷം കെയ്സ് വിദേശമദ്യമാണ് ബിവറേജസ് കോര്പ്പറേഷന് വഴി വിറ്റഴിഞ്ഞത്. ബിവറേജസ് കോര്പ്പറേഷന്റെ 18 വര്ഷത്തെ ചരിത്രത്തില് ഒരു മാസത്തെ വില്പന കണക്കിലെടുത്താല് റെക്കോഡ് വില്പനയാണിത്. ഒരു കെയ്സില് 12 മദ്യക്കുപ്പികളാണുണ്ടാവുക. ഈ പന്ത്രണ്ട് കുപ്പികളിലായി ആകെ ഒമ്പത് ലിറ്റര് മദ്യമുണ്ടെന്ന് കണക്കാക്കിയാല് ഓണക്കാലത്തെ ആഗസ്ത് മാസത്തില് മാത്രം മലയാളികള് കുടിച്ചുതീര്ത്ത് 85. 5 ലക്ഷം ലിറ്റര് മദ്യമാണ്. സര്ക്കാര് ജീവനക്കാര്ക്ക് നല്കേണ്ടിവരുന്ന ശമ്പളത്തിന്റെ പകുതിയും ബിവറേജസ് കോര്പ്പറേഷന്റെ വരുമാനത്തില് നിന്ന് നല്കാമെന്നതാണ് സ്ഥിതി. ജൂലായില് മാത്രം സര്ക്കാരിന് ബിവറേജസ് കോര്പ്പറേഷനില് നിന്ന് ലഭിച്ചത് 120 കോടിയാണ്. ആഗസ്തിലെ കണക്കെടുത്താല് ഇത് 150 കോടിയെങ്കിലുമായി ഉയരും. എക്സൈസ് ഡ്യൂട്ടി, വില്പനനികുതി, സര്ച്ചാര്ജ്ജ്, കിസ്ത് എന്നീ വകുപ്പുകളിലായാണ് ഈ വരുമാനം. എറണാകുളം, തൃശൂര്, കൊല്ലം ജില്ലകളാണ് മദ്യവില്പനയില് മുന്നില്. ഓണക്കാലത്ത് കരുനാഗപ്പള്ളിയിലെ ഒരു ഷാപ്പിലാണ് ഏറ്റവും കൂടുതല് വില്പന നടന്നത്. ആഗസ്ത് 19 മുതല് 22 വരെയെടുത്താല് നാലുദിവസങ്ങള്ക്കുള്ളില് വിറ്റഴിഞ്ഞത് 44 ലക്ഷം രൂപയുടെ മദ്യം.
പേളി മാണിയുടെ 33-ാം ജന്മദിനം ആഘോഷിക്കുകയാണ് അടുത്ത സുഹൃത്തുക്കളും ആരാധകരും. അവതാരകയായി എത്തി അഭിനേത്രിയായി മാറിയ താരം ബോളിവുഡിലും കോളിവുഡിലും വരെ അഭിനയിച്ചു. ഈ ക്ലിക്കിന് നന്ദി ശ്രീനിഷ് അരവിന്ദ് നീ എപ്പോഴും എന്നിലെ ഏറ്റവും മികച്ചത് പുറത്തെടുക്കുന്നു. നിലയെ പോലെ ആവട്ടെ 'അമ്മേ ഇന്ന് നല്ല വെയിലുണ്ട്'- പേളി മാണി കുറിച്ചു. ബിഗ്ബോസ് ആദ്യ സീസണിലെ മത്സരാര്ത്ഥി ആയിരുന്നു പേളി. ഷോയിലെ ഫസ്റ്റ് റണ്ണര് അപ്പ് കൂടിയായിരുന്നു താരം. ബിഗ് ബോസ് ഹൌസില് വെച്ചാണ് പേളി ശ്രീനിഷുമായി അടുത്തത്. പേളിഷ് എന്നാണ് ആരാധകര് ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്ന് തങ്ങളുടെ അതിർത്തികളിൽ പോർവിളികളുമായി തമ്പടിക്കുമ്പോഴും പതറാതെ തങ്ങളുടെ പൌരന്മാർക്ക് ആയുധ പരിശീലനം നൽകിയ ഉക്രൈനാണ് ലോകത്ത് ചർച്ചയാകുന്നത്. അനിവാര്യമായ യുദ്ധം മുന്നിൽ കണ്ട് അമേരിക്ക പോലും തങ്ങളുടെ പൌരന്മാരെ തിരികെ വിളിക്കുമ്പോഴും ഉക്രൈനികൾ കുലുങ്ങിയില്ല. നൂറ്റാണ്ടുകളുടെ ചരിത്രവും സാസ്കാരിക വൈവിധ്യവും പേറുന്ന ഉക്രൈന് റഷ്യൻ ആക്രമണത്തെ പ്രതിറോധിക്കുക എന്നത് അവരുടെ ചരിത്രപരമായ ധർമ്മം എന്ന് അവർ കരുതി. തങ്ങൾ തോറ്റുപോയേക്കാം, പക്ഷേ പൊരുതാതെ പിന്മാറില്ല എന്നതായിരുന്നു ഉക്രൈൻ ജനത പ്രകടിപ്പിച്ച വികാരം. ആധുനിക ഉക്രൈൻ രൂപപ്പെടുന്നത് തന്നെ ആയിരക്കണക്കിന് നിഗൂഢതകളുടെയും നൂറുകണക്കിന് ആളുകളുടെയും സംസ്ഥാനങ്ങളുടെയും സംസ്കാരങ്ങളുടെയും കഥകളുമായാണ്. നൂറ്റാണ്ടുകളായി, വീരവും നാടകീയവുമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് ഉക്രൈന്റേത്. നാഗരികതകളുടെ രൂപീകരണവും നാശവും, രാജ്യങ്ങളുടെ ഇടകലർച്ചയും ഏറ്റുമുട്ടലുകളും, യുദ്ധങ്ങളും വിപ്ലവങ്ങളും സാംസ്കാരിക തകർച്ചയും പുനരുജ്ജീവനവും എല്ലാം ഈ നാട് സാക്ഷിയായിട്ടുണ്ട്. നിരവധി ആളുകളും സംസ്കാരങ്ങളും അഭിരുചികളും മതങ്ങളും ഉക്രേനിയൻ ദേശങ്ങളിലൂടെ യൂറോപ്പിലേക്ക് പ്രവേശിച്ചതിനാൽ ഇതിനെ 'യൂറോപ്പിന്റെ കവാടം' എന്ന് വിളിക്കുന്നു. ഉക്രേനിയക്കാർ, പോളണ്ടുകാർ, ജൂതന്മാർ, ടാട്ടർമാർ, ബെലാറൂസിയൻമാർ, റോമ, ബൾഗേറിയക്കാർ, ഗ്രീക്കുകാർ, അർമേനിയക്കാർ, ജർമ്മൻകാർ, റൊമാനിയക്കാർ എന്നിവർ നൂറ്റാണ്ടുകളായി പരസ്പരം താമസിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിനാൽ ഇത് 'നിരവധി ആളുകളുടെയും സംസ്കാരങ്ങളുടെയും തൊട്ടിലായി' കണക്കാക്കപ്പെടുന്നു. പുരാതന നാടോടി ജനതയായ സിഥിയന്മാർ ക്രിസ്തുവിന് ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്നതായി ഹെറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്. അവർ ഗ്രീക്കുകാരുമായി വ്യാപാരം നടത്തുകയും പേർഷ്യക്കാരുമായി യുദ്ധം ചെയ്യുകയും ചെയ്തു. ഗ്രീക്ക് പിതാവിന്റെ സഹയാത്രികർ ഉക്രൈനിലെ കരിങ്കടൽ തീരത്തെയും സ്നേഹിച്ചിരുന്നു. അവരുടെ പൂർവ്വിക മാതൃരാജ്യം ഉക്രേനിയൻ ഭൂമി ആയിരുന്നു എന്നാണ് പുരാവസ്തു ഗവേഷകർ തങ്ങളുടെ ഗവേഷണ ഫലങ്ങളെ ചൂണ്ടിക്കാട്ടി സ്ഥാപിക്കുന്നത്. ക്രിസ്തുമതത്തിന്റെ സ്വാധീനത്തിൽ, ഉക്രേനിയക്കാരുടെ സ്ലാവിക് പൂർവ്വികർ പ്രബല ശക്തിയായി മാറി. റസ് സ് ലാൻഡ് അല്ലെങ്കിൽ ജസ്റ്റ് റസ്' എന്ന ശക്തമായ രാജ്യം ജനിച്ചു. പിന്നീട് അത് ഉക്രേനിയൻ ദേശങ്ങളായി വികസിച്ചു, പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഈ രാജ്യത്തിന്റെ സുവർണകാലഘട്ടം ആരംഭിക്കുന്നു. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, ഏകദേശം 1,00,000 ആളുകൾ അതിന്റെ പ്രധാന നഗരമായ കൈവ് (ഉക്രൈനിന്റെ ആധുനിക തലസ്ഥാനം) താമസിച്ചിരുന്നു. ഇത് ലണ്ടനിലെയും പാരീസിലെയും മൊത്തം ജനസംഖ്യയെ മറികടക്കുന്നതായിരുന്നു. പിന്നീട്, പതിമൂന്നാം നൂറ്റാണ്ടിൽ, റസ് രാജകുമാരന്മാർക്ക് ' മംഗോൾ അധിനിവേശം നേരിടേണ്ടി വന്നു. ഉക്രേനിയൻ അയൽ രാജ്യങ്ങളായ ലിത്വാനിയ, പോളണ്ട് എന്നിവയുടെ ഭരണത്തിൻ കീഴിലായി. യൂറോപ്പിലെ ഏറ്റവും വലുതും ശക്തവുമായ രാജവാഴ്ചകളിലൊന്നായ കോമൺവെൽത്തിൽ ഇത് ലയിച്ചു. ആധുനിക പോളണ്ട്, ഉക്രൈൻ, ബെലാറസ്, ലിത്വാനിയ, ലാത്വിയ, പടിഞ്ഞാറൻ റഷ്യ എന്നിവയുടെ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഈ രാജ്യം 16 മുതൽ 18-ാം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്നു. അതേസമയം, സ്വതന്ത്ര ധീരതയുടെ ഉക്രേനിയൻ പ്രതിഭാസം അതിന്റെ ഉച്ഛസ്ഥായയിൽ എത്തിയിരുന്നു. കൊസാക്കുകൾ ('സ്വതന്ത്ര മനുഷ്യർ,തുർക്കിക് ഭാഷകളിൽ നിന്ന്') എന്ന ജനസമൂഹം രൂപപ്പെട്ടു. കുറച്ചുകാലത്തേക്ക്, ഹെറ്റ്മനാറ്റെ (സപ്പൊരിഷ്ജിയ ഹോസ്റ്റ്) എന്ന സ്വന്തം രാജ്യം സൃഷ്ടിക്കാൻ പോലും അവർക്ക് കഴിഞ്ഞു. ഒരു സ്വതന്ത്ര സൈനിക ശക്തിയായോ കൂലിപ്പടയാളികളായോ ഈ മേഖലയിലെ മിക്കവാറും എല്ലാ മഹായുദ്ധങ്ങളിലും കൊസാക്ക് സേനാവിഭാഗങ്ങൾ പങ്കെടുത്തു. അവർക്ക് അവരുടേതായ തനതായ ആചാരങ്ങളും സ്വയംഭരണവും യഥാർത്ഥ സൈനിക പാരമ്പര്യവും ഉണ്ടായിരുന്നു. അതേസമയം, ക്രിമിയൻ ടാട്ടറുകൾ രാജ്യത്ത് മറ്റൊരു ശക്തിയായി വളർന്നു തുടങ്ങിയിരുന്നു. ക്രിമിയൻ ഖാനതെ എന്ന പേരിൽ സ്വന്തം രാജ്യവും അവർ കെട്ടിപ്പടുത്തു. പിന്നീട് പ്രദേശത്തിന്റെ ചരിത്രം എന്നത് ക്രിമിയൻ - കൊസാക്ക് പോരാട്ടങ്ങളുടേതായിരുന്നു. പോളിഷ്-ലിത്വാനിയൻ കോമൺവെൽത്ത് വിഭജിക്കപ്പെട്ട അതേ സമയത്താണ് ക്രിമിയൻ രാജ്യം ഇല്ലാതായത്, ഒടുവിൽ ഹെറ്റ്മനാറ്റിന് അതിന്റെ സ്വയംഭരണാധികാരം നഷ്ടപ്പെട്ടു. ഈ ദാരുണമായ സംഭവങ്ങൾക്കെല്ലാം സാമ്രാജ്യത്വ റഷ്യയുടെ പിന്തുണയും ഉണ്ടായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ഉക്രേനിയൻ പ്രദേശങ്ങൾ രണ്ട് സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു - ഓസ്ട്രിയൻ (പിന്നീട് ആസ്ട്രോ-ഹംഗേറിയൻ), റഷ്യൻ സാമ്രാജ്യങ്ങൾ ഈ പ്രദേശത്ത് ആധിപത്യം പുലർത്തി. അക്കാലത്ത്, ഉക്രേനിയ നെപ്പോളിയൻ യുദ്ധങ്ങളിൽ പങ്കെടുത്തു, രാഷ്ട്രീയ, പൌരാവകാശങ്ങൾക്കായി പോരാടി, ശക്തമായ കോർപ്പറേഷനുകളും റെയിൽവേകളും നിർമ്മിച്ചു, ജിംനേഷ്യങ്ങളും ആശുപത്രികളും തുറന്നു, ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കും വികസിത ഭാഷയ്ക്കും സംസ്കാരത്തിനും സംഭാവന നൽകി, സ്വന്തം രാജ്യം ഇല്ലെങ്കിലും ജനങ്ങൾ ശക്തമായ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു. ഇരുപതാം നൂറ്റാണ്ട് ഉക്രൈനെ വലിച്ചെറിഞ്ഞത് സർവനാശത്തിന്റെ വിപത്തുകളിലേക്കായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് ദശലക്ഷക്കണക്കിന് ഉക്രേനിയൻ പൌരന്മാർ തെരഞ്ഞെടുക്കപ്പെട്ടു. പഴക്കമുള്ള സാമ്രാജ്യങ്ങളുടെ പതനത്തിന് സാക്ഷ്യം വഹിച്ച ഉക്രൈൻ 1917-1921 ൽ സ്വന്തം രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമം നടത്തി. പോളണ്ടുകാരോടൊപ്പം, കമ്യൂണിസത്തിൽ നിന്ന് യൂറോപ്പിനെ സംരക്ഷിക്കാനും വാർസോയ്ക്കടുത്തുള്ള റഷ്യൻ ബോൾഷെവിക് സൈനികരെ പരാജയപ്പെടുത്താനും ഉക്രേനിയക്കാർക്ക് കഴിഞ്ഞു. എന്നാൽ, പിന്നീട് ഉക്രൈൻ വീണ്ടും അയൽക്കാർക്ക് കീഴടക്കി. 1991 വരെ, ഉക്രേനിയക്കാർ കമ്യൂണിസ്റ്റ് യു. എസ്. എസ്. ആറിന്റെ ഘടകഭാഗമായി ഏകാധിപത്യ ഭരണകൂടത്തിന്റെ അധികാരത്തിന് കീഴിൽ ജീവിച്ചു. ഭീകരമായ ദുരന്തങ്ങളും വെല്ലുവിളികളും നിറഞ്ഞ ഒരു വിഷമകരമായ സമയമായിരുന്നു അത്. വംശഹത്യ, നാടുകടത്തലുകൾ, സോവിയറ്റ് സൈനിക ഇടപെടലുകൾ, ചോർനോബൈൽ ദുരന്തം തുടങ്ങിയവക്ക് ഉക്രൈൻ സാക്ഷ്യം വഹിച്ചത് അക്കാലത്താണ്. പ്രതിസന്ധികൾക്കിടയിലും ഉക്രേനിയ നഗരങ്ങളും ഗ്രാമങ്ങളും സ്ഥാപിക്കുകയും പുനർനിർമ്മിക്കുകയും ബഹിരാകാശ മിസൈലുകളും ആണവ നിലയങ്ങളും സൃഷ്ടിക്കുകയും മെഡിക്കൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും വെൽഡിംഗിന്റെ പുതിയ രീതികൾ കണ്ടുപിടിക്കുകയും ചെയ്തു. ഉക്രൈനിൽ വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടറുകളിൽ ചിലത് ലോകം കണ്ട ആദ്യത്തെ കമ്പ്യൂട്ടറുകളിൽ ഒന്നായിരുന്നു. ലോക സംസ്കാരത്തിനും കലയ്ക്കും ഗണ്യമായ സംഭാവനകളും ഉക്രൈൻ നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വേദി ഉക്രൈനായിരുന്നു. ആദ്യം ഹിറ്റ്ലറുടെ ആക്രമണത്തിന്റെയും അധിനിവേശത്തിന്റെയും സമയത്തും പിന്നീട് നാസികളുടെ രക്തരൂക്ഷിതമായ പുറത്താക്കലിലും ഉക്രൈൻ സാക്ഷ്യംവഹിച്ചു. 1939 നും 1945 നും ഇടയിൽ മൊത്തം എട്ട് ദശലക്ഷം ഉക്രേനിയക്കാർ മരിച്ചു, അവരിൽ ഭൂരിഭാഗവും സാധാരണക്കാരായിരുന്നു. ഉക്രൈനിൽ നിന്നുള്ള 1. 5 ദശലക്ഷം ജൂതന്മാർ ഹോളോകോസ്റ്റിന്റെ ഇരകളായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ എല്ലാ ഇരകളെയും കുറിച്ചുള്ള വിവരങ്ങൾ സോവിയറ്റ് യൂണിയനിൽ ദീർഘകാലം സെൻസർ ചെയ്യപ്പെട്ടു. 1980 കളുടെ അവസാനത്തിൽ, സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് തൊട്ടുമുമ്പ് യുദ്ധത്തിൽ മരിച്ച ഉക്രൈൻ പൌരന്മാരുടെ വിവരങ്ങൾ പുറത്തുവിടാൻ തുടങ്ങി. നാസികൾക്കെതിരായ യുദ്ധങ്ങളിൽ മൂന്ന് ദശലക്ഷം സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു. ഒട്ടനവധി പേർ തടവിലാക്കപ്പെട്ടു. നിരവധി പേരെ കാണാതായി. യുദ്ധസമയത്തും യുദ്ധാനന്തര വർഷങ്ങളിലും ആശുപത്രികളിൽ മരിച്ചവരുടെ എണ്ണം എത്രയെന്ന് ഇന്നും അജ്ഞാതമാണ്. പോളണ്ട്, യു. എസ്. എസ്. ആർ, കാനഡ, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചെക്കോസ്ലോവാക്യ എന്നീ രാജ്യങ്ങളുടെ സൈന്യങ്ങളിൽ ഹിറ്റ്ലറിനോടും സഖ്യകക്ഷികളോടും പോരാടിയ ചരിത്രമാണ് ഉക്രേനിയൻ പൌരന്മാർക്കുള്ളത്. യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ യുദ്ധമുന്നണികളിലും പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെ യുദ്ധമുഖങ്ങളിലും ഉക്രേനിയക്കാർ പോരാടിയിട്ടുണ്ട്. യുദ്ധത്തിനുശേഷം, സ്വാതന്ത്ര്യം വരെ, നിരവധി ഉക്രേനിയൻ സ്വാതന്ത്ര്യ സമര സേനാനികളും മനുഷ്യാവകാശ സംരക്ഷകരും വിമതരും ഏകാധിപത്യ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഒടുവിൽ അത് വിജയിച്ചു. 1991-ൽ ഉക്രൈൻ അന്താരാഷ്ട്ര അംഗീകൃത അതിർത്തികൾക്കുള്ളിൽ ഒരു സ്വതന്ത്ര, ജനാധിപത്യ, പരമാധികാര രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അതിനുശേഷം, ഏകാധിപത്യം പുനസ്ഥാപിക്കാനുള്ള ഏതൊരു ശ്രമങ്ങളെയും ഉക്രൈൻ ജനത ശക്തമായി പ്രതിരോധിച്ചു. ഓറഞ്ച് വിപ്ലവവും (2004-2005) അന്തസ്സിന്റെ വിപ്ലവവും (2013-2014) സ്വാതന്ത്ര്യം ഉക്രേനിയൻ ജനതയുടെ ആത്യന്തിക തിരഞ്ഞെടുപ്പും ആവിഷ്കാരവുമാണ് എന്ന് തെളിയിച്ചിരിക്കുന്നു. 2019-ൽ യൂറോപ്യൻ, യൂറോ-അറ്റ്ലാന്റിക് സംയോജനം ദേശീയ വികസനത്തിന്റെ ദർശനമായി ഉക്രൈന്റെ ഭരണഘടനയിൽ ഉൾപ്പെടുത്തി. 1991 മുതൽ 2014 വരെ വിവിധ ദേശീയതയിലും മതങ്ങളിലും വിശ്വസിക്കുന്ന 40 ദശലക്ഷത്തിലധികം ആളുകൾ ഉക്രൈനിൽ സമാധാനം ആസ്വദിച്ചിരുന്നു. എന്നാൽ, 2014ൽ റഷ്യ നിയമവിരുദ്ധമായി ക്രിമിയ കൈവശപ്പെടുത്തുകയും കിഴക്കൻ ഉക്രൈനിലെ ഡോൺബാസിലെ അതിർത്തിയിൽ സൈന്യത്തെ അയയ്ക്കുകയും ചെയ്തതോടെ മേഖല വീണ്ടും അശാന്തമായി. ഇന്ന്, റഷ്യ ഉക്രേനിയൻ ജനതയ്ക്കെതിരെ ഒറ്റപ്പെട്ട ആക്രമണം തുടരുകയാണ്. ഇതിനകം 14,000 ആളുകൾ കൊല്ലപ്പെടുകയും 30,000 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനിടയിലാണ് തങ്ങളുടെ സൈനിക ശേഷിയുടെ 70 ശതമാനത്തേയും ഉക്രൈൻ അതിർത്തികളിൽ വിന്യസിച്ച് റഷ്യ ലോകത്തെ തന്നെ വെല്ലുവിളിച്ചത്. അപ്പോഴും ഉക്രൈൻ ജനത തങ്ങളുടെ പോരാട്ട വീര്യത്തിൽ അടിയുറച്ച് വിശ്വസിച്ചു. വനിതകൾ ഉൾപ്പെടെയുള്ളവർ സൈനിക വേഷമണിഞ്ഞ് ആയുധ പരിശീലനത്തിൽ ഏർപ്പെട്ടു.
ക്രിമിനൽ പശ്ചാത്തലമുള്ളവരെയും മുമ്പ് കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയും കോൺട്രാക്ട് വണ്ടികളുടെ ഡ്രൈവർമാരാക്കുന്നത് കർശനമായി തടയാൻ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദ്ദേശം നൽകി. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും നിയന്ത്രണവും ഫലപ്രദമായി നടത്തുന്നതിനു പകരം ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും കമ്മീഷൻ ഉത്തരവിൽ പറയുന്നു. പാലക്കാട് വടക്കാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ ഉല്ലാസയാത്രകൾക്ക് പരിഷ്കരിക്കാത്ത വാഹനങ്ങൾ ഉപയോഗിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ കമ്മീഷനെ അറിയിച്ചു. പിക്നിക്കിനെക്കുറിച്ച് ആർ. ടി. ഒയെ അറിയിക്കണം. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് തടയാൻ എക്സൈസ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടില്ലെന്നും അവരുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം നൽകിയ പരാതിയിലാണ് നടപടി.
ഇന്ന് പലരും കണ്ണടകൾ ഉപയോഗിക്കാറുണ്ട്. പണ്ട് കണ്ണിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് കണ്ണടകൾ ധരിച്ചിരുന്നതെങ്കിൽ ഇന്ന് അതൊരു ഫാഷൻ കൂടിയായി മാറിയിരിക്കുകയാണ്. കണ്ണടകൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. കണ്ണിനെ ആകർഷിക്കുന്ന കണ്ണടകൾ തിരഞ്ഞെടുക്കാതെ കണ്ണുകൾക്ക് അനുയോജ്യമായ കണ്ണടകൾ വേണം തെരഞ്ഞെടുക്കേണ്ടത്. അനുയോജ്യമല്ലാത്ത കണ്ണടകൾ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ട്രസ്, തലവേദന തുടങ്ങിയ പ്രശ്നങ്ങളാകും ശരിയായ കണ്ണടകൾ ഉപയോഗിക്കാതിരുന്നാലുള്ള ഫലം. ഇതിന് പുറമേ കാഴ്ചയ്ക്കും പ്രശ്നമുണ്ടായേക്കാം. അതിനാൽ കണ്ണട തിരഞ്ഞെടുക്കുമ്പോൾ ഭാരം, രൂപം, പൊസിഷൻ എന്നിവ ശ്രദ്ധിക്കണം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ ചർമ്മത്തിന് എന്ന പോലെ കണ്ണുകൾക്കും ദോഷമാണ്. അതിനാൽ ഇത്തരം രശ്മികളിൽ നിന്നും കണ്ണിനെ സംരക്ഷിക്കുന്ന കണ്ണടകൾ വേണം ഉപയോഗിക്കാൻ. കണ്ണുകളുടെ പ്രശ്നങ്ങളെ തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം കണ്ണട വാങ്ങും എങ്കിലും പലരും ഇത് കൃത്യമായി ധരിക്കാറില്ല. കണ്ണടവച്ചാൽ മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുമെന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് ഇത്. എന്നാൽ കണ്ണട കൃത്യമായി ധരിക്കണം. ഇതിലൂടെ മാത്രമേ കണ്ണിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരംഃ മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സെക്രേട്ടറിയറ്റിന് മുന്നിൽ ഓട്ടോ ഡ്രൈവറെ വെട്ടി. വള്ളക്കടവ് ബലവാൻ നഗർ സെക്കന്റ് സ്ട്രീറ്റിൽ എൻ. എസ്. ജയകുമാറിനെയാണ് (58) പട്ടാപ്പകൽ കുപ്രസിദ്ധ ഗുണ്ട ആക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കുന്നുകുഴി ടി. സി 12/ 1512ൽ രാജേഷിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ സെക്രേട്ടറിയറ്റിന് സമീപം ജില്ല ട്രഷറിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻഡിലായിരുന്നു സംഭവം. ശനിയാഴ്ച രാത്രി മദ്യപിച്ച് ഓട്ടോ സ്റ്റാന്ഡിലെത്തിയ രാജേഷ് ചില ഓട്ടോ ഡ്രൈവർമാരുമായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെയോടെ വീണ്ടും സ്റ്റാൻഡിൽ വെട്ടുകത്തിയുമായി എത്തി ബഹളം വെക്കുകയും ചീത്തവിളിക്കുകയും ചെയ്തത്. ചീത്തവിളിക്കരുതെന്ന് ജയകുമാർ ആവശ്യപ്പെട്ടതോടെ ചീത്തവിളിച്ചാൽ നീ എന്തു ചെയ്യുമെന്ന് ചോദിച്ച് ഇടുപ്പിൽ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കൈയിൽ വെട്ടുകയായിരുന്നു. തുടർന്ന് മറ്റ് ഓട്ടോകാരെല്ലാം ചേർന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏൽപിച്ചു. സാരമായി പരിക്കേറ്റ ജയകുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുളള തപാൽ ഉരുപ്പടികൾ നിർത്തലാക്കി പാക്കിസ്ഥാൻ. കത്തുകളും, പ്രസിദ്ധീകരണങ്ങളും ഉൾപ്പെടെ ഇന്ത്യയിലേക്ക് അയക്കുന്ന എല്ലാ തപാൽ ഉരുപ്പിടികളുടെയും വിതരണം പാക്കിസ്ഥാൻ നിർത്തിവച്ചു. ഓഗസ്റ്റ് 23 ന് പാക്കിസ്ഥാന്റെ കസ്റ്റംസ് വകുപ്പ് തപാൽ ഉരുപ്പടികൾ കൈമാറുന്നത് നിർത്തി വയ്ക്കുന്നതായി കാണിച്ചുളള ഉത്തരവ് വന്നതായി ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ഡയറക്ടർ ജനറൽ അജയ് കുമാർ റോയി പറഞ്ഞു. ഈ ഉത്തരവ് ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വന്നു. പാക്കിസ്ഥാനിൽ നിന്നുളള കത്തുകളും പ്രസിദ്ധീകരണങ്ങളും നേരത്തെ സൌദി അറേബ്യ എയർലൈൻസ് വഴി ഇന്ത്യയിലേക്ക് അയിച്ചിരുന്നു. തപാൽ സേവനം നിർത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചണ്ഡിഗഡ് ആസ്ഥാനമായുളള ഇന്തോ-പാക്ക് സമാധാന പ്രവർത്തകർ ചഞ്ചൽ മനോഹർ സിംഗ് പറഞ്ഞു.
തൈക്കാട്ടെ സർക്കാർ റസ്റ്റ് ഹൌസിൽ മിന്നൽ പരിശോധന നടത്തുന്നതിന്റെയും ജീവനക്കാരനെ ശാസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവായി കാണിച്ചതിനെതിരായാണ് യൂത്ത് ലീഗ് നേതാവിന്റെ വിമർശനം. സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടതെന്നും മന്ത്രി റിയാസിനോട് ഫിറോസ് പറഞ്ഞു. പി കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : മന്ത്രി പി.എ മുഹമ്മദ് റിയാസ് തിരുവനന്തപുരം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൌസ് സന്ദർശിക്കുന്ന ഒരു വീഡിയോ കണ്ടു. ഫൈസ്ബുക്ക് ലൈവുമായിട്ടാണ് ആളുടെ വരവ്. വന്ന പാടെ റസ്റ്റ് ഹൌസിലെ ജീവനക്കാരനെ കണക്കിന് ശകാരിക്കുന്നുണ്ട്. സർക്കാറിന്റെ തീരുമാനം പൊളിക്കാൻ നടക്കാണോ എന്നൊക്കെയാണ് മന്ത്രി ചോദിക്കുന്നത്. എന്നാൽ കാണട്ടെ എന്നൊക്കെ വെല്ലുവിളിക്കുന്നുമുണ്ട്. തന്റെ അധികാരവും പത്രാസുമൊക്കെ ഒരു സാധാരണ ജീവനക്കാരന്റെ മേൽ കാണിച്ചപ്പോ മന്ത്രിക്ക് മനഃസുഖം കിട്ടിക്കാണുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ മന്ത്രി അടിയന്തിരമായി ഈ ഏർപ്പാട് നിർത്തണം. ഒരു സ്ഥാപനത്തിൽ സന്ദർശനം നടത്തുമ്പോൾ അവിടെ മതിയായ സ്റ്റാഫിനെ സർക്കാർ നിയമിച്ചിട്ടുണ്ടോ എന്ന് തിരക്കണം. ഇല്ലെങ്കിൽ അത് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സ്റ്റാഫുണ്ടായിട്ടും ജോലി ചെയ്യുന്നില്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ ലക്ഷക്കണക്കിന് ആളുകൾ കാണുന്ന സോഷ്യൽ മീഡിയയുടെ മുമ്പിൽ വെച്ച് ഒരാളെ അപമാനിക്കുകയല്ല വേണ്ടത്. ആ സാധു ജീവനക്കാരൻ വിചാരിച്ചാലൊന്നും അങ്ങയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള കെൽപ്പുണ്ടാവില്ല. അധികാരവും പത്രാസുമൊന്നും കാട്ടി ആരെയും പേടിപ്പിക്കരുത്. അന്തസ്സും അഭിമാനവുമൊക്കെ ഏതൊരു വ്യക്തിക്കും പ്രധാനമാണ്. താങ്കളത് മറക്കരുത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്ന പശ്ചാത്തലത്തലത്തിൽ കൂടുതൽ ഇളവുകൾ അനുവധിച്ച് ലോക്ഡൌൺ അഞ്ചാം ഘട്ടത്തിലേയ്ക്ക് നീട്ടിയേക്കും എന്ന് സൂചന. രോഗ വ്യാപനം കൂടിതലുള്ള രാജ്യത്തെ 11 നഗരങ്ങളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണങ്ങൾ നിലനിർത്തി മറ്റു പ്രദേശങ്ങളിൽ കൂടുതൽ ഇളകൾ പ്രഖ്യാപിയ്ക്കാനാണ് സർക്കാർ ആലോചിയ്ക്കുന്നത് എന്നാണ് വിവരം. നാലാംഘട്ട ലോക്ഡൌൺ ഈ മാസം 31ന് അവസാനിയ്ക്കും. ജൂൺ 15 വരെ അഞ്ചാം ഘട്ട ലോക്ഡൌൺ പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത, പുണെ, താനെ, ജയ്പുർ, സൂറത്ത്, ഇന്ദോർ. എന്നീ നഗരങ്ങളിൽ രോഗവ്യാപനം വലരെ കൂടുതലാണ്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി മറ്റു പ്രദേശങ്ങൾ ജനജീവിതം കൂടുതൽ സാധരണഗതിയിലാക്കുന്നതിനായിരിയ്ക്കും സർക്കാർ ശ്രമിയ്ക്കുക. എന്നാൽ ലോക്ക്ഡൌൻ നീട്ടും എന്നത് അഭ്യൂഹങ്ങൾ മാത്രമാണ് എന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം. . 31ന് ശേഷവും ലോക്ഡൌൺ നീട്ടേണ്ടിവരുമെന്ന് മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താകറെ പറഞ്ഞിരുന്നു.
Don't Miss! - Travel ഇന്ത്യയിലെ വിസാ ക്ഷേത്രങ്ങൾ..വിസ പ്രശ്നങ്ങൾ മാറും, വിദേശ ജോലി സ്വപ്നം മാത്രമാകില്ല.. മകന് ജനിച്ചതോടെ നടന് കുഞ്ചാക്കോ ബോബനും കുടുംബവും ആഘോഷത്തിലാണ്. ഇപ്പോള് ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് ചാക്കോച്ചന് സോഷ്യല് മീഡിയ പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ചാക്കോച്ചന്ളെ വീട്ടിലെ ഷോമാനെ അടക്കം പരിചയപ്പെടുത്തിയിരിക്കുകയാണ്. സഹോദരി പുത്രന് ജെയിംസാണ് വീട്ടിലെ ഷോ മാന്. കുടുംബത്തിലെ ആണ്തരികളെല്ലാം ചേര്ന്ന് ഓണാശംസകള് അറിയിക്കുന്ന വീഡിയോയും താരം പങ്കുവെച്ചു. കൂട്ടത്തില് മകന് ഇസഹാക്കും ഉണ്ടെന്നുള്ളതാണ് പുതുമ. മകനും ഭാര്യ പ്രിയയ്ക്കുമൊപ്പമുള്ള ചിത്രമായിരുന്നു ആദ്യം കുഞ്ചാക്കോ ബോബന് പുറത്ത് വിട്ടത്. ഇവിടെ നിന്നും ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള് തുടങ്ങി എന്ന സൂചനയായിരുന്നു താരം തന്നത്. ഇസയുടെ ആദ്യ ഓണം. എല്ലാവര്ക്കും ഞങ്ങളുടെയും ഇസ വാവയുടെയും ഓണാശംസകള് എന്നുമായിരുന്നു ഇന്സ്റ്റാഗ്രാമില് താരം പോസ്റ്റ് ചെയ്തത്. മകന് കുഞ്ഞ് മുണ്ടും തലയില് കെട്ടുമൊക്കെ കൊടുത്ത് രസകരമാക്കിയിരിക്കുകയാണ്. മകന്റെ ആദ്യത്തെ ഓണം ആയതിനാല് അത് അടിപൊളിയാക്കിയിരിക്കുകയാണ് താരകുടുംബം. ഇതിലൊരു ചിത്രത്തില് ചെരിപ്പോ വാച്ചോ കൂളിംഗ് ഗ്ലാസോ താരം ഉപയോഗിച്ചിരുന്നില്ല. ഇതോടെ താരത്തെ കളിയാക്കി ആരാധകരുമെത്തി. ആരാധകര് ആരെങ്കിലും ഇതൊക്കെ ചോദിക്കുമോ എന്ന ഭയമായിരിക്കുമെന്നായിരുന്നു ഒരാള് കമന്റിട്ടത്. ഈ കമന്റ് ഇഷ്ടമായതിനാല് രസകരമായ മറുപടിയും ചാക്കോച്ചന് കൊടുത്തു. ഇപ്പോള് മകനെ ചുറ്റി പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയുടെയും ജീവിതം. മകനെ അദ്ദേഹം സ്നേഹിക്കുന്നതിനെ പറ്റി പ്രിയ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇസയ്ക്കൊപ്പം കളിച്ച് ചിരിച്ച് ഇരിക്കുന്നതിനാല് ജോലിയ്ക്ക് വരെ പോവാന് മടിയാണെന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്. 'മൂക്കിനുള്ളിലേക്ക് കയറിപ്പോയതിനാൽ വളരെ ബുദ്ധിമുട്ടി, ലാൽ സാറിന്റെ മകൻ എന്ന ചിന്തയാണ് ആദ്യം വന്നത്'; ജീത്തു!
കൊച്ചിഃ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് -ചെന്നൈ എഫ്. സി പോരാട്ടത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടാകില്ല. പൊതുജനങ്ങൾ പരമാവധി പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. രാവിലെ 7. 30 മുതൽ രാത്രി 10. 30വരെയാണ് ഗതാഗതനിയന്ത്രണം. വടക്കൻ ജില്ലകളിൽനിന്ന് കളികാണാൻ എത്തുന്നവർ ആലുവയിൽനിന്നും തെക്കൻ ജില്ലകളിൽനിന്ന് എത്തുന്നവർ വൈറ്റിലയിൽനിന്നും മെട്രോയും ബസുകളും ഉപയോഗപ്പെടുത്തണം. നഗരത്തിൽ പ്രവേശിക്കുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡിലും മറൈൻ ഡ്രൈവിലും പാലാരിവട്ടം ബൈപാസിലും പാർക്ക് ചെയ്യണം. വൈകീട്ട് മൂന്ന് മുതൽ ഏഴുവരെയായിരിക്കും സ്റ്റേഡിയത്തിലേക്ക് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിൽനിന്നും വാങ്ങാം.
ഭോപ്പാല്ഃ പന്ത്രണ്ട് വയസിന് താഴെയുള്ള പെണ്കുട്ടികളെ ബലാത്സംഗം ചെയ്താല് വധശിക്ഷ നല്കുന്ന നിയമത്തിന് മദ്ധ്യപ്രദേശ് മന്ത്രിസഭയുടെ അംഗീകാരം. മധ്യപ്രദേശില് സ്ത്രീകള്ക്കെതിരേയുള്ള അതിക്രമം വളര്ന്ന സാഹചര്യത്തില് ഇത് തടയാനുദ്ദേശിച്ചാണ് മന്ത്രിസഭ നിയമത്തിന് അംഗീകാരം നല്കിയതെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് വ്യക്തമാക്കി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൌഹാന്റെ അധ്യക്ഷതയില് ചേര്ന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷ ഉയര്ത്താനുള്ള ശുപാര്ശകള്ക്ക് അംഗീകാരം നല്കിയത്. ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടവരില് നിന്നുള്ള പിഴയും ഇവര്ക്കുള്ള ശിക്ഷയും ഉയര്ത്താന് ശിക്ഷാ നിയമത്തില് ഭേദഗതി വരുത്താനും മന്ത്രിസഭ അംഗീകാരം നല്കി. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയില് ബില്ലിന് അംഗീകാരം നല്കിയാല് ഇത് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്പ്പിക്കും. നാഷണല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ 2015-ലെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല് ബലാത്സംഗങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്.
തിരുവനന്തപുരംഃ വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തുമ്പോൾ ശക്തമായ മത്സരം കാഴ്ചവെക്കാനൊരുങ്ങുകയാണ് എൻഡിഎയും. നിലവിൽ മണ്ഡലം ബിഡിജെഎസിനാണ് നൽകിയിരിക്കുന്നത്. മണ്ഡലം തിരികെ വാങ്ങുന്ന കാര്യം ബിഡിജെഎസുമായി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗിന്റെ ബലത്തിൽ കോൺഗ്രസ് നേതാവിന് പാർലമെന്റിലേക്ക് മത്സരിക്കേണ്ട ഗതികേടാണുള്ളത്. നെഹ്റു ചത്ത കുതിര എന്നുവിളിച്ച ലീഗിന്റെ പിന്തുണയിലാണ് നെഹ്റുവിന്റെ ചെറുമകൻ മത്സരിക്കാനൊരുങ്ങുന്നത്. സിപിഎമ്മും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ട്. എൻഡിഎ ശക്തമായി നേരിടും. കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് ശക്തമായ മത്സരം കാഴ്ചവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ കാര്യങ്ങൾ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
വാഹന പ്രേമികൾ കാത്തിരിക്കുന്ന പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ബുക്കിംഗ് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു.വാഹന പ്രേമികൾ കാത്തിരിക്കുന്ന പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ബുക്കിംഗ് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു.വാഹന പ്രേമികൾ കാത്തിരിക്കുന്ന പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ബുക്കിംഗ് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു.വാഹന പ്രേമികൾ കാത്തിരിക്കുന്ന പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിയുടെ ബുക്കിംഗ് ഇന്ത്യയിൽ ഔദ്യോഗികമായി ആരംഭിച്ചു. വില നവംബർ 11-ന് പ്രഖ്യാപിക്കും. വില നവംബർ 11-ന് പ്രഖ്യാപിക്കും. വില നവംബർ 11-ന് പ്രഖ്യാപിക്കും. വില നവംബർ 11-ന് പ്രഖ്യാപിക്കും. മാസാവസാനത്തോടെ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. മാസാവസാനത്തോടെ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. മാസാവസാനത്തോടെ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. മാസാവസാനത്തോടെ ഡെലിവറികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. കമ്പനിയുടെ പൂനെയിലെ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ അസംബിൾ ചെയ്യുന്ന ചെറോക്കിയുടെ നാലാമത്തെ മോഡലാണിത്. കമ്പനിയുടെ പൂനെയിലെ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ അസംബിൾ ചെയ്യുന്ന ചെറോക്കിയുടെ നാലാമത്തെ മോഡലാണിത്. കമ്പനിയുടെ പൂനെയിലെ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ അസംബിൾ ചെയ്യുന്ന ചെറോക്കിയുടെ നാലാമത്തെ മോഡലാണിത്. കമ്പനിയുടെ പൂനെയിലെ രഞ്ജൻഗാവ് ഫെസിലിറ്റിയിൽ അസംബിൾ ചെയ്യുന്ന ചെറോക്കിയുടെ നാലാമത്തെ മോഡലാണിത്. പുതിയ ഗ്രാൻഡ് ചെറോക്കിയുടെ ചില ഡിസൈൻ ഘടകങ്ങൾ വാഗനീർ, മെറിഡിയൻ എസ്യുവികളിൽ നിന്ന് ഉരുത്തിരിയുന്നതാണ്. പുതിയ ഗ്രാൻഡ് ചെറോക്കിയുടെ ചില ഡിസൈൻ ഘടകങ്ങൾ വാഗനീർ, മെറിഡിയൻ എസ്യുവികളിൽ നിന്ന് ഉരുത്തിരിയുന്നതാണ്. പുതിയ ഗ്രാൻഡ് ചെറോക്കിയുടെ ചില ഡിസൈൻ ഘടകങ്ങൾ വാഗനീർ, മെറിഡിയൻ എസ്യുവികളിൽ നിന്ന് ഉരുത്തിരിയുന്നതാണ്. പുതിയ ഗ്രാൻഡ് ചെറോക്കിയുടെ ചില ഡിസൈൻ ഘടകങ്ങൾ വാഗനീർ, മെറിഡിയൻ എസ്യുവികളിൽ നിന്ന് ഉരുത്തിരിയുന്നതാണ്. ക്യാബിനിനുള്ളിൽ കുറച്ച് മാറ്റങ്ങളും ഫീച്ചർ അപ്ഗ്രേഡുകളും വരുത്തും. ക്യാബിനിനുള്ളിൽ കുറച്ച് മാറ്റങ്ങളും ഫീച്ചർ അപ്ഗ്രേഡുകളും വരുത്തും. ക്യാബിനിനുള്ളിൽ കുറച്ച് മാറ്റങ്ങളും ഫീച്ചർ അപ്ഗ്രേഡുകളും വരുത്തും. ക്യാബിനിനുള്ളിൽ കുറച്ച് മാറ്റങ്ങളും ഫീച്ചർ അപ്ഗ്രേഡുകളും വരുത്തും. ഇത്തവണ പെട്രോൾ എൻജിൻ മാത്രമായിരിക്കും ജീപ്പ് അവതരിപ്പിക്കുക. ഇത്തവണ പെട്രോൾ എൻജിൻ മാത്രമായിരിക്കും ജീപ്പ് അവതരിപ്പിക്കുക. ഇത്തവണ പെട്രോൾ എൻജിൻ മാത്രമായിരിക്കും ജീപ്പ് അവതരിപ്പിക്കുക. ഇത്തവണ പെട്രോൾ എൻജിൻ മാത്രമായിരിക്കും ജീപ്പ് അവതരിപ്പിക്കുക. പുതിയ ഗ്രാൻഡ് ചെറോക്കിയിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 2. പുതിയ ഗ്രാൻഡ് ചെറോക്കിയിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 2. പുതിയ ഗ്രാൻഡ് ചെറോക്കിയിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 2. പുതിയ ഗ്രാൻഡ് ചെറോക്കിയിൽ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുള്ള 2. 0 എൽ ടർബോ ഗ്യാസോലിൻ മോട്ടോർ ഉപയോഗിക്കും. 0 എൽ ടർബോ ഗ്യാസോലിൻ മോട്ടോർ ഉപയോഗിക്കും. 0 എൽ ടർബോ ഗ്യാസോലിൻ മോട്ടോർ ഉപയോഗിക്കും. 0 എൽ ടർബോ ഗ്യാസോലിൻ മോട്ടോർ ഉപയോഗിക്കും. ക്വാഡ്ര ട്രാക്ക് I 4X4 സിസ്റ്റവും തിരഞ്ഞെടുക്കാവുന്ന ഭൂപ്രദേശ മോഡുകളുമായാണ് ഇത് വരുന്നത്. ക്വാഡ്ര ട്രാക്ക് I 4X4 സിസ്റ്റവും തിരഞ്ഞെടുക്കാവുന്ന ഭൂപ്രദേശ മോഡുകളുമായാണ് ഇത് വരുന്നത്. ക്വാഡ്ര ട്രാക്ക് I 4X4 സിസ്റ്റവും തിരഞ്ഞെടുക്കാവുന്ന ഭൂപ്രദേശ മോഡുകളുമായാണ് ഇത് വരുന്നത്. ക്വാഡ്ര ട്രാക്ക് I 4X4 സിസ്റ്റവും തിരഞ്ഞെടുക്കാവുന്ന ഭൂപ്രദേശ മോഡുകളുമായാണ് ഇത് വരുന്നത്. ആഗോളതലത്തിൽ, അമേരിക്കൻ എസ്യുവി നിർമ്മാതാവ് ഇത് അഞ്ച് സീറ്റർ, മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വിൽക്കുന്നത്. ആഗോളതലത്തിൽ, അമേരിക്കൻ എസ്യുവി നിർമ്മാതാവ് ഇത് അഞ്ച് സീറ്റർ, മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വിൽക്കുന്നത്. ആഗോളതലത്തിൽ, അമേരിക്കൻ എസ്യുവി നിർമ്മാതാവ് ഇത് അഞ്ച് സീറ്റർ, മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വിൽക്കുന്നത്. ആഗോളതലത്തിൽ, അമേരിക്കൻ എസ്യുവി നിർമ്മാതാവ് ഇത് അഞ്ച് സീറ്റർ, മൂന്ന്-വരി ഗ്രാൻഡ് ചെറോക്കി എൽ എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വിൽക്കുന്നത്. ഇന്ത്യയിൽ, എസ്യുവിയുടെ 5 സീറ്റർ പതിപ്പ് കമ്പനി അവതരിപ്പിക്കും. ഇന്ത്യയിൽ, എസ്യുവിയുടെ 5 സീറ്റർ പതിപ്പ് കമ്പനി അവതരിപ്പിക്കും. ഇന്ത്യയിൽ, എസ്യുവിയുടെ 5 സീറ്റർ പതിപ്പ് കമ്പനി അവതരിപ്പിക്കും. ഇന്ത്യയിൽ, എസ്യുവിയുടെ 5 സീറ്റർ പതിപ്പ് കമ്പനി അവതരിപ്പിക്കും. പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 10. പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 10. പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 10. പുതിയ 2023 ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് 10. 1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10. 1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10. 1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10. 1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10. 25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും. 25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും. 25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും. 25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കും. മുൻവശത്തെ യാത്രക്കാർക്ക് 10. മുൻവശത്തെ യാത്രക്കാർക്ക് 10. മുൻവശത്തെ യാത്രക്കാർക്ക് 10. മുൻവശത്തെ യാത്രക്കാർക്ക് 10. 25 ഇഞ്ച് ടച്ച്സ്ക്രീനും ഉണ്ടാകും. 25 ഇഞ്ച് ടച്ച്സ്ക്രീനും ഉണ്ടാകും. 25 ഇഞ്ച് ടച്ച്സ്ക്രീനും ഉണ്ടാകും. 25 ഇഞ്ച് ടച്ച്സ്ക്രീനും ഉണ്ടാകും. കാൽനടയാത്രക്കാർക്ക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷനോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് നിരീക്ഷണം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം) ഇത് തുടർന്നും വരും. കാൽനടയാത്രക്കാർക്ക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷനോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് നിരീക്ഷണം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം) ഇത് തുടർന്നും വരും. കാൽനടയാത്രക്കാർക്ക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷനോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് നിരീക്ഷണം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം) ഇത് തുടർന്നും വരും. കാൽനടയാത്രക്കാർക്ക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ ക്രോസ് പാത്ത് ഡിറ്റക്ഷനോടുകൂടിയ ബ്ലൈൻഡ് സ്പോട്ട് നിരീക്ഷണം തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ADAS (അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം) ഇത് തുടർന്നും വരും. പുറംഭാഗത്ത്, പുതുക്കിയ 7-സ്ലോട്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള മെലിഞ്ഞ ഹെഡ്ലാമ്പുകൾ, ഡി-പില്ലറിൽ ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ്, പുതുക്കിയ പിൻ തൂണുകൾ എന്നിവയാണ് പുതിയ ഗ്രാൻഡ് ചെറോക്കിയുടെ സവിശേഷതകൾ. പുറംഭാഗത്ത്, പുതുക്കിയ 7-സ്ലോട്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള മെലിഞ്ഞ ഹെഡ്ലാമ്പുകൾ, ഡി-പില്ലറിൽ ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ്, പുതുക്കിയ പിൻ തൂണുകൾ എന്നിവയാണ് പുതിയ ഗ്രാൻഡ് ചെറോക്കിയുടെ സവിശേഷതകൾ. പുറംഭാഗത്ത്, പുതുക്കിയ 7-സ്ലോട്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള മെലിഞ്ഞ ഹെഡ്ലാമ്പുകൾ, ഡി-പില്ലറിൽ ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ്, പുതുക്കിയ പിൻ തൂണുകൾ എന്നിവയാണ് പുതിയ ഗ്രാൻഡ് ചെറോക്കിയുടെ സവിശേഷതകൾ. പുറംഭാഗത്ത്, പുതുക്കിയ 7-സ്ലോട്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള മെലിഞ്ഞ ഹെഡ്ലാമ്പുകൾ, ഡി-പില്ലറിൽ ഫ്ലോട്ടിംഗ് റൂഫ് ഇഫക്റ്റ്, പുതുക്കിയ പിൻ തൂണുകൾ എന്നിവയാണ് പുതിയ ഗ്രാൻഡ് ചെറോക്കിയുടെ സവിശേഷതകൾ. അടുത്തിടെ, യൂറോപ്യൻ വിപണിയിൽ ജീപ്പ് അവരുടെ പുതിയ അവഞ്ചർ എസ്യുവി അവതരിപ്പിച്ചു. അടുത്തിടെ, യൂറോപ്യൻ വിപണിയിൽ ജീപ്പ് അവരുടെ പുതിയ അവഞ്ചർ എസ്യുവി അവതരിപ്പിച്ചു. അടുത്തിടെ, യൂറോപ്യൻ വിപണിയിൽ ജീപ്പ് അവരുടെ പുതിയ അവഞ്ചർ എസ്യുവി അവതരിപ്പിച്ചു. അടുത്തിടെ, യൂറോപ്യൻ വിപണിയിൽ ജീപ്പ് അവരുടെ പുതിയ അവഞ്ചർ എസ്യുവി അവതരിപ്പിച്ചു. 100 bhp കരുത്തേകുന്ന 1. 100 bhp കരുത്തേകുന്ന 1. 100 bhp കരുത്തേകുന്ന 1. 100 bhp കരുത്തേകുന്ന 1. 2L ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് എസ്യുവിയുടെ കരുത്ത് ലഭിക്കുന്നത്. 2L ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് എസ്യുവിയുടെ കരുത്ത് ലഭിക്കുന്നത്. 2L ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് എസ്യുവിയുടെ കരുത്ത് ലഭിക്കുന്നത്. 2L ടർബോ പെട്രോൾ എഞ്ചിനിൽ നിന്നാണ് എസ്യുവിയുടെ കരുത്ത് ലഭിക്കുന്നത്. സിട്രോണ് C3 ഹാച്ച്ബാക്കിൽ ഉപയോഗിച്ചിരിക്കുന്ന മോഡുലാർ CMP പ്ലാറ്റ്ഫോമിന് ഈ മോഡൽ അടിവരയിടുന്നു. സിട്രോണ് C3 ഹാച്ച്ബാക്കിൽ ഉപയോഗിച്ചിരിക്കുന്ന മോഡുലാർ CMP പ്ലാറ്റ്ഫോമിന് ഈ മോഡൽ അടിവരയിടുന്നു. സിട്രോണ് C3 ഹാച്ച്ബാക്കിൽ ഉപയോഗിച്ചിരിക്കുന്ന മോഡുലാർ CMP പ്ലാറ്റ്ഫോമിന് ഈ മോഡൽ അടിവരയിടുന്നു. സിട്രോണ് C3 ഹാച്ച്ബാക്കിൽ ഉപയോഗിച്ചിരിക്കുന്ന മോഡുലാർ CMP പ്ലാറ്റ്ഫോമിന് ഈ മോഡൽ അടിവരയിടുന്നു. പെട്രോൾ/ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ജീപ്പിന്റെ സെലക്-ടെറൈൻ ഓഫ് റോഡ് മോഡുകളായ നോർമൽ, ഇക്കോ, സ്പോർട്, സ്നോ, മഡ് എന്നിവയും ജീപ്പ് അവഞ്ചർ വാഗ്ദാനം ചെയ്യും. പെട്രോൾ/ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ജീപ്പിന്റെ സെലക്-ടെറൈൻ ഓഫ് റോഡ് മോഡുകളായ നോർമൽ, ഇക്കോ, സ്പോർട്, സ്നോ, മഡ് എന്നിവയും ജീപ്പ് അവഞ്ചർ വാഗ്ദാനം ചെയ്യും. പെട്രോൾ/ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ജീപ്പിന്റെ സെലക്-ടെറൈൻ ഓഫ് റോഡ് മോഡുകളായ നോർമൽ, ഇക്കോ, സ്പോർട്, സ്നോ, മഡ് എന്നിവയും ജീപ്പ് അവഞ്ചർ വാഗ്ദാനം ചെയ്യും. പെട്രോൾ/ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ജീപ്പിന്റെ സെലക്-ടെറൈൻ ഓഫ് റോഡ് മോഡുകളായ നോർമൽ, ഇക്കോ, സ്പോർട്, സ്നോ, മഡ് എന്നിവയും ജീപ്പ് അവഞ്ചർ വാഗ്ദാനം ചെയ്യും.
ദോഹ. ആരോഗ്യകരമായ ജീവിതത്തിന് സ്ഥിരമായ കായിക പരിശീലനം അനിവാര്യമാണെന്നും ഓരോരുത്തരും അവനവന് സാധിക്കുന്ന കായിക പരിപാടികളിൽ സംബന്ധിക്കണമെന്നാണ് ഖത്തർ ദേശീയ കായിക ദിനം ഓർമിപ്പിക്കുന്നതെന്നും പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ടുമായ ഡോ. മോഹൻ തോമസ് അഭിപ്രായപ്പെട്ടു. കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ദ പർസ്യൂട്ട് ഓഫ് സ്പോർട്സ് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലി രോഗങ്ങൾ മനുഷ്യന്റെ സ്വാസ്ഥ്യം കെടുത്തുന്ന ആധുനിക ലോകത്ത് കായിക വ്യായാമങ്ങളുടെ പ്രസക്തിയേറി വരികയാണ് . എല്ലാ പ്രായത്തിൽപെട്ടവർക്കും കായിക പരിപാടികൾ അത്യാവശ്യമാണ് . ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും ഖത്തർ നൽകുന്ന പ്രാധാന്യമാണ് ദേശീയ കായിക ദിനം അടയാളപ്പെടുത്തുന്നത്. സ്വദേശികളേയും വിദേശികളേയും കായിക വ്യായാമങ്ങളിലേക്കും ആരോഗ്യ സംരക്ഷണ പരിപാടികളിലേക്കും ക്ഷണിക്കുന്ന വൈവിധ്യമാർന്ന പരിപാടികളോടെ കഴിഞ്ഞ പത്ത് വർഷമായി ഖത്തർ ദേശീയ കായിക ദിനം ആഘോഷിക്കുന്നുണ്ട്. സ്പോർട്സ് ഈസ് ലൈഫ് എന്ന ഈ വർഷത്തെ കായിക ദിന മുദ്രാവാക്യവും ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരികാരോഗ്യത്തിന്റെ അഭാവത്തിൽ മനുഷ്യൻ നേടുന്ന ഒന്നും അവന് ശരിയായി പ്രയോജനപ്പെടുത്താനോ ആസ്വദിക്കുവാനോ കഴിയില്ല. അതിനാൽ ജീവിതശൈലിയിൽ അടിയന്തിരമായ മാറ്റങ്ങൾ വരുത്തി കായിക പരിശീലനം ആരംഭിക്കുവാനുള്ള ഉദ്ബോധനമാണ് ദേശീയ കായിക ദിനമെന്ന് അദ്ദേഹം പറഞ്ഞു. കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്പോർട്സ് സെന്റർ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ബിർള പബ്ളിക് സ്കൂളിലും ഏഷ്യൻ ടൌണിലുമാണ് പരിപാടികൾ നടക്കുക. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണിശമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് പരിപാടികൾ നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സംരംഭകനും ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാനുമായ ഡോ. മുഹമ്മദുണ്ണി ഒളകര പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സ്പോർട്സും ഗെയിംസുമൊക്കെ കളികളായാണ് സമൂഹം പരിഗണിക്കാറുള്ളത്. കളിയിലാണ് കാര്യം എന്ന പ്രധാനപ്പെട്ട ആശയമാണ് ഈ വർഷത്തെ കായികദിന സന്ദേശം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കളിയും കാര്യവും കോർത്തിണക്കി ജീവിതം ആരോഗ്യകരവും സന്തോഷകരവുമാക്കി മാറ്റുവാനുള്ള ആഹ്വാനമാണ് ഓരോ കായിക ദിനങ്ങളുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ ടെക് മാനേജിങ് ഡയറക്ടർ ജെബി കെ. ജോൺ ചടങ്ങിൽ വിശിഷ്ട അതിഥിയായി സംബന്ധിച്ചു. മീഡിയ പ്ളസ് സി.ഇ. ഒ.യും ദ പർസ്യൂട്ട് ഓഫ് സ്പോർട്സിന്റെ ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും മീഡിയ പ്ളസ് മാർക്കറ്റിങ് മാനേജർ മുഹമ്മദ് റഫീഖ് തങ്കയത്തിൽ നന്ദിയും പറഞ്ഞു. - ഗ്രീഷ്മ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്; പാസ്പോർട്ടു കണ്ടുകെട്ടിയില്ല...വിദേശത്തേയ്ക്കു കടന്നേക്കാം; ഹൈക്കോടതിയിൽ വീഴ്ച പറ്റിയെന്നു ഷാരോണിന്റെ കുടുംബം; 'കഷായ ഗ്രീഷ്മ' പുറത്തിറങ്ങി വിലസുമ്പോൾ! - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
സന്നിധാനംഃ ശബരിമല ക്ഷേത്രത്തിലെ തങ്ക അങ്കി ചാര്ത്തിയുള്ള മണ്ഡലപൂജ 27ാം തീയതി ഉച്ചക്ക് 12 മണിക്ക് നടക്കും. ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രത്തില് നിന്ന് ആചാര പൂര്വ്വം കൊണ്ടുവരുന്ന തങ്ക അങ്കി ചാര്ത്തിയുള്ള മണ്ഡലപൂജക്ക് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് മുഖ്യ കാര്മ്മികത്വം വഹിക്കും. 451 പവന് തൂക്കമുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ട് ആറന്മുള പാര്ത്ഥസാരഥി ക്ഷേത്രത്തില് നിന്ന് പുറപ്പെട്ട രഥഘോഷയാത്ര, 26 ന് ഉച്ചയോടെ പമ്പാ ഗണപതി ക്ഷേത്രത്തില് എത്തിച്ചേരും. ഇവിടെ നിന്നും വൈകുന്നേരം 3 ന് സന്നിധാനത്തേക്ക് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില് വച്ച് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ആചാരപൂര്വ്വമുള്ള സ്വീകരണം നല്കി പതിനെട്ടാം പടിക്ക് ചുവട്ടിലേക്ക് ആനയിക്കും. പിന്നീട് ,പടി കയറി തങ്ക അങ്കിയുമായി മുകളിലെത്തുമ്പോള് കൊടിമരച്ചുവട്ടില് വച്ച് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എ. പത്മകുമാര്, ദേവസ്വം ബോര്ഡ് അംഗങ്ങള്, ദേവസ്വം വകുപ്പ്സെക്രട്ടറി, ദേവസ്വം കമ്മീഷണര് തുടങ്ങിയവര് ചേര്ന്ന് സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടു പോകും. ഇവിടെ വച്ച് ക്ഷേത്രതന്ത്രിയും മേല്ശാന്തിയും ചേര്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലേക്ക് കൊണ്ടുപോയി നട അടയ്ക്കും. തുടര്ന്ന് തങ്കയങ്കിചാര്ത്തിയുള്ള ദീപാരാധന നടക്കും. ദീപാരാധന തൊഴാന് ആയിരക്കണക്കിന് അയ്യപ്പഭക്തരായിരിക്കും സന്നിധാനത്ത് എത്തിച്ചേരുക. 27ന് ഉച്ചയ്ക്ക് 12 മണിക്കാണ് തങ്കയങ്കി ചാര്ത്തിയുള്ള മണ്ഡലപൂജ. 26ന് വൈകുന്നേരം ശബരിമല സന്നിധാനത്ത് എത്തിചേരുന്ന തങ്കയങ്കി ഘോഷയാത്രയുടെ ഭാഗമായി അന്നേദിവസം ഭക്തര്ക്കായി ചില നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. 26-ാം തീയതി 1മണിക്ക് ഉച്ചപൂജയ്ക്ക്ശേഷം നടയടച്ച് ക്ഷേത്രതിരുമുറ്റം കഴുകി വൃത്തിയാക്കും. 1 മണി മുതല് വൈകുന്നേരം ദീപാരാധനകഴിയുന്നത് വരെ അയ്യപ്പ ഭക്തരെ ദര്ശനത്തിനായി തിരുമുറ്റത്തേക്ക് കടത്തിവിടുകയില്ല. 1 മണിക്ക് അടക്കുന്ന നട വൈകുന്നേരം 4 മണിക്കായിരിക്കും തുറക്കുക. തങ്കയങ്കി ഘോഷയാത്ര ശരംകുത്തിയില്നിന്ന് സ്വീകരിച്ച് ആനയിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നത് വരെ ശരംകുത്തിയില് നിന്നും സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടില്ല. ഘോഷയാത്രയുടെ ഭാഗമായി കര്ശന സുരക്ഷ ക്രമീകരണങ്ങളും പൊലീസിന്റെ ഭാഗത്ത് നിന്നും ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളില് അയ്യപ്പഭക്തര്ക്ക് നിയന്ത്രണമുണ്ടാകും. 27ന് പുലര്ച്ചെ 3മണിക്ക് തിരുനട തുറന്ന് നിര്മ്മാല്ല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മണ്ഡലപൂജകഴിഞ്ഞ് അടക്കുന്ന ക്ഷേത്രനട വൈകുന്നേരം 3മണിക്ക് ദിവ്യ ദര്ശനത്തിനായി തുറക്കും. രാത്രി 9. 30ന് അത്താഴപൂജ. രാത്രി 9. 50 ന് ഹരിവരാസനംപാടി 10ന് ശ്രീകോവില് നടയടക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വന്ഭക്തജനതിരക്കാണ് ശബരിമലയില് അനുഭവപ്പെട്ടത്. ഈ ദിവസങ്ങളില് ഒന്നേകാല്ലക്ഷത്തിലധികം ഭക്തര് വീതം മലചവിട്ടിയതായാണ് പോലീസിന്റെ കണക്കുകള്. മണ്ഡലപൂജയോടനുബന്ധിച്ച് സന്നിധാനത്ത് വന്ഭക്തജന തിരക്ക് അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്. മണ്ഡല പൂജ കഴിയുന്നതു മുതല് കെ എസ് ആര് ടി. സി നിലക്കലിലേയ്ക്കും എല്ലാ ദീര്ഘദൂര റൂട്ടുകളിലേക്കും യഥേഷ്ടം ബസ്സ് സര്വ്വീസുകള് നടത്തും. മകരവിളക്ക് പൂജകള്ക്കായി 30ന് വൈകിട്ട് 5 മണിക്ക് ആണ് ക്ഷേത്ര നടതുറക്കുക. ജനുവരി 14 ന് ആണ് മകരവിളക്ക്.
കൊച്ചി : സിനിമാ പ്രതിസന്ധി രൂക്ഷമായിരിക്കെ കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ നടക്കും. എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തീയറ്ററുകളെ ഒഴിവാക്കി മലയാള സിനിമകൾ റിലീസ് ചെയ്യുമെന്ന നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം എ ക്ലാസ് തീയറ്റർ ഉടമകളെ സമ്മർദത്തിലാക്കിയിരുന്നു. 19ന് മുമ്പ് സമരം അവസാനിപ്പിച്ച് സിനിമകൾ പ്രദർശിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ മേലിൽ സിനിമകൾ ഫെഡറേഷനു കീഴിലുള്ള തീയറ്ററുകളിൽ നൽകില്ലെന്ന് നിർമ്മാതാക്കൾ അന്ത്യശാസനം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ യോഗം ഏറെ പ്രാധാന്യം അർഹിക്കുന്നു. എ ക്ലാസ് തീയറ്റർ ഉടമകളിൽ ഒരു വിഭാഗം ഇതിനോടകം സമരത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി രംഗത്തെത്തിയെന്നും സൂചനയുണ്ട്. ഒരു മാസത്തിലധികമായി സിനിമകൾ റിലീസ് ചെയ്യാതെ സിനിമാ മേഖല കനത്ത നഷ്ടം നേരിടുകയാണ്. 12 മുതൽ ഫെഡറേഷന്റെ പുറത്തുള്ള തീയറ്ററുകളിലും 60-40 അനുപാതത്തിൽ തീയറ്റർ വിഹിതം നൽകുന്ന ഫെഡറേഷന്റെ തീയറ്ററുകളിലും സിനിമകൾ പ്രദർശിപ്പിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്. നിലവിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കാത്തതു മൂലമുണ്ടായ നഷ്ടത്തിനുപുറമെ പുതിയ സിനിമകൾ കൂടി പ്രദർശിപ്പിക്കാതെ വരുന്നത് തീയറ്ററുടമകൾക്ക് ഏറെ ക്ഷീണം ചെയ്യും. ഈ സാഹചര്യത്തിൽ കൂടുതൽ തീയറ്ററുകൾ പഴയ വിഹിതത്തിൽ സിനിമകൾ പ്രദർശിപ്പിക്കാൻ തയാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് ഫെഡറേഷന്റെ സമരത്തെ ബാധിക്കും. അതിനാൽ ഇന്നത്തെ യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. രാവിലെ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഓഫീസിലാണ് യോഗം. വൈകുന്നേരം നാലിനു എക്സിബിറ്റേഴ്സ് ഫെഡറേഷൻ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കും. പൃഥ്വിരാജ് നായകനായ എസ്ര, മോഹൻലാലിന്റെ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, സത്യൻ അന്തിക്കാടിന്റെ ദുൽഖർ സൽമാൻ ചിത്രം ജോമോന്റെ സുവിശേഷങ്ങൾ, സിദ്ദിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, വേദം, കാംബോജി എന്നീ സിനിമകളാണ് ക്രിസ്മസ് റിലീസുകളായി പുറത്തിറങ്ങേണ്ടിയിരുന്നത്.
ന്യൂഡൽഹിഃ ഉത്തര്പ്രദേശുകാരനായ മുഹമ്മദ് ആരിഫും ഒരു സാരസ് കൊക്കും തമ്മിലുള്ള ബന്ധം വാര്ത്തകളില് നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരിഫില് നിന്ന് പിരിഞ്ഞതിന് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില് വൈറലായിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് കൊക്കിനെ ആരിഫിന് തന്നെ തിരികെ നല്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി എം. പി വരുൺ ഗാന്ധി ട്വീറ്റ് ചെയ്തു. പരസ്പരം കണ്ടതിന്റെ സന്തോഷപ്രകടനം ഇവരുടെ സ്നേഹം എത്ര ശുദ്ധമാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സാരസ് കൊക്കിന്റെയും ആരിഫിന്റെയും കഥ ഏറെ പ്രത്യേകതകളുള്ളതാണ്. കൂട്ടില് ജീവിക്കാനല്ല, മറിച്ച് ആകാശത്തില് പറക്കാനാണ് ഈ മനോഹര ജീവിയെ നിര്മിച്ചിരിക്കുന്നത്. അവന്റെ ആകാശവും സ്വാതന്ത്യവും തിരികെ നല്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്. ആരിഫില് നിന്ന് കൊക്കിനെ മാറ്റിയതിന് ശേഷം സമാജ്വാദി പാര്ട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തെ സന്ദര്ശിച്ചിരുന്നു. മനുഷ്യന് സഹജീവികളോടുള്ള സ്നേഹം ബി. ജെ. പി ഇഷ്ടപ്പെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മറ്റുള്ളവരുടെ സങ്കടത്തില് സന്തോഷം കണ്ടെത്തുന്നവര്ക്ക് ഒരിക്കലും സന്തോഷിക്കാന് കഴിയില്ലെന്നും അഖിലേഷ് പറഞ്ഞു. കാലിന് പരിക്കേറ്റതിനെ തുടര്ന്ന് പരിപാലിക്കാന് തയ്യാറായ യുവാവുമായി പെട്ടെന്നുതന്നെ സാരസ് കൊക്ക് ചങ്ങാത്തം കൂടുകയായിരുന്നു. എന്നാല് സംരക്ഷിത വിഭാഗത്തില്പെടുന്ന വന്യജീവികളെ വളര്ത്തരുതെന്ന് ചൂണ്ടിക്കാട്ടി മാര്ച്ചിലാണ് വനംവകുപ്പ് അധികൃതര് കൊക്കിനെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയത്. പിരിഞ്ഞെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം മുറിഞ്ഞിട്ടില്ലെന്ന് വീഡിയോയില് നിന്ന് വ്യക്തമാണ്. കാൺപുര് മൃഗശാലയില് സാരസ് കൊക്കിനെ കാണാന് എത്തിയ മുഹമ്മദ് ആരിഫിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വൈറലായിരുന്നു. സാരസ് കൊക്കുള്ള കൂടിന് സമീപം നില്ക്കുന്ന ആരിഫാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ആപത്തില് തനിക്ക് രക്ഷകനായ ആളെ കണ്ടതും സന്തോഷത്തില് എന്ത് ചെയ്യണമെന്നറിയാതെ കൂടിനുള്ളില് പരക്കം പായുന്ന സാരസ് കൊക്കിനെ ദൃശ്യങ്ങളില് കാണാം.
ന്യൂഡൽഹിഃ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ തന്നെ വീണ്ടും വരുമെന്ന് റിപ്പോർട്ട്. പാർട്ടി ഇതുവരെയും അദ്ദേഹത്തിന് പകരക്കാരനെ നിയമിക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. ഖാർഗെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുന്നില്ലെങ്കിൽ അത് ഒരാൾക്ക് ഒറ്റപ്പദവി എന്ന പാർട്ടിയുടെ നയത്തിന് എതിരാകും. ഈ നയം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധി അശോക് ഗെഹ്ലോട്ടിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് നിർബന്ധിച്ചത്. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സ്ട്രാറ്റജി ഗ്രൂപ്പ് യോഗത്തിന് മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കെ. സി. വേണുഗോപാൽ എന്നിവരെ മാത്രമാണ് സോണിയ ഗാന്ധി ക്ഷണിച്ചത്. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ലക്ഷ്യമിടുന്ന ദിഗ് വിജയ് സിങ്, പി. ചിദംബരം എന്നിവരെ യോഗത്തിന് ക്ഷണിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാന്ധി കുടുംബം കണ്ടെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് സ്ഥാനാർഥിത്വത്തിൽ നിന്ന് പുറത്തായത്. ഒരാൾക്ക് ഒറ്റപ്പദവി മാത്രം എന്ന രാഹുലിന്റെ കർശന നിർദേശമുണ്ടായപ്പോൾ ഗെഹ്ലോട്ടിനെ പിന്തുണക്കുന്ന എം. എൽ. എമാരെ നിരത്തി പകരം മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള സചിൻ പൈലറ്റിനെതിരെ പ്രതിഷേധമുയർത്തുകയായിരുന്നു. തുടർന്ന് ഗെഹ്ലോട്ടിനെ മാറ്റി ഖാർഗെയെ സ്ഥാനാർഥിയാക്കി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ഖാർഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. എന്നാൽ ശീതകാല സമ്മേളനം കഴിയുന്നതു വരെയെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹം തന്നെ തുടരുമെന്നാണ് റിപ്പോർട്ട്.
അഞ്ചല്ഃ വയയ്ക്കല് ഗ്രാമസേവാ സമിതി ലൈബ്രറിയുടെ ആഭിമുഖ്യത്തില് വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സാഹിത്യാസ്വാദന സദസും പ്രതിഭാ സംഗമവും നടത്തി. താലൂക്ക് ലൈബ്രറി കൌണ്സില് പ്രസിഡന്റ് ലെനു ജമാല് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രഫ. ഷാഹുല്ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുല് റഹീം, എ. സന്തോഷ്, മുഹമ്മദ് കബീര്, ഷെഹീനാബീഗം, ജുമാനാ ഫാത്തിമ, സഫ്ന, ഹംദാന് ആഷ്ന ഷെരീഫ്, നേഹാ ബിജു, മിനികുമാരി, ആലിയ ആഷ്ന ഷെഫീഖ് എന്നിവര് പ്രഭാഷണം നടത്തി. എസ്. എസ്. എല്. സി, ഹയര് സെക്കന്ഡറി പരീക്ഷകളില് ഉന്നത വിജയം നേടിയ വിദ്യാര്ഥികളെ ചടങ്ങില് അനുമോദിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് വി. ഗോപി, വനിതാവേദി സെക്രട്ടറി സമീന എന്നിവര് നേതൃത്വം നല്കി.
ദുബായ്ഃ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ. മാസപ്പിറവി കാണാത്തതിനാൽ ഒമാനിൽ നാളെയായിരിക്കും പെരുന്നാൾ. അതേസമയം ഈദുല് ഫിത്വര് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്നും നാളെയും പൊതുഅവധി . ഇന്ന് മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാള് ശനിയാഴ്ച ആയതിനാലാണ് അന്ന് കൂടി അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി നല്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള് രംഗത്തെത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കിയശേഷമെത്തുന്ന ആദ്യ ചെറിയ പെരുന്നാളാണിത്. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിൽ പ്രവാസിമലയാളികളടക്കമുള്ളവർ സജീവമാകും. മക്കയിലും മദീനയിലും പെരുന്നാളിന് വിശ്വാസികളെ സ്വീകരിക്കാൻ വലിയ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നോമ്പിന്റെ പുണ്യത്തിൽ ചെറിയ പെരുനാളിനെ വരവേൽക്കുകയാണ് ഗൾഫ് ലോകം. സൌദിയിലെ മൂൺ സൈറ്റിങ് കമ്മിറ്റിയാണ് മാസപ്പിറവി കണ്ടതായി ആദ്യം അറിയിച്ചത്. പിന്നാലെ യുഎഇയും ബഹ്റൈനും ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളും ഈദുൽ ഫിത്തർ നാളെ ആയിരിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലും പെരുന്നാൾ നമസ്കാരത്തിന് ദശലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയിരിക്കുന്നത്. സൌദിയിൽ മാത്രം ഇരുപതിനായിരത്തിലേറെ പള്ളികളിലാണ് നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ ചെയ്തിരിക്കുന്നത്. കൊവിഡിന്റെ നിബന്ധനകളില്ലാതെ പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കാനാകുന്നതിന്റെ സന്തോഷത്തിലാണ് വിശ്വാസി സമൂഹം. യുഎഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, എന്നിവിടങ്ങളിൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാകും. ഗള്ഫിന്റെ വിവിധ ഭാഗങ്ങളില് മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്ഗാഹുകളുണ്ട്. പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ ഈദ് നമസ്കാരവും വെള്ളിയാഴ്ച പ്രാർഥനയും രണ്ടായി നടത്തണമെന്ന് യുഎഇയിൽ നിർദ്ദേശമുണ്ട്. എന്നാൽ സൌദിയിൽ രണ്ട് പ്രാർഥനകളിലും പ്രത്യേകം പങ്കെടുക്കുന്ന കാര്യത്തിൽ വിശ്വാസികൾക്ക് തീരുമാനം എടുക്കാം. യുഎഇയിൽ വിവിധയിടങ്ങളിലായി വൻ ആഘോഷപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഗ്ലോബൽ വില്ലേജ്, അബുദാബി യാസ് ഐലൻഡ്, കോർണിഷ് റോഡ് എന്നിവ അടക്കം സ്ഥലങ്ങളിൽ വെടിക്കെട്ട് നടക്കും. അതേസമയം, റമസാൻ വ്രതം ആരംഭിച്ചത് ഒരുമിച്ചായിരുന്നെങ്കിലും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഒമാനിൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ. ഈദുൽ ഫിത്തർ പ്രമാണിച്ചു ഒമാനിൽ 89 വിദേശികളടക്കം 198 തടവുകാരെ വിട്ടയക്കുന്നതായി ഒമാന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രഖ്യാപിച്ചു.
കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നല്കിയതെന്നാണ് ഗീതു വ്യക്തമാക്കുന്നത്. ഒരു രാഷ്ട്രീയത്തിലും വ്യക്തിപരമായ അധിക്ഷേപങ്ങള് ഉണ്ടാകരുതെന്നും ഒന്പത് മാസം ഗര്ഭിണിയായ തന്നെ അപമാനിച്ചെന്നും ഗീതു നേരത്തെ പ്രതികരിച്ചിരുന്നു. ഗീതുവിനെതിരായ സൈബര് ആക്രമണം കോണ്ഗ്രസ് നേതൃത്വത്തിന്റെ മൌനാനുവാദത്തോടെയാണെന്ന് ജെയ്ക്കും പറഞ്ഞിരുന്നു. ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഉമ്മന് ചാണ്ടിയുടെ മകള് അച്ചു ഉമ്മന് എതിരെ സോഷ്യല്മീഡിയയില് നടന്ന സൈബര് ആക്രമണങ്ങളും ശുദ്ധ മര്യാദകേടാണെന്ന് ജെയ്ക്ക് അഭിപ്രായപ്പെട്ടിരുന്നു. അച്ചു ഉമ്മനും തനിക്കെതിരെ നടന്ന സൈബര് ആക്രമണത്തില് പരാതി നല്കിയിരുന്നു. അച്ചുവിന്റെ പരാതിയില് സെക്രട്ടറിയേറ്റ് മുന് അഡീഷണല് സെക്രട്ടറിയും ഇടത് അനുഭാവിയുമായ നന്ദകുമാറിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
ക്രൈസ്റ്റ് ചര്ച്ച്ഃ വിടവാങ്ങല് മത്സരത്തില് ന്യൂസിലാന്റ് ക്യാപ്റ്റന് ബ്രണ്ടന് മക്കല്ലത്തിന് അതിവേഗ സെഞ്ച്വറിയുടെ റെക്കോര്ഡ്. ഹാഗ്ലെ ഓവലില് നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് മക്കല്ലം അതിവേഗ ടെസ്റ്റ് സെഞ്ച്വറിയുടെ റെക്കോര്ഡ് കരസ്ഥമാക്കിയത്. 54 പന്തുകളില് നിന്നായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. 1985ലെ വെസ്റ്റ് ഇന്ഡീസ് താരം വിവിയന് റിച്ചാര്ഡ്സിന്റേയും 2014ലെ പാക് താരം മിസ്ബ-ഉള് ഹഖിന്റേയും റെക്കോര്ഡാണ് മക്കല്ലം തകര്ത്തത്. ഈ മത്സരത്തോടെ ടെസ്റ്റ് ക്രിക്ക്രറ്റില് ഏറ്റവും കൂടുതല് സിക്സര് നേടുന്ന താരമെന്ന പദവിയും ന്യൂസിലന്ഡ് ക്യാപ്റ്റന് മക്കല്ലതതിനു സ്വന്തം. Comments are closed for this post.
നല്ലതുപോലെ ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. . നല്ലതുപോലെ ഉറങ്ങുന്നത് മാത്രമല്ല, എന്നും ഒരേ സമയത്ത് ഉറങ്ങുന്നതും, ഒരേ സമയത്ത് നടക്കുന്നതും വ്യക്തികളുടെ ആത്മവിശ്വാസം കൂട്ടുന്നുവെന്നും ഹൃദയത്തെ ശക്തിപ്പെടുത്തുമെന്നും കൂടാതെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നുമാണ് പുതിയൊരു പഠനം. ദിവസവും ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുന്നവരെ അപേക്ഷിച്ച്, അത്തരമൊരു ചിട്ട പാലിക്കാത്തവര്ക്ക് പത്തുവര്ഷത്തിനുള്ളില് പ്രമേഹത്തിനും, പ്രഷര് കൂടാനും, തുടങ്ങി ഹൃദയാഘാതത്തിനും, പക്ഷാഘാതത്തിനും വരെ സാധ്യതയേറുന്നുവെന്ന് പഠനം പറയുന്നു. കൂടാതെ വിഷാദരോഗത്തിനും മാനസിക സമ്മര്ദ്ദങ്ങള്ക്കും ഇത് കാരണമാകുമെന്നും പഠനത്തിലുണ്ട്. 54 വയസ്സിനും 93 വയസ്സിനും ഇടയില് പ്രായമുള്ള 1978 പേരെയാണ് അവര് പഠനത്തിന് വിധേയമാക്കിയത്. സ്ഥിരമായി രാത്രി 10 മണിക്ക് ഉറങ്ങുന്നവരെ 10 മിനിറ്റ് വൈകിയാണ് ഉറങ്ങാന് അനുവാദം കൊടുത്തത്. ചിലരെ വളരെ നേരത്തെയും ചിലരെ വളരെ വൈകിയും ഉറങ്ങാന് വിട്ടു. പ്രഷര് കൂടുതലുള്ളവര് കൂടുതല് സമയം ഉറങ്ങാന് ആഗ്രഹിക്കുന്നതായാണ് പഠനത്തില് തെളിഞ്ഞത്. അമിതവണ്ണമുള്ളവര് എത്ര വൈകിയും ഉറങ്ങാന് തയ്യാറുള്ളവരാണെന്നും മനസ്സിലായി. ഉറക്കം ക്രമം തെറ്റിയവരാകട്ടെ ദിവസം മുഴുവന് ഉറക്കം തൂങ്ങിയിരിക്കുന്നതായും ഉത്സാഹവും ചുറുചുറുക്കും നഷ്ടപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. മനുഷ്യന്റെ ആരോഗ്യാവസ്ഥയാണോ ഉറക്കത്തെ ബാധിക്കുന്നത്, ഉറക്കക്കുറവും കൃത്യസമയം പാലിക്കാത്തതുമാണോ ആരോഗ്യത്തെ ബാധിക്കുന്നത് എന്നത് സംബന്ധിച്ച് തങ്ങള്ക്ക് കൃത്യമായ നിഗമനത്തിലെത്താന് സാധിച്ചിട്ടില്ലെന്ന് പറയുന്നു പഠനത്തിന് നേതൃത്വം നല്കിയ ദുര്ഹമിലെ ഡുക് ഹെല്ത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ജെസിക്ക ലുന്സ്ഫോര്ഡ് അവെരി. എന്തായാലും രണ്ടും തമ്മില് പരസ്പരം അത്രയേറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവര് കൂട്ടിച്ചേര്ത്തു. സയന്റിഫിക് റിപ്പോര്ട്ട് ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഹ്യ്പൊതെംസിഒന് - പലപ്പോഴും സ്ത്രീ നേരിട്ടു ഒരു പ്രശ്നം. അലസത, തലവേദന, ബലഹീനതയും ഓക്കാനം - ഡീകംപ്രഷൻ എല്ലാ ലക്ഷണങ്ങളും. അവർ മനുഷ്യ ജീവനും ആരോഗ്യ ഒരു അപകടം ഉണ്ട്. എന്തു ഉപകരണങ്ങൾ നമ്മുടെ ലേഖനത്തിൽ ഇന്ന് സംസാരിക്കാൻ കാണാം, ഞങ്ങളെ ആശ്വാസം തോന്നുന്നു സഹായിക്കും. സമ്മർദ്ദം വർദ്ധിപ്പിക്കാൻ നാടോടി ഔഷധങ്ങളുടെ ആയിരിക്കും, എന്നാൽ അത്തരം ഒരു സാഹചര്യം ഒഴിവാക്കാൻ കൂടുതൽ എളുപ്പമാണ് കഴിയും. ഈ ഒരു ആരോഗ്യകരമായ ജീവിത, ശാരീരിക പ്രവർത്തനങ്ങൾ ശരിയായ പോഷകാഹാരം ആണ്. എന്നാൽ, ഡോക്ടർമാർ പരിഗണിക്കേണ്ടതുണ്ട് വേണം ഒരു വസ്തുത ഇല്ല. ഗിപൊതൊനികി രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചു. ചില മറ്റൊരു രോഗം ഫലമായി ഹ്യ്പൊതെംസിഒന് ലഭിച്ചു. വേറെ ചിലർ ഈ അവസ്ഥ സാധാരണമാണ്. നാടോടി ഔഷധങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ, നിങ്ങളുടെ ജീവിത ദിനചര്യ പുനഃപരിശോധിക്കണമെന്ന് പ്രധാനമാണ്. ഒരുപക്ഷേ കാരണം കൃത്യമായി നിഷ്ക്രിയത്വത്തിന്റെ ഇടക്കിടെയുള്ള സമ്മർദ്ദം സ്ഥിതിചെയ്യുന്നത്. എന്നിരുന്നാലും, നിങ്ങൾക്ക് പതിവ് തലവേദന, തലകറക്കം ഉണ്ടു; സമ്മർദ്ദം ഏറ്റവും ധനാഗമ നിന്ന് ദെവിഅതെസ് എങ്കിൽ, അത് സംപ്രേഷണം ചെയ്യാൻ ചിന്തിക്കാൻ സമയമായി, ആണ്. ആ ഡോക്ടർ ശരിയായ രോഗനിർണയം ഉണ്ടാക്കി ഉചിതമായ തെറാപ്പി സംഹിത ആവശ്യമാണ്. ഗുരുതരമായ രോഗം, നടപടികൾ ഒരു കൂട്ടം ചികിത്സ ആവശ്യമാണ് - എന്നാൽ, അത് ഹ്യ്പൊതെംസിഒന് ഓർക്കുക വേണം. അതിനാൽ, നിങ്ങൾ ഏറ്റവും സാധ്യത, നാടോടി ഔഷധങ്ങളുടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് രോഗനിർണ്ണയം എങ്കിൽ, അത് പ്രവർത്തിക്കില്ല. ഇവിടെ അത് പാപമോചനവും സംസ്ഥാനത്ത് താഴെ പാചക ഒന്ന് ഉപയോഗിച്ച് തുടരാം ആണ്. , വളരെ സഹായകരമാണ് ചാർജ്ജ് ദിവസം ആരംഭിയ്ക്കുന്നു അത് ആവശ്യമാണ് ഹ്യ്പൊതെംസിവെ നടപടി കാര്യമാണ്. മോഡറേറ്റ് ശാരീരിക പ്രവർത്തനങ്ങൾ രക്തസമ്മർദ്ദം നോർമലൈസ് അതു സാധാരണ നിലനിർത്താൻ അനുവദിക്കുന്നു. ജിംനാസ്റ്റിക്സ് കിടക്ക നിന്നു മൂർച്ചയേറിയ ജമ്പുകളിൽ ഇല്ലാതെ, സുഗമമായി ആരംഭിക്കുന്നതാണ്. പോലും കിടക്കയിൽ കിടക്കുന്നു സൌമ്യമായി തിരികെ ആയുധങ്ങൾ നിർത്തുക, തുടർന്ന് മുന്നോട്ട് അവരെ pull. ഒരേസമയം, പുൾ കാലുകൾ. ഇത് ചെറുതായി നട്ടെല്ല് നീട്ടും. ഇപ്പോൾ ഞങ്ങൾ കയറാൻ ആരംഭിക്കുക. അവന്റെ തല വീണ്ടും ലോക്ക് ഈ കൈകൾ സൊമ്ക്നിതെ വേണ്ടി പേശികൾ കഴുത്തിനു പിന്നിൽ നീട്ടി തോന്നി തന്റെ തല ഉയർത്താൻ തുടങ്ങുന്നു. അപ്പോൾ നിങ്ങൾ പൂർണ്ണമായി നീട്ടി വിശ്രമിക്കാനും ആവശ്യമാണ്. ഒരു ദീർഘശ്വാസം വയറ്റിൽ എടുത്തു അന്നു പാട്ടത്തിന്നു. കാലൂന്നി ജോലി ശേഷം. അവർ കുതികാൽ താഴ്ന്ന വീണ്ടും കുതികാൽ ടാപ്പ് ആകാശത്തേക്കു ഉയർത്തേണ്ടതില്ല സജീവമായി ഇളക്കും. അവർ വീണ്ടും തിരഞ്ഞെടുക്കാൻ സാവധാനം ഒരു "സൈക്കിൾ" പ്രകടനം വേണം. കൂടാതെ, സ്വയം ഒരു മുട്ടിൽ ശക്തമാക്കാനും പിന്നീട് മറ്റ്, നിങ്ങൾ പതുക്കെ ലഭിക്കും. ഷവർ കോണ്ട്രാസ്റ്റ് - ഒരു കപ്പ് കാപ്പി കൂടാതെ ഉന്മേഷവാനാകുക ചെയ്യാനും ഒരു വലിയ വഴി. തണുത്ത ചൂടുള്ള വെള്ളം ദ്രുതഗതിയിലുള്ള മാറിമാറി ഫലപ്രദമായി ടോണുകൾ രക്തക്കുഴൽ സിസ്റ്റം തീവണ്ടികൾ. കൂടാതെ, വെള്ളം മുഴുവനും ജൈവ ഒരു ടോണിക്ക് പ്രഭാവം ഉണ്ട്. എപ്പോഴും ആരോഗ്യ അധപധിച്ചു കാരണം അറിയാൻ ഈ പ്രധാന നിർദ്ദേശം പ്രകടനം നിരീക്ഷിക്കുന്നതിന് ഉറപ്പാക്കുക. രക്തസമ്മർദ്ദം മോണിറ്റർ എങ്കിൽ 110/70 കാണുന്നു, അത് നടപടി എടുത്തു അത്യാവശ്യമാണ്. ആരും ആദ്യ-എയ്ഡ് മരുന്നുകൾ ഉണ്ടെങ്കിൽ, അത് അറിയാൻ അത്യാവശ്യമാണ് സമ്മർദ്ദം വർദ്ധിപ്പിക്കാൻ എങ്ങനെ നാടോടി പരിഹാരങ്ങൾ. അതിനാൽ, എന്നാല് ഇന്നോ കഴിയുംഃ - ഒരു കപ്പ് കാപ്പി കുടിക്കുക. എന്നാൽ കഫീൻ സമയം ചെറിയ സിപ്സ് കുടിക്കാൻ സ്വാംശീകരിച്ച ആവശ്യമാണ്. - ശ്വസനം വ്യായാമങ്ങൾ പുറമേ സഹായിക്കും. ലളിതമായ വ്യായാമം നടത്താൻ ഏഴ് മിനിറ്റ് പതിവായി ഇത് ചെയ്യാൻ. നിങ്ങൾ നിങ്ങളുടെ മൂക്കിൽ വായുവിൽ ഊതുമ്പോൾ സാവധാനത്തിൽ, ദൃഡമായി അവൾപോലും പല്ലുകൾ വഴി വിട്ടത്. - മസാജ് അചുപൊഇംത്സ്. ഈ കുഴി ചെറുവിരൽ പാഡുകൾ അധരം മുകളിൽ ആകുന്നു. - വാക്ക് അല്ലെങ്കിൽ ചെറിയ ശാരീരിക പ്രവർത്തനങ്ങൾ ഗണ്യമായി കഴിയും സമ്മർദ്ദം ഉയർത്താൻ. എന്നാൽ മദ്യം - ഈ മികച്ച ചോയ്സ് അല്ല. സംസ്ഥാന കുത്തനെ വഷളായിരിക്കുകയാണ്, ഒരു വ്യക്തി അനാരോഗ്യനായിരുന്നു അല്ലെങ്കിൽ ബലഹീനത തോന്നിത്തുടങ്ങി, നിങ്ങൾക്ക് അധിക സഹായം ആവശ്യമുണ്ടെങ്കിൽ. അങ്ങനെ ദുഷ്കരമാണ് ഉടനെ വീട്ടിൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ എങ്ങനെ, അത് ഒരു ഡോക്ടറെ വിളിക്കൂ നല്ലതു. എന്നാൽ രോഗിയുടെ അവസ്ഥ തൃപ്തികരമായ, എന്നാൽ നിങ്ങൾക്ക് രൂപം ആവശ്യം ഒരു സുപ്രധാന പരിപാടി അല്ലെങ്കിൽ യോഗം ഉണ്ടെങ്കിൽ നിങ്ങൾ ഔഷധസസ്യങ്ങളുടെ സഹായം അതൊന്നുമല്ല കഴിയും. ഈ സാഹചര്യത്തിൽ ഇത് താഴെ കഷായം ആൻഡ് ദെചൊച്തിഒംസ് സ്വീകരിക്കാൻ ശുപാർശഃ - ഹെലിഛ്ര്യ്സുമ് തുള്ളി. ഇത് ചെയ്യുന്നതിന്, നിങ്ങൾ തിളയ്ക്കുന്ന പുല്ലു വെള്ളം 10 ഗ്രാം ഒരു കപ്പ് എടുത്തു വേണം. ഒരു മണിക്കൂറിൽ സ്ഥാനം. ഭക്ഷണം (ഒരു ദിവസത്തിൽ രണ്ടു തവണ) മുമ്പ് വെള്ളം ഒരു ഗ്ലാസ് കയറി . താഴ്വരകള് 30 തുള്ളി കുടിപ്പാൻ. - മുൾപടർപ്പിനെ - പുറമേ സഹായിക്കുന്ന ഒരു അത്ഭുതകരമായ സസ്യം ആണ്. അങ്ങനെ എത്ര വേഗത്തിൽ വീട്ടിൽ സമ്മർദ്ദം വർദ്ധിപ്പിക്കാൻ എളുപ്പമല്ല, അത് കൈ ന് ആ അത്യാവശ്യമാണ്. ചുട്ടുതിളക്കുന്ന വെള്ളം 200 ഗ്രാം അസംസ്കൃത വസ്തുക്കൾ 20 ഗ്രാം ആവശ്യമാണ്. അത് 100 ഗ്രാം നാലു തവണ ഒരു ദിവസം വേണം എടുത്തു. - ര്ഹൊദിഒല രൊസെഅ സത്തിൽ. ഈ മറ്റൊരു വലിയ അസിസ്റ്റന്റ് ആണ്. ഇത് 30 മിനിറ്റ് ഭക്ഷണം മുമ്പിൽ എടുത്തു ഏത് തുള്ളി രൂപത്തിൽ, രണ്ടു തവണ ഒരു ദിവസം ഫാർമസികൾ വിലക്കുന്നതു. ദ്രുത ഫലങ്ങൾ വേണമെങ്കിൽ, അത് മരുന്നുകൾ ഉപയോഗിക്കാൻ നല്ലത്. എന്നാൽ, സ്വയം ശരിയായ രീതി അല്ല ഓർക്കുക. പലപ്പോഴും ശരിയായ വ്യക്തിയുടെ ജീവിത ഏതൊരു ഗുളിക കൂടുതൽ ഫലപ്രദമാണ്. എന്നാൽ നിങ്ങൾ റെഡിമെയ്ഡ് തയ്യാറെടുപ്പ് ഉപയോഗിച്ച് ശീലിച്ചു അല്ലെങ്കിൽ അവരെ കൂടാതെ നിങ്ങൾക്ക് കഴിയില്ല എങ്കിൽ, ഈ മരുന്നുകൾ സാധിക്കു. ഈ "പപജൊല്" ഉം "ത്സിത്രമൊന്", പോലെ തന്നെ ചില അംതിസ്പസ്മൊദിച്സ്. വേണ്ടി നാടോടി ഔഷധങ്ങളുടെ കുറിച്ച് മറക്കരുത് ഉയർന്ന രക്തസമ്മർദ്ദം. ഈ tincture എലെഉഥെരൊചൊച്ചുസ് ആൻഡ് ലെവ്ജെഇ. താഴെ അവർക്ക് കൂടുതൽ പറയാം, പക്ഷേ ഇപ്പോൾ നമുക്ക് പെട്ടെന്നു മർദ്ദം വഴിതെളിച്ചു തടയാൻ എന്തു ചെയ്യാൻ കഴിയും നോക്കാം. ഞങ്ങൾ തുടരും താഴ്ന്ന നാടോടി പരിഹാരങ്ങൾ മെച്ചപ്പെടുത്താൻ എങ്ങനെ സംസാരിക്കാൻ ചെയ്യും. സമയം നടപടി എടുക്കുന്നില്ല എങ്കിൽ, അനന്തരഫലങ്ങൾ വളരെ കഠിനമായ കഴിയും. പിന്തുടരുന്ന ആലസ്യം ആൻഡ് അനാസ്ഥ വ്യക്തി പോലും വിശ്രമിക്കുന്നു ശ്വാസം മുട്ടൽ അനുഭവിക്കാൻ തുടങ്ങുന്നു പ്രകാരം, ശ്വാസം മുട്ടൽ ഇല്ല, സ്ത്രീകൾ ആർത്തവ ചക്രം തടസ്സപ്പെടുത്തി പുരുഷൻമാരിലെ - ലൈംഗിക പ്രവർത്തനം. അതുകൊണ്ട്, പോലും ആദ്യമായി, രക്തസമ്മർദ്ദം മോണിറ്ററിൽ മോശം പ്രകടനം വിലയിരുത്താനും വീടുകൾ ഉണ്ട് വസ്തുത ഉപയോഗിക്കുക. ഞങ്ങൾ നാടോടി പരിഹാരങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാൻ കഴിയും എന്തു ഇന്ന് സംസാരിക്കുന്നത് പുലർത്തുന്നത്. നന്നായി അത് സെലറി റൂട്ട് ഉണ്ടാകാം. ഇത് ചെയ്യുന്നതിന്, നിങ്ങൾ സലാഡുകൾ രൂപത്തിൽ അത് ആവശ്യമാണ്. സെലറി - ഔഷധമൂല്യം അവൻ പോയി എന്ന് തോന്നിയ, പക്ഷെ, ഒരു ഔഷധമായി അതിനെ പരിഗ്രഹിച്ചാൽ അതു സാധ്യമാണ് സഹിച്ചു ആരെയെങ്കിലും, എല്ലാവർക്കും അല്ല. അതുകൊണ്ടു, വിള തന്റെ വേനൽക്കാലത്ത് കുടിലിലാണ് ആണ് നടും. ഇതിലേക്കായി നിറം - മറ്റൊരു സ്വാഭാവിക തുണ, സീസണിൽ അങ്ങനെ, കഴിയുന്നത്ര പലപ്പോഴും അത് ഉപയോഗിക്കാൻ ശ്രമിക്കുക. എന്നാൽ ഓരോ വീട്ടിൽ കൃത്യമായി അവിടെ നമ്പർ ചോയ്സ്, - ഏറ്റവും സാധാരണമായ ഉള്ളി ആണ്. ഹ്യ്പൊതെംസിഒന് പോരാടാൻ ഉള്ളി വേവിക്കുക. വെള്ളം ഒരു ലിറ്ററിന് ഒഴിക്കട്ടെ, രണ്ട് വലിയ തല (പീൽ കൂടെ) ഇത് ചെയ്യുന്നതിന്, 15 മിനിറ്റ് കുറഞ്ഞ ചൂട് പഞ്ചസാരയും തിളപ്പിക്കുക 100 ഗ്രാം ചേർക്കുക. പ്രതിദിനം 100 ഗ്രാം നിരവധി ആഴ്ച എടുത്ത ലഭിച്ച ഫീഡ്. ഈ തുക മുഴുവൻ ദിവസത്തിൽ വിതരണം. ക്രമേണ സമ്മർദ്ദം സ്ഥിരതയും ആണ്. വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണ കഴിക്കുന്നത്, അതിനാൽ മുഴുവൻ ശരീരം സാധാരണ കൊണ്ടുവന്നു, സമ്മർദ്ദം അനുവദിക്കുന്നു. ഇത് നിങ്ങൾ ഗുളികകൾ ഇല്ലാതെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ കഴിയും എങ്ങനെ അറിയാൻ പ്രധാനപ്പെട്ട കാര്യമാണ്. 4 അത്രനന്നല്ല നാരങ്ങ, 50 ഗ്രാം അസുഖവും, തേനും കറ്റാർ 40 ഗ്രാം 50 ഗ്രാംഃ താഴെ മിശ്രിതം തയ്യാറാക്കുക. നിങ്ങൾ അലർജി അല്ല, നിങ്ങൾക്ക്, തേനാണ് ചേർക്കുക ഈ നിന്ന് മാത്രം പ്രയോജനം ഇളക്കുക കഴിയും. മടങ്ങ് എല്ലാ ഉൽപ്പന്നങ്ങളും ബ്ലെൻഡർ വീഴാനുള്ള. അത് ഇപ്പോൾ ഫ്രിഡ്ജ് ഒരു സീൽ പാത്രത്തിൽ സ്റ്റോറിൽ മാറ്റണമെന്ന് തുടരുന്നു. എല്ലാ ദിവസവും ഉറക്കസമയം 2 ടേബിൾസ്പൂൺ തിന്നും. രോഗപ്രതിരോധ ഉയർത്താൻ അങ്ങനെ അത് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല പോലും, കഴിക്കും, ഹീമോഗ്ലോബിൻ വർദ്ധിപ്പിക്കാൻ വലിയ സഹായം ഈ മിശ്രിതം. പഴങ്ങളും പച്ചക്കറികളും - അവർ കരോട്ടിൻ, വിറ്റാമിനുകളും അമിനോ ആസിഡുകൾ നല്ല ഉറവിടങ്ങളാണ്. അതുകൊണ്ടു, ഓറഞ്ച്, ചുവപ്പ് പഴങ്ങളും പച്ചക്കറികളും - അത് എപ്പോഴും ആഹാരത്തിൽ പ്രധാന ഭക്ഷണങ്ങൾ ആണ്. ഇത് ഇറക്കുമതി പ്രാദേശിക സീസൺ ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് നന്നായിരിക്കും. അവരിൽ എല്ലാ സമ്മർദ്ദം സുസ്ഥിരമാക്കുന്നതിൽ സഹായിക്കുന്ന, വിറ്റാമിനുകൾ ഒരു അടങ്ങിയിട്ടുണ്ട്. ഒരു നല്ല പ്രഭാവം ലഭിക്കാനും, ചുവന്ന മുന്തിരി ജ്യൂസ് ഭക്ഷണത്തിൽ. അതു പൈ സാധാരണ, നീണ്ട ഉപയോഗം രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. എന്നാൽ, ചൊംത്രൈംദിചതിഒംസ് കുറിച്ചുള്ള നിങ്ങളുടെ വൈദ്യൻ കൂടിയാലോചിക്കുകയും. സരസഫലങ്ങൾ ഫലം ഓഫ് ഉണക്കമുന്തിരി, നാരങ്ങ സമ്മർദ്ദം, കടൽ ബുച്ക്ഥൊര്ന് മാതളവും നീര് വർദ്ധിപ്പിക്കാൻ കഴിവ് ഉണ്ട്. മോശം ഈ ആവശ്യത്തിനായി ഉപദേശം തേടുക പച്ചക്കറി, ചീര (കാരറ്റ്, തവിട്ടുനിറം, ഉരുളക്കിഴങ്ങ്, വെളുത്തുള്ളി, മുള്ളങ്കി ആൻഡ് ബേസിൽ, സവാള സെന്റ് ജോൺസ് മണൽചീര) അല്ല. എക്സ്ട്രാസ് ഭക്ഷണത്തിൽ വെണ്ണ,, താനിന്നു, അരി, മുട്ട, കരൾ, ചുവന്ന മാംസം, കൊക്കോ ഉൾപ്പെടുത്തേണ്ട. അത് ഒരു പൂർണ്ണമായ ഭക്ഷണക്രമം ശരീരം അത്രത്തോളം വളരെ നല്ലതാണ് എന്നു പറയുന്നു എന്നതാണ്. മതി പലപ്പോഴും പാപമോചനവും മികച്ച മാർഗമായി ഡോക്ടർമാർ നിർദ്ദേശിക്കുന്ന സമ്മർദ്ദം വർദ്ധിക്കുന്നു ചീര. എന്നാൽ ഫീസ് കൂടുതൽ ഫലപ്രദമായ വിവിധ ഔഷധ സസ്യങ്ങൾ അധികം ഓരോന്നായി ആകുന്നു. ഇത് പലപ്പോഴും കൊറോണറി ഹൃദ്രോഗവും ഹൃദയാഘാതം പ്രായമായ മാർഗത്തിൽ ഹ്യ്പൊതെംസിഒന് മാറുന്നു. നിർഭാഗ്യവശാൽ, ഈ വ്യക്തി ഇത് ഇതിനകം ഇത്തരം സങ്കീർണതകൾ സമ്മതിച്ചില്ല ശേഷമാണ് ചിന്തിക്കുന്നു. ഈ സാഹചര്യത്തിൽ, ഡോക്ടർ അങ്ങനെ ഭാവിയിൽ ആവർത്തിച്ചു അല്ല, ഒരു ഹൃദയാഘാതം ശേഷം സമ്മർദ്ദം വർദ്ധിപ്പിക്കാൻ സാധ്യമാണ് അധികം, രോഗിയെ ഉപദേശിക്കാനും വിശദമായി അവനെ പറയാൻ ഉറപ്പാക്കുക ആയിരിക്കണം. ഈ വ്യാപകമായി ഉപയോഗിച്ച ഹെർബൽ വേണ്ടിഃ - സെന്റ് ജോൺസ് മണൽചീര, ഛമൊമിലെ ആൻഡ് കൊഴുൻ. നിങ്ങൾ, ഉണക്കിയ ഇലകൾ മിശ്രിതം രണ്ട് ടേബിൾ സ്പൂൺ എടുത്തു തിളയ്ക്കുന്ന വെള്ളം ഒഴിച്ചു ഒരു മണിക്കൂർ എത്രയായിരിക്കും വേണം. ഫലമായി ഇൻഫ്യൂഷൻ ഒരു ദിവസത്തിൽ രണ്ടു തവണ അര കപ്പ് എടുത്തു ഉത്തമം. പല പെടുന്ന, വർദ്ധിച്ചുവരുന്ന ഒരു പ്രധാന ഘടകമാണ് സെന്റ് ജോൺസ് മണൽചീര അടങ്ങിയിട്ടുണ്ട് സമ്മർദം. - ഹ്യ്പെരിചുമ് ഒരു ഭാഗം, ര്ഹൊദിഒല രൊസെഅ 2 ഭാഗങ്ങൾ, ഒപ്പം വൈറ്റമിൻ. അവർ നായ ചെയ്യും എഴുന്നേറ്റു Hawthorn. എല്ലാ ചെടികളും തിളയ്ക്കുന്ന വെള്ളം പകരും (ഭാഗങ്ങൾ സ്പൂൺ ഏറ്റെടുക്കാനും എങ്കിൽ തവികളും 7 400 മില്ലി വേണം) ഒരു മണിക്കൂർ അമർത്തുക. അര കപ്പ് 3 തവണ ഒരു ദിവസം എടുത്തു. സമ്മർദ്ദം വർദ്ധിക്കുന്നു ചീര, തിളപ്പിച്ചെടുത്ത മാത്രമല്ല ഉപയോഗിക്കാൻ കഴിയും. വളരെ ഫലപ്രദവും മദ്യം ന് അമ്മയാണ് കഴിയും. അവർ കേവലം ഒരു കാലം സംഭരിച്ചിരിക്കുന്ന ഒരുങ്ങിയിരിക്കുന്നു വളരെ സാമ്പത്തികമായി ഉപയോഗിക്കുന്നു. സ്പീഷിസ് പല പാചക, നിങ്ങളുടെ വൈദ്യനും അല്ലെങ്കിൽ ഹൃദ്രോഗ ഉപദേശിക്കാൻ എന്ന് തിരഞ്ഞെടുക്കാം. നാം ഏറ്റവും പ്രശസ്തമായ കൂട്ടത്തിൽ ചില. - ഉയർന്ന 70% മദ്യം 5 ടേബിൾസ്പൂൺ പകരും ടേബിൾ വേരുകൾ അജലെഅസ് പൊടിക്കുന്നു. ഒരു ഇരുണ്ട സ്ഥലത്തു ഏഴു ദിവസത്തിനകം ആവശ്യമാണ് പ്രേരിപ്പിക്കുന്നു. അത് എല്ലാ ദിവസവും (മൂന്നു തവണ കൂടുതൽ അല്ല) ആയിരിക്കണം, 20-30 എടുത്ത്. - ഗിംസെന്ഗ് റൂട്ട് - നിത്യ യുവാക്കൾ ഉറവിടം. ടേബിൾ അസംസ്കൃത മദ്യം 500 ഗ്രാം പകരും. 10-12 ആഴ്ച ന്യൂതനമായ വറ്റിച്ചു കഴിയും. ഒരു ഒഴിഞ്ഞ വയറുമായി ന്, ഓരോ ദിവസവും 1 ടീസ്പൂണ് എടുത്തു. - ആട്ടിറച്ചി റൂട്ട് ലെവ്ജെഇ ആൻഡ് വോഡ്ക 500 ഗ്രാം ഒരു സ്പൂൺ എടുത്തു. എത്രയായിരിക്കും റൂട്ട് ഇരുണ്ടു സ്ഥലത്തു 14 ദിവസം ഉത്തമം. മറ്റ് സൂചനകൾ അഭാവത്തിൽ 20 ദിവസം മൂന്നു പ്രാവശ്യം എടുത്ത്. നിങ്ങൾ സമ്മർദ്ദം ഉയർത്താൻ ധാരാളം മാർഗങ്ങളുണ്ട് കാണുന്നത് പോലെ,. എന്നാൽ എല്ലാ ഏറ്റവും മികച്ച, സങ്കീർണ്ണമായ ജോലി. അതിനാൽ ഭക്ഷണത്തിൽ പരിശോധന, ആരോഗ്യമുള്ള ഭക്ഷണങ്ങൾ ഭക്ഷണത്തിൽ. ദിവസം, ടിവി സമീപം വിരിപ്പിൽ കടന്നു പാടില്ല ദിവസവും വ്യായാമം ഉൾപ്പെടുത്തേണ്ട ഉറപ്പാക്കുക നഗരവാസികൾ. ഈ നടപടികൾ പോരാ എങ്കിൽ, ഹെർബൽ കഷായം ആൻഡ് ദെചൊച്തിഒംസ് കണക്ട്. എന്നാൽ അവരിൽ ഓരോ അതിന്റെ ചൊംത്രൈംദിചതിഒംസ് ഉണ്ട് ഓർക്കുക, അതിനാൽ അത് ഒരു ഡോക്ടറുടെ ഉപദേശം പ്രധാനമാണ്.
സെബ മറിയം കോശി മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് | Gramajyothi News\nസെബ മറിയം കോശി മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്\nSeptember 14, 2018 3:32 pm Published by : Chief Editor\nകൊച്ചിഃ വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലൂടെ മറ്റൊരു പുതുമുഖ നായിക കൂടി മലയാളത്തിലേക്ക് എത്തുന്നു. രതീഷ് രഘുനന്ദൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെബ മറിയം കോശി ആണ് നായികയാകുന്നത്. മുംബൈ സുഭാഷ് ഖായി സ്കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചിറങ്ങിയ സെബ ഇതിനോടകം രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതിക്കഴിഞ്ഞു. രണ്ടു ചിത്രങ്ങളിലും സെബ തന്നെയാണ് നായിക.\nമലയാളത്തിൽ സെബയുടെ ആദ്യ സിനിമയാകും മിഠായിത്തെരുവ്. മിഠായിത്തെരുവിൽ ശക്തമായ കഥാപാത്രത്തെയാണ് സെബ അവതരിപ്പിക്കുന്നത്. തിരക്കഥയും സംവിധാനവുമാണ് സെബയുടെ മേഖലയെങ്കിലും കഥ കേട്ട് ഇഷ്ട്ടപെട്ടതോടെയാണ് മിഠായിത്തെരുവിൽ നായികയാകാൻ തീരുമാനിച്ചത്. ബഹ്റിനിൽ ജനിച്ചു വളർന്ന സെബ മറിയം കോശി ഹൈദരാബാദിൽ ആണ് സ്ഥിര താമസം.\nവൻ താരനിരയുമായാണ് മിഠായിത്തെരുവ് അണിയറയിൽ ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ശ്രീനിവാസൻ എന്നിവർക്ക് പുറമെ ഹരീഷ് കണാരൻ ധർമജൻ രമേശ് പിഷാരടി സുരഭി അരുൺ പുനലൂർ തുടങ്ങിയവർ ചിത്രത്തിലുണ്ട്. മുൻ സ്വഭാവ നടി ഉഷയുടെ തിരിച്ചു വരവ് ചിത്രം കൂടിയാകും മിഠായിത്തെരുവ്. വളരെ പ്രധാനപ്പെട്ട വേഷമാണ് ഉഷക്ക് മിഠായിത്തെരുവിൽ.\nബി ടി അനിൽകുമാർ തിരക്കഥ എഴുതുന്ന ചിത്രം നിർമ്മിക്കുന്നത് ഹസീബ് ഹനീഫ് അജി മേടയിൽ നൌഷാദ് ആലത്തൂർ എന്നിവരാണ്. ഛായാഗ്രഹണം സമീർ ഹഖ്. സംഗീതം സുമേഷ് പരമേശ്വർ. എഡിറ്റർ നിഷാദ്.
ധർമ്മടം നിയോജക മണ്ഡലത്തിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിലെ തട്ടാരി പാലത്തിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എം എൽ എ പ്രത്യേക വികസന നിധിയിൽ നിന്നും 2,19,000 രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിൽ മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ അരിയിൽ ചാൽറോഡ് വികസനത്തിന് എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 4. 95 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി. ആറ് മാസത്തിനകം പദ്ധതികൾ പൂർത്തീകരിക്കണം.
ആരണ്യ കാണ്ഡത്തിന് ശേഷം ത്യാഗരാജൻ കുമാരരാജ എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിനായി എട്ട് വര്ഷം കാത്തിരിക്കേണ്ടിവന്നു സിനിമാസ്വാദകർ. സൂപ്പർ ഡീലക്സ് എന്ന ചിത്രം തിയേറ്ററിൽ ലൂസിഫറിനോട് മത്സരിക്കുന്നു. മലയാളികൾക്കിടയിൽ ഈ സംവിധായകന് ഒരുപാട് ആരാധകരുണ്ട്. ചിത്രത്തിന് കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ എല്ലാ വശങ്ങളെയും ബന്ധപ്പെടുത്തി തന്നെ പറയണം. ചിത്രം എവിടെയാണോ തുടങ്ങുന്നത് വ്യത്യസ്തമായമൂന്ന് കഥ സന്ദർഭങ്ങളിൽ നിന്ന്. വസാനിക്കുന്നതോ ചിത്രത്തിന്റെ മൂന്ന് കഥകൾ ബന്ധപ്പെട്ടിരിക്കുന്നിടത്ത്. ലീനിയർ രീതിയിൽ കഥ അവതരിപ്പിക്കുന്നത് മുൻപും പല സിനിമകളിലും പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ ഏറെ വ്യത്യസ്തമാക്കി നിര്ത്തുന്നു പല കാര്യങ്ങളുമുണ്ട്. നമ്മൾ ഒരുസമയത്ത് പ്രവർത്തിക്കുന്ന ഒരു കാര്യം മറ്റു പല സ്ഥലങ്ങളിലും അത് പ്രതിഫലിക്കും. ചിത്രത്തിലെ ഏറ്റവും എലമെന്റ് വിജയ് സേതുപതി,ഫഹദ് ഫാസിൽ,രമ്യ കൃഷ്ണൻ,സാമന്ത,സംവിധായകൻ മിസ്സ്കിൻ ,ഗായത്രി, ഭഗവതി പെരുമാൾ, വിജയ് റാം തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപത്രങ്ങളാണ്.\nയാതൊരു ബന്ധവുമില്ലാതെ ആരംഭിക്കുന്ന മൂന്ന് കഥകൾ. തൻറെ ഭാര്യയുടെ (സാമന്ത) കാമുകൻറെ മൃതശരീരം മറവ് ചെയ്യാനായി ശ്രമിക്കുന്ന മുഗിൽ എന്ന യുവാവ് (ഫഹദ്). വീട്ടുകാർ വരുന്നതിന് മുമ്പ് പുതിയ ടിവി വാങ്ങാൻ ശ്രമിക്കുന്ന ടീനേജ് മൂവർ സംഘം. ഏഴു വർഷത്തിന് ശേഷം തൻറെ ഭാര്യയെയും കുട്ടിയെയും കാണാനായി ട്രാൻസ്ജെൻററുടെ വേഷത്തിൽ നാട്ടിലെത്തുന്ന ഷില്പ (വിജയ് സേതുപതി). തൻറെ മകൻറെ ശസ്ത്രക്രിയയ്ക്കായി കാശ് തേടുന്ന ലീല (രമ്യ) എന്ന അമ്മയും ഭക്തമാർഗിയായ അഛനും (മിഷ്കിൻ). ഈ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്ത സാഹചര്യങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ബ്ലാക് ഹ്യൂമർ, ലൈംഗികത, ഡ്രാമ എന്നിവയുടെ കൂടിചേരലാണ് സൂപ്പർ ഡീലക്സ്. ബട്ടർഫ്ലൈ ഇഫക്ട് പോലെ വന്നുചേരുന്ന ചില കഥാസാഹചര്യങ്ങൾ. ഓരോരുത്തരും നേരിടുന്ന പ്രശ്നങ്ങൾ. അവയുടെ പരിഹാരം തേടുന്ന യാത്ര. തമിഴ് സിനിമയുടെ പുതിയ വഴിവെട്ടി തുറക്കുന്ന കാഴ്ചകളിലേക്ക് സൂപ്പർ ഡീലക്സിൻറെ സംവിധായകൻ പ്രേക്ഷകരെ ക്ഷണിക്കുന്നു. ചിത്രത്തിൽ റാസാക്കുട്ടി എന്ന കഥാപത്രത്തിൽ എത്തിയ കുട്ടിയുടെ പ്രകടനംപ്രത്യേക പ്രശംസ അർഹിക്കുന്നതാണ്.\nഇതുവരെ കണ്ടിട്ടില്ലാത്ത വിധമൊരു ദൃശ്യാനുഭവം നൽകുന്ന സൂപ്പർ ഡീലകസ്. ലെയറുകളായി വിവരിക്കുന്ന കഥാസന്ദർഭം, സട്ടിലിറ്റി, തമിഴ് സമൂഹത്തിലേക്കുള്ള സൂക്ഷ്മ നീരിക്ഷണം, ലൈംഗിതയുടെ റിയലിസ്റ്റിക് അവതരണം അങ്ങനെ സംവിധായകൻ ഫാൻറസി നിറഞ്ഞ മറ്റൊരു ലോകത്തിലേക്ക് കാഴ്ചക്കാരെ കൂട്ടികൊണ്ട് പോകുന്നു. വിക്രം വേദയുടെ ഛായാഗ്രാഹകൻ പി എസ് വിനോദും, മദ്രാസ് പട്ടണം, തലൈവ,കാവിയ തലൈവൻ, 2.0 എന്ന ചിത്രങ്ങളുടെ ഛായാഗ്രാഹകൻ നിരവ് ഷാ എന്നിവർ ചേർന്നൊരുക്കിയ ഛായാഗ്രഹണം സിനിമയെ നിലവാരത്തെ ഉയർത്തികാണിക്കുന്നുണ്ട്. ആഴത്തിൽ ചിന്തിക്കാൻ ആവോളം ബാക്കിവെച്ച്കൊണ്ട്. ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ യുവൻ ശങ്കര രാജയുടെ സംഗീതം എടുത്തു നിന്നു. തപസ് നായക്കിന്റെ ശബ്ദ മിശ്രണവും ചിത്രത്തിന്റെ സാങ്കേതിക വശത്തിന്റെ നിലവാരമുയർത്തുന്നു. തെരുവിലൂടെയുള്ള സീനുകളിൽ ചുറ്റുമുള്ള ശബ്ദങ്ങൾ കഥയിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്, ചിത്രത്തിലുടനീളം ശബ്ദമിശ്രണത്തിന് ഏറെ പ്രാധാന്യമുള്ളതായി അനുഭവപ്പെട്ടു. സൂപ്പർ ഡീലക്സ് തമിഴകത്തിൽ നിന്ന് മാറ്റത്തിന്റെ മറ്റൊരു പാതയിലേക്കുള്ള അടയാളമാണ്. ധൈര്യമായി തിയേറ്ററിൽ പോയി ക്യാഷ് മുടക്കി കാണാൻ സാധിക്കുന്ന ചിത്രമാണ് .
പകല്നക്ഷത്രങ്ങള് എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അനൂപ് മേനോന് ആദ്യമായി തിരക്കഥ എഴുതിയത്. കാവ്യാത്മകമായ സംഭാഷണങ്ങള് കൊണ്ട്ട് ശ്രദ്ധേയമായ ചിത്രമായിരുന്നു ഇത്. മോഹന്ലാലിനെ നായകനാക്കി രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രത്തില് അനൂപ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രാജീവ് നാഥും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. ന്യൂയോര്ക്ക് സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്ന അനൂപ് മേനോന് തന്നെയാണ് നായകനും. ഒരു മനോഹര പ്രണയ കഥയായിരിക്കും ചിത്രത്തില് പറയുകയെന്നാണ് റിപ്പോര്ട്ട്. ന്യൂയോര്ക്കിലും വാഷിംഗ്ടണ്ണിലുമായിട്ടായിരിക്കും ചിത്രീകരണം. നായികയുടെയും മറ്റ് അഭിനേതാക്കളുടെയും കാര്യത്തില് തീരുമാനമാകുന്നതേ ഉള്ളൂ.
തലപ്പാടിഃ ബേക്കറി പലഹാരങ്ങള് ഉണ്ടാക്കുമ്പോള് ഷാള് യന്ത്രത്തില് കുടുങ്ങി യുവതി മരിച്ചു. കര്ണാടക ബണ്ടുവാല ഇടിഗുദൂല് ഹൌസിലെ മാലിങ്കയുടേയും സുനന്ദയുടേയും മകള് ജയശീല (24) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാടുവിലെ ബേക്കറിയില് പലഹാരങ്ങള് ഉണ്ടാക്കുമ്പോള് കഴുത്തില് ഉണ്ടായിരുന്ന ചൂരിദാറിന്റെ ഷാള് യന്ത്രത്തില് കുടുങ്ങി ശ്വാസം മുട്ടിയാണ് ജയശീല മരിച്ചത്. തൂമിനാടുവിലെ രഞ്ജന്റെ ഭാര്യയാണ്.
പത്തനംതിട്ടഃ ജീവിത പ്രാരബ്ധങ്ങൾക്കിടയിലും റഷീദിന് സൈക്കിൾ അഭ്യാസം ഹരം. പത്തനംതിട്ട വലഞ്ചുഴി തോണ്ടമണ്ണിൽ സർക്കസ് രാജനെന്ന റഷീദ് (68) 14 വർഷമായി സൈക്കിൾ അഭ്യാസവുമായി കേരളത്തിെൻറ മുക്കിലും മൂലയിലും എത്തി വിസ്മയിപ്പിച്ചിട്ടുണ്ട്. ശാരീരിക അവശതകൾ കാരണം ഇപ്പോൾ അഭ്യാസപ്രകടനങ്ങൾക്ക് ദൂരെ പോകാറില്ല. ടൌണിൽ വർഷങ്ങൾക്ക് മുമ്പ് ഡ്രൈവറായിരുന്ന റഷീദിന് ഏതു വാഹനവും ഓടിക്കാനറിയാം. സർക്കസ് കമ്പനിയുടെ അഭ്യാസങ്ങൾ കണ്ടതോടെയാണ് താൽപര്യം തുടങ്ങിയത്. വൈകാതെ ഒരു സൈക്കിൾ സംഘടിപ്പിച്ച് പതുക്കെ സർക്കസ് അഭ്യാസങ്ങളിലേക്ക് കടന്നു. ജനം കൈയടിച്ച് പ്രോത്സാഹിപ്പിച്ചതോടെ സൈക്കിളുമായി കവലകൾ േതാറും സഞ്ചരിച്ച് പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങി. സർക്കസ് നടത്തുന്ന സ്ഥലത്ത് തലേന്ന് പോയി നോട്ടീസ് ഒട്ടിച്ച് അറിയിപ്പ് നൽകുന്നതായിരുന്നു രീതി. കാണികൾ തറയിലേക്ക് ഇട്ടുകൊടുക്കുന്ന നോട്ടുകൾ സൈക്കിൾ അഭ്യാസത്തിനിടെ റഷീദ് ചെവിയും നാക്കും മൂക്കും ഉപയോഗിച്ച് എടുക്കും. സർക്കസ് തുടങ്ങും മുമ്പ് ഒരു ചെറിയ ടിൻ സൈക്കിളിെൻറ ചക്രത്തിൽ വലിച്ചുകെട്ടും. ചക്രം കറങ്ങുേമ്പാൾ ഇതിൽനിന്ന് ഉയരുന്ന ശബ്ദം കേട്ടാണ് ആളുകൾ കൂടുന്നത്. െസെക്കിളിെൻറ ഹാൻഡിലിൽ കമിഴ്ന്നും മലർന്നും കിടന്ന് ഓടിക്കും. ഒറ്റക്കാലിൽ സൈക്കിൾ അതിവേഗം ചവിട്ടും. സീറ്റിൽ നടുഭാഗം ഉറപ്പിച്ച് രണ്ടു കാലും ഹാൻഡിലിൽവെച്ച് വേഗത്തിൽ സൈക്കിൾ ഓടിച്ചു പോകുന്നതും കാണികളെ വിസ്മയിപ്പിച്ചിരുന്നു. ഇപ്പോൾ പ്രായത്തിെൻറ ബുദ്ധിമുട്ടുകളുണ്ട്. വരുമാന മാർഗങ്ങൾ ഇല്ലാതായേതാടെ ജീവിതം നരകതുല്യമായതായി റഷീദ് പറഞ്ഞു. ഭാര്യ ഫാത്തിമ ബീവി രോഗിയുമാണ്. നാട്ടുകാർ നൽകുന്ന ചെറിയ സഹായം കൊണ്ടാണ് ജീവിക്കുന്നത്.
മലയാള സിനിമയിൽ നായകനായും വില്ലൻനായും തിളങ്ങി പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച നടനാണ് സിദ്ദിഖ്. സിദ്ദിഖിന് മലയാള സിനിമയിൽ ചുവടുറപ്പിയ്ക്കാൻ സഹായകമായത് ഇൻ ഹരിഹർ നഗർ എന്ന ചിത്രമായിരുന്നു. സിദ്ദിഖ്നൊപ്പം മുകേഷ്, ജഗദീഷ്, അശോകൻ എന്നിവർ നായകന്മാരായി സിദ്ധിക്ക് ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഈ കൂട്ടുകെട്ടിൽ തന്നെ എത്തിയ ഗോഡ്ഫാദറും തീയറ്ററിൽ വലിയ വിജയമായിരുന്നു. തൊണ്ണൂറുകളിൽ സിദ്ദിഖ് ലോ ബജറ്റ് കോമഡി സിനിമകളിൽ നായകനായും എത്തിയിട്ടുണ്ട്. തുടർന്നുള്ള അഭിനയ ജീവിതത്തിലൂടെ ഇന്ന് മലയാള സിനിമ മേഖലയിലെ പ്രമുഖ താരങ്ങളിൽ ഒരാളായി സിദ്ദിഖ് മാറി. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് സിദ്ദിഖ്. അതിനാൽ തന്നെ നടന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്കായ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സിദ്ദിഖ് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് മലയാളികളുടെ മനം കവരുന്നത്. ക്ലീൻ ഷേവ് ചെയ്ത് കിടിലൻ ലുക്കിൽ ആണ് സിദ്ദിഖ് പ്രത്യക്ഷപെട്ടത്. ഹോളിവുഡ് സൂപ്പർ സ്റ്റാറിനെ പോലെ മനോഹരമായ വസ്ത്രം ധരിച്ച് എത്തിയ ചിത്രം ഏതാനും നിമിഷങ്ങൾക്കകം തന്നെ വെെറലായി. ചിത്രം വെെറലായതോടെ മമ്മൂക്കയെ പോലെ പ്രായം കുറഞ്ഞു വരികയാണെന്നാണ് ആരാധകർ അഭിപ്രായപെടുന്നത്. എന്നാൽ ഇടക്ക് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണം കുറച്ചുക്കാലം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും, അസുരവംശം എന്ന സിനിമയിലൂടെ താരം തിരിച്ചുവരുകയായിരുന്നു. നടൻ സുരേഷ്ഗോപിയോടൊപ്പം ലേലം, ക്രൈം ഫയൽ എന്നീ സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിലൂടെ എത്തി അദ്ദേഹം വീണ്ടും മുഖ്യധാരാ സിനിമക്കുടെ ഭാഗമായി തിരിച്ചെത്തി.
തിരുവനന്തപുരംഃ നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ സുപ്രീം കോടതിയിൽ പോയ സംസ്ഥാന സർക്കാർ ആ നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്വലിക്കാനുള്ള സര്ക്കാര് നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. മാപ്പ് അർഹിക്കാത്ത പെരുമാറ്റമാണ് സഭയിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും കേസ് പിൻവലിക്കാൻ സർക്കാരിനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പശ്ചാത്തലത്തിൽ സാമാന്യ മര്യാദയുണ്ടെങ്കില് നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ പ്രതികരണംഃ സുപ്രീംകോടതിയില് നിന്നുണ്ടായ അതിരൂക്ഷമായ വിമര്ശനത്തിന്റെ വെളിച്ചത്തിൽ, സാമാന്യ മര്യാദയുണ്ടെങ്കില് നിയമസഭാ കയ്യാങ്കളിക്കേസ് പിന്വലിക്കാനുള്ള നീക്കത്തില് നിന്ന് സര്ക്കാര് പിന്തിരിയണം. ഈ കേസ് പിന്വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്ഷമായി ഞാൻ പോരാടുന്നത് പൊതു താത്പര്യം മുന്നിര്ത്തിയാണ്. എം. എല്. എമാരുടെയും എം. പിമാരുടെയും കോടതിയിലും ഹൈക്കോടതിയിലും ഇപ്പോള് സുപ്രീംകോടതിയിലും പോരാട്ടം തുടരുന്നു. സുപ്രീംകോടതിയില് തടസ്സ ഹര്ജി നല്കിയിരിക്കുകയാണ്. ഇന്ന് സുപ്രീംകോടതിയില് എന്റെ അഭിഭാഷകന് ഉണ്ടായിരുന്നു. കെ. എം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയാന് നിയമസഭ തല്ലിത്തകര്ത്ത് ഇടതുപക്ഷം നിയമസഭയില്കാട്ടിക്കൂട്ടിയ പേക്കൂത്തുകള് ആരും മറന്നിട്ടില്ല. അന്ന് അത് ചെയ്ത ഇപ്പോഴത്തെ മന്ത്രിമാരെയും എം. എല്. എമാരെയും മറ്റും രക്ഷിക്കുന്നതിന് പൊതു ഖജനാവില് നിന്ന് കോടികള് വാരിയെറിഞ്ഞാണ് സുപ്രീംകോടതിയില് സര്ക്കാര് അഭിഭാഷകരെ വച്ചിരിക്കുന്നത്. കേസ് പിന്വലിക്കാനുള്ള സര്ക്കാര് നിലപാട് ജനാധിപത്യവിരുദ്ധമാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതേ പോലെ ദൌര്ഭാഗ്യകരമായ സംഭവം നിയമസഭയില് മുന്പ് ഉണ്ടായിട്ടില്ല. മുന് ധനമന്ത്രി കെ. എം. മാണി അഴിമതിക്കാരനാണെന്നാണ് സംസ്ഥാന സര്ക്കാരിന്റെ അഭിഭാഷകന് സുപ്രീംകോടതിയില് വാദിച്ചത്. കെ. എം. മാണി അഴിമതിക്കാരനാണെന്ന ഇടതു സര്ക്കാര് നിലപാട് യു. ഡി. എഫ് അംഗീകരിക്കുന്നില്ല. മാണി അഴിമതിക്കാരനാണെന്ന് കോടതിയില് നിലപാടെടുത്ത സര്ക്കാരിലാണ് ജോസ് കെ. മാണിയുടെ പാര്ട്ടി തുടരുന്നത്. അദ്ദേഹം നിലപാട് വ്യക്തമാക്കണം. കേസ് പിന്വലിക്കാനുള്ള നടപടികളുമായി സർക്കാർ നീങ്ങിയാൽ അതിനെതിരെയുള്ള പോരാട്ടവുമായി ഞാൻ മുന്നിലുണ്ടാകും' .
കൊല്ലംഃ ജില്ലയിൽ ഇന്ന് 1412 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 837 പേര് രോഗമുക്തി നേടി. ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്ക്കും സമ്പര്ക്കം വഴി 1405 പേര്ക്കും ആറ് ആരോഗ്യപ്രവര്ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്പ്പറേഷനില് 405 പേര്ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില് കരുനാഗപ്പള്ളി-36, പരവൂര്-21, പുനലൂര്-15, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില് മയ്യനാട്-91, തൃക്കോവില്വട്ടം-65, ചവറ, തേവലക്കര എന്നിവിടങ്ങളില് 38 വീതവും നെടുമ്പന-31, അലയമണ്, കുന്നത്തൂര്, വെളിയം ഭാഗങ്ങളില് 29 വീതവും കല്ലുവാതുക്കല്, കടയ്ക്കല് എന്നിവിടങ്ങളില് 28 വീതവും, തെക്കുംഭാഗം-25, ഈസ്റ്റ് കല്ലട-23, ചടയമംഗലം-22, ഓച്ചിറ, കൊറ്റങ്കര പ്രദേശങ്ങളില് 21 വീതവും ഏരൂര്, വിളക്കുടി എന്നിവിടങ്ങളില് 20 വീതവും ചാത്തന്നൂര്-19, അഞ്ചല്-18, ഇളമ്പള്ളൂര്-17, തഴവ, നെടുവത്തൂര്, പന്മന, ശാസ്താംകോട്ട ഭാഗങ്ങളില് 15 വീതവും എഴുകോണ്, ക്ലാപ്പന പ്രദേശങ്ങളില് 13 വീതവും പെരിനാട്, കരവാളൂര് ഭാഗങ്ങളില് 12 വീതവും കുളത്തൂപ്പുഴ, പവിത്രേശ്വരം എന്നിവിടങ്ങളില് 11 വീതവും കുലശേഖരപുരം, പൂയപ്പള്ളി ഭാഗങ്ങളില് 10 വീതവും ആദിച്ചനല്ലൂര്, ആര്യങ്കാവ്, നിലമേല്, പത്തനാപുരം, മേലില, മൈലം പ്രദേശങ്ങളില് ഒന്പതു വീതവും ഇടമുളയ്ക്കല്, കുണ്ടറ ഭാഗങ്ങളില് ഏഴു വീതവും കരീപ്ര, ഉമ്മന്നൂര്, തൃക്കരുവ, പട്ടാഴി വടക്കേക്കര, പനയം, പേരയം, പോരുവഴി എന്നിവിടങ്ങളില് ആറു വീതവും തൊടിയൂര്, വെളിനല്ലൂര്, ശൂരനാട് സൌത്ത് ഭാഗങ്ങളില് അഞ്ചു വീതവും ഇട്ടിവ, ചിതറ, വെട്ടിക്കവല, വെസ്റ്റ് കല്ലട പ്രദേശങ്ങളില് നാലു വീതവും നീണ്ടകര, പൂതക്കുളം, മൈനാഗപ്പള്ളി, ശൂരനാട് നോര്ത്ത് എന്നിവിടങ്ങളില് മൂന്നു വീതവുമാണ് രോഗബാധിതരുടെ എണ്ണം. മറ്റിടങ്ങളില് രണ്ടും അതില് താഴെയുമാണ് രോഗബാധിതര് ഉള്ളത്.
അവഗണിക്കപ്പെടും എന്നും ഓർക്കുക. ഞാൻ ജീവിച്ച് കാണിച്ച് തന്ന "ജീവന്റെ വഴിയിൽ പരിശുദ്ധാത്മസഹായത്തോടെ ഓരോരോ സാഹചര്യങ്ങൾക്കനുസരിച്ച് ദൈവഹിതം അന്വേഷിച്ച് നടപ്പാക്കുവാൻ എന്നെ പോലെ നിങ്ങളും പരിശ്രമിക്കണം. യേശുവിന്റെ ആത്മകഥ - വാല്യം - 5 പരിശുദ്ധാത്മാവിനെ പറ്റി വികലമായ പല ഉപദേശങ്ങളും നിങ്ങളുടെ ഇടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു വരുന്നുണ്ടെന്ന് ഞാനറിയുന്നു. ഒരു വശത്ത്, വ്യാജ അത്ഭുതങ്ങൾ, പ്രകടനങ്ങൾ മറുഭാഷ എന്നപേരിൽ തട്ടിപ്പുകൾ,ഉരുളുക,ചിരിക്കുക, അട്ടഹസിക്കുക എന്നിങ്ങനെ നടത്തുന്ന പലതരം പ്രതിഭാസങ്ങളെ പരിശുദ്ധാത്മശക്തിയായി തള്ളി ഇടുന്നതിനു പകരം ഞാൻ കൈപിടിച്ച് ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഞാൻ ചെയ്യുന്നതിന്റെ നേരെ എതിർ ചെയ്യുന്നവരാണ് "എതിർക്രിസ്തുക്കൾ."ഇത്തരക്കാരെ നിങ്ങൾ പ്രത്യേകം ഒഴിഞ്ഞുമാറികൊള്ളണം. പരിശുദ്ധാത്മാവിന്റെ പേരിൽ ഇത്തരം ഗോഷ്ടികൾ ഒന്നും ഞാൻ കാണിച്ചിട്ടില്ല എന്ന് നിങ്ങൾക്ക് അറിയാമല്ലോ. പരിശുദ്ധാത്മ നിറവിൽ പൂർണത പ്രാപിച്ച എന്റെ ജീവിതം നോക്കി നിങ്ങൾ പഠിക്കുക. എന്റെപേരിൽ അറിയപ്പെടുന്ന പല വ്യവസ്ഥാപിത മതങ്ങളും പരിശുദ്ധാത്മവ്യാപാരത്തിന്റെ യഥാർത്ഥ ശക്തി മനസ്സിലാക്കാതെ കേവലം ഉപദേശങ്ങളും അനുഷ്ഠാനങ്ങളും മറ്റുമായി "പാരമ്പര്യ ക്രിസ്ത്യാനികൾ'എന്ന പേരിൽ തൃപ്തിപ്പെട്ടു പോകുന്നു എന്നുള്ളതും മറ്റൊരു ഒരു ദയനീയവശമാണ്. ഞാൻ ലോകത്തിൽ ജീവിച്ച് കാണിച്ചവിധം, ദൈവമായും മനുഷ്യരുമായും ബന്ധപ്പെട്ട് ജീവിക്കുവാൻ ആഗ്രഹിക്കുന്നവർക്കൊക്കെ സഹായം നൽകുവാനാണ് പരിശുദ്ധാത്മാവ് എന്നും നിങ്ങളോടൊപ്പം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ആ പരിശുദ്ധാത്മനിറവിൽ ഞാൻ ലോകത്തിൽ ജീവിച്ചത്പോലെ നിങ്ങൾക്കും ജീവിക്കുവാൻ കഴിയണം എന്ന് തന്നെയാണ് ഞാനും സ്വർഗ്ഗപിതാവും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത്. അപ്രകാരം പക്വതയുള്ള ഒരു ആത്മീയ ജീവിതം നയിക്കുവാൻ നിങ്ങൾക്ക് കഴിയണമെങ്കിൽ പരിശുദ്ധാത്മശക്തിയാൽ നിങ്ങൾ അനുദിനം നിറഞ്ഞു പ്രവർത്തിക്കുന്നവരാകണം. ആത്മീകജീവിതം ആഗ്രഹിക്കാത്തവർക്ക് പരിശുദ്ധാത്മാവ് എന്ന "ഇന്ധനം" ആവശ്യമുണ്ടെന്ന ബോധ്യം പോലും കാണില്ല. നിങ്ങളുടെ വിളക്ക് കത്തി കൊണ്ടിരിക്കണം എങ്കിൽ പെന്തകോസ്റ്റ് ദിനത്തിൽ ശിഷ്യന്മാർക്ക്
കൊളംബോഃ ശിഖര് ധവാന് വീണ്ടും മികവ് പുറത്തെടുത്തപ്പോള് ത്രിരാഷ്ട്ര ട്വന്റി20 ടൂര്ണമെന്റിലെ ആദ്യ മല്സരത്തില് ഇന്ത്യയ്ക്കു ഭേദപ്പെട്ട സ്കോര്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില് അഞ്ചു വിക്കറ്റ് നഷ്ടത്തില് 174 റണ്സ് നേടി. 90 റണ്സുമായി കുട്ടിക്രിക്കറ്റിലെ കരിയര് ബെസ്റ്റ് സ്കോര് കണ്ടെത്തിയ ധവാന് ഇന്ത്യന് ഇന്നിംഗ്സിനെ ഒറ്റയ്ക്കു തോളിലേറ്റുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് താത്കാലിക നായകന് രോഹിത് ശര്മ(0)യെ തുടക്കത്തിലേ നഷ്ടമായി. തൊട്ടുപിന്നാലെ സുരേഷ് റെയ്ന(1)യും മടങ്ങിയതോടെ ഇന്ത്യ 9/2 എന്ന നിലയില് തകര്ച്ചയെ നേരിട്ടു. ഇവിടെ ഒന്നിച്ച ശിഖര് ഖവാന്-മനീഷ് പാണ്ഡെ സഖ്യം ഇന്ത്യന് ഇന്നിംഗ്സിനെ മുന്നോട്ടുനയിക്കുകയായിരുന്നു. ധവാന് ആക്രമണം ഏറ്റെടുത്തപ്പോള് മനീഷ് പിന്തുണ നല്കി. ഇരുവരും രണ്ടാം വിക്കറ്റില് ഇരുവരും ചേര്ന്ന് 95 റണ്സ് കൂട്ടിച്ചേര്ത്തു. മനീഷ് (35 പന്തില് 37) പുറത്തായശേഷമെത്തിയ റിഷഭ് പന്തിന് റണ്സ് കണ്ടെത്താന് കഴിയാതിരുന്നതോടെ ആക്രമണത്തിനു മുതിര്ന്ന ശിഖര് ധവാന് കന്നി ട്വന്റി 20 സെഞ്ചുറിക്ക് 10 റണ്സകലെ പുറത്തായി. 49 പന്തില്നിന്ന് ആറുവീതം സിക്സറും ബൌണ്ടറികളും ഉള്പ്പെടെയായിരുന്നു ധവാന്റെ 90. പന്തിന് 23 പന്തില്നിന്ന് 23 റണ്സ് മാത്രമാണ് നേടാന് കഴിഞ്ഞത്. ദിനേഷ് കാര്ത്തിക് ആറു പന്തില് 13 റണ്സുമായി പുറത്താകാതെനിന്നു. ശ്രീലങ്കയ്ക്കായി ചമീര രണ്ടു വിക്കറ്റ് നേടി.
കർണാടക തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ജയപരാജയങ്ങൾ ബിജെപിക്ക് പുത്തരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ. . കർണാടകയിൽ കോൺഗ്രസ്സ് അധികാരത്തിലെത്തി. തെരഞ്ഞെടുപ്പാണ് , ജനവിധിയാണ്. ബിജെപി ജനവിധിയെ വിനയത്തോടെ അംഗീകരിക്കുന്ന പാർട്ടിയാണ്. തോൽവി സംഭവിച്ചാൽ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനെ കുറ്റം പറയുകയോ ജനവിധിയെ നിരാകരിക്കുകയോ ചെയ്യില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ടിങ്ങ് ശതമാനം ഏതാണ്ട് അത് പോലെ തന്നെ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. അത് സൂചിപ്പിക്കുന്നത് കോൺഗ്രസ്സും മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് പോലെ ബിജെപിയെ കർണാടകയിലെ ജനങ്ങൾ കൈവിട്ടില്ല എന്നാണ്. എന്നാൽ ജെഡിഎസ്, എസ്ഡിപിഐ വോട്ടുകൾ കോൺഗ്രസ്സിലേക്ക് പോയതോടെ അവരുടെ വോട്ട് വിഹിതം വർദ്ധിച്ചു . അവർക്ക് വിജയവും കിട്ടി. ഏത് തെരഞ്ഞെടുപ്പായാലും ജയത്തിന് വേണ്ടി അത്യധ്വാനം ചെയ്യുക എന്നതാണ് ബിജെപിയുടെ രീതി. ജയപരാജയങ്ങൾ ബിജെപിക്ക് പുത്തരിയല്ല. ഈ തെരഞ്ഞെടുപ്പോടെ ചാരിത്ര്യ ശുദ്ധി തെളിയിച്ച ഇവിഎം മെഷീന് ആശംസകൾ.
തിരുവനന്തപുരംഃ നടൻ രമേശ് പിഷാരടി പ്രചാരണത്തിന് പോയിടത്തെല്ലാം യു.ഡി.എഫ് സ്ഥാനാർത്ഥികൾ തോറ്റെന്ന പ്രചാരണത്തിന് മറുപടിയുമായി യൂത്ത്കോൺ ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ. നടനോടൊപ്പമുളള തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന് പിഷാരടിക്ക് നന്ദി രേഖപ്പെടുത്തി. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു. നന്ദി പിഷാരടി . ആർജ്ജവത്തോടെ ഒപ്പം നിന്നതിന്. നിർണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകർന്നതിന്. അവരവർക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധർമ്മജനും ജഗദീഷിനുമൊക്കെയുണ്ട്. ഇന്ത്യക്കെതിരെ വിദ്വേഷ പ്രചാരണത്തിനു നേതൃത്വം കൊടുത്ത അനധികൃത നെറ്റ്വർക്കുകൾക്ക് തടയിട്ട് ഫേസ്ബുക്ക്..
വീടിനുള്ളിൽ വിഷാംശമുണ്ടാക്കുന്ന പലതുണ്ട്. അടുക്കളയിലെ പുക മുതൽ ഭിത്തിയിലടിച്ച പെയിന്റ് വരെ. അകത്തളത്തിലെ ചെടികളുടെ സാന്നിധ്യം വിഷാംശം വലിച്ചെടുത്ത് കൂടുതൽ ഓക്സിജൻ പുറത്തുവിടുന്നു എന്നാണ് കണ്ടെത്തൽ. വായു സഞ്ചാരം കുറഞ്ഞ അകത്തളങ്ങളിലെ, കെട്ടിക്കിടക്കുന്ന വായു ശുദ്ധീകരിക്കാൻ മാത്രമല്ല, മനസ്സിന് കുളിർമ പകരാനും അകത്തളത്തിൽ ചെടിവയ്ക്കുന്ന ചെടി സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കുറഞ്ഞ അളവിൽ സൂര്യപ്രകാശം ഉപയോഗിക്കുന്ന ചെടികൾ മാത്രമേ അകത്തളത്തിലേക്ക് തിരഞ്ഞെടുക്കാനാകൂ. ഇലകളിൽ വിഷാംശമുള്ള ചില ചെടികളുണ്ട്. അവ ഒഴിവാക്കണം. ഇന്റേണൽ കോർട്യാർഡ് ഉണ്ടെങ്കിൽ അവിടെ വെയിൽ ആവശ്യമുള്ള ചെടികളും നടാം. കൂടുതൽ വെള്ളവും പരിചരണവും ആവശ്യമില്ലാത്ത, ഇലകൾക്ക് കട്ടിയുള്ള ചെടികളാണ് അകത്തളത്തിലേക്കു യോജിച്ചത്. എവിടെയും വളരുന്ന, കുറഞ്ഞ പരിചരണം ആവശ്യമുള്ള ചെടിയാണ് ക്ലോറോഫൈറ്റം അഥവാ സ്പൈഡർ പ്ലാന്റ്. ഇരുനൂറിലേറെ ഇനങ്ങൾ ഈ ചെടിയുടേതായുണ്ട്. നിലത്ത് ചട്ടിയിൽ വയ്ക്കാനും തൂക്കിയിടാനും മേശപ്പുറത്തു വയ്ക്കാനുമെല്ലാം അനുയോജ്യമാണ്. ഇലകൾക്ക് വിഷാംശമില്ല. വിഷാംശം ആഗിരണം ചെയ്യാനും കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇതിനു കഴിവുണ്ട്. നമ്മുടെ കവുങ്ങ് തന്നെയാണ് അരേക്ക പാം. ഏറ്റവുമധികം ഓക്സിജൻ പുറത്തേക്കു വിടുന്ന ചെടികളിലൊന്നായി കവുങ്ങിനെ ശാസ്ത്രജ്ഞർ അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. സൂര്യപ്രകാശം വേണം എന്നതുകൊണ്ട് കോർട്യാർഡുകളിലേക്ക് യോജിക്കും. ഹൈബ്രിഡ് ഇനങ്ങൾ ചട്ടിയിൽ അകത്തുവയ്ക്കുകയുമാകാം. തണ്ടിനും കായ്കൾക്കും നല്ല നിറമുള്ള, കൂടുതൽ ഉയരം വയ്ക്കാത്ത അലങ്കാര ഇനത്തിലുള്ള ചെടികൾ വിപണിയിലുണ്ട്. ആഴ്ചയിൽ മൂന്നോ നാലോ തവണ വെയിലത്ത് വയ്ക്കണം. നനയും പരിചരണവും നിത്യവും ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. മുളയുടെ വർഗത്തിൽപെട്ട ചെടികളിൽ കൂടുതൽ ഉയരം വയ്ക്കാത്തവ അകത്തളത്തിൽ വയ്ക്കാം. വെട്ടി നിർത്താൻ പറ്റുന്നതിനാൽ സൂര്യപ്രകാശം കിട്ടുന്ന എവിടേക്കും മുള യോജിക്കും. ബാംബൂ പാം അകത്തളത്തിലേക്ക് വളരെ യോജിച്ച ചെടിയാണ്. കാര്യമായ ശ്രദ്ധ ആവശ്യമില്ല. ഇടയ്ക്കിടെ വെള്ളമൊഴിച്ചുകൊടുക്കുകയും കേടായ ഇലകൾ വെട്ടിയൊതുക്കുകയും ചെയ്താൽ മതി. നിറത്തിലും വലുപ്പത്തിലും വളരെ വ്യത്യസ്തതയുള്ള ഡ്രസീനയുടെ വ്യത്യസ്ത ഇനങ്ങൾ വിപണിയിൽ ലഭിക്കും. കോർട്യാർഡിൽ നേരിട്ടു നടുകയോ ചട്ടിയിൽ നട്ട് അകത്തളത്തിൽ വയ്ക്കുകയോ ആകാം. നീർവാർച്ച ശരിയായ രീതിയിൽ വേണമെന്നതു ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതിയാകും. ഇലകൾ ഇടയ്ക്കിടെ തുടച്ചുകൊടുത്താൽ ചെടിയുടെ വളർച്ചയും കൂടും. കൂടുതൽ ഓക്സിജൻ പുറത്തുവിടും. വള്ളിയായി പടരുന്ന മണി പ്ലാന്റ് മിക്കവരുടെയും ടേബിളിലെ നിത്യ സാന്നിധ്യമാണ്. കുപ്പിയിലെ വെള്ളത്തിൽ നട്ട് പടർത്തുകയോ ചട്ടിയിൽ താഴേക്കു തൂക്കിയിട്ട് വളർത്തുകയോ ചെയ്യാം. ഇടയ്ക്കിടെ തലപ്പ് നുള്ളി ചെടിയുടെ വളർച്ചയുടെ ഗതി നിയന്ത്രിക്കണം, കുപ്പിയിലാണെങ്കിൽ വെള്ളം മാറ്റിക്കൊടുക്കുകയും വേണം... ഇത്ര മാത്രമേ പരിചരണം വേണ്ടൂ. അശുദ്ധവായു വലിച്ചെടുക്കാൻ ഈ ചെടിക്ക് കഴിവുണ്ട്. വീടിനകത്ത് ചട്ടിയിൽ വയ്ക്കാവുന്ന ഔഷധച്ചെടിയാണ് കറ്റാർവാഴ. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോൾ മതി നന. കറ്റാർവാഴയുടെ കുടുംബത്തിൽപെട്ട അലങ്കാരച്ചെടികളും വിപണിയിലുണ്ട്. ജനലരികിലോ മേശപ്പുറത്തോ വയ്ക്കാൻ പറ്റിയ ചെടിയാണ് കറ്റാർവാഴ. ഇടയ്ക്കിടെ പുറത്തുവച്ച് വെയിൽ കൊള്ളിക്കണം.