text
stringlengths
1
219k
തിരുവനന്തപുരംഃ രാഷ്ട്രീയ പ്രശ്നങ്ങള് ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഐഎമ്മിന്റെ രീതിയല്ലെന്ന് വിഎസ് അച്യുതാനന്ദന്. കാസര്കോട്ട് നടന്ന ഇരട്ടക്കൊലപാതകം പൈശാചികവും മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പ്രസ്താവനയില് പറഞ്ഞു. തിരുവനന്തപുരംഃ ഭക്തിയുടെ നിറവില് ആറ്റുകാല് പൊങ്കാല ആഘോഷം. പൊങ്കാലയ്ക്കായി തിരുവനന്തപുരം നഗരവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പൊങ്കാലയര്പ്പിക്കാന് വിവിധദേശങ്ങളില് നിന്ന് നിരവധി ഭക്തര് തലസ്ഥാനത്തെത്തിക്കഴിഞ്ഞു. ഇനി മനസ്സു നിറച്ചുള്ള പൊങ്കാല സമര്പ്പണം മാത്രം. ലോകേഷ് കനകരാജ് സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലേക്കെത്തും. കൊച്ചിഃ സിപിഎം എല്എല്എ പി. വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകും. സിനിമാ നിര്മാതാവിന് നല്കിയ കണക്കില്പ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൌണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി. ചെന്നൈഃ രാഷ്ട്രീയ പ്രഖ്യാപന അഭ്യൂഹങ്ങള് ശക്തമാകുന്നതിനിടെആരാധക കൂട്ടായ്മയുടെ യോഗം വിളിച്ച് നടന് വിജയ്. നാളെ ചെന്നൈയിലാണ് ആരാധക കൂട്ടായ്മ ഭാരവാഹികളുടെ യോഗം വിളിച്ചിരിക്കുന്നത്.
കൊച്ചിഃ (www. kvartha. com 18. 01. 2022) അബദ്ധത്തില് കാമറ ഓണ് ആയത് അറിഞ്ഞില്ല, വൈറലായി ഹൈകോടതി മുറിയില് നിന്നുള്ള യുവാവിന്റെ ഷേവിംഗ് ചിത്രങ്ങള്. കോവിഡ് വ്യാപനം മൂലം കോടതികളില് വിര്ച്വല് ഹിയറിങ്ങാണ് കഴിഞ്ഞ കുറേ നാളുകളായി നടക്കുന്നത്. ഇത്തരത്തില് കേരള ഹൈകോടതിയുടെ വിര്ച്വല് ഹിയറിങ്ങിനിടെ ഒരാള് ഷേവ് ചെയ്യുന്ന ദൃശ്യങ്ങള് ഇപ്പോള് വൈറലാകുകയാണ്. അബദ്ധത്തില് കാമറ ഓണ് ആയതാണ് പണി പറ്റിച്ചത്. ചൊവ്വാഴ്ച രാവിലെ ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് സംഭവം. ഉറക്കത്തില് നിന്ന് എഴുന്നേറ്റ യുവാവ് വാഷ് റൂമില് വാഷ് ബേസിന് മുന്നില് മൊബൈല് ഫോണ് വെയ്ക്കുകയായിരുന്നു. എന്നാല് കാമറ ഓണ് ആയത് അറിഞ്ഞില്ല. ഇതോടെ ഷേവ് ചെയ്യുന്ന വീഡിയോ കേടതി മുറിയിലെത്തി. ജസ്റ്റിസ് വി ജി അരുണിന്റെ ശ്രദ്ധയില് ഇതു പെട്ടില്ലെങ്കിലും വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചു. നേരത്തേയും രാജ്യത്ത് വിവിധ കോടതികളില് സമാന സംഭവമുണ്ടായിട്ടുണ്ട്. 2021 ഡിസംബര് 21ന് വീഡിയോ കോണ്ഫറന്സ് വഴി കോടതി നടപടികള് പുരോഗമിക്കുന്നതിനിടെ ഒരു സ്ത്രീയുമായി കെട്ടിപ്പുണരുന്നത് കണ്ടതിനെ തുടര്ന്ന് ആര് ഡി സന്താന കൃഷ്ണന് എന്ന അഭിഭാഷകനെതിരെ മദ്രാസ് ഹൈകോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. കര്ണാടക ഹൈകോടതിയില് വെര്ച്വല് ഹിയറിങ്ങിനിടെ അര്ധനഗ്നനായി പ്രത്യക്ഷപ്പെട്ട ഒരാള്ക്കെതിരെ കോടതിയലക്ഷ്യ കേസും ലൈംഗിക പീഡന പരാതിയും ഫയല് ചെയ്യുമെന്ന് മുതിര്ന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് ഒരു മാസം മുമ്പ് ട്വിറ്റെറിലൂടെ അറിയിച്ചിരുന്നു. Keywords: Man Appears from bathroom During Kerala High Court Virtual Hearing, Kochi, News, High Court of Kerala, Video, Kerala.
കൊച്ചിഃ സിനിമാ- സീരിയല് താരം സുബി സുരേഷ് (42) അന്തരിച്ചു. കരള് സംബന്ധമായ രോഗത്തെ തുടര്ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു. കരള് മാറ്റിവയ്ക്കാനുള്ള നടപടികള് പൂര്ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള് കരള് ദാനം ചെയ്യാന് തയ്യാറായിരുന്നു. അതിനിടെ വൃക്കയില് അണുബാധയുണ്ടായി. തുടര്ന്ന് മറ്റു അവയവങ്ങളിലേക്കും പടര്ന്നു. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. പുരുഷമേല്ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളില് നിറ സാന്നിധ്യമായിരുന്ന സുബി മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷന് ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്ക്കാര് സ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളജിലുമാണ് വിദ്യാഭ്യാസം പൂര്ത്തിയാക്കി. സ്കൂള്കാലത്തു തന്നെ നര്ത്തകിയായി പേരെടുത്തിരുന്നു. കലോത്സവങ്ങളില് സജീവമായിരുന്നു. ബ്രേക്ക് ഡാന്സ് അവതരിപ്പിച്ച് ശ്രദ്ധേയയായ സുബി വേദികളില് മിമിക്രിയും മോണോആക്ടും അവതരിപ്പിച്ചിരുന്നു. സിനിമാല എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില് ശ്രദ്ധിക്കപ്പെട്ടത്. നിരവധി വിദേശ വേദികളിലും പരിപാടികള് അവതരിപ്പിച്ചിട്ടുണ്ട്. തുടര്ന്ന് രാജസേനന് സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. പഞ്ചവര്ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്, കില്ലാഡി രാമന്, ലക്കി ജോക്കേഴ്സ്, എല്സമ്മ എന്ന ആണ്കുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബന്ഡ്സ്, ഡിറ്റക്ടീവ്, ഡോള്സ് തുടങ്ങിയ സിനിമകളില് അഭിനയിച്ചിട്ടുണ്ട്. ടെലിവിഷനില് സുബി അവതരിപ്പിച്ചിരുന്ന പരിപാടികള്ക്ക് ജനപ്രീതി ഏറെയായിരുന്നു. അച്ഛന്ഃ സുരേഷ്, അമ്മഃ അംബിക, സഹോദരന്ഃ എബി സുരേഷ്. വ്യാഴാഴ്ച വരാപ്പുഴ പുത്തന്പള്ളി ഓഡിറ്റോറിയത്തില് സുബിയുടെ ഭൌതികശരീരം വ്യാഴാഴ്ച 10 മണി മുതല് 2 മണിവരെ പൊതുദര്ശനത്തിന് വയ്ക്കും. തുടര്ന്ന് 3. 00 മണിക്ക് ചേരാനല്ലൂര് ശ്മശാനത്തിൽ സംസ്കരിക്കും.
തിരുവനന്തപുരംഃ സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കും. പ്രതിപക്ഷം ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ദിനത്തില് ബിജെപി ഭരണഘടനാ ദിനമായി ആചരിച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. നേരത്തെ കൈകാര്യം സിനിമ - സാംസ്കാരിക വകുപ്പുകൾ തന്നെ സജി ചെറിയാന് ലഭിച്ചേക്കും. ഫിഷറീസ് വകുപ്പും തിരികെ നൽകിയേക്കും. ഇതോടെ വി.എൻ. വാസവൻ, വി. അബ്ദുറഹ്മാൻ തുടങ്ങിയ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം ഉണ്ടാകും. അറ്റോര്ണി ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്ണര് സത്യപ്രതിജ്ഞയ്ക്ക് അനുവാദം നല്കിയത്. സജി ചെറിയാനെതിരായ കേസില് കോടതിയുടെ അന്തിമതീര്പ്പ് വരാത്ത സാഹചര്യത്തില് പ്രശ്നത്തില് ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്ക്കാരിനായിരിക്കുമെന്നാണ് ഗവര്ണര് മുഖ്യമന്ത്രിയെ അറിയിച്ചത്.സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്ശ ഗവര്ണര് അംഗീകരിച്ചതില് അറ്റോര്ണി ജനറല് നല്കിയ നിയമോപദേശം നിര്ണായകമായി. മുഖ്യമന്ത്രിയുടെ ശുപാര്ശ ഗവര്ണര് തള്ളിയാല് മുഖ്യമന്ത്രിയില് അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു അറ്റോര്ണി ജനറല് ഗവര്ണര്ക്ക് നല്കിയ നിയമോപദേശം. സംസ്ഥാനത്തെ മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണ്. ഭരണഘടന മന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്കുന്നു. ശുപാര്ശ മറികടന്നാല് ഭരണഘടനയെ ഗവര്ണര് തന്നെ മറികടന്നുവെന്ന് വരുമെന്നും അതിനാല് വിയോജിപ്പ് രേഖപ്പെടുത്തി അനുമതി നല്കാമെന്നായിരുന്നു ഉപദേശം. ഹെൽമെറ്റ് ഇല്ലാതെ സ്കൂട്ടറിൽ സഞ്ചരിച്ചവർക്ക് ലൈസൻസില്ലെന്ന് ഊഹിച്ച് 11000 രൂപ പിഴ! ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
- Sports സച്ചിന്, വീരു, ദ്രാവിഡ് ഇവരൊക്കെ അന്നു സഹായം തേടി, ഇപ്പോഴത്തെ ആര്ക്കും ഒന്നും വേണ്ട! - Finance അടുത്തടുത്ത മാസങ്ങളില് ഡിവിഡന്റ്; ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ഓഹരി; കയ്യിലുണ്ടോ? നീതിയുടെ ദൈവമാണ് ശനിദേവനെന്ന് പറയപ്പെടുന്നു. ഇതാണ് മിക്ക ആളുകളും ശനിയെ ഭയക്കുകയും ശനിദേവനെ സന്തുഷ്ടനാക്കാന് ശ്രമിക്കുകയും ചെയ്യുന്നത്. 2021-ന്റെ തുടക്കത്തില്, ജനുവരി 5ന് ശനി മകരം രാശിയില് സ്ഥാപിക്കപ്പെട്ടു. ഇപ്പോള് ഏകദേശം ഒരു മാസത്തിനുശേഷം, ഫെബ്രുവരി 9 ന് ചൊവ്വാഴ്ച, ശനി സ്വന്തം ചിഹ്നത്തില് നിന്ന് ഉദയം ചെയ്യും. ശനിയുടെ ഈ ഉയര്ച്ച, അതായത് ശനിയുടെ ഉദയം പല രാശിചിഹ്നങ്ങളെയും ബാധിക്കും. ചില രാശിചിഹ്നങ്ങള്ക്ക്, ശനിയുടെ ഉയര്ച്ച ഭാഗ്യവും വലിയ നേട്ടങ്ങളും നല്കും. ശനിയുടെ ഉദയത്താല് ഭാഗ്യം കൈവരുന്ന രാശിക്കാര് ഏതൊക്കെയെന്ന് നോക്കാം. മേടം രാശിക്കാരായവര്ക്ക് ശനിയുടെ ഉദയം വലിയ നേട്ടങ്ങള് ലഭിക്കും. വളരെക്കാലമായി മന്ദഗതിയിലായിരുന്ന സാമ്പത്തിക സാഹചര്യങ്ങള് ഇപ്പോള് മികച്ചതായി മാറും. നിങ്ങള്ക്ക് കടത്തില് നിന്ന് മുക്തി ലഭിക്കും. ബിസിനസ്സുകാര്ക്ക് സമയം നല്ലതായിരിക്കും. പിതാവില് നിന്ന് സഹായം പ്രതീക്ഷിക്കാം. വിദ്യാര്ത്ഥികള്ക്ക് മികച്ച ഫലങ്ങള് ലഭിക്കും. ശനിയാഴ്ച ദിവസം വെല്ലവും എണ്ണയും ദാനം ചെയ്യുന്നത് നിങ്ങള്ക്ക് ഗുണം ചെയ്യും. ശനിയുടെ ഉദയം കര്ക്കിടകം രാശിചക്രത്തിലെ ആളുകള്ക്ക് നല്ല ഫലങ്ങള് നല്കും. സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ട യോഗങ്ങള് രൂപപ്പെടും. ബിസിനസ്സ് ചെയ്യുന്നവര്ക്ക് സമയം നല്ലതായിരിക്കും. പുതിയ പദ്ധതികള്ക്ക് അവസരം ലഭിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. നിങ്ങള്ക്ക് അച്ഛനില് നിന്നോ പങ്കാളിയില് നിന്നോ മേലുദ്യോഗസ്ഥരില് നിന്നോ സുഹൃത്തുക്കളില് നിന്നോ പൂര്ണ്ണ പിന്തുണ ലഭിക്കും. ശനിയാഴ്ച ശനി സ്തോത്രം പാരായണം ചെയ്യുന്നത് നിങ്ങള്ക്ക് വളരെയധികം ഗുണം ചെയ്യും. ശനിയുടെ ഉദയത്തോടെ, കന്നി രാശിക്കാര്ക്ക് ജീവിതത്തില് സ്ഥിരത ഉണ്ടാകും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് നിന്ന് ആശ്വാസം ലഭിക്കും. ജോലിയില് കൈമാറ്റമോ വലിയ ജോലിയോ പ്രതീക്ഷിച്ച് ഇരിക്കുന്നവര്ക്കും ശനിയുടെ ഉദയം ശുഭമാണ്. ജോലിയില് ഉയര്ച്ചയ്ക്ക് സാധ്യതയുണ്ട്. തൊഴിലില് വിജയങ്ങള് കണ്ടെത്തും. ഇതിനുപുറമെ, കന്നി രാശിക്കാര്ക്ക് വിവാഹം അല്ലെങ്കില് വിവാഹബന്ധം എന്നിവയില് ഏര്പ്പെടാനാകും. കുട്ടികളുടെ ഭാഗത്തുനിന്ന് സന്തോഷം ലഭിക്കും. ശനിദേവന് ഇരുമ്പ് വസ്തുക്കള് ദാനം ചെയ്യുന്നത് നിങ്ങള്ക്ക് ഗുണം ചെയ്യും. ഈ സമയം വൃശ്ചികം രാശിക്കാര്ക്ക് വളരെയധികം ഗുണം ലഭിക്കും. സമ്പത്തിന്റെ കാര്യത്തില് ദീര്ഘകാലമായി നിലനില്ക്കുന്ന തര്ക്കങ്ങള് അവസാനിക്കും. നിയമപരമായ തര്ക്കങ്ങളിലും വിജയം കണ്ടെത്തും. ജീവനക്കാരില് നിന്ന് പിന്തുണ ലഭിക്കും. പങ്കാളിയുമായുള്ള ബന്ധവും മെച്ചപ്പെടും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക, അപകടങ്ങള് ഒഴിവാക്കുക. കടുക് എണ്ണയും വാഴയിലയും ശനിദേവന് അര്പ്പിക്കുന്നത് നിങ്ങള്ക്ക് ഗുണം ലഭിക്കും. ശനി നിലവില് സ്വന്തം ചിഹ്നമായ മകരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശനിയുടെ ഈ സ്ഥാനത്താല് നിങ്ങള്ക്ക് ശക്തമായ നേട്ടങ്ങള് ഉണ്ടാകും. മന്ദഗതിയിലുള്ളതോ മുടങ്ങിയതോ ആയ പ്രവൃത്തികള് ഇപ്പോള് വേഗത കൈവരിക്കും. പണം, ബിസിനസ്സ് കാര്യങ്ങളില് നേട്ടം ലഭിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ ആശങ്കകള് ഈ സമയം നീങ്ങാന് തുടങ്ങും. പാവപ്പെട്ടവര്ക്ക് കറുത്ത വസ്ത്രങ്ങള് ദാനം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കും. ശനിയുടെ ഉദയത്തില് നിന്ന് കുംഭം രാശിക്കാര്ക്ക് പ്രയോജനം ലഭിക്കും. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള് വര്ദ്ധിക്കും. ആളുകള്ക്കിടയില് ഒരു പ്രത്യേക ഐഡന്റിറ്റി സൃഷ്ടിക്കുന്നതില് നിങ്ങള്ക്ക് വിജയം ലഭിക്കും. പുതിയ അവസരങ്ങള് കൈവരും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട അല്ലെങ്കില് ജോലിക്ക് അന്വേഷിക്കുന്ന ആളുകള്ക്കും പ്രയോജനം ലഭിക്കും. ആരോഗ്യത്തിന്റെ കാര്യത്തില് അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല് ശ്രദ്ധിക്കുക. ശനിദേവന് നീല പൂക്കള് അര്പ്പിച്ച് ശനി ചാലിസ പാരായണം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് പ്രയോജനം ലഭിക്കും.
ഗസ്സിയാബാദ്ഃ ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വൃദ്ധദമ്പതിമാരെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലെ പ്രതിയെ കുറിച്ചുള്ള ചിത്രം തെളിയുമ്പോൾ നാട്ടുകാർക്ക് ഞെട്ടൽ. കൊലപാതകം ആസൂത്രണം ചെയ്തത് വെറും 12 വയസുകാരനാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ മുഖ്യപ്രതിയായ 12-കാരനെയും മറ്റുരണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് പുറമേ മഞ്ജേഷ്, ശിവം എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം അരങ്ങേറിയത്. നവംബർ 22-ാം തീയതിയാണ് ഗസ്സിയാബാദിലെ ആക്രി വ്യാപാരിയായ ഇബ്രാഹി(60)മിനെയും ഭാര്യ ഹസ്റയെയും വീട്ടിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇബ്രാഹിമിന്റെ മൃതദേഹം വീട്ടിനകത്തും ഭാര്യയുടെ മൃതദേഹം പുരയിടത്തിലെ ശൌചാലയത്തിന് സമീപത്തുമാണ് കണ്ടെത്തിയത്. കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയനിലയിലായിരുന്നു ഹസ്റയുടെ മൃതദേഹം. വീട്ടിൽനിന്ന് പണവും സ്വർണാഭരണവും നഷ്ടപ്പെട്ടിരുന്നു. കവർച്ചയ്ക്കിടെയാണ് രണ്ടുപേരെയും അതിദാരുണമായി കൊലപ്പെടുത്തിയതെന്ന് പ്രാഥമികഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുകാരൻ അടക്കമുള്ള പ്രതികളെ പിടികൂടിയത്. ദമ്പതിമാരെ നേരത്തെ പരിചയമുള്ള 12-കാരനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇബ്രാഹിമിന്റെ കൈയിൽ ധാരാളം പണമുണ്ടെന്ന കണക്കുക്കൂട്ടലിലാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി കൂട്ടുപ്രതികളായ മൂന്നുപേരെയും ഒപ്പംകൂട്ടി. എന്നാൽ കവർച്ചാശ്രമം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രതികളിൽനിന്ന് 12,000 രൂപയും മൊബൈൽഫോണും ഒരു സ്വർണമാലയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിലെ നാലാംപ്രതിയായ സന്ദീപ് ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. നിക്ഷേപകരുടെ പണം തിരികെ നൽകാതെ തെന്നല സർവീസ് സഹകരണ ബാങ്ക്; പണമില്ലെന്ന് ജീവനക്കാർ; അടിയന്തര ആവശ്യങ്ങൾക്ക് പണം പിൻവലിക്കാനെത്തിയവർ മടങ്ങുന്നത് കണ്ണീരോടെ; ഇത് മലപ്പുറത്തെ സഹകരണ ചതിയോ? യുഡിഎഫ് പാനലിൽ ആകെ തോറ്റത് കേരളാ കോൺഗ്രസ് അംഗം; അംഗമാകാൻ കൊടുത്ത പതിനായിരം തിരികെ ചോദിച്ച് ചെന്നപ്പോൾ കൊടുക്കാനില്ല! ഈ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് പിടിക്കാൻ വേണ്ടിയായിരുന്നോ സിപിഎമ്മിന്റെ ഈ പുകിലൊക്കെ? - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
റവന്യൂ കമ്മി നികത്താൻ കേന്ദ്രത്തിന്റെ ഗ്രാന്റ്; സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ വായ്പ എടുക്കാനുള്ള കേന്ദ്രാനുമതിയും; പിന്നെന്തിന് സാലറി ചാലഞ്ച്? നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷം; നിശ്ചിത വരുമാനത്തിൽ കൂടുതൽ ഉള്ളവർക്ക് സാലറി ചാലഞ്ച് എന്നതാണ് നല്ല രീതിയെന്ന് മേരി ജോർജ് മറുനാടനോട്; ശമ്പളം പിടിക്കുമ്പോൾ മാനുഷിക കാഴ്ചപ്പാട് വേണമെന്ന് പി. ബി. ഹരിദാസനും; ഐസക്കിനെതിരെ ഉയരുന്നത് കടുത്ത എതിർപ്പുകൾ; സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നാ? തിരുവനന്തപുരംഃ കൊറോണയെ തുടർന്നുള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയോടുന്നുണ്ടോ? ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുമ്പോൾ സാലറി ചാലഞ്ച് എന്ന പേരിൽ സർക്കാർ ജീവനക്കാരിൽ നിന്ന് ഒരു മാസശമ്പളം പിടിക്കാനുള്ള നടപടികൾ എതിർപ്പ് നേരിടുകയാണ്. റവന്യൂ കമ്മി നികത്താൻ 1200 കോടിയോളം രൂപ കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം ഒരു ഗഡുവായി കേരളത്തിനു അനുവദിച്ചിട്ടുണ്ട്. 14000 കോടിയോളം വരുന്ന ശുപാർശയിൽ നിന്നാണ് ഈ 1300 കോടി രൂപയോളം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഒരു വർഷം എടുക്കാവുന്ന 27000 കോടി രൂപ വായ്പയിൽ നിന്ന് ഏഴായിരം കോടി രൂപ ഈ സാമ്പത്തിക വർഷം ആദ്യപാദം വായ്പയായി ചോദിച്ചപ്പോൾ ആറായിരം കോടി കേന്ദ്രം അനുവദിച്ചിട്ടുമുണ്ട്. ഈ ഘട്ടത്തിൽ സാലറി ചാലഞ്ച് ആവശ്യമാണോ എന്ന ചോദ്യമാണ് സംസ്ഥാനത്തിനകത്ത് നിന്നും ഉയർത്തുന്നത്. ജനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടവേ ജനങ്ങളിൽ നിന്നും പണം തിരികെ പിടിക്കുന്ന സർക്കാർ സമീപനത്തിന്നെതിരെയാണ് എതിർപ്പ് ഉയരുന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തി നിർബന്ധപൂർവം പിരിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സമൂഹം പ്രതിസന്ധി നേരിട്ടിരിക്കെ സർക്കാർ ജീവനക്കാരിൽ നിന്നും നിർബന്ധപൂർവ്വം ശമ്പളം പിരിച്ചെടുക്കുന്ന രീതിക്കെതിരെ ജീവനക്കാരുടെ സർവീസ് സംഘടനകളിൽ നിന്നും എതിർപ്പ് ശക്തമാണ്. ഈ എതിർപ്പിനെ പിന്തുണച്ച് സിഎംപിയുടെ സി. പി. ജോൺ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. റവന്യൂ കമ്മി നികത്താൻ കേന്ദ്രം അനുവദിച്ച തുക പൊരുതി നേടുക. അങ്ങിനെയെങ്കിൽ സാലറി ചാലഞ്ച് ആവശ്യമില്ല എന്ന വാദമാണ് മുൻ ആസൂത്രണ ബോർഡ് അംഗം കൂടിയായ സി. പി. ജോൺ ഉയർത്തുന്നത്. റവന്യൂ കമ്മി നികത്താൻ കേന്ദ്രം ഗ്രാൻഡ് അനുവദിക്കുന്നുണ്ടെങ്കിലും റവന്യൂ കമ്മി നികത്താനുള്ള എളുപ്പവഴി എന്ന നിലയിലാണ് സാലറി ചാലഞ്ചിനു സർക്കാർ തയ്യാറെടുക്കുന്നത്. ഒരു മാസത്തെ റവന്യൂ വരുമാനത്തിന്റെ അൻപത് ശതമാനത്തോളമോ അതിൽ അധികമോ പോകുന്ന ജീവനക്കാരുടെ ശമ്പളത്തിനാണ്. ഇതറിയാവുന്നതുകൊണ്ടാണ് കൊറോണ മറയാക്കി ശമ്പളം പിടിച്ചെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്. സർക്കാറിന്റെ സാമ്പത്തിക നടപടികൾ ട്രാക്ക് തെറ്റിയാണോ ഓടുന്നത് എന്നാണു സാലറി ചാലഞ്ചിന്റെ ഭാഗമായി ഇപ്പോൾ ഉയരുന്ന സംശയങ്ങൾ. കൊറോണയ്ക്കെതിരെയുള്ള നടപടികളുമായി ഇരുപത്തി നാലും മണിക്കൂറും തെരുവിൽ നിലയുറപ്പിച്ച പൊലീസ് വിഭാഗത്തിനും ജീവൻ പണയപ്പെടുത്തി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്കും ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും ശമ്പളം ഒരു മാസം നഷ്ടമാകും. കൊറോണയെ നേരിടാൻ 400 കോടി രൂപയാണ് ആവശ്യമേന്നിരിക്കെ സാലറി ചാലഞ്ചിലൂടെ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്ത് 1400 കോടി സമാഹരിക്കാനുള്ള നീക്കമാണ് വിവാദത്തിൽ കലാശിച്ചിരിക്കുന്നത്. പ്രളയ ദുരിതാശ്വാസമായി വന്ന ഫണ്ടിൽ തന്നെ അടിച്ചു മാറ്റൽ നടന്നിട്ടുണ്ട് എന്ന ആരോപണം ശക്തമാണ്. സിപിഎമ്മിന്റെ നേതാക്കൾ തന്നെ പ്രളയ ദുരിതാശ്വാസം അടച്ചു മാറ്റിയതിന് കേസുകൾ നേരിടുന്നുണ്ട്. അർഹരേക്കാളും അനർഹരുടെ കൈകളിലേക്കാണ് ഈ തുക പോവുക എന്ന ആരോപണമാണ് ഇപ്പോഴും ഉയരുന്നത്. അതുകൊണ്ട് തന്നെ സാലറി ചാലഞ്ച് ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിന്നെതിരെ എതിർപ്പ് ശക്തമാണ്. സാലറി ചാലഞ്ചിൽ ഒരു ബെഞ്ച്മാർക്ക് വേണം എന്ന ആവശ്യമാണ് സാമ്പത്തിക വിദഗ്ദ മേരി ജോർജ് അടക്കമുള്ളവർ ഉയർത്തുന്നത്. ഒരു മാനദണ്ഡം അനുസരിച്ച് തുക ഈടാക്കാൻ സർക്കാർ ശ്രമിക്കണം-മേരി ജോർജ് മറുനാടൻ മലയാളിയോട് പറഞ്ഞു. ശമ്പള കാര്യത്തിൽ കട്ട് ഓഫ് ലെവൽ വയ്ക്കണം. ആ ലെവലിന് താഴെയുള്ളവർ നൽകേണ്ടതില്ലാ എന്ന് സർക്കാർ ഉത്തരവ് നൽകണം. ഈ ബെഞ്ച് മാർക്കിനു മുകളിലുള്ളവർ ഒരു മാസത്തെ ശമ്പളം സർക്കാരിനു നൽകുക. ഈ രീതിയാണ് അനുവർത്തിക്കേണ്ടത്. സാലറി ചാലഞ്ച് തുക സർക്കാരിനു വേണമെങ്കിൽ പിന്നീട് ഗഡുക്കൾ ആയി തിരികെ നൽകാനും കഴിയുന്നതാണ്. അതിനുള്ള മനോഭാവം വേണമെന്ന് മാത്രം. പ്രതിസന്ധി ഘട്ടത്തിൽ വാങ്ങുന്ന തുക തിരികെ നൽകാവുന്ന രീതി സർക്കാരുകൾ തിരികെ നൽകാറുണ്ട്. അപ്പോൾ സാലറി ചാലഞ്ചിനു എതിർപ്പും നേരിടേണ്ടി വരില്ല-മേരി ജോർജ് പറയുന്നു. ജിഎസ്ടി വരുമാനം നിലച്ചതിനാലാണ് സാലറി ചാലഞ്ചിനു സർക്കാർ തയ്യാറെടുക്കുന്നത്. ഈ ഘട്ടത്തിൽ അങ്ങിനെ പൂർണമായി സാലറി ചാലഞ്ചിനെ എതിർക്കാൻ കഴിയാത്ത നിലയിലാണ്-സാമ്പത്തിക വിദഗ്ദനായ പി. ബി. ഹരിദാസൻ മറുനാടനോട് പറഞ്ഞു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാണ്. അപ്പോൾ അവർ കാണുന്ന വഴിയാണ് സാലറി ചാലഞ്ച്. ജനങ്ങൾക്ക് പർച്ചേസിങ് പവർ ഉണ്ടാക്കണം. അത് പ്രധാനമാണ്. സാമ്പത്തിക ആക്റ്റിവിറ്റികൾ സംസ്ഥാനത്ത് നിലച്ചിരിക്കുകയാണ്. ഇതല്ലാതെ വഴിയില്ലെന്ന അവസ്ഥയിലാണ് സാലറി ചാലഞ്ച് വരുന്നത്. സാലറി ചാലഞ്ചിൽ ഒരു ഹ്യുമാനിട്ടേറിയാൻ കാഴ്ചപ്പാട് കൊണ്ടുവന്നാൽ അത് നന്നായിരിക്കും. ഒരു ബെഞ്ച് മാർക്ക് സ്വീകരിച്ചാൽ അതിനു മുകളിൽ വരുന്ന ജീവനക്കാർ തന്നെ തുക നൽകിയാൽ മതിയാകും. ഈ തീരുമാനം പക്ഷെ സർക്കാരിൽ നിന്ന് തന്നെ വരണം-ഹരിദാസൻ ചൂണ്ടിക്കാണിക്കുന്നു. പണം കൂടുതൽ ആവശ്യം വരുമ്പോൾ അതിനാവശ്യമായ തുക റിസർവ് ബാങ്കിൽ നിന്നും നോട്ടുകൾ ആയി അടിക്കുന്ന പഴയ അവസ്ഥ ചൂണ്ടിക്കാട്ടിയതിനു ധനമന്ത്രി തോമസ് ഐസക്ക് തന്നെ വലിയ വിമർശനമാണ് നേരിട്ട്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ പങ്കെടുക്കുമ്പോഴാണ് ഈ രീതിയിൽ ഒരു ചൂണ്ടിക്കാട്ടൽ തോമസ് ഐസക്കിൽ നിന്നും വന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടക്കും. 90 ആയപ്പോൾ നയം മാറ്റി. ആർബിഐയിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. മോണിട്ടൈസ് ചെയ്യണം. ഇപ്പോൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? ഫെഡറൽ റിസർവ് ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ റിസർവ് ബാങ്കിനെ ഉപയോഗപ്പെടുത്തണം. ഇതിൽ നിന്നും ചില വാചകങ്ങൾ അടർത്തിമാറ്റിയപ്പോഴാണ് സോഷ്യൽ മീഡിയകളിൽ നിന്നും ധനമന്ത്രിക്ക് വിമർശനം നേരിടേണ്ടി വന്നത്. സാമ്പത്തിക പ്രതിസന്ധി വന്നാൽ റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. ഈ വാചകങ്ങളാണ് വിമർശനം വരുത്തിവെച്ചത്. നാണ്യപ്പെരുപ്പത്തിന്റെ വഴിയാണ് മന്ത്രി ചൂണ്ടിക്കാട്ടുന്നത് എന്നാണ് വിമർശനം വന്നത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ ഇതേ രീതിയിൽ രാജ്യങ്ങൾ പണം അടിച്ചിറക്കി. ഒരു കൂട നിറയെ നോട്ടുകളായി മാർക്കറ്റിൽ പോയി ഒരു പോക്കറ്റിൽ കൊള്ളാവുന്ന സാധനങ്ങൾ മാത്രം വാങ്ങാൻ കഴിയും. അനിയന്ത്രിതമായി നോട്ടു അടിച്ചാൽ വരുന്ന അപകടമാണിത്. അത്ര ഭയങ്കരമായ നാണ്യപ്പെരുപ്പമാണ് അന്ന് നേരിട്ടത്. കൊറോണ കാലത്ത് സത്വരമായ നടപടികൾ റിസർവ് ബാങ്കിന്റെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. റിപ്പോ റേറ്റ്, റിവേഴ്സ് റിപ്പോ റേറ്റ് കുറച്ചു. ഇതോടെ നിലവിലെ നിരക്കിൽ നിന്നും കുറഞ്ഞ നിരക്കിൽ റിസർവ് ബാങ്കിൽ നിന്നും ബാങ്കുകൾക്ക് വായ്പ ലഭിക്കും. കാഷ് റിസേർവ്ഡ് റേഷ്യുവും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. ബാങ്കുകൾ റിസർവ് ബാങ്കിൽ ഡിപ്പോസിറ്റ് ചെയ്ത തുകയുമായി ബന്ധപ്പെട്ട കാഷ് റിസേർവ്ഡ് റേഷ്യുവും റിസർവ് ബാങ്ക് കുറച്ചിട്ടുണ്ട്. നാലുശതമാനമുണ്ടായിരുന്നത് മൂന്നു ശതമാനമാക്കി. ഇതോടെ ബാങ്കുകൾക്ക് ചിലവഴിക്കാൻ, വായ്പ് നൽകാനുണ്ടായിരുന്ന കാഷ് ലിക്വിഡിറ്റി അതായത് പണലഭ്യത വളരെയധികം വർധിച്ചു. ബാങ്കുകൾക്ക് കോടിക്കണക്കിന് രൂപയാണ് ചിലവഴിക്കാൻ ഈ രീതിയിൽ ലഭിച്ചത്. മൂന്നു ലക്ഷത്തി എഴുപതിനായിരം കോടി രൂപ അപ്പോൾ തന്നെ ബാങ്കുകൾക്ക് ലഭിച്ചു കഴിഞ്ഞു എന്നാണ് റിസർവ് ബാങ്ക് പറഞ്ഞത്. ഈ നീക്കത്തിലൂടെ വായ്പ കൊടുക്കാനുള്ള പണം ബാങ്കുകൾക്ക് വളരെയധികം വർദ്ധിച്ചു. ഇതിനു ആനുപാതികമായ നിലപാടാണ് കേന്ദ്ര സർക്കാരിൽ നിന്നും വന്നത്. കേന്ദ്ര നിലപാടുകൾ പിന്തുടർന്നു കേരളത്തിൽ നിന്നും ആശ്വാസ നടപടികൾ വരണമെന്നാണ് ആവശ്യം വരുന്നത്. സാലറി ചാലഞ്ച് ആശ്വാസ നടപടിയില്ല സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്ന വഴിയാണ് ഇതാണ് സാലറി ചാലഞ്ചിനെതിരെ വിമർശനം വരുന്നത്. കാറിൽ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചപ്പോൾ അത് മൊബൈലിൽ സംസാരമായി; കറുത്ത ഷർട്ടിട്ടു കാറോടിച്ച ആൾ സീറ്റ് ബൽറ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തൽ! ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിൽ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോൾ മൂന്നുകാലുകൾ കണ്ടതും നിയമലംഘനം; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകൾ? കാറിൽ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചപ്പോൾ അത് മൊബൈലിൽ സംസാരമായി; കറുത്ത ഷർട്ടിട്ടു കാറോടിച്ച ആൾ സീറ്റ് ബൽറ്റ് ഇട്ടിട്ടില്ലെന്ന് കണ്ടെത്തൽ! ബൈക്കിൽ സഞ്ചരിച്ച ദമ്പതികളിൽ ഭാര്യ ഒരുവശത്തേക്ക് തിരിഞ്ഞിരുന്നപ്പോൾ മൂന്നുകാലുകൾ കണ്ടതും നിയമലംഘനം; ജനങ്ങളെ വട്ടം ചുറ്റിക്കുമോ എ ഐ ക്യാമറകൾ? എന്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്; നാല് വയസുള്ള മകനാണ് എന്റെ ഒപ്പമുള്ളത്; ആതിര പാട്ടു പാടി വൈറലായപ്പോൾ ഫൌസിയക്കും പാട്ടു വണ്ടിക്കും നേരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം; ആതിര സഹായിക്കാൻ വേണ്ടി ചെയ്തത് പാരയായോ? - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്? - 'ഒരു ദിവസമെങ്കിൽ ഒരു ദിവസം. . നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും. . പണ്ടേ പറഞ്ഞിട്ടുണ്ട്. . 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ! - പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ? - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
മെയ് രണ്ടിനാണ് ബികോം വിദ്യാർതിഥിയായ സുബ്ബലക്ഷ്മിയെ കാമുകൻ സജയും രേഷ്മയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സജയിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് സുബ്ബലക്ഷ്മി കൊല്ലപ്പെടുന്നത്. തുടർന്ന് സജയും രേഷ്മയും ബൈക്കിൽ കേരളത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സജയും രേഷ്മയും തലശ്ശേരി വഴി കണ്ണൂരിലെ ലോഡ്ജിലെത്തിയത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന തമിഴ്നാട് പൊലീസ് വിവരം കേരളാ പൊലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസിന്റെ സഹായത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ടെന്നീസിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് സ്റ്റെഫാനി ഗ്രാഫ് എന്ന സ്റ്റെഫി ഗ്രാഫ്. അമേരിക്കൻ താരമായ സെറീന വില്യംസിന്റെ കടന്നു വരവിന് മുമ്പ് അന്താരാഷ്ട്ര തലത്തിലെ തന്നെ മികച്ച ടെന്നീസ് താരമായിരുന്നു സ്റ്റെഫി ഗ്രാഫ് എന്ന ഈ മുൻ ജർമ്മൻ താരം. ഒന്നാം സെറ്റിൽ തന്നെ എതിരാളികളെ കീഴടക്കാനായിരുന്നു സ്റ്റെഫിക്ക് ഇഷ്ടം. ഒരു ബേസ് ലൈൻ കളിക്കാരിയായിരുന്നു സ്റ്റെഫി ഗ്രാഫ്. എന്നാൽ എല്ലാ സാഹചര്യങ്ങളോടും സ്റ്റെഫി വേഗത്തിൽ പൊരുത്തപ്പെടുകയും ചെയ്തിരുന്നു. അതാണ് താരത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യം. കളിമണ്ണ്, പുല്ല്, ഇൻഡോർ മൈതാനം തുടങ്ങി എല്ലാ കോർട്ടുകളും സ്റ്റെഫിയ്ക്ക് ഒരുപോലെയായിരുന്നു. മറ്റ് പല ടെന്നീസ് കളിക്കാരിൽ നിന്ന് വ്യത്യസ്തമായി, ഗ്രാഫിന് കോർട്ടിന്റെ കാര്യത്തിൽ മുൻഗണനകളൊന്നുമില്ലായിരുന്നു. മാത്രമല്ല എല്ലാ കോർട്ടുകളിലും ഒരുപോലെ ആധിപത്യം പുലർത്തുകയും ചെയ്യും. ഇന്ന് ജർമ്മൻ താരം തന്റെ 52-ാം ജന്മദിനം ആഘോഷിക്കുമ്പോൾ,സ്റ്റെഫി ഗ്രാഫിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത രസകരമായ ചില വസ്തുതകൾ ഇതാഃ 377 ആഴ്ച അതായത് 7 വർഷത്തിൽ കൂടുതൽ ലോക ഒന്നാം നമ്പർ താരം എന്ന റെക്കോർഡ് സ്റ്റെഫി ഗ്രാഫ് നിലനിർത്തിയിരുന്നു. തന്റെ 17 വർഷത്തെ കരിയറിൽ 22 ഗ്രാൻസ്ലാം കിരീടങ്ങൾ സ്റ്റെഫി നേടി; ടെന്നീസിലെ ഏറ്റവും വലിയ രണ്ടാമത്തെ ട്രോഫിയാണ് ഗ്രാൻസ്ലാം. 23 ഗ്രാൻഡ് സ്ലാം നേടിയ സെറീനയ്ക്ക് തൊട്ടു പിന്നിലാണ് സ്റ്റെഫി ഗ്രാഫിന്റെ സ്ഥാനം. വനിതാ സിംഗിൾസ് വിഭാഗത്തിലെ പ്രധാന വിജയങ്ങളുടെ പട്ടികയിൽ ഗ്രാഫിന് മൂന്നാം സ്ഥാനമുണ്ട്. മാർഗരറ്റ് കോർട്ടിനും സെറീനയ്ക്കും പിന്നിലാണ് സ്റ്റെഫി ഗ്രാഫിന്റെ സ്ഥാനം. ഒരു വർഷത്തിൽ നാല് ഗ്രാൻഡ് സ്ലാമുകളും ഒളിമ്പിക് സ്വർണ്ണ മെഡലും നേടിയ ഒരേയൊരു ടെന്നീസ് കളിക്കാരിയാണ് സ്റ്റെഫി ഗ്രാഫ്. വിരമിക്കുന്നതിന് 11 വർഷം മുമ്പ് 1988 ലാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. ഓരോ ഗ്രാൻഡ് സ്ലാമിലും കുറഞ്ഞത് നാല് തവണയെങ്കിലും വിജയിച്ച ഏക ടെന്നീസ് കളിക്കാരിയാണ് ഗ്രാഫ്. 1999 ൽ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഡബ്ല്യുടിഎ റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 2001ൽ ഗ്രാഫ് മുൻ ലോക ഒന്നാം നമ്പർ താരം ആൻഡ്രെ അഗാസിയെ വിവാഹം കഴിച്ചു. ഇവർക്ക് രണ്ട് മക്കളാണുള്ളത്. ജാദെൻ ഗിൽ, ജാസ് എല്ലെ എന്നിവരാണ് മക്കൾ. അഞ്ച് വർഷം മൂന്ന് ഗ്രാൻഡ് സ്ലാം ട്രോഫികൾ വീതം നേടിയ ടെന്നീസ് കളിക്കാരാണ് സ്റ്റെഫി ഗ്രാഫും മാർഗരറ്റ് കോർട്ടും. 1988, 1989, 1993, 1995, 1996 എന്നീ വർഷങ്ങളിലാണ് സ്റ്റെഫി ഗ്രാഫ് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
- #Yogi Adityanathമോദിക്കും അമിത് ഷായ്ക്കും ശേഷം യോഗിക്കും ട്വിറ്ററില് 25 മില്യണ് ഫോളോവേഴ്സ്; കെജ്രിവാളിനെ മറികടക്കുമോ? യുപിയില് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. വോട്ടർമാർക്ക് പിഴവ് പറ്റിയാൽ ഉത്തർപ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം. ഇതിന് ട്വിറ്ററിലൂടെ മറുപടിയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് എത്തുകയായിരുന്നു. 'യുപി കേരളമായി മാറിയാൽ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങൾ, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യു. പിയും മാറും. കേരളം പോലെ ആകണമെന്നാണ് യു. പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോഗിക്കുള്ളത്'- എന്നായിരുന്നു പിണറായി വിജയന്റെ മറുപടി. ഇതോടെ കേരളവും യുപിയും തമ്മിലുള്ള താരതമ്യം സാമൂഹ്യ മാധ്യമങ്ങളില് വീണ്ടും സജീവമായിരിക്കുകയാണ്. ഈ സാഹചര്യത്തില് ശിശു മരണനിരക്ക് ഉള്പ്പടേയുള്ള കാര്യങ്ങളില് കേരളവും യുപിയും തമ്മില് താരതമ്യം ചെയ്തുള്ള കണക്കുകള് പരിശോധിക്കുകയാണ് ഇവിടെ. . ദേശീയ കുടുംബാരോഗ്യ സർവേയുടെ റിപ്പോർട്ടുകള് വിശകലനം ചെയ്താല് ശിശുമരണ നിരക്ക്, വിദ്യാഭ്യാസം തുടങ്ങിയ വിവിധ ഘടകങ്ങള് താരതമ്യം ചെയ്യുമ്പോള് കേരളം യുപിയേക്കാള് ഏറെ മുന്നിലാണെന്ന് കണ്ടെത്താന് സാധിക്കും. 2019-21 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ താരതമ്യം. ആറു വയസ്സും അതിനു മുകളിലും പ്രായമുള്ളവരിൽ സ്കൂളിൽ പോയവുടെ എണ്ണം കേരളത്തില് 95. 5 ശതമാനമാണെങ്കില് യുപിയില് അത് വെറും 67. 4 ശതമാനം മാത്രമാണെന്നാണ് കണക്കുകള് വ്യക്തമാക്കുന്നത്. കേരളത്തില് 99. 6 ശതമാനം വീടുകള് വൈദ്യുതീകരിച്ചതാണെങ്കില് യുപിയില് ഇപ്പോഴും ഇത് 91 ശതമാനമാണ്. അതേസമയം നല്ല കുടിവെള്ളമുള്ള വീടുകളെ പട്ടിക എടുക്കുമ്പോള് കേരളത്തേക്കാള് മുന്നില് യുപിയാണ്. കേരളത്തില് 94. 9 ശതമാനം വീടുകളിലാണ് നല്ല കുടിവെള്ളം ലഭിക്കുന്നതെങ്കില് യുപിയില് ഇത് 99. 2 ശതമാനമാണ്. കേരളത്തില് ഹെൽത്ത് ഇൻഷൂറൻസ് ഉള്ള ഒരാളുള്ള കുടുംബത്തിന്റെ നിരക്ക് 51. 5 ശതമാനമാണെങ്കില് യുപിയില് ഇത് 15. 9 ശതമാനം മാത്രമാണ്. 2019-20 കാലയളവിൽ പ്രീപ്രൈമറി സ്കൂളിൽ പോയ അഞ്ചു വയസ്സിന് താഴെയുള്ള 29 ശതമാനം കുട്ടികള് കേരളത്തിലുണ്ടെങ്കില് യുപിയിലേത് 9. 3 ശതമാനം മാത്രമാണ്. സാക്ഷരതയുടെ കാര്യം എടുക്കുമ്പോള് യുപിയും കേരളവും തമ്മില് ഇപ്പോഴും വലിയ അന്തരമാണ് നിലനില്ക്കുന്നത്. കേരളത്തിലെ 97. 4 ശതമാനവും യുപിയില് 66. 1 ശതമാനവും സ്ത്രീകളാണ് സാക്ഷരർ. കേരളംഃ 97. 1 യുപിഃ 82. 0 എന്നാണ് പുരുഷ സാക്ഷരതയുടെ നിരക്ക്. കേരളത്തില് 61. 1 ശതമാനം സ്ത്രീകളും 76. 1 ശതമാനം പുരുഷന്മാരും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കില് യുപിയില് ഇത് യഥാക്രമം 3. 6 ഉം 59. 1 ഉം ശതമാനമാണ്. കേരളത്തില് 18 വയസ്സിന് മുമ്പ് വിവാഹിതരായ 20-24 വയസ്സുള്ള സ്ത്രീകൾ 6. 3 ശതമാനമാണെങ്കില് യുപിയില് ഇത് 15. 8 ശതമാനാണ്. 21 വയസ്സിന് മുമ്പ് വിവാഹിതരായ പുരുഷന്മാർ യുപിയില് 23 ശതമാനവും കേരളത്തില് ഇത് 1. 4 ശതമാനവും മാത്രമാണ്. ശിശുമരണ നിരക്കിന്റെ കാര്യത്തിലേക്ക് വരുമ്പോഴും കേരളം യുപിയെ ബഹുദൂരം പിന്നിലാക്കുന്നു. കേരളംഃ 3. 4, യുപിഃ 35. 7 ശതമാനം എന്നതാണ് ഇരു സംസ്ഥാനങ്ങളിലേയും നവജാതശിശു മരണനിരക്ക്. ശിശുമരണ നിരക്ക് കേരളത്തില് 4. 4 ശതമാനം മാത്രമാണെങ്കില് യുപില് ഇത് 50. 4 ശതമാനമാണ്. കേരളത്തില് അഞ്ച് വയസ്സിന് താഴേയുള്ള 5. 2 ശതമാനം കുഞ്ഞുങ്ങള് മരിക്കുമ്പോള് യുപിയില് ഇത് 59. 8 ശതമാനമാണ്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക കഴിഞ്ഞ വർഷം അവസാനം പുറത്ത് വന്നപ്പോള് കേരളമായിരുന്നു ഏറ്റവും പിന്നില്. അതേസമയം പട്ടികയില് ഏറ്റവും അവസാനമായി ഇടംപിടിച്ചതാവട്ടെ ബിജെപിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യുപിയും. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള് വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തിയുമായിരുന്നു നീതി ആയോഗ് ദേശീയ ആരോഗ്യ സൂചിക തയ്യാറാക്കിയത്. നീതി ആയോഗിന്റെ തന്നെ സുസ്ഥിര വികസന ലക്ഷ്യ (എസ് ഡി ജി )സൂചികയിൽ കേരളം തന്നെയാണ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. ബിഹാറാണ് ഏറ്റവും പിന്നിൽ. രാജസ്ഥാൻ, ഉത്തർപ്രദേശ് അസം ജാർഖണ്ഡ് ബിഹാർ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത്. പട്ടിണി ഇല്ലാതാക്കൽ, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലിംഗസമത്വം, ശുദ്ധമായ കുടിവെള്ളം, ശുചീകരണം, സാമ്പത്തിക ഭദ്രത എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക തയ്യാറാക്കിയിരുന്നത്.
ബോഷ് ബ്ലെൻഡർ ഏതെങ്കിലും അടുക്കള നിസ്തുല സഹായിയെ ഇരിക്കും. ഈ ഉപകരണങ്ങളുടെ ആധുനിക പരിധി, മതി വീതിയുമുള്ള അത് മികച്ച മോഡലുകൾ അനുകൂലമായി ശരിയായ തെരഞ്ഞെടുക്കുവാൻ അത്യാവശ്യമാണ്. ഏറ്റെടുക്കൽ ഉപകരണം അക്കൌണ്ട് സ്വകാര്യ ആവശ്യങ്ങൾ പരിഗണിക്കേണ്ടതുണ്ട് വേണം, അതിന്റെ പ്രത്യേകതകൾ ഒരു പരീക്ഷ ആരംഭിക്കുന്നതിനായി അത്യാവശ്യമാണ്. ബ്ലെൻഡർ ബോഷ് അന്തർലീനമായ ഫംഗ്ഷൻ ചതുരശ്രയടി സംയോജിപ്പിക്കുന്ന ഒരു ചെറിയ ആഭ്യന്തര അറയിലേക്ക് ഭക്ഷണം പ്രോസസർ. , വിപ്പ്, നിങ്ങൾ വേഗം മൌസ്, ജ്യൂസ് ഉണ്ടാക്കുവാൻ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ മാംസംപോലെയും കഴിയും ഉപയോഗിച്ച് പാലിലും, വെള്ളക്കാർ ഇരുമുന്നണികൾക്കും പാൻകേക്കുകളും വേണ്ടി കുഴെച്ചതുമുതൽ ആക്കുക. കൂടാതെ, ഡിവൈസ്, കോംപാക്ട്, ഡിസ്അസംബ്ലിംഗ് കൂട്ടിച്ചേർത്തു ശുദ്ധിയുള്ള അതിന്റെ എളുപ്പമാണ്. അവൻ പോലും ഒരു ചെറിയ അടുക്കള സൂക്ഷിക്കാം, അപ്പ് വളരെ സ്ഥലം എടുക്കുന്നില്ല. നിങ്ങൾ ഒരു ഉപകരണം വാങ്ങാൻ ആഗ്രഹിക്കുന്ന, അത് പൂർണ്ണമായി നിങ്ങളുടെ ആവശ്യങ്ങൾ ഒരു മോഡൽ തിരഞ്ഞെടുക്കാൻ പ്രീ-നിർണ്ണയിക്കാൻ അതിന്റെ ഭാവി ഉപയോഗം അത്യാവശ്യമാണ്. എല്ലാ ബ്ലെൻഡേഴ്സ് മുങ്ങി തിരിച്ചിരിക്കുന്നു സമർത്ഥമായതും, അവരിൽ ഓരോ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നു. സ്റ്റേഷനറി ഉപകരണം ഒരു സ്ഥിരമായ അടിസ്ഥാനത്തിൽ സംസ്കരിക്കും ഒരു ഭവന ഉണ്ട്, അത് മോട്ടോർ ഉള്ളിൽ ആണ്. മോട്ടോർ കപ്പി ന് ഒരു പാരയും ബ്ലേഡ് രൂപത്തിൽ ഒരു മുകുളം ഘടകം ഇല്ല അകത്ത്, ഒരു ലിഡ് ഒരു പ്രത്യേക ഉയർന്ന ഇടുങ്ങിയ ബൌൾ ഒഴിച്ചിട്ടു. ഉപരിതല ഉപകരണത്തിൽ ആണ് ഒരു നിയന്ത്രണ യൂണിറ്റ് ബട്ടണുകൾ. സ്റ്റേഷനറി ഉപകരണം കൂടുതലും ധനത്തോട് കോക്ക്ടെയിൽ ഉപയോഗിക്കുന്നു, അത് ചിലപ്പോൾ ഒരു ശകെര് വിളിക്കുന്നു. തകർന്ന ഐസ് നേരിടാൻ കഴിയും അത്തരം ബ്ലെൻഡർ ബോഷ്, അത് പ്രോട്ടീനും ക്രീം ചമ്മട്ടി. മോഡൽ സൌകര്യപ്രദമായ ഒരു സ്വയം-ക്ലീനിംഗ് ചടങ്ങിൽ ഇല്ലാതെ, അത് കൈ വാഷിംഗ് ആവശ്യമില്ല കാരണം ആണ്. ഇത് ചെയ്യുന്നതിന്, ഡിവൈസ് സോപ്പ് ചേർക്കുക, വെള്ളം നിറക്കുക മതി, തുടർന്ന് ആവശ്യമുള്ള ബട്ടൺ അമർത്തുക. വിപണിയിൽ നന്നായി പ്രതിനിധാനം ബ്ലെൻഡേഴ്സ് ബോഷ് ആണ്. ഈ ക്രമീകരണം സ്റ്റേഷനറി കാഴ്ചയും വലിപ്പം നിന്നും വ്യത്യസ്തമാണ്. സാധാരണ സുബ്മെര്സിബ്ലെ മോഡലുകൾ വിവിധ നൊജ്ജ്ലെസ് കല്പിക്കുന്ന പ്ലാസ്റ്റിക് ഹാൻഡിൽ, ആകുന്നു. ഈ ഉപകരണം ഉലുവയും പാചകം വ്യത്യസ്ത പച്ചക്കറികളും പഴങ്ങളും മാംസംപോലെയും മാറ്റേണ്ട വേണ്ടി ചെറിയ കുട്ടികൾ, അവിടെ കുടുംബങ്ങളിലാണ് ലളിതമായി കഴിയാനാകാത്തത്ര ആണ്. മുങ്ങി ബ്ലെൻഡർ ബോഷ് സമോസയുമെല്ലാം മോര് ധാന്യങ്ങൾ ഒരുക്കം നേരിടാൻ ചെയ്യും. അത് പോലും കോഫി അല്ലെങ്കിൽ ധാന്യ പൊടിക്കുന്നു ലഭിച്ചു. കൂടാതെ, ഉപകരണം വളരെ ഇടം, എടുത്തു ഇല്ല അത് മന്ത്രിസഭയിൽ സ്ഥാപിക്കാവുന്നതാണ്, നിങ്ങൾ കണ്ടെയ്നറുകൾ വൈവിധ്യമാർന്ന ഉപയോഗിക്കണം ഭക്ഷണം പൊടിക്കുന്നു. ശക്തമായ മുങ്ങി ബ്ലെൻഡർ ബോഷ് പോലും മസാലനിറയ്ക്കല് കഴിയുമല്ലോ. ഉപകരണത്തിന്റെ മിക്ക മാതൃകകൾ വാഹനങ്ങളുടെ ഉയർന്ന ഗുണമേന്മയുള്ള സൂചിപ്പിക്കുന്ന, ഒരു ഇടവേള ഇല്ലാതെ വളരെക്കാലം ഓപ്പറേറ്റ് കഴിയും. ഉപകരണം നശിപ്പിക്കാനും ചെറുത്തുനിൽപ്പിന് ഒരേസമയം ഉൽപ്പന്നങ്ങളുടെ ഒരു ചെറിയ തുക ചികിത്സ വേണം. സമീപ വർഷങ്ങളിൽ കൂടുതൽ നൊജ്ജ്ലെസ്, കത്തി, കലം, ഒരു ഇവര് ഉപകരണം നൽകാൻ സജ്ജീകരിച്ചിരിക്കുന്നു വളരെ പ്രശസ്തമായ ബ്ലെൻഡേഴ്സ് തീർന്നിരിക്കുന്നു. ഇത്തരം ഉപകരണങ്ങൾ ഒരു മിനി-പ്രോസസ്സർ അല്ലെങ്കിൽ ഒന്നിലധികം ആ ഉപകരണം നിയമനം പറയുന്നു എന്ന് വിളിക്കുന്നത്.
ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൌണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൌൺ രീതി എന്തായാലും കേരളം മാറ്റും. തിരുവനന്തപുരംഃ സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൌണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൌൺ രീതി എന്തായാലും കേരളം മാറ്റും. വിദഗ്ധസമിതിയുടെ ബദൽ നിർദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുണ്ടായാൽ തദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദലാണ് പരിഗണനയിൽ. മറ്റ് സ്ഥലങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നേക്കും. വാരാന്ത്യ ലോക്ക് ഡൌണും ഉണ്ടാകില്ല. രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിക്കുന്ന കേന്ദ്രസംഘവും ഊന്നൽ നൽകുന്നത്. കൊഴിക്കോടും പത്തനംതിട്ടയും സന്ദർശിച്ച സംഘം കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനാണ് നിർദ്ദേശിച്ചത്. അതിനിടെ കേരളത്തിലെ കണക്ക് ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ സ്ഥിതിയിൽ വലിയ ആശങ്ക വേണ്ടെന്ന അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകൾ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്റെ അഭിപ്രായം ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. നിലവിലെ ലോക് ഡൌൺ രീതികളിലെ അശാസ്ത്രീയത മാത്രമല്ല, വ്യാപകമായി ഉയരുന്ന എതിർപ്പുകളും വ്യാപാരികൾ കോടതിയെ സമീപിച്ചതും ഓണം വരുന്നതുമൊക്കെ പരിഗണിച്ചാണ് സംസ്ഥാന സർക്കാറും ഇളവിലേക്ക് നീങ്ങുന്നത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി 8000-ത്തിലധികം പുതിയ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്നതെങ്കിൽ കേരളത്തിലിത് 20,000-ത്തിൽ കൂടുതലാണ്. മിക്ക ദിവസങ്ങളിൽ രാജ്യത്തെ കൊവിഡ് കണക്കുകളിൽ ഏതാണ്ട് 50 ശതമാനവും കേരളത്തിൽ നിന്നാണ്. തമിഴ്നാട്ടിലും കർണാടകത്തിലും ചെറിയ വർദ്ധനയേ ഉള്ളൂവെങ്കിലും ഈ സംസ്ഥാനങ്ങളോടും നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
ബർമിംങ്ഹാംഃ യൂറോപ്പിലെത്തന്നെ ഏറ്റവും വലിയ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരമെന്ന ഖ്യാതി നേടിയ 'സുവാറ' ബൈബിൾ ക്വിസിന്റെ ഫൈനലിന് തയാറെടുത്ത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. ബൈബിളിനോടുള്ള ആഭിമുഖ്യം വളർത്തുക, തിരുവചന പഠനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ബൈബിൾ ക്വിസാണ് 'സുവാറ'. ജൂൺ 10 നാണ് 'സുവാറ 2023'ന്റെ ഫൈനൽ. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി (08- 10, 11- 13, 14- 17, 18+) തിരിച്ച് നടത്തിയ മത്സരത്തിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ ഓരോ ഗ്രൂപ്പിലെയും ആറ് മത്സരാർത്ഥികൾ വീതമാണ് ഫൈനൽ റൌണ്ടിൽ മാറ്റുരയ്ക്കുന്നത്. ആദ്യ റൌണ്ട് മത്സരങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ 50% പേർ സെമി ഫൈനൽ മത്സരത്തിന് യോഗ്യത നേടി. അതിൽനിന്നാണ് ഫൈനലിലേക്കുള്ള ആറ് പേർ വീതം ഓരോ ഗ്രൂപ്പിൽനിന്നും തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ മത്സരങ്ങളും മത്സരാത്ഥികളുടെ പങ്കാളിത്തംകൊണ്ട് വളരെ സജീവമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഈ വർഷം മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നു. വലിയ നോമ്പിലെ ആഴ്ചകളിൽ ബൈബിൾ പാരായണത്തിലൂടെ പാഠഭാഗങ്ങൾ മനനം ചെയ്യുകയും തുടർന്ന് ഈസ്റ്ററിനുശേഷം മത്സരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യംവിധമാണ് ഇത്തവണ മത്സരങ്ങൾ ക്രമീകരിച്ചത്.
ഇതിൽ നിന്നു പാഠം പഠിച്ചിട്ടാകുമോ ഇന്നു വലിയ വീട്ടിൽ നിന്നു വരുന്നവർക്കു മാത്രം ഇത്തരം സ്ഥാനങ്ങൾ നൽകുന്നത്? അതോ ഇത്തരം സ്ഥാനങ്ങളിൽ എത്തുമ്പോൾ വീടു വലുതാകുന്നതോ?ഏതായാലും വലിയ വീടുകളാണ് എങ്ങും ആഘോഷിക്കപ്പെടുന്നത്. (മറ്റു പാർട്ടികളിൽ പണ്ടേ അങ്ങിനെയായിരുന്നു. അന്നു കണ്ട ആ `വ്യത്യസ്തത' ഇന്നു അന്യമായി എന്നു മാത്രം. ) ഇങ്ങനെയുള്ളവരിൽ നിന്ന് നന്ദി മാത്രം പ്രതീക്ഷിച്ച് നിൽക്കുന്നതിലേക്ക് പാർട്ടി പ്രവർത്തകർ താഴ്ന്നുപോകുന്നോ? ഒന്നു മാത്രം അറിയാം എന്തുകൊണ്ടും കൂടെ നിൽക്കേണ്ട ഒരു പാടു പേർ അകന്നുപോകുന്നു.
യുവേഫ ചാമ്പ്യന്സ് ലീഗിലെ റൌണ്ട് ഓഫ് 16ല് നടന്ന മത്സരത്തില് പി. എസ്. ജി തോല്വി വഴങ്ങിയിരുന്നു. അലയന്സ് അരേനയില് നടന്ന രണ്ടാം പാദ മത്സരത്തില് ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്കാണ് ബയേണ് മ്യൂണിക്ക് പി. എസ്. ജിയെ കീഴ്പ്പെടുത്തിയത്. ഇതോടെ പി. എസ്. ജി ചാമ്പ്യന്സ് ലീഗില് നിന്ന് എലിമിനേറ്റ് ചെയ്യപ്പെടുകയായിരുന്നു. മത്സരത്തില് ക്രിസ്റ്റഫ് ഗാള്ട്ടിയറിന്റെ ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. ലയണല് മെസിയും കിലിയന് എംബാപ്പെയും ഉണ്ടായിരുന്നിട്ടും കാര്യമായിട്ടൊന്നും ചെയ്യാന് സാധിച്ചിരുന്നില്ല. ചാമ്പ്യന്സ് ലീഗിലെ കന്നികിരീടം നേടുകയെന്ന പി. എസ്. ജിയുടെ സ്വപ്നം ഇല്ലാതായതോടെ വലിയ രീതിയിലുള്ള വിമര്ശനമാണ് മെസിയെ തേടിയെത്തിയത്. എന്നാല് പാരീസിയന്സിന്റെ തോല്വിക്ക് കാരണം മെസിയല്ലെന്നും അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിരുന്നെന്നുമാണ് മുന് ബയേണ് മ്യൂണിക്ക് താരം ഫിലിപ് ലാം പറയുന്നത്. പി. എസ്. ജിയിലെ മറ്റ് താരങ്ങള്ക്ക് ഗ്രൂപ്പായി സ്കോര് ചെയ്യേണ്ടത് എങ്ങനെയാണെന്ന് അറിയാത്തത് കൊണ്ടാണ് തോല്വി വഴങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. 'മ്യൂണിക്കില് മെസി തന്റെ ക്ലാസ് പെര്ഫോമന്സായിരുന്നു കാഴ്ചവെച്ചിരുന്നത്. എന്നാല് ഒരു ലക്ഷ്യവുമില്ലാതെയായിരുന്നു താരത്തിന്റെ കഴിവ് ഉപയോഗപ്പെടുത്തിയിരുന്നത്. പി. എസ്. ജിയിലെ മറ്റ് താരങ്ങള്ക്ക് എങ്ങനെയാണ് ടീമായി ഗോള് സകോര് ചെയ്യേണ്ടതെന്നറിയില്ല. മെസി നിരാശനും നിസഹായനുമായിരുന്നു,' ഫിലിപ് ലാം പറഞ്ഞു. ചാമ്പ്യന്സ് ലീഗിന്റെ രണ്ടാം പാദ മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകള്ക്കാണ് ബയേണ് പാരിസ് ക്ലബ്ബിനെ പരാജയപ്പെടുത്തിയത്. ഇതോടെ രണ്ട് പാദങ്ങളില് നിന്നുമായി തങ്ങളുടെ വിജയ മാര്ജിന് 3-0 എന്ന നിലയിലേക്ക് ഉയര്ത്താന് ബയേണിനായി. ആദ്യ പകുതി ഗോള് രഹിതമായ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോള് എറിക് മാക്സിം ചൊപ്പോ മോട്ടിങും 89 മിനിട്ട് പിന്നിട്ടപ്പോള് സെര്ജെ ഗ്നാഹബിയും നേടിയ ഗോളുകളിലാണ് മത്സരം ബയേണ് വിജയിച്ചത്. അതേസമയം ലീഗ് വണ്ണില് 26 മത്സരങ്ങളില് നിന്നും 20 വിജയങ്ങളോടെ 63 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി. എസ്. ജി.
ബഹ്റൈനിന്റെ അമ്പതാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജം വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 17 നു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ്പ് ഡയറക്ടർ . യൂസഫ് യാക്കൂബ് ലോറി മുഖ്യാഥിതി ആയിരുന്ന ചടങ്ങിൽ OBH together we care പ്രതിനിധി അന്തോണി പൌലോസ് വിശിഷ്ടാതിഥി ആയിരുന്നു. സമാജം എന്റർടൈന്മെന്റ് വിങ് കൺവീനർ ശ്രീ ദേവൻ പാലോടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധും തലക്ക സീസൺ 3 വളരെ മികച്ചതായിരുന്നു എന്ന് സമാജം ഭരണ സമിതി അറിയിച്ചു . സമാജത്തിലെ കലാകാരന്മാരും കലാകാരികളും കുട്ടികളും അണിയിച്ചൊരുക്കിയ സംഗീത നൃത്ത വിസ്മയായിരുന്നു ധും തലക്ക സീസൺ 3 എന്ന് സമാജം കലാവിഭാഗം സെക്രട്ടറി ശ്രീ പ്രതീപ് പതേരി അഭിപ്രായപ്പെട്ടു. രണ്ടര മണിക്കൂർ നീണ്ടു നിന്ന ധും തലക്ക സീസൺ 3 യിൽ കണ്ണിനും കാതിനും ഇമ്പമാർന്ന നിരവധി നൃത്ത സംഗീത പരിപാടികൾ ആണ് കോർത്തിണക്കിയിട്ടുണ്ടായിരുന്നത്. ചടങ്ങിൽ അന്തരിച്ച സമാജം അംഗം നാരായണൻ നായർക്കുള്ള സമാജത്തിന്റെ സാമ്പത്തിക സഹായമായ 5000 ദിനാർ സമാജം പ്രസിഡന്റ് പരേതന്റെ പുത്രിക്ക് കൈമാറി. ഇതൊനൊടകം തന്നെ സമാജം അംഗമായിരിക്കെ അന്തരിച്ച അംഗങ്ങളുടെ നിരവധി കുടുംബങ്ങൾക്ക് സമാജത്തിന്റെ വെൽഫേർ ഫണ്ടിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിച്ചതായി സമാജം ജനറൽ സെക്രെട്ടറി വ്യക്തമാക്കി. നിത രാജ് ജോലിക്ക് അപേക്ഷിച്ചത് അഖിൽ സജീവ് അറിഞ്ഞത് എങ്ങനെ? ആയുഷിന്റെ പേരിലെ വ്യാജ ഇമെയിൽ ഉറവിടം ഐപി അഡ്രസ് പരിശോധിച്ച് കണ്ടെത്താം; ഏപ്രലിലെ കൂടിക്കാഴ്ചയുടെ സിസിടിവി ഇനി വീണ്ടെടുക്കക അസാധ്യം; ആരോഗ്യ മന്ത്രിയുടെ സ്റ്റാഫ് പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ അന്വേഷണം ഏതുവരെ നീളുമെന്നത് നിർണ്ണായകം; കേരളം ഭരിക്കുന്നത് അഴിമതി മാഫിയയോ? - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
മുംബൈഃ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരം ഹിന്ദുത്വ ആചാര്യൻ വി. ഡി. സവർക്കർക്കും എല്ലാ മഹാരാഷ്ട്രക്കാർക്കുമുള്ള ആദരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ഇന്ത്യൻ ജനാധിപത്യത്തോടും സവർക്കറോടുമുള്ള അനാദരവാണ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച പാർട്ടികൾ പ്രദർശിപ്പിച്ചതെന്നും ഷിൻഡെ പറഞ്ഞു. സവർക്കറുെട 140ാം ജന്മവാർഷികം അനുയായികൾ ആഘോഷിക്കുന്നതും ഞായറാഴ്ചയാണ്. സവർക്കർക്ക് ആദരമർപ്പിച്ച ഷിൻഡെ, അദ്ദേഹം മഹാനായ ദേശാഭിമാനിയും ഹിന്ദുത്വയുടെ പിതാവും മഹാരാഷ്ട്രയുടെ അഭിമാനവുമാണെന്നും വിശേഷിപ്പിച്ചു.
വരുന്ന ഐപിഎൽ സീസണിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ് കിരീടം നേടുമെന്ന് ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വോണിൻ്റെ പ്രഖ്യാപനം. മാർച്ച് 31നാണ് ഐപിഎൽ സീസൺ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ്, ഓസീസ് ഓൾറൌണ്ടർ ഗ്ലെൻ മാക്സ്വൽ, ശ്രീലങ്കൻ ഓൾറൌണ്ടർ വനിന്ദു ഹസരങ്ക എന്നിവർ ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നാണ് സൂചന. ഹേസൽവുഡിനും മാക്സ്വലിനും പരുക്കാണ് തിരിച്ചടിയെങ്കിൽ ഹസരങ്ക ന്യൂസീലൻഡിനെതിരായ പരിമിത ഓവർ പരമ്പരകളിൽ കളിക്കുകയാണ്. ടീമിലെ സുപ്രധാന താരങ്ങളായ താരങ്ങൾ ആദ്യ മത്സരത്തിൽ ഇറങ്ങിയില്ലെങ്കിൽ അത് ആർസിബിയ്ക്ക് കനത്ത തിരിച്ചടിയാകും. ഹേസൽവുഡിന് ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന. താരത്തിൻ്റെ കാലിനേറ്റ പരുക്ക് ഇതുവരെ പൂർണമായി ഭേദമായിട്ടില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കുമ്പോഴേ താരം ഇന്ത്യയിലെത്തി ആർസിബിയ്ക്കൊപ്പം ചേരൂ. ഇത് എപ്പോഴെന്ന് വ്യക്തമല്ലെങ്കിലും ഏറെ വൈകാതെ താരം ആർസിബിക്കൊപ്പം ചേരുമെന്നാണ് വിവരം. മാക്സ്വൽ ആവട്ടെ, മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ നിന്നാവും വിട്ടുനിൽക്കുക. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചെങ്കിലും മാക്സ്വൽ പൂർണമായ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ താരം ആദ്യ മത്സരത്തിൽ കളിക്കില്ല. ഹസരങ്ക ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ഏപ്രിൽ 8ന് ശ്രീലങ്കയുടെ ന്യൂസീലൻഡ് പര്യടനം അവസാനിക്കും. ഏപ്രിൽ രണ്ടിനും ആറിനുമാണ് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ. പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം - എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ജയൻ്റ്സിൻ്റെ ഹോം ഗ്രൌണ്ടായ അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
കോടിയേരി മുളിയിൽനടയിലെ വീടിന്റെ മുകളിലത്തെ നിലയിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്... കോടിയേരി ബാലക്യഷ്ണന്റെ ജീവിത കഥയുടെ പ്രദർശനവും സജ്ജീകരിച്ചിട്ടുണ്ട്.... കോടിയേരി ബാലകൃഷ്ണൻ ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയാത്തവർക്ക് ആ തോന്നൽ ഒന്നു കൂടി ബലപ്പെടും വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവിൽ എത്തിയാൽ.. ചോദ്യം ചെയ്യലിന് ദിലീപ് അന്വേഷണ സംഘത്തിന് മുന്നില് , അഞ്ച് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരായി. ആദ്യഘട്ടത്തില് പ്രതികളെ വെവ്വേറെ ചോദ്യം ചെയ്യും, ചോദ്യം ചെയ്യല് ക്യാമറയില് പകര്ത്തും. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന് ഗൂഢാലോചന നടത്തിയ കേസില് നടന് ദിലീപിനെ ഉടന് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിനെ കൂടാതെ സഹോദരന് അനൂപ്, സഹോദരീ ഭര്ത്താവ് ടി.എന്. സൂരജ്, ബന്ധു അപ്പുവെന്ന കൃഷ്ണ പ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ചോദ്യം ചെയ്യലിനായി ഹാജരായിട്ടുണ്ട്. രാവിലെ ഒന്പതുമുതല് രാത്രി എട്ടുവരെയാണ് ചോദ്യം ചെയ്യല്. ആദ്യഘട്ടത്തില് പ്രതികളെ പ്രത്യേകംചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. അതിനുശേഷം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യല് മുഴുവന് വീഡിയോ ക്യാമറയില് പകര്ത്തും.
- 6 hrs ago വീണ്ടും അതേ വർക്ക് ഫ്രം ഹോം 'ദുരന്തം', ഇത്തവണ ഇരയായത് നാൽപ്പത്തിനാലുകാരി! - 10 hrs ago തരംഗമാകാൻ സാംസങ് ഗാലക്സി എം34 5ജി; 6. 5 ഇഞ്ച് AMOLED ഡിസ്പ്ലേയുമായി എത്തുന്നത് 16,999 രൂപ പ്രാരംഭവിലയിൽ! ഹോണറിന്റെ നിഗൂഢത നിറഞ്ഞ മറ്റൊരു ഫോണ് മേയ് 15ന്. . ! ! ഹുവായുടെ ഉപ ബ്രാന്ഡായ ഹോണര് പുതിയ ഫോണ് അവതരിപ്പിക്കാനുളള തിടുക്കത്തിലാണ്. കുറഞ്ഞ വിലയ്ക്ക് മികച്ച സ്മാര്ട്ട്ഫോണുകള് നല്കുന്നത് ഹോണറിന്റെ ഒരു ശീലമായി മാറിയിരിക്കുകയാണ്. അതു കൊണ്ടു തന്നെയാണ് ഹോണര് വിപണിയില് പിടിച്ചു നിര്ക്കുന്നതിനുളള പ്രധാന കാരണവും. മേയ് 15ന് ലണ്ടനില് നടക്കുന്ന ലോഞ്ച് ഇവന്റില് ഹോണര് തങ്ങളുടെ പുതിയ ഫോണ് പ്രഖ്യാപിക്കാന് പോകുന്നു. അതിനുളള ക്ഷണവും ഹോണര് അയച്ചു കഴിഞ്ഞു. 'beauty in AI' എന്ന ടാഗാണ് ഇതില് കൊടുത്തിരിക്കുന്നത്. എന്നാല് ഇതിനെ കുറിച്ചുളള കൂടുതല് വിശദാംശങ്ങള് ഒന്നും തന്നെ കമ്പനി പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ജൂണില് വിപണിയില് അവതരിപ്പിച്ച ഹോണര് 9ന്റെ പിന്ഗാമിയായിരിക്കും ഈ ഫോണെന്നു കരുതുന്നു. എന്നാല് ഇത് ഹോണര് 10 തന്നെയായിരിക്കും. ഹോണര് വ്യൂ 10നെ പോലെ 18:9 ഡിസ്പ്ലേ, കിരിന് 970 ചിപ്സെറ്റും ഹുവായ് മേറ്റ് 10നെ പോലെയും ഹുവായ് പി20-യെ പോലെയും AI ക്യാമറ സവിശേഷതകളും ഈ ഫോണില് ഉണ്ടാകുമെന്നു വിശ്വസിക്കുന്നു. ഹോണര് ഏറ്റവും അടുത്തിടെ അവതരിപ്പിച്ച ഫോണാണ് ഹോണര് 7A. ഹോണറിന്റെ വില കുറഞ്ഞ ഫോണ് പട്ടികയില് ഇത് ഉള്പ്പെടുന്നു. 18:9 ഡിസ്പ്ലേ സ്റ്റീരിയോ സ്പീക്കറാണ് ഈ ഫോണില്. ആന്ഡ്രോയിഡ് 8. 0 ഓറിയോ ഓഎസിലാണ് ഫോണ് പ്രവര്ത്തിക്കുന്നത്. 13എംപി, 8എംപി ക്യാമറകളാണ് ഫോണിനുളളത്. 32ജിബി ഇന്റേര്ണല് സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന ഫോണില് മൈക്രോ എസ്ഡി കാര്ഡ് ഉപയോഗിച്ച് 256 ജിബി വരെ സ്റ്റോറേജ് വര്ദ്ധിപ്പിക്കാന് സാധിക്കുന്നു. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില് ഉള്പ്പെടുത്തിയിരിക്കുന്നത്. ഈ ഐഫോൺ കെയ്സിൽ ഗെയിമും കളിക്കാം! ഗ്രാവിറ്റി സെന്സര്, ഫിങ്കര്പ്രിന്റ് സെന്സര്, ഫേസ്ലോക്ക് സെന്സര്, ലൈറ്റ് സെന്സര് തുടങ്ങിവയും ഈ ഫോണിലുണ്ട്. 2ജിബി റാം 32ജിബി സ്റ്റോറേജിന് 8300 രൂപയും 3ജിബി റാം 32ജിബി സ്റ്റോറേജിന് 10,300 രൂപയുമാണ്.
മെൽബൺഃ അന്തരിച്ച ഓസ്ട്രേലിയൻ സ്പിന് ഇതിഹാസം ഷെയ്ന് വോണിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബവും അടുത്ത സുഹൃത്തുക്കളും ചടങ്ങില് പങ്കെടുത്തു. വോണിന്റെ മൂന്ന് മക്കള്, മാതാപിതാക്കള്, മുന് ടെസ്റ്റ് ക്യാപ്റ്റന് മാര്ക്ക് ടെയ്ലര്, അലന് ബോര്ഡര്, ഇംഗ്ലണ്ട് മുന് നായകന് മൈക്കല് വോണ് ഉള്പ്പെടെയുള്ള സുഹൃത്തുക്കളും വോണിന്റെ സംസ്കാര ചടങ്ങില് പങ്കെടുത്തു. 80 പേരാണ് ചടങ്ങില് പങ്കെടുത്തത്. മാർച്ച് നാലിന് തായ്ലന്ഡിലെ വില്ലയില് വോണിനെ മരിച്ച നിലയില് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അവധി ആഘോഷിക്കാനും ചികിത്സയ്ക്കുവേണ്ടിയാണ് വോണ് സുഹൃത്തുക്കള്ക്കൊപ്പം തായ്ലന്ഡിലെത്തിയത്. Read Also:- മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ! ഹൃദയാഘാതമാണ് മരണ കാരണമെന്നും പ്രാഥമിക പരിശോധനക്കുശേഷം ഡോക്ടര്മാര് വ്യക്തമാക്കിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റില് 708 വിക്കറ്റുകള് വീഴ്ത്തിയിട്ടുള്ള വോണ്, ടെസ്റ്റിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഉയര്ന്ന വിക്കറ്റ് വേട്ടക്കാരനാണ്.
ആലപ്പുഴഃ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മാതാവ് പങ്കജാക്ഷിയമ്മ (80) ആലപ്പുഴയില് അന്തരിച്ചു. വാര്ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്ന്ന് പരുമലയിലെ സ്വകാര്യ ആസ്പത്രിയില് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് കായകുളം ഓണാട്ടുകരയിലുള്ള വീട്ടു വളപ്പില് നടക്കും.
കൊല്ക്കത്തഃ എല്ലാ ദിവസവും പാകിസ്ഥാനെ കുറിച്ച് പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ അംബാസഡറാണോയെന്ന ചോദ്യവുമായി ശ്ചിമ ബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി. പാകിസ്ഥാന്റെ മഹത്വം പറഞ്ഞ് നടക്കാതെ മോദി ഇന്ത്യയെ കുറിച്ച് സംസാരിക്കണമെന്നും അവർ വ്യക്തമാക്കി. എന്തുകൊണ്ടാണ് മോദി എല്ലായ്പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത്. . ? ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കാന് മോദി തയ്യാറാകണം. പാകിസ്ഥാനെ കുറിച്ച് തങ്ങള്ക്ക് കേള്ക്കേണ്ടതില്ലെന്നും മമത പറഞ്ഞു. ആരെങ്കിലും എനിക്ക് ജോലി ഇല്ലെന്നോ എന്റെ ജോലി നഷ്ടപ്പെട്ടെന്നോ ചോദിക്കുകയോ പറയുകയോ ചെയ്താല് പ്രധാനമന്ത്രി അവരോട് പാകിസ്ഥാനില് പോകാനാണ് പറയുന്നത്. ബിസിനസ് നഷ്ടത്തിലായെന്ന് പറയുന്നവരോടും ഇത് തന്നെയാണ് പറയുന്നത്. എന്തുപറഞ്ഞാലും പാകിസ്ഥാന് എന്ന് മാത്രമേ അദ്ദേഹത്തിന്റെ വായില് നിന്ന് വരുന്നുള്ളൂവെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
മണിമലഃ ആരോഗ്യ പ്രവർത്തകരുടെ നേരെ കൈയേറ്റം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. മണിമല വെള്ളാവൂർ പൂണിക്കാവ് തെക്കേക്കര വീട്ടിൽ മനീഷ് (38) നെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വെള്ളാവൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി വനിതാ നഴ്സിനെയും, നഴ്സിംഗ് അസിസ്റ്റന്റിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കുട്ടിയുമായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ ഇയാളോട് ഒ. പി യിൽ തിരക്കായതിനാലും, ഒരു ഡോക്ടർ മാത്രമുള്ളതിനാലും കാത്തിരിക്കണമെന്ന് ജീവനക്കാർ പറഞ്ഞു. ഇവിടെ നിന്ന് മടങ്ങിയ ഇയാൾ ഉച്ചയോടെ വീണ്ടും തിരികെയെത്തി പ്രകോപിതനാകുകയായിരുന്നു. വനിതാ ജീവനക്കാരുടെ ഫോട്ടോയും വീഡിയോയും ഫോണിലും പകർത്തി. consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
ജോസെ മൌറീനോ പടിയിറങ്ങി. ഇനി ആര് എന്ന് ചോദ്യത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉത്തരം നൽകിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഇതിഹാസ മിഡ്ഫീൽഡറായ മൈക്കിൾ കാരിക്ക് ആകും ഇനി യുണൈറ്റഡിനെ പരിശീലിപ്പിക്കുക എന്നാണ് വാർത്തകൾ വരുന്നത്. സീസൺ അവസാനം വരെ വേറൊരു പരിശീലകനെ യുണൈറ്റഡ് നിയമിച്ചേൽകില്ല. കഴിഞ്ഞ സീസണിൽ ഫുട്ബോളിൽ നിന്ന് വിരമിച്ച കാരിക്ക് ജോസെ മൌറീനോയുടെ അസിസ്റ്റന്റ് ആയി പ്രവർത്തിക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡിൽ വർഷങ്ങളോളം കളിച്ച കാരിക്ക് ഒരു വലിയ പരിശീലകനായി മാറുമെന്ന് ജോസെ തന്നെ പറഞ്ഞിരുന്നു. പരിചയ സമ്പത്ത് കുറവാണെങ്കിലും യുണൈറ്റഡ് രക്തമായത് കൊണ്ട് കാരിക്ക് വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പിന്തുണ ലഭിച്ചേക്കും. ഡ്രസിംഗ് റൂമിൽ കാരിക്കിന് വലിയ പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ ടീമിന് ഇത് പോസിറ്റീവായി ഗുണം ചെയ്യുമെന്നും ക്ലബ് കരുതുന്നു. നേരത്തെ വാൻ ഹാലിനെ പുറത്താക്കിയപ്പോൾ ഗിഗ്സിനെയും യുണൈറ്റഡ് ഇതുപോലെ പരിശീലകനാക്കിയിരുന്നു. കാരിക്ക് പരിശീലകനായി തുടരുന്ന സമയം തന്നെ മറ്റൊരു പരിശീലകനായുള്ള തിരച്ചൽ നടത്തുമെന്നും അടുത്ത സീസൺ തുടക്കത്തിലേക്ക് പുതിയ പരിശീലകനെ നിയമിക്കും എന്നുമാണ് ക്ലബിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ കാരിക്കോ മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ്സ് ടീം കോച്ചായ നിക്കി ബട്ടോ ആകില്ല താൽക്കാലിക മാനേജർ എന്നും പുറത്ത് നിന്നുള്ള ആളായിരിക്കും എന്നും അഭ്യൂഹങ്ങൾ ഉണ്ട്.
ചെന്നൈഃ (www. kvartha. com) പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ അണ്ഡവില്പന നടത്തിയെന്ന കേസില് മൂന്ന് പേര് അറസ്റ്റില്. 16 കാരിയുടെ അണ്ഡം വില്പന നടത്തിയതിന് കുട്ടിയുടെ അമ്മ എസ് ഇന്ദിരാണി എന്ന സുമിയ (38), രണ്ടാനച്ഛന് എ സെയ്ദ് അലി(40), ഇടനിലക്കാരി കെ മാലതി(36) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. തമിഴ്നാട്ടിലെ ഈറോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് ഈറോഡ് സൌത് പൊലീസ് പറയുന്നത് ഇങ്ങനെഃ പിതാവിനെ ഉപേക്ഷിച്ച് മാതാവ് കഴിഞ്ഞ 13 വര്ഷമായി എ സെയ്ദ് അലി ക്കൊപ്പമാണ് താമസിക്കുന്നതെന്ന് 16 കാരി നല്കിയ പരാതിയില് പറയുന്നു. 12-ാം വയസ് മുതല് സെയ്ദ് അലി അവളുടെ അമ്മയുടെ സാന്നിധ്യത്തില് പലതവണ ലൈംഗികമായി പീഡിപ്പിച്ചു. തുടര്ന്ന് അമ്മയും ഇടനിലക്കാരിയും ചേര്ന്ന് തന്നെ വിവിധ ആശുപത്രികളില് കൊണ്ടുപോയി അണ്ഡം വില്കുകയായിരുന്നു. ഒരു അണ്ഡത്തിന് 20000 രൂപ വരെയാണ് വിലയെന്നും 5000 രൂപ ഇടനിലക്കാര്ക്ക് നല്കണമെന്നും 2017 മുതല് നാല് വര്ഷത്തിനിടെ താന് എട്ട് തവണ അണ്ഡം വില്പന നടത്തിയിട്ടുണ്ടെന്നും ഇതാരോടും പറയരുതെന്ന് അമ്മയും രണ്ടാനച്ഛനും ഭീഷണിപ്പെടുത്തിയതായും പെണ്കുട്ടി പറഞ്ഞു. കഴിഞ്ഞ മാസം സേലത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയതോടെ പെണ്കുട്ടി എല്ലാ വിവരവും അവരോട് പറയുകയായിരുന്നു. അവര് നിര്ബന്ധിച്ചതിനാല് ബന്ധുക്കളുടെ സഹായം തേടുകയും പരാതി നല്കുകയും ചെയ്യുകയായിരുന്നു. ഈറോഡ്, സേലം, പെരുന്തുറ, ഹോസുര് എന്നിവടങ്ങളിലെ ആശുപത്രികള് വഴിയാണ് വന്ധ്യതാ ചികിത്സയ്ക്കായി അണ്ഡം വില്പന നടത്തിയതെന്നാണ് പൊലീസ് അന്വേഷണത്തില് കണ്ടെത്തി. പ്രായപൂര്ത്തിയാകാത്തതിനാല് കുട്ടിയുടെ വയസ് കൂട്ടി, വ്യാജ ആധാര് കാര്ഡ് ഉണ്ടാക്കിയാണ് സംഘം അണ്ഡവില്പന നടത്തിയിരുന്നത്. ജില്ലയില് ഇതുമായി ബന്ധപ്പെട്ട വലിയ മാഫിയ പ്രവര്ത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ പുറത്തുവരുന്നത്. രണ്ട് വര്ഷം മുമ്പ് നവജാത ശിശുവിനെ വില്പന നടത്തിയിരുന്ന സംഘത്തെ ഈറോഡില് നിന്നും സേലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രില് 15-ന് EQS പ്രീമിയം ഇലക്ട്രിക് സെഡാനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മെര്സിഡീസ് ബെന്സ്. ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള് കമ്പനി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ EQS ഇലക്ട്രിക് സെഡാന്റെ കൂടുതല് വിവരങ്ങള് വെളിപ്പെടുത്തുകയാണ് കമ്പനി. ജര്മ്മന് ആഡംബര കാര് നിര്മ്മാതാക്കളില് നിന്നുള്ള പുതിയ മുന്നിര സെഡാന് ബ്രാന്ഡില് നിന്നുള്ള ആദ്യത്തെ ഗ്രൌണ്ട്-അപ്പ് EQ ബാഡ്ജ് കാറും, മെര്സിഡീസ് ബെന്സിന്റെ EVA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മോഡലുമാകും. 107. 8 കിലോവാട്ട് ശേഷിയുള്ള രണ്ട് ബാറ്ററികളാണ് മെര്സിഡീസ് ബെന്സ് EQS-ന് കരുത്ത് പകരുന്നത്. ഈ ബാറ്ററികള് NCM 811 ലിഥിയം അയണ് സെല്ലുകള് ഉപയോഗിച്ചാണ് നിര്മ്മിച്ചിരിക്കുന്നത്. അവ 10 അല്ലെങ്കില് 12 മൊഡ്യൂളുകള് ഉള്ക്കൊള്ളുന്നു. ഒരുമിച്ച്, ഒരു EQC-ലെ ബാറ്ററികള്ക്ക് നല്കാവുന്നതിന്റെ 25 ശതമാനത്തിലധികം അവര്ക്ക് നല്കാന് കഴിയും. സിംഗിള് ചാര്ജില് EQS-ന് 770 കിലോമീറ്റര് പരിധി ഉണ്ടായിരിക്കുമെന്ന മെര്സിഡീസിന്റെ അവകാശവാദം. എന്നിരുന്നാലും, 90 കിലോവാട്ട് ശേഷിയുള്ള ഒരു ചെറിയ ബാറ്ററി റീചാര്ജ് ചെയ്യാതെ 600 കിലോമീറ്ററില് കൂടുതല് പരിധിയും വാഗ്ദാനം ചെയ്യുന്നു. EQS-നുള്ളിലെ ബാറ്ററികള്ക്ക് ലിക്വിഡ് തെര്മല് മാനേജുമെന്റ് സിസ്റ്റവും ഉണ്ടായിരിക്കും, ഇത് ഒരു ഡ്രൈവ് സമയത്ത് പരമാവധി താപനിലയില് എത്തുന്നതിനോ റീചാര്ജ് ചെയ്യുന്നതിനോ അനുസരിച്ച് EQS സെല്ലുകളെ മുന്കൂട്ടി ചൂടാക്കാനോ തണുപ്പിക്കാനോ സഹായിക്കും. ബാറ്ററി മാനേജുമെന്റ് സിസ്റ്റത്തിനായി ഓവര്-ദി-എയര് (OTA) അപ്ഡേറ്റുകളും മെര്സിഡീസ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്ട്ടുകള്. കാര് നിര്മ്മാതാവ് EQS-നുള്ളിലെ ബാറ്ററികളില് 10 വര്ഷം അല്ലെങ്കില് 250,000 കിലോമീറ്റര് വാറന്റിയും നല്കിയേക്കുമെന്നാണ് സൂചന. രണ്ട് പവര്ട്രെയിന് ഓപ്ഷനുകളുള്ള മെര്സിഡീസ് EQS വാഗ്ദാനം ചെയ്യുന്നു. ആദ്യത്തേത് റിയര്-വീല് ഡ്രൈവ് EQS 450 പ്ലസ് ആയിരിക്കും. ടോര്ക്ക് ഷിഫ്റ്റ് ഫംഗ്ഷനോടുകൂടിയ 4 മാറ്റിക് ഉള്ള ഡ്യുവല് മോട്ടോര് ഓള്-വീല് ഡ്രൈവ് വേരിയന്റും ഉണ്ടാകും. പുനരുല്പ്പാദന ബ്രേക്കിംഗ് സിസ്റ്റം വ്യത്യസ്ത ഔട്ട്പുട്ടിനായി വ്യത്യസ്ത മോഡുകള് വാഗ്ദാനം ചെയ്യും. വാഹനത്തിന്റെ ഉയര്ന്ന വേഗത 210 കിലോമീറ്റര് ആയിരിക്കുമെന്നും റിപ്പോര്ട്ട് സൂചന നല്കുന്നു. 22 കിലോവാട്ട് ഓണ്-ബോര്ഡ് ചാര്ജറും 200 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാര്ജിംഗ് ഓപ്ഷനുമായാണ് EQS വരുന്നത്. വലിയ ബാറ്ററി പായ്ക്ക് ഉള്ള EQS, ഏകദേശം 15 മിനിറ്റിനുള്ളില് റീചാര്ജ് ചെയ്യാമെന്ന് മെര്സിഡീസ് അവകാശപ്പെടുന്നു.
- #Jishnu Pranoyവിദ്യാർത്ഥികൾ ജിഷ്ണുവിനെ ഓർമ്മിക്കുന്നത് പോലും നെഹ്റു കോളേജിനെ ഭയപ്പെടുത്തുന്നു! 5 ദിവസം അടച്ചിടും. . മഹിജയെ തെരുവില് വലിച്ചിഴച്ചത് കൃത്യനിര്വഹണം! ! പറയുന്നത് ഇരട്ടച്ചങ്കന് തന്നെ! ! എങ്ങനെ കഴിയുന്നു? തിരുവനന്തപുരംഃ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബത്തിനും നേരെ ഉണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മഹിജയ്ക്കെതിരായ പോലീസ് നടപടിയില് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടിയെ ന്യായീകരിച്ച് പിണറായി രംഗത്തെത്തിയിരിക്കുന്നത്. മഹിജയ്ക്കും കുടും ബത്തിനും നേരെ ഉണ്ടായത് സാധാരണ നടപടി മാത്രമാണെന്ന് പിണറായി പറഞ്ഞു. സംഭവത്തില് പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു. ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില് സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ കുടുംബം. പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില് പോലീസിന്റെ ഭാഗത്ത് വീഴ്ചകള് ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു. നടന്നത് കൃത്യ നിര്വഹണമാണന്നാണ് പോലീസിനെ ന്യായീകരിച്ച് പിണറായി പറയുന്നത്. കരകുളത്ത് പൊതുപരിപാടിക്കെത്തിയപ്പോഴാണ് പിണറായി പോലീസ് നടപടിയെ ന്യായീകരിച്ച് സംസാരിച്ചത്. പോലീസ് ആസ്ഥാനത്ത് ആരും പ്രതിഷേധം നടത്താറില്ലെന്നും അതിനാലാണ് ഇവരെ നീക്കിയതെന്നും പിണറായി പറഞ്ഞു. ജിഷ്ണുവിന്റെ ബന്ധുക്കള് മാത്രമല്ല പുറത്തു നിന്നുള്ളവരും സമരത്തിന് എത്തിയിരുന്നതായി പിണറായി പറയുന്നു. തോക്ക് സ്വാമി അടക്കമുള്ളവര് ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് പിണറായിയുടെ ആരോപണം. ബിജെപി, എസ് യുസിഐ പ്രവര്ത്തകരും ഉണ്ടായിരുന്നതായി പിണറായി പറയുന്നു. ഇങ്ങനെ ഇരച്ചു കയറിയവരെയാണ് പോലീസ് തടഞ്ഞതെന്നും പിണറായി പറഞ്ഞു. ഡിജിപിയോട് സംസാരിക്കാനാണ് ജിഷ്ണുവിന്റെ ബന്ധുക്കള് വന്നത്. അവരെ കാണാന് ഡിജിപി തയ്യാറായിരുന്നുവെന്നും പിണറായി പറയുന്നു. ആറ് പേര്ക്ക് കാണാനുള്ള അനുമതിയും നല്കിയിരുന്നതായി അദ്ദേഹം അറിയിച്ചു. ജിഷ്ണുവിന്റെ അമ്മ എന്ന നിലയില് അവര്ക്കുള്ള വികാരം സമൂഹത്തിന് മുഴുവന് അറിയാമെന്നും പിണറായി. ഡിജിപി മഹിജയെ ആശുപത്രിയില് ചെന്ന കണ്ടിരുന്നു. സംസാരിക്കാമെന്ന അറിയിച്ചിട്ടുണ്ടെന്നും സംസാരിച്ച ശേഷം ബാക്കി കാര്യങ്ങള് തീരുമാനിക്കുമെന്നും പിണറായി പറയുന്നു. അതേസമയം പോലീസ് നടപടിയില് പരുക്കേറ്റ് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കാണാന് പോകില്ലെന്ന് പിണറായി വിജയന് വ്യക്തമാക്കി. പോലീസ് നടപടിയില് കൈക്കും ഇടുപ്പിനും മഹിജയ്ക്ക് പരുക്കേറ്റിരുന്നു. മഹിജയെ പോലീസ് മര്ദിച്ചതായും ആരോപണമുണ്ട്. നേരത്തെ ജിഷ്ണു മരിച്ച സമയത്ത് നാട്ടിലെ പരിപാടിക്ക് വന്നിട്ടും വീട്ടില് വന്ന് ആശ്വസിപ്പിക്കാത്തതിന് പിണറായിയെ രൂക്ഷഭാഷയില് വിമര്ശിച്ച് മഹിജ രംഗത്തെത്തിയിരുന്നു. മഹിജയ്ക്കും ജിഷ്ണുവിന്റെ കുടുംബത്തിനും നേരെ ഉണ്ടായ പോലീസ് നടപടിയെ കുറിച്ച് ഐജി അന്വേഷിക്കുമെന്ന് പിണറായി പറഞ്ഞു. ഐജിയുടെ റിപ്പോര്ട്ട് ലഭിച്ച ശേഷം സംഭവത്തില് കൂടുതല് നടപടി സ്വീകരിക്കുമെന്നും പിണറായി അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് ജിഷ്ണുവിന്റെ കുടുംബത്തിനു നേരെ പോലീസ് ബലപ്രയോഗം ഉണ്ടായത്. പോലീസ് ആസ്ഥാനത്ത് സമരം ചെയ്യാന് അനുവദിക്കില്ലെന്ന് പറഞ്ഞ് സമരം ചെയ്യാനെത്തിയവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ റോഡില് കിടന്ന് പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പാമ്പാടി നെഹ്രു കോളേജ് വിദ്യാര്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദിയായവരെ അറസ്റ്റ് ചെയ്യാത്തതില് പ്രതിഷേധിച്ച് ഡിജിപി ഓഫീസിനു മുന്നില് സമരം ചെയ്യാനെത്തിയതായിരുന്നു ജിഷ്ണുവിന്റെ കുടുംബം. അനിശ്ചിതകാല നിരാഹാര സമരത്തിനാണ് എത്തിയത്. പ്രതിഷേധം സര്ക്കാകരിനോടല്ലെന്നും പ്രതികളെ സഹായിക്കുന്ന പോലീസിനോടാണെന്നും അതിനാലാണ് ഡിജിപി ഓഫീസിനു മുന്നില് പ്രതിഷേധിക്കാന് തീരുമാനിച്ചതെന്നാണ് ബന്ധുക്കള് പറയുന്നത്. കരകുളത്ത് പരിപാടിക്കെത്തിയ മുഖ്യമന്ത്രിയെ യുവമോര്ച്ച പ്രവര്ത്തകര് കരിങ്കൊടി കാണിച്ചു. മഹിജയ്ക്കെതിരായ പോലീസ് നടപടിയില് പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചയാളെ സിപിഎം പ്രവര്ത്തകര് മര്ദിച്ചു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഈ പ്രദേശത്തെ ഗോത്ര സമൂഹങ്ങളുടെ ജീവിതം, ആചാരങ്ങള്, സംസ്കാരം എന്നിവ സംരക്ഷിക്കുന്നതിനും പ്രകടമാക്കുന്നതിനും വേണ്ടിയുള്ളതാണ് ട്രൈബല് കള്ച്ചറല് മ്യൂസിയം. നഗരഹൃദയത്തിലായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവിശേഷമായ തോരണങ്ങള് കൊണ്ട് മ്യൂസിയത്തിന്റെ പ്രവേശന കവാടം അലങ്കരിച്ചിട്ടുണ്ട്. മുറമേന്തി നില്ക്കുന്ന പരമ്പരാഗത വസ്ത്രം ധരിച്ച ഗോത്രക്കാരുടെ മാതൃക മുറ്റത്ത് പ്രദര്ശിപ്പിച്ചിട്ടുണ്ട്. യഥാര്ത്ഥ മനുഷ്യനാണന്നു തോന്നും വിധിമാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. ജീവനുണ്ടോ എന്ന സംശയത്താല് ആദ്യമൊന്നും തൊട്ട് നോക്കാന് നമ്മള് സംശയിക്കും. മ്യൂസിയത്തിലെ പ്രദര്ശന മുറയില് പ്രവേശിക്കുന്നതിന് മുമ്പ് സന്ദര്ശകര് ചെരുപ്പുകള് അഴിച്ചു വയ്ക്കണം. വിവിധ ഗോത്രങ്ങളിലെ സ്ത്രീകളും പുരുഷന്മാരും ഉപയോഗിക്കുന്ന ആഭരണങ്ങള്, അവരുടെ നിത്യോപയോഗ സാധനങ്ങള്, വീട്ടുപകരണങ്ങള്, അടുക്കള സാധനങ്ങള്, ചൂണ്ട, കാര്ഷികോപകരണങ്ങള്, വേട്ടയ്ക്കുപയോഗിക്കുന്ന സാധനങ്ങള്, സംഗീതോപകരണങ്ങള് എന്നിവയെല്ലാം ഇവിടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്. കഠാരി, കുന്തം, അമ്പ്, വില്ല്, പഴയരീതിയിലുള്ള കൈതോക്ക്, ചുരിക, ഫലകം, പടച്ചട്ട ഇതിന് പുറമെ വിവാഹ വസ്ത്രങ്ങള്, സാമൂഹ്യ സാംസ്കാരിക പരിപാടികളുടെ ഫോട്ടോഗ്രാഫുകള്, നിരവധി പുരാവസ്തുക്കള് എന്നിവയും ഇവിടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്. ദുബ്ല ഗോത്രക്കാര് അവതരിപ്പിക്കുന്ന ഘെരിയ നൃത്തത്തിന്റെയും ബൊഹാദ്ദ മുഖംമൂടികളണിഞ്ഞുള്ള കോക്നാസ് നര്ത്തകരുടേയും ധോല് നര്ത്തകരുടെയും ടുര് നര്ത്തകര് രൂപം നല്കിയ മനോഹരമായ പിരമിഡിന്റെയും ചിത്രങ്ങള് ഇവിടെ പ്രദര്ശിപ്പിച്ചിട്ടുണ്ട്.
ക്രിപ്റ്റോ കറൻസി,എൻഎഫ്ടി തുടങ്ങിയ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള നേട്ടത്തിന് ഏപ്രിൽ ഒന്ന് മുതൽ നികുതി ബാധകമാകും. ഇതിന്റെ ഭാഗമായി ബാങ്കുകൾ,എക്സ്ചേഞ്ചുകള് എന്നിവയില്നിന്ന് ഡിജിറ്റല് ആസ്തികളുടെ ഇടപാട് വിവരങ്ങള് തത്സമയം റിപ്പോര്ട്ട് ചെയ്യാന് കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. ഇതോടെ ഡിജിറ്റൽ ആസ്തികളുടെ ഇടപാടുകൾ ആദായ നികുതി വകുപ്പിന്റെ ആനുവൽ ഇന്ഫോര്മേഷന് സ്റ്റേറ്റുമെന്റില് പ്രതിഫലിക്കും. ഓഹരി നിക്ഷേപം, മ്യച്വല് ഫണ്ട് ഇടപാട്, ലഭിച്ച ഡിവഡന്റ്, ബാങ്ക് പലിശ തുടങ്ങി 46 ധനകാര്യ ഇടപാടുകളുടെ വിവരങ്ങളാണ് നിലവിൽ ഐഎസില് ഉള്പ്പെടുത്തിയിട്ടുള്ളത്.
2011ല് പുറത്തിറങ്ങിയ പുസ്തകത്തില് തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില് ഇത് തന്നെ ആവര്ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു. മുംബൈഃ ഗംഗുഭായി കത്യവാടി എന്ന ബോളീവുഡ് ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകന് സഞ്ജയ് ലീല ബന്സാലി, നടി ആലിയ ഭട്ട് എന്നിവര്ക്ക് സമന്സ്. ചിത്രത്തില് മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ദത്തുപുത്രന് രാവ്ജി ഷാ നല്കിയ ഹര്ജിയിലാണ് നടപടി. മുംബൈ കോടതിയാണ് സമന്സ് അയച്ചിരിക്കുന്നത്. മെയ് 21 നുള്ളില് കോടതിയില് ഹാജരാകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മാഫിയ ക്വീന്സ് ഓഫ് മുംബൈ, സ്റ്റോറീസ് ഓഫ് വിമണ് ഫ്രം ദ ഗ്യാങ് ലാന്ഡ്സ് എന്ന പേരില് ഹുസൈന് സെയ്ദി, ജെയിന് ബോര്ഗസ് എന്നിവര് രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. 2011ല് പുറത്തിറങ്ങിയ പുസ്തകത്തില് തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില് ഇത് തന്നെ ആവര്ത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് മുംബൈ സിവില് കോടതിയിലാണ് ആദ്യം ഹര്ജി നല്കിയത്. എന്നാല് കോടതി ഇത് തള്ളി. ചിത്രത്തിന്റെ റിലീസ് ജൂലൈ 30-നാണ് തീരുമാനിച്ചിരിക്കുന്നത്. സഞ്ജയ് ലീല ബന്സാലിയുടെ ബന്സാലി പ്രൊഡക്ഷനാണ് ചിത്രം നിര്മിക്കുന്നത്. മാഫിയ ക്വീന് എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൌമാരകാലവും മധ്യവയസ് കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനം ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള് നേരത്തേ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടിവെള്ളം; നാട്ടുകാര്ക്കില്ല, റിസോര്ട്ടുകള്ക്ക് സുലഭം, വാട്ടര് അതോറിട്ടി അധികൃതര്ക്കെതിരെ പരാതിയുമായി നാട്ടുകാര്.
കൊച്ചിഃ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി കാവ്യമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില് പൊലീസിന്റെ റെയ്ഡ്. കാക്കനാട് മാവേലിപുരത്തെ ഓണ്ലൈന് വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ ഓഫിസിലാണ് പൊലീസ് ഇന്നലെ രാവിലെ 11 മണിയോടെ പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ഒരു മണി വരെ പരിശോധന നീണ്ടു. നടന് ദിലീപുമായുളള വിവാഹത്തിന് മുന്പാണ് കാവ്യ മാധവന് വസ്ത്രവ്യാപാരത്തിലേക്ക് കടക്കുന്നതും ലക്ഷ്യയ്ക്ക് തുടക്കം കുറിക്കുന്നതും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ദിലീപിനെ ബ്ലാക്ക്മെയ്ല് ചെയ്ത് പള്സര് സുനി ജയിലില് നിന്നും എഴുതിയ കത്തിലെ കാക്കനാട്ടെ ഷോപ്പിനെക്കുറിച്ചുളള അന്വേഷണമാണ് പൊലീസിനെ ഇങ്ങോട്ട് എത്തിച്ചത്. അതീവ രഹസ്യമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. നടിയെ തട്ടിക്കൊണ്ട് പോയി അപകീര്ത്തികരമായ ദൃശ്യങ്ങള് പകര്ത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിലെ സിഐയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധനക്കായി എത്തിയതും. കത്തും കത്തില് പരാമര്ശിക്കുന്ന ഷോപ്പിനെ സംബന്ധിച്ചും പള്സര് സുനി പൊലീസിന് വിശദമായ മൊഴി നല്കിയിട്ടുണ്ട്. കുറ്റകൃത്യത്തിനുശേഷം കാക്കനാട്ടെ ഷോപ്പില് രണ്ടുതവണ എത്തിയതായി കത്തില് സുനി പരാമര്ശിക്കുന്നുണ്ട്. നടിയെ ആക്രമിച്ചതിനുശേഷം ഒളിവില് പോകുന്നതിന് മുന്പാണ് പ്രതി കാക്കനാട്ടെ ഷോപ്പില് എത്തിയതായി മൊഴി നല്കിയത്. ദിലീപ് ആലുവയിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും പള്സര് മൊഴി നല്കിയിരുന്നു. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില് ദിലീപിനോടും ഇത് സംബന്ധിച്ച വിവരങ്ങള് പൊലീസ് ആരാഞ്ഞതായാണ് വിവരം. ഇന്നലെ ലക്ഷ്യയുടെ ഓഫിസില് നടത്തിയ പരിശോധനയില് പണമിടപാട് സംബന്ധിച്ച രേഖകളും കംപ്യൂട്ടറിലെ വിവരങ്ങളും പൊലീസ് പരിശോധിച്ചു. കടയിലെത്തിയവരെ കണക്കെടുപ്പാണെന്നും പറഞ്ഞ് പൊലീസ് മടക്കി അയക്കുകയും ചെയ്തു.
Begin typing your search above and press return to search. 2030 ല് ഇന്ത്യന് സമ്പത് വ്യവസ്ഥ ജപ്പാനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് മാര്ക്കറ്റ് ഗവേഷണ സ്ഥാപനമായ ഐ എച് എസ് മാക്കിറ്റ് പ്രവചിക്കുന്നു. ലോകരാഷ്ട്രങ്ങളില് സാമ്പത്തിക വളര്ച്ചയില് ജര്മനിയെയും ഇംഗ്ലണ്ടിനെയും പിന്നിലാക്കി മൂന്നാം സ്ഥാനത്ത് എത്തും. നിലവില് ലോകരാഷ്ട്രങ്ങളില് സാമ്പത്തിക വളര്ച്ചയില് 6-ാം സ്ഥാനമാണ് ഉള്ളത്. 2021 ല് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 2. 7 ട്രില്യണ് ഡോളറാണ്. 2030 ല് 8. 4 ട്രില്യണ് ഡോളറായി വര്ധിക്കും. അടുത്ത ദശാബ്ധത്തില് ഏറ്റവും വേഗത്തില് വളരുന്ന രാഷ്ട്രങ്ങളില് ഒന്നായി മാറുമെന്ന്, ഐ എച് എസ് മാക്കിറ്റ് കരുതുന്നു. ദ്രുതഗതിയില് വളരുന്ന കണ്സ്യൂമര് വിപണി കൂടാതെ വലിയ വ്യവസായ മേഖല എന്നിവ ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ആകര്ഷിക്കുന്നു. അത്തരം കമ്പനികള് ഉത്പാദനം, അടിസ്ഥാന സൌകര്യം, സേവന മേഖലയിലാണ് സംരംഭങ്ങള് തുടങ്ങുന്നത്. ഓട്ടോ മൊബൈല്, ഇലക്ട്രോണിക്സ്, രാസവസ്തുക്കള്, ബാംങ്കിംഗ്, ഇന്ഷുറന്സ്, ഐ ടി, ആരോഗ്യ മേഖല തുടങ്ങിയവയിലാണ് ബഹുരാഷ്ട്ര കമ്പനികള് നിക്ഷേപിക്കുന്നത്. കഴിഞ്ഞ 5 വര്ഷങ്ങളില് നേരിട്ടുള്ള വിദേശ നിക്ഷേപത്തില് വന് വളര്ച്ച ഉണ്ടായിട്ടുണ്ട്. നിലവില് 500 ദശലക്ഷം ഇന്റര്നെറ്റ് ഉപയോക്താക്കള് ഉള്ള സ്ഥാനത് 2030 ല് 1. 1 ശത കോടി ഇന്റര്നെറ്റ് ഉപയോക്താക്കള് ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. കോവിഡ് ഉണ്ടാക്കിയ അനിശ്ചിതത്വങ്ങള്ക്കിടയിലും 6. 7 % സാമ്പത്തിക വളര്ച്ച 2022 -23 സാമ്പത്തിക വര്ഷം കൈവരിക്കാന് സാധിക്കുമെന്ന് കരുതുന്നു.
ഒരു അഡാര് ലൌവ് എന്ന സിനിമയുടെ സെറ്റില് നിന്ന് തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന് അബ്ദുള് റഹൂഫും തമ്മിലുള്ള സൌഹൃദം. സിനിമയുമായി ബന്ധപ്പെട്ട പല വേദികളിലും ഇരുവരെയും ഒരുമിച്ച് കാണുകയും ചെയ്തു. ഇതോടെ പ്രിയയും റോഷനും പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് പിന്നീട് പുറത്തു വന്നത്. കൂടാതെ റോഷന്റെ പിറന്നാള് ദിനത്തില് പ്രിയ പങ്കുവെച്ച ഒരു കുറിപ്പും ആളുകള്ക്കിടയില് ഒരു സംശയത്തിന് ഇടവരുത്തി. ഇപ്പൊഴിതാ ആരാധകരുടെ ആ ചോദ്യത്തിന് മറുപടിയുമായി പ്രിയ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 'ആദ്യമായി ഒരു സിനിമയില് അഭിനയിക്കുമ്ബോള് അതും സമപ്രായക്കാര്ക്കൊപ്പം സൌഹൃദം പങ്കിടുമ്ബോള് അത്തരത്തിലുള്ള പ്രചരണങ്ങള് ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള് സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന് എന്റെ ജോലി പൂര്ണ സംതൃപ്തിയോടും ആത്മാര്ഥതയോടും ചെയ്യാന് ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്' -പ്രിയ പറഞ്ഞു. പ്രശാന്ത് മാമ്ബുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രിയ. ചിത്രം വൈകാതെ പ്രദര്ശനത്തിനെത്തും. സൈബര് കുറ്റകൃത്യങ്ങള് പ്രമേയമാക്കി ഒരുക്കുന്ന ലൌവ് ഹാക്കേഴ്സ് എന്ന ഹിന്ദി ചിത്രത്തിലും പ്രിയ നായികയാകുന്നുണ്ട്.
ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല എന്നും എന്നാൽ താൻ മനസുകൊണ്ട് ബി. ജെ. പിക്കാരൻ ആണ് എന്നും കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ കണ്ടിരുന്നു എന്നും വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത് എന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് സ്ഥിതീകരിച്ചു. സ്വപ്നയെ താൻ കണ്ടു. പക്ഷേ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടല്ല. വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ബംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പിള്ള പറഞ്ഞു. സ്വപ്നയെ നേരത്തെ പരിചയമില്ലെന്നും വിജേഷ് കൂട്ടിച്ചേർത്തു. എനിക്ക് ഒരുപാർട്ടിയുമായും ബന്ധമില്ല. ഒരു പാർട്ടിയിലും എനിക്ക് അംഗത്വവുമില്ല, ഞാൻ പ്രവർത്തിച്ചിട്ടുമില്ല. പാർട്ടിയിലെ ഒരാളെയും നേരിട്ട് ബന്ധമില്ല. സ്വപ്ന ഉന്നയിക്കുന്ന പോലെ ഒരു രാഷ്ട്രീയ നേതാവിനെ എനിക്ക് നേരിട്ട് പരിചയമില്ല. അവർക്കും എന്നെയറിയില്ല. മനസുകൊണ്ട് ഞാന് ബി. ജെ. പിയെ ഇഷ്ടപ്പെടുന്ന ആളാണ്. സ്വപ്നയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇങ്ങോട്ട് സംസാരിച്ചത്. അവർ വളരെ പ്ലാൻ ചെയ്തായിരുന്നു സംസാരിച്ചിരുന്നതെന്ന് ഇപ്പോൾ മനസിലാകുന്നു. . ബംഗളൂരുവിൽ ഞാൻ താമസിച്ച ഹോട്ടലിലാണ് സ്വപ്ന എത്തിയത്. ആദ്യമായി സ്വപ്നയെ വിളിക്കുന്നത് ഫെബ്രുവരി 27 നായിരുന്നു. ഇന്നലെ ഇക്കാര്യത്തിൽ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തിരുന്നു. ഇഡിക്ക് വിശദമായ മൊഴി നൽകിയിരുന്നു..."വിജേഷ് പിള്ള പറഞ്ഞു.
അഭിനയ മേഖലയിലെ ഹാസ്യ രാജക്കന്മാരിൽ ഒരാൾ ആണ് നടൻ സലിം കുമാർ, ഇപ്പോൾ എലീന പടിക്കൽ സലിം കുമാറിന്റെ ഹോം ടൂർ എന്ന പരിപാടിക്ക് വേണ്ടി ചെയ്യ്ത അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. നടി സലിം കുമാറിന്റെ വീടിനെ പറ്റിപറയുകയും, പിന്നെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ താൻ സഞ്ചരിക്കുമെന്ന് സലിം കുമാറിനിനോട് പറയുന്നു. ഉടൻ സലിം കുമാർ നർമ്മ രംഗത്തിൽ പറഞ്ഞു നീ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യുമെന്നു, സത്യം പറ നീ തുണി ഇല്ലാതെ അഭിനയിച്ചവൾ അല്ലെ, ഈ പ്രേക്ഷകരോട് പറയാൻ പറയുമ്പോൾ ആണ് , ഈ കാര്യം വ്യക്തമാക്കിയത്, താൻ ആറ് മാസം പ്രായം ഉള്ളപ്പോൾ അഭിനയിച്ച കാര്യമാണ് അദ്ദേഹം ഇവിടെ പറഞ്ഞത് എന്ന്. ഒരു വെള്ള കമ്പിനിയുടെ പരസ്യം ആയിരുന്നു അതിൽ ഒരു ബക്കറ്റിൽ ഇരിക്കുന്ന ഒരു സീൻ ആയിരുന്നു അത്, അന്ന് എനിക്കു വെറും ആറുമാസം മാത്രമാണ് പ്രായം അതാണ് ഇങ്ങനെ പറഞ്ഞത്, ഞാൻ അന്ന് ബേബി അല്ലെ, ഉടൻ സലിം കുമാർ പറഞ്ഞു എന്ത് ബേബി ആയാലും ഉടുതുണി ഇല്ലാതെ അല്ലെ അഭിനയിച്ചതേന്ന് , സത്യത്തിൽ ഇവരുടയും കോമഡി കേട്ട് പ്രേക്ഷകർ ഒന്നടങ്കം ചിരിക്കുകയും ചെയ്യ്തു.
സാക്രമെന്റൊഃ നിരായുധനും, കറുത്ത വർഗ്ഗക്കാരനുമായ സ്റ്റീഫൻ ക്ലാർക്കിനെ ഗ്രാന്റ് പാരന്റ്സിന്റെ ബാക്ക്യാർഡിൽ വെച്ചു വെടിവെച്ചു കൊലപ്പെടുത്തിയതിൽ രണ്ടു പൊലീസുക്കാർക്കെതിരെ ചാർജ് ചെയ്തിരുന്ന കേസ്സിൽ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വിട്ടയച്ചതിൽ പ്രതിഷേധിച്ചു നടന്ന പ്രകടനം നിയന്ത്രാണാധീതമായതിനെ തുടർന്നു പൊലീസു രണ്ടു പത്രപ്രവർത്തകർ, ഒരു പുരോഹിതൻ എന്നിവർ ഉൾപ്പെടെ 84 പേരെ അറസ്റ്റു ചെയ്തു. മാർച്ച് 4 തിങ്കളാഴ്ച രാവിലെ സാക്രമെന്റൊ ഡൌൺ ടൌൺ കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. പ്രകടനം നിയന്ത്രണാതീതമായപ്പോൾ പിരിഞ്ഞുപോകണമെന്ന പൊലീസ് ആവശ്യം നിരസിച്ചതിനെ തുടർന്ന് റവ.കെവിൻ റോസ് രണ്ടു പത്രപ്രതിനിധികൾ എന്നിവർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇതിൽ പുരോഹിതനേയും, പത്രപ്രവർത്തകരേയും പിന്നീട് വിട്ടയച്ചു. സാക്രമെന്റ് പൊലീസ് സർജനും വാൻസ് ചാൻസ് ലറുമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ മാർച്ചിലാണ് സ്റ്റീഫൻ ക്ലാർക്ക് വെടിയേറ്റു മരിച്ചത്. ആരോ കാർ തകർക്കുന്നു എന്ന വിവരം ലഭിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട ഉടനെ സ്റ്റീഫൻ ഓടി ഗ്രാന്റ് പാരന്റ്സിന്റെ ബാക്ക് യാർഡിലേക്ക് കയറി. കൈയിൽ സെൽഫോൺ ഉണ്ടായിരുന്നത് ആയുധമാണെന്ന് തെറ്റിദ്ധരിച്ചും, പൊലീസിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് പൊലീസ് വെടിവെച്ചത്. - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
കണ്ണൂർഃ ജന്മനാടിന്റെ നാമം മാറ്റപ്പെടുമോ എന്ന ആശങ്ക നാട്ടുകാരോട് പങ്ക് വെച്ചാണ് ഇ അഹമ്മദ് വിടപറഞ്ഞത്. കണ്ണുർ സിറ്റിയെന്ന നാമം സിറ്റിക്ക് പുറത്തുള്ള പ്രദേശത്ത് ഉപയോഗിക്കുന്നതിനെതിരെ പലകോണിൽ നിന്നും എതിർ അഭിപ്രായം വരുന്നുണ്ട്. ജില്ല രൂപീക്രതമാകുമ്പോൾ ഇന്ന് കണ്ണൂർ സിറ്റി എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു കണ്ണൂരിന്റെ തലസ്ഥാനം. എന്നാൽ പിന്നീട് റെയിൽവെ സ്റ്റേഷനും, വലിയ ബസ്സ് സ്റ്റേഷനും വന്നതോടെ ഇന്നത്തെ ടൌണിലേക്ക് ജില്ലാ തലസ്ഥാനം മാറ്റി നടപ്പെടുകയായിരുന്നു. പക്ഷെ ഇപ്പോഴും കണ്ണൂർ സിറ്റി എന്ന നാമം പഴയ ടൌൺ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തിന് സ്വന്തമാണ്. ഇതിനെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നതായും പ്രദേശത്തിന്റെ നാമം മാറ്റപ്പെടണമെന്നും പലരും അഭിപ്രായപ്പെടുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. ഇത്തരത്തിൽ താൻ ജനിച്ച മണ്ണിന്റെ നാമം മാറിപ്പോകുമോ എന്ന ആശങ്ക ദുബായിൽ നടന്ന സിറ്റിഫെസ്റ്റ് പരിപാടിയിലെ പ്രസംഗത്തിനിടെയാണ് ഇ അഹമ്മദ് സൂചിപ്പിച്ചത്. കർമ്മ മണ്ഡലം മലപ്പുറത്താണെങ്കിലും കണ്ണൂർ സിറ്റി സന്ദർശിക്കാതെ അദ്ദേഹം കേരളത്തിൽ നിന്നും മടങ്ങാറില്ല. നാടിന്റെ പരോഗതിക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. കുറച്ചു സുഹ്യത്തുക്കളുടെ സഹായത്താൽ കണ്ണൂർ ദീനുൽ ഇസ്ലാം സഭ എന്ന ആശയം പ്രാവർത്തികമായപ്പോൾ അത് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ പരോഗതിക്ക് കാതലായ മാറ്റങ്ങൾക്കാണ് വഴിതുറന്നത്. ദീനുൽ ഇസ്ലാം സഭയ്ക്ക് കീഴിൽ ഇഗ്ലീഷ് മീഡിയം അടക്കമുള്ള സ്കൂളുകളും, യതീംഖാനയും, അറബിക് കോളേജും മികച്ച നിലവാരത്തിൽ ഇന്നും പ്രവർത്തിച്ച് പോകുന്നത് അദ്ദേഹം പ്രസിഡന്റായ കമ്മിറ്റിക്ക് കീഴിലാണ്. ഹംദർദ് സർവ്വകലാശാലയുടെ ഓഫ് ക്യാപസ് കണ്ണൂർ സിറ്റിയിൽ സ്ഥാപിക്കാൻ കാരണക്കാരനും ഇ അഹമ്മദ് തന്നെയായിരുന്നു. വാഹനപകടത്തെ തുടർന്ന് മരണപ്പെട്ട ഭാര്യയുടെ കണ്ണൂർ വളപട്ടണത്തുള്ള ഖബർസ്ഥാനി സന്ദർശിക്കാനും കണ്ണൂർ യാത്രയിൽ അദ്ദേഹം പ്രത്യേകം സമയം കണ്ടെത്താറുണ്ടായിരുന്നു. കേന്ദ്രമന്ത്രി എന്ന പദവിയിലിരിക്കുമ്പോഴും റമദാനിൽ ഒരു ദിവസത്തെ നോമ്പുതുറ കണ്ണൂർ സിറ്റി യതീംഖാനയിലെ വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു എന്നതും ഏറെ ശ്രദ്ദേയമായിരുന്നു. കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ സ്കൂളിൽ പൊതു ദർശനത്തിന് വെക്കുന്ന മ്യതദേഹത്തിൽ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കും. പിന്നീട് കണ്ണൂർ സിറ്റി ജുമഅ മസ്ജിദിനു ചേർന്നുള്ള ഖബർ സ്ഥാനിയിൽ അറക്കൽ രാജാവിന്റെ ഖബറിനോട് ചേർന്നാണ് നാടിന്റെ നായകനെ അടക്കം ചെയ്യുന്നത്. ജനസേവനത്തിനായി ജനങ്ങൾക്കൊപ്പം നടന്ന നേതാവിന്റെ വിയോഗത്തിൽ ഒരു നാട് മുഴുവൻ തേങ്ങുകയാണ്.
ജോണി നെല്ലൂർ പാർട്ടി വിട്ടുപോയതിന് പിന്നാലെ യുഡിഎഫ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ തർക്കം; അവകാശവാദമുന്നയിച്ച് പിസി തോമസും തോമസ് ഉണ്ണിയാടനും; ഒത്തു തീർപ്പ് സ്ഥാനാർത്ഥിയായി അപു ജോൺ ജോസഫ് എത്തുമോ? തൊടുപുഴഃ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും ജോണി നെല്ലൂർ വിട്ടുപോയതിന് പിന്നാലെ അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് സെക്രട്ടറി സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ കലഹം മൂർഛിക്കുന്നു. സെക്രട്ടറി സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് പിസി തോമസും തോമസ് ഉണ്ണിയാടനും രംഗത്ത് വന്നതാണ് പ്രതിസന്ധിക്ക് കാരണം. കോൺഗ്രസ് നേതൃത്വത്തിന് മേൽ സമ്മർദം ചെലുത്തണമെന്ന ആവശ്യവുമായി അദ്ദേഹം പി.ജെ ജോസഫിനെ തോമസ് സമീപിച്ചതായാണ് വിവരം. ഇതിന് പിന്നാലെ തൃശൂർ ജില്ലയിലെ പ്രധാന നേതാക്കളിൽ ചിലർ ജോസഫുമായി ടെലിഫോണിൽ സംസാരിച്ച് ഉണ്ണിയാടനെ സെക്രട്ടറിയാക്കണമെന്ന ആവശ്യവുമുന്നയിച്ചു. പക്ഷേ, ഇക്കാര്യത്തിൽ സമവായം ആവശ്യമാണെന്ന നിലപാടിലാണ് ജോസഫ്. എന്നാൽ ഇരു വിഭാഗവും സ്ഥാനം ലഭിക്കണമെന്ന വാശിയിലാണ്. കേരള കോൺഗ്രസിന് സെക്രട്ടറി പദവി നൽകുന്നതിനോട് കോൺഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പാണുള്ളത്. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ദേവരാജനെ സെക്രട്ടറിയാക്കണമെന്നുള്ള ആവശ്യവുമായി കെപിസിസി നേതൃത്വത്തെ കൊല്ലത്തു നിന്നുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ സമീപിച്ചിട്ടുണ്ടെന്നും അറിയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ജേക്കബ് വിഭാഗത്തിന്റെ ചെയർമാൻ സ്ഥാനം രാജിവച്ച് പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ജോണി നെല്ലൂർ പ്രഖ്യാപിച്ചതോടെ യുഡിഎഫിൽ ഇല്ലാതിരുന്ന സെക്രട്ടറി പദവി സൃഷ്ടിച്ച് അദ്ദേഹത്തെ ഉൾക്കൊള്ളിക്കുകയായിരുന്നു കോൺഗ്രസ്. ജോണി നെല്ലൂർ പിന്നീട് ജോസഫ് വിഭാഗത്തിനൊപ്പം ചേർന്നുവെങ്കിലും പദവിയിൽ നിന്നും നീക്കിയിരുന്നുമില്ല. സെക്രട്ടറി പദവി തങ്ങൾക്ക് ലഭിച്ചതാണെന്നും തങ്ങൾക്ക് തന്നെ വിട്ടു നല്കണമെന്നും ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജോണി നെല്ലൂരിനെ നീക്കാൻ കോൺഗ്രസ് തയാറായില്ല. അതേസമയം തങ്ങൾക്ക് അവകാശപ്പെട്ട പ്രത്യേക പദവിയാണ് സെക്രട്ടറി സ്ഥാനമെന്നും അത് പാർട്ടി പ്രതിനിധിക്ക് ലഭിക്കണമെന്നും ജോസഫ് ഇതിനോടകം ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഏറ്റുമുട്ടലുകൾ ഒഴിവാക്കി പൊതു സമ്മതനായ ഒരാളെ സെക്രട്ടറിയാക്കണമെന്നാണ് ജോസഫുമായി അടുപ്പം പുലർത്തുന്നവരുടെ ആവശ്യം. ജോസഫിന്റെ മകനും യൂത്ത് ഫ്രണ്ട് നേതാവുമായ അപു ജോൺ ജോസഫിനെ സെക്രട്ടറിയാക്കി പ്രശ്നപരിഹാരമണ്ടാക്കാനാണ് നീക്കമെന്നാണ് സൂചന.ഏതാനും വർഷങ്ങളായി അപു ജോൺ ജോസഫ് രാഷ്ട്രീയത്തിൽ സജീവവുമാണ്. ചെയർമാന്റെ മകനെ തന്നെ സെക്രട്ടറിയാക്കിയാൽ താൽക്കാലിക വെടിനിർത്തലുണ്ടാകുമെന്നാണ് ജോസഫ് ക്യാമ്പ് കരുതുന്നത്. മുഖ്യമന്ത്രിയുടെ ഏകാധിപത്യരീതി എതിർക്കണം; ജനങ്ങളെ പേടിപ്പിക്കുന്ന സുരക്ഷാ സന്നാഹങ്ങളോടെയുള്ള യാത്ര എതിർവികാരമാണ് സൃഷ്ടിക്കുന്നതെന്നും സിപിഐയിൽ തിരിച്ചറിവ്; ഇടതു മുന്നണിയിൽ വികാരം കാനം പ്രതിഫലിപ്പിക്കുമോ? കുഞ്ഞികൃഷ്ണനെ ക്ഷണിതാവാക്കി പാർട്ടി നേതൃത്വം ഒതുക്കിയതിൽ അണികളിൽ അതൃപ്തി; കുറ്റാരോപിതർക്കും ആരോപണം ഉന്നയിച്ചയാൾക്കും ഇരട്ടനീതിയെന്ന് ആരോപണം; പ്രതികരിക്കാതെ കുഞ്ഞികൃഷ്ണൻ; പയ്യന്നൂരിലേത് സിപിഎം ഇരട്ടത്താപ്പോ? നിക്ഷേപകരുടെ പണം തിരികെ നൽകാതെ തെന്നല സർവീസ് സഹകരണ ബാങ്ക്; പണമില്ലെന്ന് ജീവനക്കാർ; അടിയന്തര ആവശ്യങ്ങൾക്ക് പണം പിൻവലിക്കാനെത്തിയവർ മടങ്ങുന്നത് കണ്ണീരോടെ; ഇത് മലപ്പുറത്തെ സഹകരണ ചതിയോ? - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
Your Comment Added Successfully! ശ്രീനഗര്ഃ കശ്മീരിലെ ഖേരന് സെക്ടറിലൂടെ നുഴഞ്ഞു കയറാനാണ് പാക് സൈന്യത്തിന്റെ ബോര്ഡര് ആക്ഷന് ടീം (ബിഎടി) ശ്രമം നടത്തിയത്. എന്നാല്, ഈ നീക്കം ഇന്ത്യന് സൈന്യം പരാജയപ്പെടുത്തി. അഞ്ച് നുഴഞ്ഞു കയറ്റക്കാരെയാണ് സൈന്യം വധിച്ചത്. കൊല്ലപ്പെട്ട നുഴഞ്ഞു കയറ്റക്കാരുടെ ചിത്രങ്ങള്ളും പുറത്തുവിട്ടിട്ടുണ്ട്. നാല് പേരുടെ ചിത്രങ്ങളാണ് പുറത്ത് വിട്ടത്. 36 മണിക്കൂറിനിടെയാണ് അഞ്ച് നുഴഞ്ഞു കയറ്റക്കാരെയും സൈന്യം വധിച്ചത്. ശക്തമായ വെടിവയ്പ് തുടരുന്നതിനാല് ഇന്ത്യ വധിച്ചവരുടെ മൃതദേഹങ്ങള് സൈന്യത്തിന് അവിടെ നിന്നും നീക്കാന് സാധിച്ചിട്ടില്ല. അതിനിടെ, പൂഞ്ച് ജില്ലയിലെ മെന്ദാര് സെക്ടറിലും പാക് പ്രകോപനമുണ്ടായി. വൈകിട്ട് എട്ടോടെയായിരുന്നു ഇത്. എന്നാല് ഇന്ത്യന് സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഓരോ ചിത്രത്തിനും അനുയോജ്യമായ തരത്തില് പല നിറങ്ങളിലുള്ള കാപ്പിക്കുരുക്കൾ പലയിടങ്ങളില് നിന്നായി ശേഖരിക്കുന്നു. കടുംകാപ്പിക്കളറും, തവിട്ട് നിറവും വെള്ള നിറവുമെല്ലാമുള്ള കാപ്പിക്കുരുക്കൾ ഉപയോഗിച്ചാണ് ചിത്രരചന. പാലക്കാട്ടെ കുഴൽമന്ദം ജിഎച്ച്എസ്സിലെ ഏഴാം ക്ലാസ്സുകാരി കെ സ്നേഹ എഴുതിയ കവിതയോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയത്. അവസാനിപ്പിച്ചത്, ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്കൂളിലെ കെ പി അമലിന്റെ വരികളോടെയും. റൊണാള്ഡീഞ്ഞോ അവസാനം തൊടുത്തുവിട്ട 'ഇല പൊഴിയും കിക്ക്' പറന്നിറങ്ങിയത് ഒരു മലപ്പുറംകാരന്റെ ചങ്കിലാണ് എന്ന് ഇപ്പോള് സാമൂഹ്യമാധ്യമങ്ങളിലെ ഫുട്ബോള് ഗ്രൂപ്പുകളില് ചര്ച്ച. ഫുട്ബോളിന്റെ മടിത്തൊട്ടിലായ ബ്രസീലും മലപ്പുറവും തമ്മില് സൌഹൃദത്തിന്റെ വെള്ളവര വരച്ചിരിക്കുന്നു എന്ന് അടക്കംപറച്ചിലുകള്. ഇനിയിപ്പോള് മലപ്പുറത്തെ സെവന്സ് കാണാന് ഡീഞ്ഞോ വിമാനം പിടിച്ച് വരുമോ എന്നുവരെ അതിശയം പറയുന്നവരുണ്ട്. ഇതിനൊക്കെ കാരണം, ഫുട്ബോളിന്റെ ഐക്കണുകളിലൊരാളായ റൊണാള്ഡീഞ്ഞോ ഇന്സ്റ്റഗ്രാമില് പിന്തുടരുന്ന 363 പേരില് ഒരാള് വേങ്ങര സ്വദേശിയായ വിവേക് പി. ടി ആണ് എന്നതാണ്. ഇതിഹാസത്തിന്റെ 'അടുത്ത ആളായത്' എങ്ങനെയെന്ന് വിവേക് തന്നെ പറയും. ഫേസ്ബുക്കില് പോസ്റ്റുചെയ്ത ഒരു വീഡിയോയില് താരത്തിന്റെ ചിത്രവര റൂം കാണിക്കുന്നുണ്ട്. വരയില് ഇത്രമാത്രം ഡെഡിക്കേറ്റായ ആളാണോ കോട്ടയം നസീറെന്നാണ് പലരും വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഒരു സിനിമ തീയേറ്ററിലെത്തും മുൻപ് അത് ജനങ്ങളിലേക്ക് എത്തിക്കുന്നത് ആ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെയായിരിക്കും. ഒരു സംവിധായകൻ എന്താണോ തന്റെ ചിത്രത്തിലൂടെ പറയാൻ ഉദേശിച്ചത് അത് മനോഹരമാക്കി പ്രേക്ഷകരിലെത്തിക്കുക എന്നതാണ് പോസ്റ്റര് ടൈറ്റിൽ ഡിസൈനിലൂടെ ലക്ഷ്യം ഇടുന്നത്. സോഷ്യല് മീഡിയയില് ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ചര്ച്ചയാവുന്ന ഇന്നത്തെ കാലത്ത് സിനിമാ ടൈറ്റില് രംഗത്ത് തിളങ്ങുന്ന ഒരു പെണ്കുട്ടിയുണ്ട്. മലയാള സിനിമയില് സ്ത്രീകൾ അധികം കടന്നുചെല്ലാത്ത ടൈറ്റിൽ ഡിസൈൻ മേഖലയില് ശ്രദ്ധയയായി മാറിയ റോസ്മേരി ലില്ലു എന്ന കണ്ണൂര് സ്വദേശിനി . ഇരുപതാം വയസ്സിൽ സിനിമകളിൽ ഫ്രീലാന്സ് പോസ്റ്റര് ഡിസൈനറായി തീർന്ന റോസ്മേരി ലില്ലു മിനിമൽ പോസ്റ്റർ, സ്റ്റോറി ബോര്ഡ് റൈറ്റിങ് രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു. വരകളുടെ തന്റെ ലോകത്തെ പറ്റി റോസ് മേരി ഏഷ്യാനെറ്റ് ന്യൂസ് ഓണ്ലൈനുമായി സംസാരിക്കുന്നു. മോഹൻലാൽ എന്ന ഇതിഹാസ നടനെ കാഴ്ച ശക്തിയില്ലാത്തവർ അറിയാതെ പോകരുത് എന്ന ചിന്തയാണ് നിഖിലിനെ പ്രദർശനമൊരുക്കാൻ പ്രേരിപ്പിച്ചത്. 333 ചിത്രങ്ങൾ പൂർത്തിയാക്കാൻ എട്ട് മാസമെടുത്തു.
ഗുവാഹത്തി : ടിവി ഷോയായ ഡാൻസ് ദീവാനെ 3-ൽ പങ്കെടുത്ത 6 വയസ്സുള്ള അസം ബാലനെ "ചൈനീസ്" മിമിക്രി കാട്ടി പരിഹസിച്ച അവതാരകനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . ഗുവാഹത്തിയിൽ നിന്നുള്ള ഗുഞ്ജൻ സിംഗ് എന്ന 6 വയസ്സുള്ള മത്സരാർത്ഥിയെയാണ് അവതാരകനായ രാഘവ് ജുയൽ പരിഹസിച്ചത് . അസമിന്റെ ആഹാര പദാർത്ഥങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം . ആറു വയസ്സുകാരനെ പരിഹസിക്കാൻ ജുയൽ ചൈനീസ് മിമിക്രി വരെ കാട്ടിയെന്നാണ് ആരോപണം . ഇതിനെതിരെയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയത് . "ഒരു ജനപ്രിയ റിയാലിറ്റി ഷോ അവതാരകൻ ഗുവാഹത്തിയിൽ നിന്നുള്ള ഒരു യുവ മത്സരാർത്ഥിക്കെതിരെ വംശീയ പദപ്രയോഗം നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ലജ്ജാകരവും തികച്ചും അസ്വീകാര്യവുമാണ്. നമ്മുടെ രാജ്യത്ത് വംശീയതയ്ക്ക് സ്ഥാനമില്ല, നാമെല്ലാവരും അതിനെ അസന്നിഗ്ദ്ധമായി അപലപിക്കണം," ഹിമന്ത ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. അസമിൽ നിന്നുള്ളവരെ 'ചൈനീസ്' എന്ന് വിളിക്കുന്ന അവതാരകൻ നടത്തിയ നഗ്നമായ വംശീയ പരാമർശങ്ങളെ അപലപിച്ച് നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട് .
തിരുവനന്തപുരംഃ വിദ്യാര്ത്ഥികളെ ബസില് മറ്റ് യാത്രക്കാര് കയറുന്നതുവരെ പുറത്ത് കാത്തിരുത്തുന്നത് സ്ഥിരം കാഴ്ചയാണ്. വിദ്യാര്ത്ഥികളെ ബസില് മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമമുണ്ട്. ഫുള് പൈസ നല്കുന്നവര് കയറിയതിന് ശേഷം വിദ്യാര്ത്ഥികള് കയറിയാല് മതിയെന്ന ഈ നിയമലംഘനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കേരളാ പോലീസ്. ഈ കൊടുംവേനലില്പ്പോലും മറ്റു യാത്രക്കാര് കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാര്ത്ഥികളെ പുറത്തു നിര്ത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. ഇത്തരത്തില് നികൃഷ്ടമായി പ്രവര്ത്തിക്കുന്നവര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്നത് ഓര്മ്മപ്പെടുത്തുന്നുവെന്ന് കേരളാ പോലീസ് ഒദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില് കുറിച്ചു. വിദ്യാര്ത്ഥികളെ ബസില് കയറ്റാതെ കാത്തിരുത്തുന്നത് ശ്രദ്ധയില്പ്പെട്ടാല് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര് വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കുകയെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. 'വിദ്യാര്ത്ഥികളെ ബസില് മറ്റു യാത്രക്കാരെപ്പോലെ പരിഗണിക്കണമെന്ന കൃത്യമായ നിയമം നിലവിലിരിക്കെ ഈ കൊടുംവേനലില്പ്പോലും മറ്റു യാത്രക്കാര് കയറും വരെ ബസ്സിനകത്തു കയറ്റാതെ വിദ്യാര്ത്ഥികളെ പുറത്തു നിര്ത്തുന്നതായി ശ്രദ്ധയില്പ്പെട്ടിട്ടുണ്ട്. ഇത്തരത്തില് നികൃഷ്ടമായി പ്രവര്ത്തിക്കുന്നവര്ക്കെതിരെ കര്ശനനടപടി സ്വീകരിക്കുമെന്നത് ഓര്മപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയില്പെട്ടാല് അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര് വാഹന വകുപ്പ് ഓഫീസിലോ വിവരം അറിയിക്കുക.
കൊച്ചിഃ എല്ബിഎസ് സെന്റര് ജൂലായ് 31-ന് നടത്തുന്ന മാസ്റ്റര് ഓഫ് കംപ്യൂട്ടര് ആപ്ലിക്കേഷന്സ് (എംസിഎ) കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷയുടെ ഭാഗമായി തൃക്കാക്കര കെഎംഎം ആര്ട്സ് ആന്റ് സയന്സ് കോളേജില് സൌജന്യ എന്ട്രന്സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 28 (ബുധന്), 29 (വ്യാഴം) തീയതികളില് ഓണ്ലൈന് വഴി നടത്തുന്ന പരിശീലന പരിപാടിയില് വിദഗ്ദ്ധരായവര് ക്ലാസുകള് നയിക്കും. പങ്കെടുക്കുവാന് താത്പര്യമുള്ളവര് https://forms. gle/kHyJqFXY4jyHAUJq7 ലിങ്കില് പേര് രജിസ്റ്റര് ചെയ്യണം. കൂടുതല് വിവരങ്ങള്ക്ക് വെബ്സൈറ്റ്ഃ http://www. kmmcollege. edu. in ഫോണ്ഃ 9895545924, 9400390222. തിരുവനന്തപുരംഃ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 'ഒരേ വർഷമാണ് തങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർത്ഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിട പറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു ഉമ്മൻചാണ്ടി' -മുഖ്യമന്ത്രി അനുസ്മരിച്ചു.
ആകാശവഴിയിൽ നിറയെ അപരാധത്തിന്റെ മേഘത്തുണ്ടുകളാണ് ചിതറിക്കിടക്കുന്നതെന്ന് തോന്നുന്നു. എങ്കിലും മനസ്സിന്റെ ചായ്വ് നിയന്ത്രിക്കാനാവാത്തവണ്ണം തെറ്റുകൾ അനുകൂലമായ ദിശയിലേക്കാണെന്ന ബോധം അസ്വസ്ഥമായ ഒരുതരം സുഖം പകരുന്നു. രക്ഷപ്പെടലിന്റെ താത്കാലികമായ സുഖമാകാം അത്. ഒഴുക്കിനൊപ്പമുള്ളതാണ് എന്നും ജീവിതം. ഒഴുകാൻ കഴിയാത്ത ജീവിതത്തിന് സംഭവബഹുലതകളില്ല. ഒട്ടും പ്രസക്തിയില്ലാത്ത ഒരന്ത്യമേയുള്ളൂ. ഇത് അമ്മയുടെ കൈക്കുടന്നയിൽ നിന്ന് ഒഴുകിത്തുടങ്ങിയ ജീവിതമാണ്. അതേ കൈക്കുടന്നയിലേക്ക് ഇനിയുമൊരു മടങ്ങിപ്പോക്കുണ്ടാവുകയില്ലല്ലൊ. എത്രത്തോളം ഒഴുകിയകന്നിരിക്കുന്നുവെന്നും ഇപ്പോൾ ബോധ്യമാകുന്നു. അമ്മയെത്തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്ന അതിസാഹസികത. ഇത് പുത്രമനസ്സിന്റെ സ്വാർത്ഥതയോ, ഭാര്യയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങിപ്പോകുന്ന സാഹചര്യത്തിന്റെ നിസ്സഹായതയോ? റെയിൽ വഴികളിലൂടെ മകനെ തേടിയെത്തുന്ന അമ്മയുടെ എതിർദിശയിലേക്ക് ആകാശമാർഗം ഒളിച്ചോടുന്ന, വിദ്യാസമ്പന്നനും ഗൃഹസ്ഥനും മധ്യവയസ്കനുമായ ഒരു മകന്റെ ക്രൂരതയുമാകാം. ചിന്താലഹരിയുടെ മയക്കത്തിന് അർദ്ധവിരാമമിട്ടുകൊണ്ട് വിദ്യാധരൻതമ്പി സീറ്റ്ബെൽറ്റിന്റെ കുടുക്കിലെ സുരക്ഷിതത്വത്തിൽ തന്നിലേക്ക് ചാഞ്ഞിരുന്ന് ദിവാസ്വപ്നങ്ങൾ നെയ്തുകൂട്ടുന്ന പ്രമീളക്കുഞ്ഞമ്മയെ ചെരിഞ്ഞുനോക്കി. ഒരു കുടില തന്ത്രം പയറ്റി വിജയിപ്പിച്ചെടുത്തതിന്റെ നിർവൃതി ഊറിക്കൂടിയതുപോലെ കണ്ണും പൂട്ടി മൃദുമന്ദഹാസമൊളിപ്പിച്ച ചുണ്ടുകളുമായി കുഞ്ഞമ്മയും നിശ്ശബ്ദയാണ്. വിദ്യാധരൻ തമ്പി ഓർക്കുകയായിരുന്നു.... അമ്മയെന്നാൽ തനിക്ക് ഒച്ചപ്പാടും ബഹളവുമൊക്കെയായിരുന്നു. എന്നെങ്കിലും അമ്മയിൽ ആ ഒച്ചപ്പാടും ബഹളവും നിലച്ചാൽ പിന്നീട് സംഭവിക്കുക അമ്മയുടെ മരണം തന്നെയാകും എന്നുപോലും ഭയപ്പെട്ടിരുന്ന ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു. അമ്മയുടെ ആ ഒച്ചയും ബഹളവും തന്നെയാണ് അച്ഛനില്ലാതെയായപ്പോഴും തന്നെയും മൂന്നു സഹോദരന്മാരെയും നല്ല രീതിയിൽ വളർത്തി വലുതാക്കാൻ അമ്മയ്ക്ക് സഹായകമായത്. ഒരർത്ഥത്തിൽ അമ്മയുടെ ജീവിത പോരാട്ടത്തിന്റെ ആയുധങ്ങളായിരുന്നു ആ ഒച്ചയും ബഹളവും. എന്നാൽ മക്കളെല്ലാം കരപറ്റി എന്നറിഞ്ഞിട്ടും അമ്മ തന്റെയാ തുരുമ്പിച്ച ആയുധങ്ങൾ താഴെവെച്ച് സ്വസ്ഥയാകാൻ കൂട്ടാക്കിയില്ല. ആൺമക്കൾ നാലുപേരുടെയും ഭവനങ്ങളിൽ ഊഴമനുസരിച്ച് കടന്നുചെന്ന് തന്റെയാ സായുധവിപ്ലവം ഒരാചാരംപോലെ നടപ്പാക്കുന്ന ഒരു കാലഘട്ടം പിന്നീടുണ്ടായി. അതോടെ മക്കൾക്കെല്ലാം അമ്മ കാലഹരണപ്പെട്ട ഒരു ബാദ്ധ്യതയായി പരിണമിക്കാനും തുടങ്ങി. തുടർന്ന്, കാലം അമ്മയുടെ നാവിനും സ്വഭാവത്തിലെ ചടുലതക്കും പ്രകൃതി സഹജമായ കേടുപാടുകൾ വരുത്തിത്തീർത്തു. അടക്കം പറഞ്ഞുള്ള പരാതിവിളമ്പലുകളിലേക്കും സന്ദർഭോചിതമല്ലാത്ത പരിദേവനങ്ങളിലേക്കും അമ്മയുടെ വികാരപ്രകടനങ്ങൾ കൂറുമാറി. ഇത് അമ്മയുടെ മരുമക്കളിലും പേരക്കുട്ടികളിലും അസഹിഷ്ണുതയും അകൽച്ചയും ആവേശിപ്പിച്ചു. അമ്മയങ്ങനെ കുറെനാളായി നാല് ആൺമക്കളുടെയും കുടുംബങ്ങളിൽ മാറിമാറി ലിഫ്റ്റ് ചെയ്യപ്പെടുന്ന ഒരു വോളീബാൾ പോലെ നിലയുറപ്പിക്കാനാവാതെ അനിശ്ചിതത്വത്തെ നേർക്കുനേർകണ്ടു തുടങ്ങിയ അവസ്ഥയിലായിരുന്നു. കൂട്ടത്തിലാരെങ്കിലും ഒരാൾ, ഒരുമകനോ, മരുമകളോ, അല്ലെങ്കിലൊരു പേരക്കുട്ടിയോ തന്നെ കളത്തിനു വെളിയിലേക്ക് അടിച്ചുതെറിപ്പിച്ചേക്കാം എന്ന ഉല്ക്കടമായ ഉത്കണ്്ഠ അമ്മയെ കൂടുതൽ നോവിക്കാനും അമ്പരപ്പിക്കാനും തുടങ്ങിയിരുന്നു. ഇത് നേരം തെറ്റിയ സന്ദർഭങ്ങളിലും അസമയങ്ങളിലും അമ്മയിൽ മാനസിക വിഭ്രാന്തിയുണ്ടാക്കി. ഒടുവിൽ, അമ്മയെന്ന വോളീബാൾ ക്രൂരമായി അടിച്ചുതെറിപ്പിക്കപ്പെടുകതന്നെ ചെയ്തു. ദൽഹിയിൽ, കേന്ദ്രഗവൺമെന്റ് സർവീസിൽ ഉന്നതോദ്യോഗസ്ഥനായ രണ്ടാമത്തെ മകൻ വിഷ്ണുനാരായണൻ തമ്പിയുടെ ഭാര്യ, സംഗീതജ്ഞകൂടിയായ മായാവതി അങ്ങനെ അമ്മയെ ദൽഹിയിൽ നിന്ന് സ്മാഷ് ചെയ്യുകയായിരുന്നു. അമ്മ സ്മാഷ്ചെയ്യപ്പെടും മുമ്പേ മായാവതി കാര്യകാരണസഹിതം വാദമുഖങ്ങൾക്ക് ആർജ്ജവം നൽകി നിയമസാധുതയുണ്ടാക്കി. വെളുപ്പാൻകാലത്തെ തന്റെ സംഗീതസപര്യയ്ക്ക് തടസ്സം, ഇളയമകളും പ്ലസ്ടൂ വിദ്യാർത്ഥിനിയുമായ നീലിമയ്ക്ക് അമ്മ യാതൊരു സ്വസ്ഥതയും നൽകുന്നില്ല എന്നിവയാണ് പ്രധാന കാരണങ്ങൾ. നീലിമ കൂടുതൽ മോഡേൺ ആകുന്നതാണ് അമ്മയുടെ പ്രധാന പരാതി. കുത്തുവാക്കുകൾകൊണ്ട് അമ്മായിയമ്മ തന്റെ കുഞ്ഞുമകളെ നോവിക്കുന്നു. കണ്ണീരു കുടിപ്പിക്കുന്നു. കൂടാതെ, ഏതു സമയവും പിറുപിറുത്തുകൊണ്ടിരിക്കുന്നു. വീട്ടിലെ സമാധാനം നശിപ്പിക്കുന്നു. പിണങ്ങി പട്ടിണികിടക്കുന്നു. തന്നെ സന്ദർശിക്കാൻ വരുന്ന സൊസൈറ്റിലേഡികൾക്ക് അമ്മ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവരുടെ മുന്നിൽ വച്ച് തന്നെ നാണം കെടുത്തുന്നു.... . ഇങ്ങനെയുള്ള ഒരു നീണ്ട ലിസ്റ്റ് ക്രമനമ്പറുകളോടെ ഒരു ദിവസം ജോലി കഴിഞ്ഞുവന്ന വിഷ്ണുനാരായണൻ തമ്പിയുടെ മുന്നിൽ അവതരിപ്പിക്കുകയും കെ. കെ. എക്സ് പ്രസ്സിലെ രണ്ടാം ക്ലാസ് സീറ്റും ബർത്തും ഏറ്റവും അടുത്ത ദിവസം ഉറപ്പു വരുത്താൻ ഭർത്താവിനെ ആജ്ഞാനുവർത്തിയാക്കുകയും ചെയ്തു. കൂടെ മറ്റൊരു നിർദ്ദേശവും. അമ്മ തിരുവനന്തപുരത്തേക്കുതന്നെ പോകട്ടെ. ഏറ്റവും ഇളയ മകനായ വിദ്യാധരൻ തമ്പിയുടെ അടുത്തേക്ക്. കുടുബത്തിൽ ഓഹരിവെച്ച സമയത്ത്, നെയ്യാറ്റിൻ കരയിലുണ്ടായിരുന്ന തറവാടും രണ്ടേക്കർ പുരയിടവും അരുത്തിക്കുട്ടനായ അയാൾക്കല്ലേ നൽകിയത്? സ്വത്തുക്കൾ കിട്ടിയപാടെ അവർ അമ്മയെ ഗുജറാത്തിൽ ഒ. എൻ. ജി. സി. യിൽ എൻജിനീയറായ മൂത്തമകൻ കടിഞ്ഞൂൽപൊട്ടൻ വിനയകുമാരൻ തമ്പിയുടെ അടുത്തേക്ക് നാടുകടത്തുകയല്ലേ ചെയ്തത്? രണ്ടേക്കറും വീടും വിറ്റുകിട്ടിയ പണംകൊണ്ട് വിദ്യാധരൻ തമ്പി എന്ന സമർത്ഥൻ തിരുവനന്തപുരത്ത് താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ്്സ തുടങ്ങി. വെച്ചടി വെച്ചടി കയറ്റം കടന്ന് ഇന്നയാൾ നാലുമക്കളിലും കേമനായിക്കഴിയുന്നു. ഏകമകൾ ബി. ടെക് കാരി അപർണ ബംഗലുരുവിലെ പ്രശസ്ത ഐ. റ്റി. കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയർ. അതുകൊണ്ട് തിരുവനന്തപുരത്തേക്കുതന്നെ വേണം അമ്മയെ പറഞ്ഞയക്കേണ്ടത്. പക്ഷേ, അമ്മ ചെല്ലുന്ന വിവരം മുൻകൂട്ടി അറിയിക്കരുത്. വിദ്യാധരൻ സമർത്ഥനാണ്. ഒഴിവുകഴിവു പറഞ്ഞ് രക്ഷപ്പെടാൻ ബഹുവിരുതനാണ്. ഭാര്യ അതിലും കേമി. അമ്മയെ യാത്രയാക്കിയിട്ടുവേണം അനുജനെ അറിയിക്കേണ്ടത്. കൃത്യസമയത്ത് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ കാത്തുനില്ക്കട്ടെ. തിരുവായ്ക്ക് എതിർവായ് ഇല്ലാത്തതിനാൽ മായാവതിയുടെ പദ്ധതി ഫലം കണ്ടു. അമ്മയെ യാത്രയാക്കിയിട്ട് വിഷ്ണുനാരായണൻ തമ്പി ഫ്ലാറ്റിലെത്തിയതും മായാവതി മൊബൈൽ ഫോണിലൂടെ പ്രമീളക്കുഞ്ഞമ്മയെ വിവരങ്ങൾ അറിയിച്ചു. കുശാഗ്രഹബുദ്ധിയും തനിക്ക് താൻ പോന്നവളുമായ പ്രമീളക്കുഞ്ഞമ്മ റിഫ്ളക്സ് ആക്ഷൻപോലെ തിരിച്ചടിച്ചു. ഏട്ടത്തീ! ഇത് വളരെ കഷ്ടമായിപ്പോയി. ഞാനും വിദ്യച്ചേട്ടനും കൂടി ദാ ഇപ്പോൾ ബംഗലുരുവിലേക്കു പുറപ്പെടുകയായി. മോളുടെയടുത്തേക്ക്. അവൾ അവിടെ തനിച്ച് കമ്പനി വക ഫ്ലാറ്റിലല്ലേ താമസം! അതും ത്രീബെഡ്റൂംമ്ഡ്! ഒരു സഹപ്രവർത്തകയുമായി ഫ്ലാറ്റ് ഷെയറുചെയ്യുകയായിരുന്നു. അവൾ ട്രാൻസ്ഫറായി ഭുവനേശ്വറിനുപോയി. അതുകൊണ്ട് മോൾ നിർബന്ധിച്ചു. ഞങ്ങൾ ഇന്നുച്ചതിരിഞ്ഞുള്ള ഫ്ലൈറ്റിന് അങ്ങോട്ടു പോവുകയാ. ഒന്നു രണ്ടുമാസം അവിടെ തങ്ങാനാപ്ലാൻ. വിദ്യച്ചേട്ടനും ബിസിനസ്സ് ഡള്ളായതുകൊണ്ട് ഒന്നു വിശ്രമിക്കാമെന്നു വച്ചു. എന്തായാലും ഇത് വലിയ കഷ്ടമായിപ്പോയി. അമ്മയെ ഇങ്ങോട്ടയയ്ക്കുന്നകാര്യം ചേട്ടത്തിക്ക് നേരത്തെ ഒന്നറിയിക്കാ മായിരുന്നില്ലേ? ഇനിയിപ്പോൾ അമ്മ ഒറ്റക്ക് തിരുവനന്തപുരത്തു വന്നിറങ്ങിയാലത്തെ സ്ഥിതിയെന്താകും? കൂട്ടിക്കൊണ്ടുപോകാൻ ആരെയും കണ്ടില്ലെങ്കിൽ പിന്നെ അമ്മ റെയിൽവേ സ്റ്റേഷനിൽ കിടന്ന് ബഹളമുണ്ടാക്കും. ഭ്രാന്തുകാണിക്കും. അത് എല്ലാവർക്കും നാണക്കേടാവും ചേച്ചി നേരെ നാഗർകോവിലിലേക്ക് വിളിച്ച് വിശ്വേട്ടനെ അറിയിക്ക്. അമ്മയുടെ മൂന്നാമത്തെ മകനും നാഗർകോവിലിൽ സ്വകാര്യ കോളേജിൽ അദ്ധ്യാപകനുമായ വിശ്വനാഥൻ തമ്പിയെ വിളിച്ച്, അമ്മ എത്തുമ്പോഴേക്കും തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കാത്തുനില്ക്കാനുള്ള ഏർപ്പാടാക്കാൻ മായാവതിയോടപേക്ഷിച്ചുകൊണ്ട് പ്രമീളക്കുഞ്ഞമ്മ വിദഗ്ദ്ധമായി വോളീബാൾ നാഗർകോവിലിന് സ്മാഷ് ചെയ്യിക്കാൻ പദ്ധതിയിട്ട് ഫോൺ കട്ടു ചെയ്തു. പിന്നീട് പ്രമീളക്കുഞ്ഞമ്മയുടെ കുശാഗ്രബുദ്ധി പ്രതിപ്രവർത്തനം നടത്തിയതിന്റെ അനന്തരഫലമാണ് ഈ ആകാശയാത്ര. ആകാശയാത്ര അമ്മയുടെ ട്രെയിൻയാത്രയേക്കാൾ വളരെ മുൻപേ അവസാനിക്കുകയാണ്. മകൾ ഡ്യൂട്ടിയിലായിരിക്കും. പ്രോജക്ടുള്ള സമയമാണെങ്കിൽ അവളുടെ ആഫീസ് സമയത്തെക്കുറിച്ച് അവൾക്കുപോലും മുൻകൂർ ധാരണയുണ്ടാവില്ല. മാത്രമല്ല, മകളെ മുൻകൂട്ടി അറിയിക്കാതെയുള്ള ഒരു യാത്രയുമാണ്. അമ്മയെ ഒഴിവാക്കാൻ മകളുടെ കൈക്കുടന്നയിൽ അഭയം തേടൽ. ബംഗലുരുവിലെ മൾട്ടിനാഷണൽ കമ്പനിയുടെ വിസിറ്റേഴ്സ് ലോഞ്ചിൽ ലഗേജുകളുമായി കാത്തിരിക്കുന്ന മാതാപിതാക്കളെ സ്വീകരിക്കാനെത്തിയ അപർണയുടെ സോഫ്റ്റ് വെയർ കരുനീക്കങ്ങൾ അതിനകം ഫലപ്രാപ്തിയിലെത്തിയിരുന്നു. മുൻഗാമികളെ വെല്ലുന്ന പ്രായോഗികതയും വേഗവും സ്വായത്തമാക്കിയ നവയുവത്വത്തിൽ, പൊടുന്നനെ നെയ്തെടുക്കപ്പെട്ട പദ്ധതികളിൽ കൃതൃമത്വത്തിന്റെ നേരിയലാഞ്ചനപോലും ഒളിമിന്നാൻ ഇടവരുത്താതെ അപർണ പ്രതിസന്ധി വിവരിച്ചു. ഇന്നു രാത്രിയിലെ ഫ്ളൈറ്റിൽ അപർണയും സഹപ്രവർത്തകർ ചിലരും ചേർന്ന് വാർഷികാവധി ആഘോഷിക്കാൻ വേണ്ടി പുറപ്പെടുകയാണ്. ഡാർജിലിങ്ങും സിംലയുമാണ് ആദ്യലക്ഷ്യങ്ങൾ. പത്തുദിവസങ്ങളോളം നീണ്ട യാത്രാപരിപാടിയാണ്. ഫ്ലാറ്റിൽ മാതാപിതാക്കളെ പാർപ്പിക്കാനും നിർവാഹമില്ല. കാരണം, ട്രെയിനിങ്ങ് കാലത്തെ സ്നേഹിതയായ പഞ്ചാബുകാരി നീതുസിങ്ങ് മധുവിധു ആഘോഷിക്കാൻ ബംഗലുരുവിലെത്തിയിട്ടുണ്ട്. അവർക്ക് തന്റെ മുറി ഇന്നു രാവിലെ മുതൽ ഒഴിഞ്ഞുകൊടുത്തിരിക്കുകയാണ്. പിന്നെ എന്തുചെയ്യും? മകൾ തന്റെ പരിഭവം പുരട്ടിയുള്ള പരാതിപറച്ചിലുകൾക്കൊടുവിൽ മാതാപിതാക്കളോട് പരിഗണനാർഹമായ ആദ്യത്തെ അഭിപ്രായം ആരാഞ്ഞു. ഇന്നുതന്നെ മടങ്ങിപ്പോകുന്നില്ലെങ്കിൽ സിറ്റിയിലെ ഏതെങ്കിലും മുന്തിയ ഹോട്ടലിൽ റൂം തരപ്പെടുത്താമെന്ന്. അതല്ല, ഇന്നുതന്നെ മടങ്ങാനാണുദ്ദേശിക്കുന്നതെങ്കിൽ നൈറ്റ് ബസ്സുകളിൽ ഏതിലെങ്കിലും സീറ്റുകൾ റിസർവുചെയ്തു കൊടുക്കാമെന്ന്. മകളുടെ അസൌകര്യങ്ങൾക്ക് കാരണഭൂതരാകാതെ, അവൾക്ക് യാത്രാമംഗളം നേർന്ന് മൾട്ടിനാഷണൽ സ്വർഗ്ഗത്തിന്റെ കവാടത്തിലൂടെ വെളിയിലേക്കിറങ്ങവേ, വിദ്യാധരൻ തമ്പി വെറുതെ ചിന്തകളുടെ കാടുകയറി വഴിത്താരകളിട്ടു. അദൃശ്യനും എന്നാൽ ഭീമാകാരനുമായിരുന്ന ഒരു ഗൃഹനാഥന്റെ കൈക്കുടന്നയിലെ സംരക്ഷണത്തിലായിരുന്നു തന്റെ അച്ഛനും അമ്മയും സഹോദരങ്ങളും വീട്ടുജോലിക്കാരും വളർത്തുപക്ഷിമൃഗാദികളും എന്ന് കരുതിപ്പോന്നിരുന്ന ഒരുബാല്യമുണ്ടായിരുന്നു. രക്ഷാവലയത്തിനുള്ളിലെ കൂട്ടിയിണക്കപ്പെട്ട കണ്ണികൾ പിന്നീട് കാലത്തിന്റെ വളർച്ചയിൽ അകന്നു പൊട്ടി ചോർന്നു വീഴുന്നത് നിസ്സഹായതയോടെ അനുഭവിച്ചറിഞ്ഞു. ബന്ധങ്ങളുടെ നീരൊഴുക്കിന്റെ ശോഷിപ്പിന് ആക്കം കൂടുകയും മൺതടങ്ങൾ പോലെ പൊന്തിവന്ന സ്വകാര്യതകൾ അകൽച്ചകളുടെ അതിർത്തിത്തിട്ടകൾ തീർക്കുകയും ചെയ്തു. ചോർന്നതും ചോർത്തപ്പെട്ടതുമായ ബന്ധനങ്ങൾ നിപതിച്ചിടത്തെ തുരുത്തുകളിൽ വീണ്ടും സ്വകാര്യതയുടെ കൈക്കുടന്നകൾ പ്രത്യക്ഷപ്പെട്ടു; സംരക്ഷണത്തിന്റെ ഇടവേളകൾ താണ്ടി വീണ്ടും ചോർന്ന് പോകാനും ചോർത്തപ്പെടാനും വേണ്ടിയുള്ള തനിയാവർത്തനങ്ങൾക്കുവേണ്ടി.... . മടക്കയാത്രയിൽ, രാത്രിവണ്ടിയിലെ എയർ കണ്ടീഷൻ കുളിർമയിൽ ഉറക്കം വരാതെ ജീവിതത്തിന്റെ അർത്ഥരഹിതങ്ങളായ ദൌത്യങ്ങളെ പഴിചാരിക്കൊണ്ട് വിദ്യാധരൻതമ്പി വെറുതെ കണ്ണും പൂട്ടിഇരുന്നു. -പ്രമീളേ... ഓന്നോർത്താൽ എന്റെ അമ്മയും നീയും തമ്മിൽ എന്താണ് വ്യത്യാസം? ഞാനും എന്റെ മകളും തമ്മിൽ എന്താണ് വ്യത്യാസം? പിന്നീട് സ്വയം കണ്ടെത്തിയ ഉത്തരവും വന്നു. -നമ്മളെല്ലാവരും ചോർന്നുപോയവരാണ്.... പല കൈക്കുമ്പിളുകളിൽ നിന്നും.... . അന്നേരം, ബംഗലുരുവിലെ മൾട്ടിനാഷണൽ കമ്പനിവക ഫ്ലാറ്റിൽ, എയർകൺഡീഷൻ ചെയ്ത ബെഡ്റൂമിൽ ഭോഗാലസ്യത്തോടെ പുണർന്നു കിടക്കുകയായിരുന്ന കമിതാക്കളിൽ യുവതി യുവാവിനോടു ചോദിച്ചു. -അച്ഛനും അമ്മയും അറിയാതെയുള്ള ഈ ഒളിച്ചുകളി നമ്മൾ എത്രനാൾ തുടരും? യുവാവിന്റെ മറുപടി വളരെ പെട്ടെന്നായിരുന്നു. -നമ്മളിൽ ഒരാൾക്ക് മടുക്കുവോളം....... Generated from archived content: story_competition24. html Author: m_devdas. .
മലപ്പുറംഃ മൂന്നിയൂരില് യുവാവ് പശുക്കളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയെന്ന പരാതിയില് തിരൂരങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പരാതിയുടെ അടസ്ഥാനത്തില് പ്രതിയ്ക്കായുള്ള അന്വേഷണം തിരൂരങ്ങാടി പൊലീസ് അരംഭിച്ചിട്ടുണ്ട്. മൂന്നിയൂര് മുട്ടിച്ചിറക്ക് സമീപം കലംകൊല്ലിയാറയിലാണ് സംഭവം. ഫാമിലെ രണ്ട് പശുക്കളെയാണ് യുവാവ് പ്രകൃതിവിരുദ്ധ ലൈംഗിക ലൈംഗിക വൈകൃതത്തിന് ഇരായാക്കിയതെന്നു ഉടമ പരാതിയില് പറയുന്നു . പശുക്കളുടെ കാലുകളും തലയും കയറുകൊണ്ട് കെട്ടിവരിഞ്ഞ നിലയിലും, വായയില് വൈക്കോലുകള് നിറച്ചനിലയിലും കണ്ടെത്തുകയായിരുന്നു. തുടര്ന്ന് മൃഗഡോക്ടറെത്തി പരിശോധന നടത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. ഇതോടെ പൊലീസില് പരാതി നല്കുകയായിരുന്നു. ഫാമില് നിന്നും ബാങ്കിടപാട് നടത്തിയ സ്ലിപ്പ് കണ്ടെത്തിയിതോടെയാണ് സംഭവത്തിന് പിന്നില് സമീപവാസിയായ തമിഴ് യുവാവാണെന്ന സംശയം ഉയര്ന്നത്. ഇയാളെ ഫോണില് ബന്ധപ്പെട്ടപ്പോള് കുറ്റം സമ്മതിച്ചതായും ഇവര് പറഞ്ഞു. സംഭവത്തിന് പിന്നാലെ യുവാവ് നാട്ടിലേക്ക് കടന്നതായാണ് സൂചന. തിരുവനന്തപുരംഃ സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുള്ളതിനാൽ തീരപ്രദേശത്ത് മത്സര ബന്ധനത്തിനും വിലക്കുണ്ട്. മഴയുടെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. തിരുവനന്തപുരംഃ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളില് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി. ആലപ്പുഴയില് കുട്ടനാട് താലൂക്കിലെ മുഴുവന് സ്കൂളുകള്ക്കും പ്രൊഫഷണല് കോളേജുകള്ക്കുമടക്കമാണ് അവധി. മഴക്കെടുതി നേരിടുന്ന പശ്ചാത്തലത്തിലാണ് ആലപ്പുഴ ജില്ലാ കലക്ടര് അവധി പ്രഖ്യാപിച്ചത്. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള് പ്രവര്ത്തിക്കുന്ന എല്ലാ സ്കൂളുകള്ക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്പുകള് പ്രവര്ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കണ്ണൂര് ഗവ. എഞ്ചിനീയറിങ് കോളേജിലെ ഇ സി ഇ വകുപ്പിലെ വിവിധ ലാബുകളില് ഇലക്ട്രോണിക് ഘടകങ്ങള് സൂക്ഷിക്കുന്നതിനായുള്ള കോമ്പൌണ്ട് ഓര്ഗനൈസറിന് ക്വട്ടേഷന് ക്ഷണിച്ചു. ഡിസംബര് 22ന് ഉച്ചക്ക് 12. 30 വരെ ക്വട്ടേഷന് സ്വീകരിക്കും. കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന് എഞ്ചിനീയറിങ് വിദ്യാര്ഥികള്ക്ക് ടൈനി എഫ്പിജിഎസ് ബോര്ഡ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന് ക്ഷണിച്ചു. ഡിസംബര് 24ന് ഉച്ചക്ക് 12. 30 വരെ ക്വട്ടേഷന് സ്വീകരിക്കും. കോളേജിലെ മെക്കാനിക്കല് എഞ്ചിനീയറിങ് വകുപ്പിലെ ഡൈനാമിക്സ് ലാബിലേക്ക് ആവശ്യമായ കമ്പ്യൂട്ടര് അനുബന്ധ ഉപകരണങ്ങള്ക്കും ഇന്സ്റ്റാലേഷനും ക്വട്ടേഷന് ക്ഷണിച്ചു. ഡിസംബര് 23ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന് സ്വീകരിക്കും. ഫോണ്ഃ 0497 2780226.
കുടുംബസംവിധാനത്തെ കുറിച്ച് പ്രബോധനത്തില് വന്ന ലേഖനങ്ങള് ശ്രദ്ധേയമായി (ലക്കംഃ 2817). കൂടുമ്പോള് ഇമ്പമുണ്ടാകുന്നതാണല്ലോ കുടുംബം. ആദമും ഹവ്വയും അവരുടെ ആദ്യജാത സന്തതികളും കൂടിയതാണ് മനുഷ്യചരിത്രത്തിലെ പ്രഥമ കുടുംബം. അങ്ങനെ പുതിയ കുടുംബങ്ങള് ഉടലെടുക്കുകയും മാനവ നാഗരികത വികസിക്കുകയും ചെയ്യുന്നു. മനുഷ്യവര്ഗത്തിന്റെ അനുസ്യൂതമായ നിലനില്പ്പും തുടര്ച്ചയുമാണ് കുടുംബസംവിധാനത്തിന്റെ ലക്ഷ്യം. ഭൂമിയില് അല്ലാഹുവിന്റെ പ്രതിനിധി എന്ന നിലക്ക് തന്നില് അര്പ്പിതമായ ദൌത്യം നിറവേറ്റുക എന്നതാണ് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വം. ഈ മഹോന്നതമായ ദൌത്യത്തിന്റെ അഥവാ ഖിലാഫത്തിന്റെ നിലനില്പ്പ് കുടുംബത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. കുടുംബം ഒരു മഹത്തായ പാഠശാലയാണ്. കുടുംബം നന്മയിലധിഷ്ഠിതമായാല് ലോകം കൂരിരുട്ടിന്റെ ശക്തികളില്നിന്ന് രക്ഷപ്പെടുമെന്ന് തീര്ച്ച. അഷ്റഫ് റാസിയുടെ വല്ലാ 'കമാല്' ഹേ. . . . (ആഗസ്റ്റ് 25) എന്ന കവിത വല്ലാതെ ആകര്ഷിച്ചു. പക്ഷേ, മര്ഹൂം മുഹമ്മദ് റഫി സാബ് തന്നെ പലതവണ ദക്ഷിണേന്ത്യക്കാരോട് ആവശ്യപ്പെട്ട ഒരു കാര്യം ഉച്ചാരണത്തിലും എഴുത്തിലും തന്റെ പേര് റാഫി അല്ല റഫി ആണെന്നായിരുന്നു. ഏതായാലും ഈ അനശ്വര ഗായകന്റെ 33-ാം ചരമ വാര്ഷികത്തില് പ്രബോധനത്തില് മുഹമ്മദ് റഫി സാബിനെ ഉള്പ്പെടുത്തിക്കൊണ്ട് ഒരു കവിത പ്രസിദ്ധീകരിച്ചതിലെ സന്തോഷം രേഖപ്പെടുത്തട്ടെ. ടി. പി. എം ഹാഷിര് അലി, സ്ഥാപക സെക്രട്ടറി, സംസ്ഥാനത്തെ വിദ്യാര്ഥികളില് കുറ്റകൃത്യപ്രവണത വര്ധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. ലൈംഗികാതിക്രമം, കവര്ച്ച തുടങ്ങിയ കുറ്റകൃത്യങ്ങള് നമ്മെ അമ്പരപ്പിക്കുംവിധം വര്ധിച്ചതായി ക്രൈംറെക്കോഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. 2011 ആഗസ്റ്റ് വരെ സ്ത്രീപീഡന കേസുകളില് പ്രതികളായ 1092 പേരില് 416 പേര്, 18 വയസ്സിന് താഴെയുള്ളവരാണ്. ഇവരില് ബലാല്സംഗത്തിന് പിടിയിലായവര് 308 പേര്! അടിച്ചുപൊളിച്ചു ജീവിക്കാനും ബൈക്ക്, മൊബൈല് റീചാര്ജിംഗ്, അശ്ലീല ക്ലിപ്പിംഗ്, ഇന്റനെറ്റ് കഫേ സന്ദര്ശനം, മദ്യം, ലഹരി വസ്തുക്കള് എന്നിവക്ക് പണം സമ്പാദിക്കാനും മോഷണം നടത്തിയ 216 കുട്ടിക്കവര്ച്ചാ സംഘങ്ങളാണ് കഴിഞ്ഞവര്ഷം പോലീസ് പിടിയിലായത്. സംസ്ഥാനത്ത് സൈബര് കുറ്റകൃത്യങ്ങള് ഒരു വര്ഷത്തിനകം രണ്ടിരട്ടി വര്ധിച്ചതായി ഹൈടെക് ക്രൈം എന്ക്വയറി വിഭാഗത്തിന്റെ കണക്കുകള് പറയുന്നു. വിജ്ഞാന വിസ്ഫോടനത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഈ കാലത്ത് ടി. വി, സിനിമ, ഇന്റര്നെറ്റ്, മൊബൈല് തുടങ്ങി സമൂഹത്തില് ആഴത്തില് സ്വാധീനം ചെലുത്തുന്ന മാധ്യമങ്ങളെ അപ്പാടെ ബഹിഷ്കരിക്കുക പ്രായോഗികമല്ല. ഇവയുടെ ദുരുപയോഗത്തില്നിന്ന് നമ്മുടെ കുട്ടികളെ പിന്തിരിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് വിവേകത്തിന്റെ മാര്ഗം. വഴിതെറ്റുന്ന കുട്ടികളെ ശരിയായ ദിശയിലേക്ക് വഴി നടത്താനുള്ള സ്നേഹപൂര്വമായ സമീപനങ്ങളാണ് ഭാവിയുടെ വാഗ്ദാനങ്ങളായ നമ്മുടെ കൌമാരങ്ങളെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിച്ചേക്കാവുന്ന വിപത്തില് നിന്ന് മോചിപ്പിക്കാനുള്ള ഏക മാര്ഗം. രക്ഷിതാക്കള് കുട്ടികള്ക്ക് മാതൃകയായി വര്ത്തിക്കേണ്ടതുണ്ട്. അശ്ലീലതകളുടെയും വഴിവിട്ട ജീവിത ശൈലിയുടെയും ദൂഷിതവലയങ്ങള് സ്വഗൃഹത്തില്തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന രക്ഷിതാക്കളുടെ 'സദാചാരോപദേശം' മക്കളില് വിപരീത ഫലമാണ് സൃഷ്ടിക്കുക. ശിക്ഷയുടെയും ശിക്ഷണത്തിന്റെയും ചുറ്റുവട്ടത്തില് കുട്ടികളെ തളച്ചിടുന്നതാവട്ടെ, ദുസ്സഹമായ നിയന്ത്രണങ്ങളുടെ വേലികെട്ട് തല്ലിപ്പൊളിച്ച് സര്വ തന്ത്ര സ്വതന്ത്രരായി അനാശാസ്യത്തിന്റെ മേച്ചില് പുറങ്ങളെ ശരണം പ്രാപിക്കാന് അവര്ക്ക് പ്രചോദനമാവാനല്ലാതെ ഉപകരിക്കില്ല. കുട്ടികളുടെ മാനസികാവസ്ഥയും കൌമാരത്തിന്റെ സവിശേഷതകളും കണ്ടറിഞ്ഞ് പെരുമാറാനുള്ള വിവേകമാണ് മാതാപിതാക്കള്ക്കുണ്ടാവേണ്ടത്. നമ്മുടെ കുട്ടികള്ക്ക് ആവശ്യമായ സന്ദര്ഭങ്ങളിലെല്ലാം വഴികാട്ടികളായി നിലകൊള്ളുകയും, ഗുണകാംക്ഷികളായ കൂട്ടുകാരെ പോലെ വര്ത്തിക്കുകയും ചെയ്യുകയെന്നതാണ് കരണീയം. സൌഹൃദപരമായ സമീപനമായിരിക്കണം വഴിതെറ്റുന്ന കുട്ടികള്ക്ക് വഴികാട്ടിയാവേണ്ടത്. ഒരു ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനവും ആരോഗ്യകരമായ നിലനില്പ്പും വിലയിരുത്തപ്പെടുന്നത് അതിലെ പൌരന്മാര്ക്ക് ലഭിക്കുന്ന തുല്യനീതിയെ കണക്കാക്കിയായിരിക്കും. നീതി ഇല്ലെങ്കില് പൌരസ്വാതന്ത്ര്യത്തിലെ സുപ്രധാന തത്ത്വങ്ങളായ സമത്വവും സ്വാതന്ത്ര്യവും അപ്രായോഗികമാകും. അതുകൊണ്ട് തന്നെയാണ് ഇന്ത്യന് റിപ്പബ്ലിക്കിന്റെയും ഭരണഘടനയുടെയും കാവലാളായി കോടതികളെ ദേശീയ നേതാക്കള് വിഭാവന ചെയ്തത്. എന്തെങ്കിലും കാരണവശാല് നീതി നിഷേധിക്കപ്പെട്ടാല് കോടതിയിലൂടെ അത് നേടിയെടുക്കാന് പൌരന് ഭരണഘടന അവകാശം നല്കുന്നുണ്ട്. ആ അവകാശവും ഉറപ്പുമാണ് മഅ്ദനിയുടെ കാര്യത്തില് ലംഘിക്കപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അറുപത്താറാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ വിവിധ ജയിലുകളില് വിചാരണ തടവുകാരുടെ എണ്ണം ക്രമാതീതമായി വര്ധിക്കുന്നുതും ഈ ഉറപ്പിന്റെ ലംഘനം കൊണ്ട് തന്നെയാണ്. നീതിയുടെ കാര്യത്തില് സംഭവിക്കുന്ന ഏതൊരു അലംഭാവവും രാജ്യസ്വാതന്ത്ര്യത്തെയും ജനാധിപത്യ സംവിധാനത്തെ തന്നെയും അപായപ്പെടുത്തും. നമ്മുടെ മൌനത്തിനും നിശബ്ദതക്കും വളരെ വലിയ വില നാം ഒടുക്കേണ്ടി വരും. മഅ്ദനിയെ പോലെ വിചാരണ തടവുകാരായി, ചെയ്ത കുറ്റം എന്തെന്നുപോലുമറിയാതെ ജയില്വാസം അനുഭവിക്കുന്ന ഓരോ പൌരനും നമ്മുടെ കുറ്റകരമായ മൌനത്തിന്റെയും നിശബ്ദതയുടെയും ഇരകളാണ്. 'ഓതിക്കിനാത്തമാര്' കഴിഞ്ഞ ഏതാനും ലക്കങ്ങളിലായി സദ്റുദ്ദീന് വാഴക്കാട് പ്രബോധനം വാരികയിലൂടെ തെക്കന് കേരളത്തിലെ ദീനി സ്ഥാപനങ്ങളെയും പണ്ഡിതന്മാരെയും പരിചയപ്പെടുത്തി എഴുതിവന്ന ലേഖനപരമ്പര വായിച്ചപ്പോള്, തെക്കന് കേരളത്തിലെ ദീനീ പൈതൃകവും പണ്ഡിത പാരമ്പര്യവും കൃത്യമായി അടയാളപ്പെടുത്തിയ ഒരു ചരിത്ര രേഖയായിട്ടാണ് അനുഭവപ്പെട്ടത്. പ്രബോധനം ഉയര്ത്തിപ്പിടിക്കുകയും, പ്രസ്ഥാനം ലക്ഷ്യമായി പ്രചരിപ്പിച്ചുവരികയും ചെയ്യുന്ന കാര്യങ്ങളോട് പലപ്പോഴും പ്രകടമായിത്തന്നെ വിയോജിപ്പുള്ള സംഘടനകളെയും പോഷക പ്രസ്ഥാനങ്ങളെയുമാണ് പത്തു ലക്കങ്ങളിലായി വാരിക സവിസ്തരം പരിചയപ്പെടുത്തിയത്. ഇപ്പോള് ഈ വസ്തുതകള് ഓര്ത്തെടുക്കാന് കാരണം, 'ഓത്തു പഠിപ്പിച്ച പെണ് ഉസ്താദുമാര്' എന്ന തലക്കെട്ടില് (2013 ആഗസ്റ്റ് 23) പ്രബോധനത്തില് വന്ന ലേഖനമാണ്. ഈ കുറിപ്പുകാരന് നേരിട്ട് അറിവുള്ള, ജീവിത പ്രാരാബ്ധങ്ങള് സഹിച്ച് പരിശുദ്ധ ഖുര്ആന് പഠിപ്പിച്ചുകൊണ്ട് തങ്ങളുടെ ജീവിതത്തെ ഒരു കാലഘട്ടത്തില് അടയാളപ്പെടുത്തിയ മൂന്ന് പെണ് ഉസ്താദുമാരെ കുറിച്ചാണ് ഈ എഴുത്ത്. മലയാളം എഴുതാനോ വായിക്കാനോ അറിഞ്ഞുകൂടാത്ത ഈ പെണ് ഉസ്താദുമാര് 'ഓതിക്കിനാത്തമാര്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുരുഷമൊല്ലാക്കമാരെ 'ഓതിക്കിനാക്ക' എന്ന് വിളിച്ചുവന്നിരുന്നത് കൊണ്ടായിരിക്കണം പെണ് ഉസ്താദുമാരെ ഓതിക്കിനാത്തമാര് എന്ന്വിളിക്കുന്നത്. പെരുമ്പാവൂരിലും പരിസരങ്ങളിലുമായി ഇവര് താമസിച്ചിരുന്ന വീടുകളുടെ കോലായില് ഇരുന്നാണ് ഓത്തു പഠിപ്പിച്ചിരുന്നത്. എന്റെ മാതാവാണ് പാറപ്പുറം പുത്തുക്കാടന് സൈനബ. ഞാന് ഒമ്പതാം വയസ്സിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഉമ്മ വീടിന്റെ ഇറയത്ത് നടത്തിവന്നിരുന്ന ഓത്തുപുരയില് നിന്നാണ് മറ്റ് സഹപാഠികളോടൊപ്പം ഖുര്ആന് പഠിച്ചത്. ഇന്ന് ഏതാണ്ട് 60 വയസുകഴിഞ്ഞ ഒത്തിരി ശിഷ്യകള് ഉമ്മക്കുണ്ട്. 80-ാം വയസിലാണ് ഉമ്മ മരണപ്പെടുന്നത്. പെരുമ്പാവൂര് ടൌണില് മീന്ചന്തക്ക് സമീപം പട്ടരുമഠം ഖാദറിന്റെ ഒരു ബന്ധുവീടിന്റെ ഇറയത്തിരുന്നാണ് പ്രൌഢമായ ശബ്ദത്തിലും സ്ഫുടതയിലും പട്ടര്മഠം കുഞ്ഞാമ എന്ന മഹതി കുട്ടികളെ ഖുര്ആന് ഓത്ത് പഠിപ്പിച്ചിരുന്നത്. പള്ളികള് കേന്ദ്രീകരിച്ചുള്ള ഓത്തുപള്ളികളും ദര്സുകളും ഈ ഭാഗത്ത് അന്ന് വളരെ കുറച്ച് മാത്രമേ നടന്നിരുന്നുള്ളൂ. വല്ലിമ്മ എന്ന വിളിപ്പേരില് അറിയപ്പെട്ടിരുന്ന മൊയ്തീന് ഉമ്മ ഉസ്താദ് ആലുവ പെരുമ്പാവൂര് റൂട്ടിലുള്ള പട്ടരുമഠം കുടുംബത്തില് തന്നെ പെട്ട മുഹമ്മദിന്റെ വീടിന്റെ മുന്വശത്തിരുന്നാണ് ഓത്തുപള്ളി നടത്തിയിരുന്നത്. ഈ മൂന്ന് ഉസ്താദുമാരുടെ കഴിവും, ശീലവും, മിടുക്കും എല്ലാം ഇപ്പോഴും ഓര്മയിലുണ്ട്. സമുദായത്തിന്റെ പൊതുനേതൃത്വം യഥാസമയം അവരെ പ്രോത്സാഹിപ്പിച്ചിരുന്നുവെങ്കില് മുസ്ലിം പൊതുസമൂഹത്തില് സ്ത്രീകള്ക്കുള്ള സ്ഥാനം ഇന്നത്തേതില് നിന്ന് എത്രയോ പുരോഗമിക്കുമായിരുന്നു. വാസ്തവത്തില് അക്കാലം അവരെ പിറകോട്ടുവലിക്കുകയാണല്ലോ ഉണ്ടായത്. പരിശുദ്ധ ഖുര്ആന്, അഖീദ, അഖ്ലാഖ്, അറബി മലയാള ലിപികളിലുള്ള തര്ജമകള്, പാട്ടുകള്, ബൈതുകള്, നസീഹത്തുമാല, കുപ്പിപ്പാട്ട്, പക്ഷിപ്പാട്ട് മുതലായ അക്കാലത്തെ പ്രസിദ്ധമായ മുസ്ലിം കവിതകള്, ചരിത്രകഥകള് തുടങ്ങിയവയെല്ലാം പഠിച്ച് ഹൃദിസ്ഥമാക്കി ഈ പെണ് ഉസ്താദുമാര്, ചെറിയ ചെറിയ സദസ്സുകളില് അവതരിപ്പിക്കുമായിരുന്നു. ഓത്തുപഠിപ്പിച്ച അക്കാലത്തെ പെണ് ഉസ്താദുമാര് മുസ്ലിം സമുദായത്തില് അന്നത്തെ പ്രതികൂല സാഹചര്യത്തില് തിളങ്ങിനിന്നിരുന്ന പ്രതിഭകള് തന്നെയായിരുന്നു. കേരളത്തിന്റെ തെക്കും വടക്കും അറിയപ്പെടാതെ പോയ സ്ത്രീ ഉസ്താദുമാര് ഇനിയും ധാരാളമുണ്ട്. അവരെ കണ്ടെത്താനും പരിചയപ്പെടുത്താനും പ്രബോധനത്തിന് കഴിയട്ടെ.
കാലിഫോര്ണിയഃ ഇന്ത്യന് വെല്സ് ടെന്നീസ് ടൂര്ണമെന്റില് ഇന്ത്യന് താരം പ്രജ്നേഷ് ഗുണേശ്വരന്റെ മിന്നുന്ന പ്രകടനം. ലോക 69-ാം റാങ്കുകാരനായ ബെനോയിറ്റ് പൈറേയെ 7-6, 6-4 എന്ന സ്കോറിനാണ് ഇന്ത്യന്താരം വീഴ്ത്തിയത്. മത്സരം ഒരു മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു. രണ്ടുസെറ്റിലും പിഴവുകളില്ലാത്ത കളിയാണ് പ്രജ്നേഷ് പുറത്തെടുത്തത്. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് പ്രജ്നേഷ് ഇന്ത്യന് വെല്സില് കുറിച്ചത്. നേരത്തെ കഴിഞ്ഞവര്ഷം ലോക 23-ാം റാങ്കുകാരനായ ഡെന്നിസ് ഷപ്പോവലോവിനെ പ്രജ്നേഷ് തോല്പ്പിച്ചിരുന്നു. ലോക 97-ാം റാങ്കുകാരനായ ഇന്ത്യന് താരം 18-ാം റാങ്കിലുള്ള ജോര്ജിയയുടെ നിക്കൊളാസ് ബാസിലാഷിവ്ലിയെയാണ് അടുത്ത മത്സരത്തില് നേരിടുക. ഇപ്പോഴത്തെ പ്രകടനം പ്രജ്നേഷിന് റാങ്കിങ്ങില് നേട്ടമുണ്ടാക്കും. അടുത്ത റാങ്കിങ്ങില് താരം 80ല് എത്തുമെന്നാണ് കരുതുന്നത്. നേരത്തെ പ്രജ്നേഷ് എടിപി മാസ്റ്റേഴ്സ് 1000 ടൂര്ണമെന്റില് കളിക്കാന് യോഗ്യത നേടിയിരുന്നു. ഇറ്റലിയുടെ സാല്വതോര് ക്രൂസോയെ 6-2, 3-6, 6-2 എന്ന സ്കോറിന് കീഴ്പ്പെടുത്തിയാണ് പ്രജ്നേഷ് യോഗ്യത നേടിയത്. ഇത്തവണ ഓസ്ട്രേലിയന് ഓപ്പണ് ടെന്നീസ് ടൂര്ണമെന്റില് കളിക്കാനും പ്രജ്നേഷ് അര്ഹത നേടിയിരുന്നു.
കൊച്ചിഃ ചലച്ചിത്ര സംവിധായകന് സച്ചി അന്തരിച്ചു. സര്ജറിക്കിടെ ഹൃദയാഘാതം സംഭവിച്ച് തൃശ്ശൂര് ജൂബിലി മിഷന് ഹോസ്പിറ്റലില് ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് നടുവിന് രണ്ട് സര്ജറികള് കഴിഞ്ഞിരുന്നു. ആദ്യ സര്ജറി വിജയകരമായിരുന്നു. എന്നാല് രണ്ടാമത്തെ സര്ജറിക്ക് അനസ്തേഷ്യ നല്കിയപ്പോള് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. തിരക്കഥാകൃത്തുക്കളായ സച്ചി-സേതു കൂട്ടുകെട്ട് മലയാളത്തില് ഒരുപിടി നല്ല സിനിമകള് സംഭാവന ചെയ്തിട്ടുണ്ട്. സച്ചിയുടെ സംവിധാനത്തില് ഒരുങ്ങിയ അയ്യപ്പനും കോശിയും ഈ വര്ഷത്തെ മികച്ച വിജയം നേടിയ സിനിമയായിരുന്നു. അനാര്ക്കലി എന്ന സിനിമയും സച്ചി സംവിധാനം ചെയ്തിട്ടുണ്ട്. ഡ്രൈവിങ് ലൈസന്സ്, രാമലീല,സീനീയേഴ്സ്, തുടങ്ങിയ ചിത്രങ്ങള്ക്കും സച്ചി തിരക്കഥ രചിട്ടുണ്ട്. അന്തരിച്ച സംവിധായകൻ സച്ചിയുടെ കണ്ണുകൾ ദാനം ചെയ്യും. മൃതദേഹം നാളെ കൊച്ചിയിലേക്ക് കൊണ്ടുപോകും. കൊറോണ പ്രോട്ടോകോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.
തിരുവനന്തപുരംഃ സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന കനത്ത മഴക്ക് ഞായറാഴ്ച നേരിയ ശമനം. വയനാട്ടിലും കോഴിക്കോട്ടും ഉള്പ്പടെമഴ കുറഞ്ഞു. എന്നാല് താഴ്ന്ന പ്രദേശങ്ങളില് വെള്ളക്കെട്ട് തുടരുകയാണ്. മലയോര മേഖലയില് മണ്ണിടിച്ചില് ഭീഷണിയും നിലനില്ക്കുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. 13ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബീജിങ്ഃ ലോകോത്തര വ്യാപാര കൂട്ടായ്മയുമായി നിലവില് വരുന്നു. 14 രാജ്യങ്ങളുടെ ബ്ലോക്കാണ് ഇന്ന് യാഥാര്ഥ്യമാകുക. ചൈന ഈ ബ്ലോക്കില് അംഗമാകും. കൊറോണ കാരണം രൂപപ്പെട്ട പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. റീജ്യണല് കോപ്രഹന്സീവ് ഇക്കണോമിക് പാര്ട്ണര്ഷിപ്പ് (ആര്സിഇപി) എന്ന കൂട്ടായ്മ ഇന്ന് നടക്കുന്ന വെര്ച്വല് മീറ്റിങില് കരാര് ഒപ്പുവയ്ക്കും. ആസിയാന് രാജ്യങ്ങളുടെ വാര്ഷിക ഉച്ചകോടി ഇന്ന് നടക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വ്യാപാര കൂട്ടായ്മയുടെ കരാര് ഒപ്പുവയ്ക്കുക. എട്ട് വര്ഷം നീണ്ട ചര്ച്ചകള്ക്കൊടുവിലാണ് ഇത്തരമൊരു വ്യാപാര കൂട്ടായ്മ യാഥാര്ഥ്യമാകുന്നതെന്ന് മലേഷ്യന് വ്യാപാര മന്ത്രി മുഹമ്മദ് അസ്മിന് അലി പറഞ്ഞു. കരാറില് ഒപ്പുവയ്ക്കുന്ന രാജ്യങ്ങള് പരസ്പരം വിപണി തുറന്നുകൊടുക്കും. പ്രതിസന്ധി തരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത് എന്നും മലേഷ്യന് മന്ത്രി പറഞ്ഞു. അംഗരാജ്യങ്ങള്ക്കിടയില് നടക്കുന്ന വ്യാപാരങ്ങള്ക്ക് നികുതി കുറവായിരിക്കും. അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പരാജയത്തിന് ശേഷമാണ് പുതിയ രാഷ്ട്ര വ്യാപാര സഖ്യം നിലവില് വരുന്നത് എന്നതും ചൈന ഇതില് അംഗമാണ് എന്നതും ശ്രദ്ധേയമാണ്. അമേരിക്ക പുതിയ കൂട്ടായ്മയിലില്ല. ചൈന, ജപ്പാന്, സൌത്ത് കൊറിയ, ആസ്ത്രേലിയ, ന്യൂസിലാന്റ് തുടങ്ങിയവയാണ് പ്രധാന രാജ്യങ്ങള്. ഇന്ത്യ നിലവില് ഈ കൂട്ടായ്മയില് അംഗമായിട്ടില്ല. ഇന്ത്യന് വിപണി വിദേശ രാജ്യങ്ങള്ക്ക് തുറന്നുകൊടുക്കുന്നതില് കടുത്ത എതിര്പ്പ് നിലനില്ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ അംഗമാകാത്തത്. അതേസമയം, ഏത് വേളയിലും ഇന്ത്യയ്ക്ക് ഈ കൂട്ടായ്മയില് അംഗമാകാനും സാധിക്കും. സുതാര്യവും സ്വതന്ത്രവുമായ വ്യാപാരത്തിന് തങ്ങള് തയ്യാറാണ് എന്ന് ജപ്പാന് പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു. ഇന്ത്യ പുതിയ കരാറിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ചൈനയാണ് കരാറില് ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ വിപണി. ഒരേ സമയം ചൈനയ്ക്ക് വെല്ലുവിളിയും അവസരവുമാണ് മുന്നില് വന്നിരിക്കുന്നത് എന്ന് സാമ്പത്തിക നിരീക്ഷകര് അഭിപ്രായപ്പെട്ടുിന്നു. അതേസമയം, ട്രംപിന് ശേഷം അധികാരത്തിലെത്തുന്ന ജോ ബൈഡന് പുതിയ കൂട്ടായ്മയോട് എന്ത് സമീപനം സ്വീകരിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. കോവിഡില് വഴിമുട്ടി യുഎസ്സിന്റെ സമ്പദ് ഘടന, വാണിജ്യ മേഖലകള് വളരില്ല, 2023 വരെ പ്രതിസന്ധി! !
ന്യൂഡൽഹിഃ മലയാളിയും മുതിർന്ന അഭിഭാഷകനുമായ കെ. വി. വിശ്വനാഥനെയും ആന്ധ്രാപ്രദേശ് ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ. കേന്ദ്രസർക്കാരിന് ശുപാർശ കൈമാറി. നിലവിലെ ജഡ്ജിമാരിൽ, അഭിഭാഷകരുടെ പ്രതിനിധിയെന്ന നിലയിൽ ജസ്റ്റിസ് പി. എസ്. നരസിംഹ മാത്രമാണ് സുപ്രീംകോടതിയിലുള്ളത്. അഭിഭാഷകരിൽ നിന്ന് ഒരാളെ കൂടി ജഡ്ജിയാക്കണമെന്ന ചർച്ച ഉയർന്നപ്പോൾ വിശ്വനാഥന്റെ പേര് കൊളീജിയം പരിഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്രിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്. കെ. കൌൾ, കെ. എം. ജോസഫ്, അജയ് രസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരാണ് കൊളീജിയത്തിലുള്ളത്. പാലക്കാട് കൽപാത്തി സ്വദേശിയാണ് വിശ്വനാഥൻ. ഛത്തീസ്ഗഡ് സ്വദേശിയാണ് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര. സുപ്രീംകോടതി അഭിഭാഷകനെന്ന നിലയിലുളള വിശ്വനാഥന്റെ അനുഭവ പരിചയം കണക്കിലെടുത്താണ് ശുപാർശ. സുപ്രീംകോടതിക്ക് അത് മുതൽകൂട്ടാകുമെന്നും കൊളീജിയം വിലയിരുത്തി. ജസ്റ്രിസുമാരായ ദിനേശ് മഹേശ്വരിയും എം. ആർ. ഷായും കഴിഞ്ഞ ദിവസങ്ങളിൽ റിട്ടയർ ചെയ്തതിനെത്തുടർന്ന് സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34ൽ നിന്ന് 32 ആയി കുറഞ്ഞിരുന്നു. ഈ ഒഴിവുകൾ നികത്തുന്നതിനാണ് നടപടി. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടാൽ വിശ്വനാഥൻ 2031 മേയ് 25 വരെ സർവീസിലുണ്ടാകും. അങ്ങനെയെങ്കിൽ 2030ൽ രാജ്യത്തിന്റെ 58-ാംചീഫ് ജസ്റ്റിസായേക്കും. ജസ്റ്റിസ് ജെ. ബി. പർദിവാല 2030 ആഗസ്റ്റ് 11ന് പദവി ഒഴിയുമ്പോഴാകും സാദ്ധ്യത. ഒൻപത് മാസത്തോളം ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാനാകും. 35 വർഷമായി സുപ്രീംകോടതി അഭിഭാഷകനാണ് വിശ്വനാഥൻ. 2009ൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ എന്ന പദവിയിലെത്തി. അഡീഷണൽ സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. ഒട്ടേറെ കേസുകളിൽ അമിക്കസ് ക്യൂറിയായിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഇ. ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ നിയമനം സംബന്ധിച്ച കേസിലാണ് അമിക്കസ് ക്യൂറിയായത്. മിശ്രയ്ക്ക് കാലാവധി നീട്ടിക്കൊടുത്ത കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്നായിരുന്നു വിശ്വനാഥന്റെ നിലപാട്. എസ്. എം. സിക്രി (1971-73) യു. യു. ലളിത് (2022 ആഗസ്റ്റ്-നവംബർ) (നിലവിലെ ജഡ്ജി ജസ്റ്റിസ് പി. എസ്. നരസിംഹയ്ക്ക് സാദ്ധ്യതയുണ്ട്) consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
പാലക്കാട്ഃ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്ബ് ലൈബ്രറി ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച കഥ പറയൽ ശ്രദ്ധേയമായി. ലീന ഒളപ്പമണ്ണയും ,മഞ്ജുശ്രീ സുദർശനുമാണ് കഥാവതരണം നടത്തിയത്. ഗജപതി കുലപതി ,റെയിൻബോ ഫിഷ് എന്നീ കഥകളാണ് അവതരിപ്പിച്ചത് . കുട്ടികളുടെ അകക്കണ്ണിൽ കുസൃതി ജനിപ്പിക്കുന്ന മൂല്യബോധം വളർത്തുന്ന, സവിശേഷ അവതരണമായി ലീന ളപ്പമണ്ണയുടെ കഥപറച്ചിൽ. കരുണയും സ്നേഹവും ദാനവും മഹാമനസ്കതയും സാഹോദര്യവും കലർന്ന കഥകൾ കുട്ടികൾക്കും നല്ലൊരു ശ്രവ്യാനുഭവമായി. ഉപമകളോടെയും രൂപകങ്ങളോടെയും വാക്കുകളുടെ ശബ്ദവ്യത്യാസത്തിൽ മുഖത്ത് മിന്നി മായുന്ന ഭാവങ്ങളിൽ കഥ ദൃശ്യരൂപത്തിൽ പറഞ്ഞു കൊടുത്തു. വായനശാല ബാലവേദിയിലെ മുപ്പതോളം കുട്ടികള് പങ്കെടുത്തു. കഥാപാത്രങ്ങളായി രംഗത്തെത്തിയ അവതാരകർ കുട്ടികളെ അവര് അറിയാതെ തന്നെ കഥയുടെ ഭാഗമാക്കി മാറ്റി. ലൈബ്രറി പ്രസിഡന്റ് സി കെ രാജൻ ,അരുൺ രാജ് ,ജയൻ ,ശിൽപ്പി കുമാർ എന്നിവർ നേതൃത്വം നൽകി. ഡൽഹിഃ ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പരിശീലകനായി ആന്റണി ആൻഡ്രൂസിനെ നിയമിച്ചു. മഹാരാഷ്ട്രക്കാരനായ ഇരുപത്തേഴുകാരൻ ആന്റണി മുമ്പ് ഗോകുലം കേരളയുടെ കോച്ചായിരുന്നു. 2013 മുതൽ പരിശീലകരംഗത്തുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി എ ലൈസൻസുള്ള പരിശീലകരിൽ ഒരാളാണ് ആന്റണി ആൻഡ്രൂസ്. അണ്ടർ 16 ആൺകുട്ടികളുടെ ടീമിന്റെ പരിശീലകനായി ഇഷ്ഫാഖ് അഹമ്മദിനെയും നിയമിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായിരുന്നു ഈ ഇന്ത്യൻ മുൻ താരം. ഐ എം വിജയൻ തലവനായ ടെക്നിക്കൽ കമ്മിറ്റിയാണ് പരിശീലകരെ തെരഞ്ഞെടുത്തത്.
ജിദ്ദഃ പ്രതിരോധ മന്ത്രാലയത്തിലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ സൌദി സംയുക്ത സേന കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് ആലു സുഉൌദിനെ സർവിസിൽ നിന്ന് പിരിച്ചുവിടാനും അൽജൌഫ് ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസിനെ തൽസ്ഥാനത്ത് നിന്നു മാറ്റാനും സൽമാൻ രാജാവ് ഉത്തരവിട്ടു. ഇരുവരെയും സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സിവിൽ, സൈനിക ഉദ്യോഗസ്ഥരേയും അന്വേഷണ വിധേയരാക്കണമെന്നും രാജാവ് ഉത്തരവിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിലെ സാമ്പത്തിക ഇടപാടിൽ സംശയം തോന്നിയതിനെ തുടർന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ആണ് അഴിമതി വിരുദ്ധ അതോറിറ്റിയോട് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. അന്വേഷണത്തിൽ സംയുക്തസേന കമാൻഡർ ലഫ്റ്റനൻറ് ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ്, അൽജൌഫ് ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ് എന്നിവർക്കും ഏതാനും സിവിൽ, സൈനിക രംഗത്തെ ഉദ്യോഗസ്ഥർക്കും ബന്ധമുള്ളതായി അതോറിറ്റി കണ്ടെത്തിയതായും ഇതിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്നും രാജകീയ ഉത്തരവിൽ പറയുന്നു. കൂടാതെ യൂസുഫ് ബിൻ റാഖാൻ ബിൻ ഹിന്ദി അൽഉതൈബി, മുഹമ്മദ് ബിൻ അബ്ദുൽ കരീം ബിൻ മുഹമ്മദ് അൽഹസൻ, ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അജ്ലാൻ, മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് എന്നീ ആളുകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. അഴിമതി വിരുദ്ധ അതോറിറ്റി സംഭവവുമായി ബന്ധപ്പെട്ട സിവിൽ, സൈനിക രംഗത്തെ എല്ലാവരെയും ചോദ്യം ചെയ്യുകയും അവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും രാജകൽപനയിലുണ്ട്. സംയുക്ത സേനയുടെ പകരം ചുമതല ഡെപ്യൂട്ടി ചീഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനൻറ് ജനറൽ മുത്ലഖ് ബിൻ സാലിം ബിൻ മുത്ലഖ് അൽഅസ്മഇന് കൈമാറിയതായും രാജകീയ ഉത്തരവിൽ പറയുന്നു.
ALSO READ: അഖിലാണ്ഡേശ്വരിയായി ഇനി ഐശ്വര്യ ഇല്ല; പിന്മാറ്റത്തിന് പിന്നിൽ! സീരിയലിൽ അഭിനയം തുടങ്ങിയ കാലം മുതൽ വില്ലൻ കഥാപാത്രങ്ങൾ ആണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഓട്ടോഗ്രാഫിലെ റാം എന്ന കഥാപാത്രത്തിൽ തുടങ്ങി ഇത് വരെയും അങ്ങനെ ആയിരുന്നു. ചില സീരിയലുകളിൽ പോസിറ്റീവ് കഥാപാത്രമായി വിളിക്കുമെങ്കിലും മുഖത്തെ ഈ കള്ള ലക്ഷണം കാരണം അത് ക്രമേണ വില്ലൻ കഥാപാത്രം ആയി മാറിയ ചരിത്രം ആണ് ഉണ്ടായിട്ടുള്ളത്. ബ്രേക്ക് തന്ന അമല! അമല എന്ന സീരിയലിലൂടെ കരിയറിലും ജീവിതത്തിലും ബ്രേക്ക് തന്ന ശ്രീമൂവിസിന്റെ 'ജീവിതനൌക' എന്ന സീരിയലിലേക്കു വിളിക്കുമ്പോഴും ഞാൻ വിചാരിച്ചത് വില്ലൻ കഥാപാത്രം ആയിരിക്കും എന്നാണ്. പക്ഷെ നായകൻ ജയകൃഷ്ണന്റെ ( സാജൻ സൂര്യ ) സന്തത സഹചാരി ആയുള്ള, വളരെ പോസിറ്റീവ് ആയ സുധി എന്ന കഥാപാത്രം ആയിരുന്നു എനിക്ക് വേണ്ടി കാത്തിരുന്നത്. മനസ്സ് നിറക്കുന്ന സുധി! ജ്യേഷ്ഠാനുജ ബന്ധം വളരെ വൈകാരികമായി അവതരിപ്പിക്കുന്ന ഒരു സീരിയൽ. അതിനിടയിൽ അച്ഛന്റെ പഴയ ഗുണ്ടയുടെ മകനെ, എന്റെ കഥാപാത്രമായ സുധിയെ അച്ഛന്റെ പാതയിലേക്ക് വിടാതെ നല്ല പാതയിലേക്ക് കൊണ്ടു വന്ന നായകൻ ജയകൃഷ്ണൻ. അതിനു അദ്ദേഹത്തോടും കുടുംബത്തോടും കൂറ് കാണിച്ചു നിൽക്കുന്ന കഥാപാത്രം. സുധി. അനുജൻ സ്നേഹിക്കുന്ന പെണ്ണിനെ വീട്ടിൽ വിളിച്ചു കൊണ്ടു വരുന്ന ജയകൃഷ്ണൻ ഒരു അവസരത്തിൽ അറിയുന്നു, ഈ സുധിക്ക് ആ പെണ്ണിനോട് പഴയ ഒരു ഇഷ്ടം ഉണ്ടായിരുന്നു എന്ന്. ചോദിക്കാൻ നിൽക്കുന്ന ജയകൃഷ്ണനോട് ആ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഭാര്യ സുമിത്ര സുധിയോടു ചോദിക്കുന്ന സീൻ അത് മറക്കാനാകില്ല. കണ്ണ് നിറഞ്ഞു! ജോർജ് കട്ടപ്പന എഴുതിയ ഈ scene വായിച്ചപ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞിരുന്നു. അധികം വായിച്ചാൽ ആ ഫീൽ നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് ഒരു തവണയേ scene വായിച്ചുള്ളു. അധികം റിഹേഴ്സൽ ഒന്നും ചെയ്യാതെ, അധികംകട്ട് ഷോട്ട് ഒന്നും വെക്കാതെ തന്നെ ഡയറക്ടർജി ആർ കൃഷ്ണൻ ആ സീൻ ഒറ്റ സ്ട്രെച്ചിൽ തീർത്തു. അത് കൊണ്ട് തന്നെ ആ ഫീൽ ഉൾക്കൊണ്ടു ചെയ്യാൻ സാധിച്ചു. അവസാനം ഒരുഎൻഡ് ഫ്രീസ് കൂടെ അദ്ദേഹം ആഡ് ചെയ്ത് തന്നു. ഗുരു തുല്യരായി കാണുന്നവരടക്കം ഒട്ടനവധി പേർ ഈ scene കണ്ടു നല്ല അഭിപ്രായം പറഞ്ഞു. എല്ലാവർക്കും നന്ദി. നമ്മുടെ കരിയറിൽ വല്ലപ്പോഴും ആണ് ഇങ്ങനെ നല്ല സീനുകൾ ലഭിക്കുക. അത് ചെയ്തു ഫലിപ്പിക്കാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു. കാണാത്തവർ കണ്ട് അഭിപ്രായം അറിയിക്കണേ ജീവിതനൌക സീരിയൽ മഴവിൽ മനോരമയിൽ 7.30pm.
സംഭവ ദിവസം മുതല് പോലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള് ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ പോലീസിന്റെ സമീപനം. ഭര്ത്താവ് സൈജുവിന്റെ ഇടതു രാഷ്ട്രീയ ബന്ധങ്ങളുടെ പിന്ബലത്തില് അന്വേഷണം അട്ടിമറിക്കാന് ശ്രമങ്ങള് നടന്നുവെന്നും ഇതിന് പോലീസ് കൂട്ടുനില്ക്കുന്നതായുമാണ് ബന്ധുക്കളുടെ ആരോപണം. കുണ്ടറഃ കല്ലടയില് യുവതി ആറ്റില് ചാടി മരിച്ച സംഭവത്തില് പോലീസ് പരസ്പരം ആരോപണം ഉന്നയിക്കുന്നതായി ആക്ഷേപം. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയും സിഐയും വ്യക്തമായ മറുപടിയല്ല നല്കുന്നത്. അന്വേഷണത്തിന്റെ ചുമതല ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിനാണെന്നും അന്വേഷണ ഫയലുകള് അദ്ദേഹത്തിന് കൈമാറിയെന്നും കിഴക്കേകല്ലട സിഐ മഹേഷ്പിള്ള പറഞ്ഞു. എന്നാല് ഫയലുകള് ലഭിച്ചില്ലെന്നും അന്വേഷണ ഫയലുകള് ലഭിച്ചെങ്കില് മാത്രമേ തനിക്ക് അന്വേഷണം ആരംഭിക്കാന് കഴിയുള്ളൂവെന്നും ചില തെളിവെടുപ്പുകള് കൂടി പൂര്ത്തിയായ ശേഷമേ ഫയലുകള് ലഭ്യമാകൂ എന്നും ഡിവൈഎസ്പി രാജ്കുമാര് പറയുന്നു. സംഭവ ദിവസം മുതല് പോലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള് ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ പോലീസിന്റെ സമീപനം. ഭര്ത്താവ് സൈജുവിന്റെ ഇടതു രാഷ്ട്രീയ ബന്ധങ്ങളുടെ പിന്ബലത്തില് അന്വേഷണം അട്ടിമറിക്കാന് ശ്രമങ്ങള് നടന്നുവെന്നും ഇതിന് പോലീസ് കൂട്ടുനില്ക്കുന്നതായുമാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ 29നായിരുന്നു പുത്തൂര് പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിള വീട്ടില് കൃഷ്ണകുമാര് ശശികല ദമ്പതികളുട മകള് രേവതി കൃഷ്ണന് ആറ്റില് ചാടി മരിച്ചത്. ഭര്ത്തൃഗൃഹമായ കല്ലട നിലമേല് സൈജു ഭവനത്തില് താമസിച്ചുവരികയായിരുന്ന രേവതി ഇവിടെനിന്നാണ് ആത്മഹത്യചെയ്യാനായി പോയത്. മകളുടെ മരണത്തില് സൈജുവിനും ബന്ധമുണ്ട്. അല്ലെങ്കില് തന്റെ മകള് ഒരു കാരണവശാലും ആത്മഹത്യ ചെയ്യില്ല. പ്രശ്നങ്ങള് പരിഹരിക്കാന് സൈജു ശ്രമിച്ചിരുന്നെങ്കില് അവള് ഇന്നും ജീവിക്കുമായിരുന്നുവെന്നും സംഭവത്തില് സത്യസന്ധമായ അന്വേഷണം ആവശ്യമാണെന്നും രേവതിയുടെ മാതാവ് ശശികല പറഞ്ഞു.
ബിസിനസ്സ് പ്ലാൻ വളർച്ചാ പ്രവണതകൾ പ്രതീക്ഷിത വളർച്ചയിലേക്ക് നയിക്കേണ്ടതുണ്ട്, അങ്ങനെ അപ്രസക്തമായ മൂലധനം അതനുസരിച്ച് അനുവദിക്കും. നിങ്ങൾ "ലൊക്കേഷൻ, ലൊക്കേഷൻ, ലൊക്കേഷൻ" എന്ന വാചകം നിങ്ങൾ കേട്ടിട്ടുണ്ട്. ഇത് മറ്റൊരു പ്രധാന പരിഗണനയാണ്. നിങ്ങളുടെ ബിസിനസ്സിനെ ആശ്രയിച്ച്, പ്രത്യേകിച്ച് ചില്ലറ അല്ലെങ്കിൽ ഡൈനിങ് സ്ഥാപനങ്ങളാണെങ്കിൽ, ലൊക്കേഷൻ നിങ്ങളുടെ ബിസിനസിന്റെ വിജയത്തിൽ (അല്ലെങ്കിൽ പരാജയമായി) ആഘാതം ചെയ്യും. എത്ര Office Space ആവശ്യമുണ്ട്? നിങ്ങൾ ഓഫീസുകളിൽ നോക്കി തുടങ്ങുന്നതിന് മുമ്പ്, നിങ്ങൾക്ക് എത്ര ഓഫീസ് ആവശ്യമുണ്ടെന്ന് ആദ്യം നിശ്ചയിക്കണം. കൂടാതെ, നിങ്ങളുടെ ബിസിനസ്സ് ഒരു ഫ്രാഞ്ചൈസിയാണെങ്കിൽ, നിർബന്ധിത സ്പെയ്സ് ആവശ്യകതകൾ നിങ്ങൾ ഫ്രാഞ്ചയ്സ് ഉടമ്പടിയുമായി പൊരുത്തപ്പെടുന്നതുപോലെ നിങ്ങൾക്കറിയേണ്ടത് ആവശ്യമാണ്. നിങ്ങൾക്കാവശ്യമുള്ള ഓഫീസ് സ്ഥലം കൃത്യമായി മനസ്സിലാക്കാനും സമയം കണ്ടെത്താനും സമയം ചെലവഴിക്കുക. ഏറ്റവും വാണിജ്യ സ്ഥലത്തിന് ഒരു ബ്രോക്കറെ വാടകയ്ക്കെടുക്കാനോ അല്ലെങ്കിൽ വാങ്ങാനോ ആവശ്യമായിരിക്കുന്നതിനാൽ, നിങ്ങൾ നോക്കുന്നതും പ്രദേശം നന്നായി മനസ്സിലാക്കുന്നതുമായ സ്ഥലത്തെ പ്രാദേശിക വാണിജ്യ റിയൽ എസ്റ്റേറ്റ് ബ്രോക്കറെ ബന്ധപ്പെടുക എന്നതാണ് അടുത്ത ധാരണ. തെറ്റായ ലൊക്കേഷനെ തെരഞ്ഞെടുക്കുന്നത് വാടകയിനത്തിൽ (അല്ലെങ്കിൽ മോർട്ട്ഗേജ് പേയ്മെന്റുകൾ) മാത്രം ചെലവില്ലാത്ത നിങ്ങളുടെ ബിസിനസ്സിനെ സംബന്ധിച്ചിടത്തോളം കൂടുതൽ പണമൊഴുക്കിന് ഇടയാക്കും. നിങ്ങളുടെ ഓഫീസിലേക്ക് ശരിയായ സ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള എല്ലാ നിശ്ചിത വശങ്ങളും പരിഗണിക്കുക, നിങ്ങളുടെ മൂല്യം പരമാവധി ശ്രേണിക്കുമ്പോഴും നിങ്ങൾ ചെലവുകൾ കുറയ്ക്കും. നിങ്ങളുടെ ബിസിനസ്സ് ഒരു ചില്ലറ വിൽപ്പനശാല അല്ലെങ്കിൽ ഒരു റെസ്റ്റോറന്റ് ആണെങ്കിൽ, ലൊക്കേഷൻ തിരഞ്ഞെടുപ്പിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. കസ്റ്റമർമാർക്കും ഡൈനറികൾക്കും എളുപ്പത്തിൽ ആക്സസ് സൌകര്യവും സൌകര്യവും ഉപഭോക്താക്കളെ ആകർഷിക്കാനും അവയെ നിലനിർത്താനും സഹായിക്കും. ഉപഭോക്താവിന് പൂജ്യം ശരിയായ വലുപ്പവും ബിസിനസ്സിന് അനുയോജ്യവുമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പ്രദേശത്തിന്റെ ജനസംഖ്യാശാസ്ത്രത്തെക്കുറിച്ച് പഠിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ബിസിനസ്സിന് 100% ഇ-കൊമേഴ്സ് അടിസ്ഥാനമാക്കിയുള്ളപ്പോൾ നിങ്ങളുടെ ബിസിനസിനായി ഒരു മികച്ച സ്ഥലം ആവശ്യമുള്ള ഏക ഒഴിവാക്കൽ. ഈ സാഹചര്യത്തിൽ, നിങ്ങളുടെ ലൊക്കേഷനുകളിൽ നിന്ന് ഓൺലൈനിൽ വിൽക്കുന്നതും ഉപഭോക്താവിനെ ഷിപ്പുചെയ്യുന്നതുമായ നിങ്ങളുടെ ഉൽപ്പന്നങ്ങളുടെ സംഭരണത്തിനായി സ്പെയ്സ് ഉപയോഗിക്കും. ഒരു റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഏജന്റിന്റെ സഹായത്തോടെ നിങ്ങൾ താമസിക്കുന്ന വീടോ വാങ്ങിയതോ ആയ വീട് നിങ്ങൾ ഇതിനകം വാടക ചെയ്തിട്ടുണ്ടെങ്കിലോ വാങ്ങിയതോ ആണെങ്കിൽ, നിങ്ങൾക്കാവശ്യമായ ശരിയായ വലുപ്പമുള്ളതും അനുയോജ്യമായതുമായ സ്ഥലത്തെ സഹായിക്കാൻ ഒരു വാണിജ്യ ബ്രോക്കർ എന്ത് ചെയ്യാൻ കഴിയും എന്ന ആശയം നിങ്ങൾക്കറിയാം ബിസിനസ്സ്. ഒരു വാണിജ്യ ബ്രോക്കർ ലൈസൻസ് അല്ലെങ്കിൽ വാണിജ്യ സ്ഥലത്തിന്റെ വാങ്ങൽ കണ്ടെത്തുന്നതിനോ ഇടപാടു നടത്തുന്നതിനോ നിങ്ങളെ സഹായിക്കുന്നതിനുള്ള ലൈസൻസ് ആണ് - ഇത് സ്പെയ്സ് ആണ്, ഓഫീസ് ആയിട്ടാണ്, ജീവനുള്ള സ്ഥലമല്ല. നിങ്ങൾ ഒരു വീട് വാങ്ങുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യുമ്പോൾ നിങ്ങൾ ജാഗ്രതയോടെ ചെയ്യേണ്ടതുപോലെ, നിങ്ങൾ എന്താണ് തിരയുന്നത് എന്നതിന്റെ ഒരു നല്ല ആശയവും ബ്രോക്കർ ശരിയായ ഓഫീസ് സ്ഥലത്ത് തിരയാൻ നിങ്ങളുടെ മുൻഗണനകളും ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുക്കുന്ന മാനദണ്ഡം വളരെ തുറന്നതാണെങ്കിൽ വിട്ടേക്കുകയാണെങ്കിൽ, നിങ്ങളുടെ ബിസിനസ്സിന് ഉപയോഗപ്രദമല്ലാത്ത സ്ഥലങ്ങൾ നോക്കുക, നിങ്ങൾ ഫീൽഡിൽ ധാരാളം സമയം ചിലവഴിക്കും. ഒരു അവസാന കുറിപ്പ്, നിങ്ങളുടെ ബിസിനസ്സ് അതിന്റെ നിലനിൽപ്പിന് വേണ്ടി ട്രാഫിക്കിൽ ആശ്രയിക്കുമെങ്കിൽ, ഒരു ബ്രോക്കറുമായി പുറപ്പെടുന്നതിന് മുമ്പ്, ക്ലയന്റ് ബേസ് അനുസരിച്ച് നിങ്ങളുടേതിന് സമാനമായ ഒരു ബിസിനസ്സുള്ള ഒരു ബിസിനസ്സ് ഉടമയ്ക്ക് എത്തിച്ചേരുകയും, ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നത്. ഒരവസരമാണ്, ഇത്തരം ചർച്ചകൾ ഫലപ്രദമാണെന്ന് തെളിയിക്കും, കാരണം ഈ ബിസിനസ്സ് ഉടമകൾ നിങ്ങൾ മുന്നോട്ടുപോകാനാഗ്രഹിക്കുന്നതാണ്, അവ നിങ്ങളുടെ ബ്രോക്കർ മുൻഗണനാ പട്ടിക അതിവേഗം വികസിപ്പിക്കാൻ സഹായിക്കും.
കുന്താപുരംഃ കുന്താപുരത്തു പത്തൊൻപതുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസിൽ പ്രതി അറസ്റ്റിലായി. കാരിക്കൊഡ്ലുവിലെ ഗോവിന്ദ നായിക്കിന്റെ മകൾ സുചിത്ര നായിക് ആണു വ്യാഴാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി മണികണ്ഠനെ പരാതി ലഭിച്ചു മണിക്കൂറുകൾക്കകം പൊലീസ് അറസ്റ്റു ചെയ്തു. കുന്താപുരത്തു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പെൺകുട്ടി വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയില്ല. വീട്ടുകാർ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ഫോൺ അറ്റൻഡു ചെയ്തതുമില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ സമീപത്തെ വനമേഖലയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ മുറിവുകളും ഉണ്ടായിരുന്നു. മാനഭംഗപ്പെടുത്തിയ ശേഷം മൂർച്ചയുള്ള ആയുധം കൊണ്ടു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി. തുടർന്നു രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. പരാതി ലഭിച്ച പൊലീസ് പെൺകുട്ടിയുടെ ഫോണിൽ വിളിച്ചെങ്കിലും അറ്റൻഡു ചെയ്തില്ല. ഇതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ എവിടെയാണെന്നു കണ്ടെത്തി ഇതു കൈവശമുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
ജൈവകൃഷിയെ സഹായിക്കുന്ന സാധനങ്ങളെ ഇവിടെയുള്ളൂ. വളം, കീടനാശിനി, പച്ചക്കറിവിത്തുകൾ, ഗ്രോ ബാഗുകൾ, കാർഷിക സാമഗ്രികൾ, കാർഷികപുസ്തകങ്ങൾ തുടങ്ങിയവയുണ്ട്. നിഷയുടെ സൂപ്പർമാർക്കറ്റ് സൂപ്പർഹിറ്റാണ്. കൃഷിയാണ് മുഖ്യ ഇനം. വിത്തുപാകുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും നിഷ സഹായിക്കും. എല്ലാത്തിന്റെയും കേന്ദ്രം ആലപ്പുഴ, പാതിരപ്പള്ളിയിലെ അവരുടെ കൃഷികാര്യ സൂപ്പർമാർക്കറ്റാണ്. രണ്ട് പതിറ്റാണ്ടായി സൂപ്പർമാർക്കറ്റ് നടത്തുന്നു. ചരിത്ര ബിരുദധാരിയാണെങ്കിലും ഇഷ്ടപ്പെട്ടത് കൃഷിയുടെ ഭൂമിശാസ്ത്രമാണ്. ഭർത്താവും സ്വകാര്യസ്ഥാപന ജീവനക്കാരനുമായ സുരേഷാണ് സ്ഥാപനം ആരംഭിച്ചത്. ഇപ്പോഴിത് ഒരു നാടിനെ കൃഷിയിലേക്ക് നയിക്കുന്ന ഇടമായി മാറി. ജൈവകൃഷിയെ സഹായിക്കുന്ന സാധനങ്ങളെ ഇവിടെയുള്ളൂ. വളം, കീടനാശിനി, പച്ചക്കറിവിത്തുകൾ, ഗ്രോ ബാഗുകൾ, കാർഷിക സാമഗ്രികൾ, കാർഷികപുസ്തകങ്ങൾ തുടങ്ങിയവയുണ്ട്. ആദ്യമൊക്കെ നാട്ടുകാരാണ് കൃഷിയിലെ പ്രശ്നങ്ങളുമായി എത്തിയത്. അതിനുള്ള പരിഹാരം കണ്ടെത്താനായി നിഷയുടെ ശ്രമം. വീട്ടിൽ കൃഷി തുടങ്ങി. ഓരോന്നും വിജയിച്ചപ്പോൾ അറിവ് മറ്റുള്ളവരിലേക്ക് പകർന്നുനൽകി. ഇപ്പോൾ കൃഷിവകുപ്പിന്റെ വിവിധ സെമിനാറുകൾക്ക് ക്ലാസെടുക്കുന്നുണ്ട്. അടുക്കളത്തോട്ടത്തിന് 'ജൈവശ്രീ' ലോക്ഡൌൺ കാലത്താണ് അടുക്കളത്തോട്ടം ആവശ്യപ്പെട്ട് ആളുകൾ സമീപിക്കുന്നത്. ആ ചിന്തയാണ് 'ജൈവശ്രീ' പദ്ധതിക്ക് രൂപം നൽകിയത്. കുറഞ്ഞനിരക്കിൽ 'ജൈവശ്രീ' കിറ്റിലൂടെ മികച്ച അടുക്കളത്തോട്ടം ഉണ്ടാക്കാം. വിത്തുനൽകുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും വാട്ട്സ്ആപ്പിലൂടെ നിർദേശങ്ങളും നൽകും.
കൊച്ചിഃ പി. വി. ശ്രീനിജിനെ സിപിഎം താക്കീത് ചെയ്തേയ്ക്കും. ബ്ലാസ്റ്റേഴ്സ് വിവാദത്തിൽ സിപിഎമ്മിന് തലവേദനയാവുകയാണ് എംഎൽഎ. ഫുട്ബോൾ ഗ്രൌണ്ട് വിവാദത്തിൽ ശ്രീനിജിനെ പരസ്യമായി പിന്തുണയ്ക്കാനാവാത്ത അവസ്ഥയിലാണ് പാർട്ടി. പൊതു വികാരം എംഎൽഎ. ക്കെതിരായതോടെ കരുതലോടെ നീങ്ങാനാണ് സിപിഎം തീരുമാനം. എറണാകുളം ജില്ലയിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനത്തിലാണ്. അതുകൊണ്ടു തന്നെ അനാവശ്യ വിവാദങ്ങൾ ജില്ലയിൽ ഇടതുപക്ഷ സാധ്യതകളെ ബാധിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. കേരള ബ്ലാസ്റ്റേഴ്സ് ടീം സെലക്ഷൻ ട്രയലിനെത്തിയ കുട്ടികളെ ഗ്രൌണ്ടിന്റെ ഗേറ്റ് പൂട്ടി മണിക്കൂറുകളോളം പുറത്തുനിർത്തിയ സംഭവത്തിൽ മാപ്പുപറഞ്ഞ് ശ്രീനിജൻ രംഗത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്സ് ഒരു മുൻകൂർ അനുമതിയും തേടിയിട്ടില്ലെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും എംഎൽഎ. പറഞ്ഞു. സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് ടീം നിയമനടപടി സ്വീകരിക്കാനൊരുങ്ങവേയാണ് എംഎൽഎ. മാപ്പുപറഞ്ഞത്. ഇതിന് പിന്നിൽ സിപിഎം നിർദ്ദേശവുമുണ്ടായിരുന്നു. സംസ്ഥാന സ്പോർട്സ് കൌൺസിലിനെതിരേ രൂക്ഷവിമർശനമാണ് ശ്രീനിജൻ ഉന്നയിച്ചത്. ബ്ലാസ്റ്റേഴ്സും സംസ്ഥാന സ്പോർട്സ് കൌൺസിലും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം നടന്നതെന്നും ഇരുവരും ചേർന്ന് മനഃപൂർവം ചെയ്തതാണെന്നും എംഎൽഎ. ആരോപിക്കുന്നു. എന്നാൽ സ്പോർട് കൌൺസിലിനെ നയിക്കുന്നത് സിപിഎം ബന്ധമുള്ളവരാണ്. ശ്രീനിജന്റെ പ്രസ്താവന സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് യു ഷറഫലിയേയും വേദനിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം സിപിഎമ്മിനേയും ഷറഫലി അറിയിച്ചിട്ടുണ്ട്. സംസ്ഥാന സ്പോർട്സ് കൌൺസിലുമായി നിലനിൽക്കുന്ന തർക്കങ്ങൾ പറഞ്ഞു തീർക്കണമെന്നും കൂടുതൽ വഷളാക്കരുതെന്നും ശ്രീനിജന് സിപിഎം നിർദ്ദേശം നൽകും. കായിക മന്ത്രി അബ്ദുറഹ്മാനും ഇതേ നിലപാടിലാണ്. ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തെ ഗൌരവത്തോടെ സിപിഎം കാണും. അപ്പോഴും ശ്രീനിജനോട് വിശദീകരണം തേടും. ഫ്ടുബോൾ ഗ്രൌണ്ടിന്റെ ഗേറ്റ് പൂട്ടിയതും അതുമൂലം കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ ദുരിതവും വാർത്താ പ്രാധാന്യം നേടിയതോടെ പാർട്ടിക്ക് എംഎൽഎ. യെ പരസ്യമായി പിന്തുണയ്ക്കാൻ കഴിയാതായി. സ്പോർട്സ് കൌൺസിലിൽ ശ്രീനിജിനെതിരേ നിലനിന്നിരുന്ന വികാരവും ചർച്ചയായി. നിലവിലെ പ്രസിഡന്റും മുൻ പ്രസിഡന്റുമെല്ലാം ഒരുപോലെ എംഎൽഎ. ക്കെതിരേ പ്രസ്താവന ഇറക്കിയതും പാർട്ടിയെ കുഴക്കുന്നുണ്ട്. നിലവിലെ പ്രസിഡന്റ് യു ഷറഫലി സിപിഎമ്മുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. തിങ്കളാഴ്ച രാവിലെ ഏഴ് മണിക്കാണ് എറണാകുളം പനമ്പിള്ളി നഗറിലുള്ള സ്പോർട്സ് അക്കാദമിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന്റെ അണ്ടർ-17 സെലക്ഷൻ ട്രയൽസ് നടത്താൻ പദ്ധതിയിട്ടിരുന്നത്. പനമ്പിള്ളി നഗർ ഗവ. എച്ച്. എസ്. സിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൌണ്ട്. എന്നാൽ സ്പോർട്സ് കൌൺസിലിനു ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ഒക്ടോബർ മുതലുള്ള വാടക നൽകാനുണ്ടെന്ന് ആരോപിച്ച് ഗൌണ്ടിന്റെ ഗേറ്റ് എംഎൽഎ. ഇടപെട്ട് പൂട്ടുകയായിരുന്നു. തുടർന്ന് പ്രതിഷേധമുയരുകയും വകുപ്പ് മന്ത്രി ഇടപെട്ടതിനെത്തുടർന്ന് നാല് മണിക്കൂറുകൾക്കുശേഷം ഗേറ്റ് തുറന്നുകൊടുക്കുകയുമായിരുന്നു. 'ജില്ലാ സ്പോർട്സ് കൌൺസിൽ കരമടച്ച് കൈവശം വെച്ചിരിക്കുന്ന വസ്തുവാണ്. ഗ്രൌണ്ട്, സംസ്ഥാന സ്പോർട്സ് കൌൺസിൽ പിടിച്ചെടുക്കാനുള്ള ശ്രമമായിരുന്നു ഇപ്പോഴുണ്ടായത്. ജില്ലാ സ്പോർട്സ് കൌൺസിൽ തനിയെ ആർജിച്ചെടുത്ത ഗ്രൌണ്ടാണ്. അതിന്റെ ഉത്തരവാദിത്വം ജില്ലയ്ക്കാണ്. കുട്ടികളുടെ പരിശീലനം സംബന്ധിച്ച് ഒരറിവും ജില്ലാ സ്പോർട്സ് കൌൺസിലിന് ലഭിച്ചില്ല. സെലക്ഷൻ ട്രയിൽ നടത്തുന്നതിനായി ബ്ലാസ്റ്റേഴ്സ് ഒരു മുൻകൂർ അനുമതിയും തേടിയിട്ടില്ലായിരുന്നു',-ഇതാണ് ശ്രീനിജന്റെ വാദം. 2023 ഫെബ്രുവരിയിലാണ് കരാർ നിലനിൽക്കില്ല എന്ന ബ്ലാസ്റ്റേഴ്സിന്റെ അറിയിപ്പ് ലഭിക്കുന്നത്. ഇതിന് പിന്നാലെ സംസ്ഥാന സ്പോർട്സ് കൌൺസിലുമായി നേരിട്ട് കരാറുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് കത്ത് നൽകുകയായിരുന്നു. എന്നാൽ, സംസ്ഥാന സ്പോർട്സ് കൌൺസിൽ ഒരു തരത്തിലുള്ള കത്തും ജില്ലയ്ക്ക് കൈമാറിയില്ല. കേരള പ്രീമിയർ ലീഗ് മത്സരം നടത്താൻ ജില്ലാ സ്പോർട്സ് കൌൺസിൽ അനുമതി നൽകിയിരുന്നു. എന്നാൽ, അതിനെ സംസ്ഥാന സ്പോർട്സ് കൌൺസിൽ എതിർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിവാദത്തിൽ ശ്രീനിജൻ എംഎൽഎയുടെ വാദങ്ങൾ പൊളിഞ്ഞിരുന്നു. പനമ്പിള്ളി നഗറിലെ സ്കൂൾ ഗേറ്റ് പൂട്ടിയിട്ടത് എംഎൽഎയുടെ അറിവോടെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ട്വന്റിഫോറിന് ലഭിച്ചു. പൊലീസ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നായിരുന്നു സെക്യൂരിറ്റിയുടെ മറുപടി. ഇതിനിടെ എംഎൽഎൽയെ വെട്ടിലാക്കി സ്പോർട്സ് കൌൺസിലിന്റെ കത്തും പുറത്തുവന്നു. ഗേറ്റ് പൂട്ടിയത് തന്റെ അറിവോടെ അല്ലെന്നായിരുന്നു എംഎൽഎ യുടെ വാദം. എന്നാൽ പൊലീസ് എത്തി ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ എംഎൽഎ അകത്ത് ഉണ്ടെന്നും ഗേറ്റ് തുറന്ന് നൽകരുതെന്ന് പറഞ്ഞെന്നുമായിരുന്നു സെക്യൂരിറ്റിയുടെ മറുപടി. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ എംഎൽഎ യുടെ അറിവോടെ യാണ് ഗേറ്റ് പൂട്ടിയതെന്ന് വ്യക്തമായി. എംഎൽഎ യെ കൂടുതൽ പ്രതിരോധത്തിലാക്കി സ്പോർട്സ് കൌൺസിലിന്റെ കത്തും പുറത്തുവന്നു. കേരള ബ്ലാസ്റ്റേഴ്സിനെ ഗ്രൌണ്ടിൽ പ്രവേശിക്കുന്നത് തടഞ്ഞാൽ കരാർ ലംഘനമാണെന്ന് സംസ്ഥാന സ്പോർട്സ് കൌൺസിൽ ജില്ല സ്പോർട്സ് കൌൺസിലിന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഗ്രൌണ്ടിന്റെ പൂർണ അധികാരം ബ്ലാസ്റ്റേഴ്സിനാണെന്നും കത്തിലുണ്ട്. - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ! - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്? - 'ഒരു ദിവസമെങ്കിൽ ഒരു ദിവസം. . നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും. . പണ്ടേ പറഞ്ഞിട്ടുണ്ട്. . 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ! - പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ? - മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുകഃ ഷാജൻ സ്കറിയയുടെ വീഡിയോ കാണാം. . - വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
ദോഹഃ ഒരാ്ഴ്ച മുമ്പുവരെ ആളും ആരവങ്ങളും വാഹനങ്ങളുമായി സജീവമായിരുന്ന അബുസംറ അതിര്ത്തിയില് ഇപ്പോള് സുരക്ഷാ സൈനികരും ഓഫീസ് ജീവനക്കാരും സഊദിയിലേക്ക് പോകുന്നതിനായി കുടുങ്ങിപ്പോയ ചില ട്രക്ക് ഡ്രൈവര്മാരും മാത്രമാണുള്ളത്. ദിവസും ഒട്ടനവധി ട്രക്കുക്കളും ആയിരക്കണക്കിന് യാത്രാക്കാരും കടന്നുപൊയ്ക്കൊണ്ടിരുന്ന അബുസംറ അതിര്ത്തി ഇപ്പോള് നിശബ്ദമാണ്. വാഹനങ്ങളുടെ ശബ്ദഘോഷങ്ങളൊന്നുമില്ലാതെ വിജനമാണ്. ഖത്തറുമായുള്ള നയതന്ത്രബന്ധം വിഛേദിച്ച സഊദി അറേബ്യ അതിര്ത്തി അടച്ചതോടെയുള്ള ഇതുവഴിയുള്ള ഗതാഗതം പൂര്ണമായും നിര്ത്തിയത്. ചരക്കുമായി അതിര്ത്തി മറികടന്നുപോകാന് ഡ്രൈവര്മാര് സൈനികരോട് അപേക്ഷിക്കുന്നുണ്ടെങ്കിലും സഊദി അതിര്ത്തി അടച്ചതിനാല് തങ്ങള് നിസ്സഹായരാണെന്നാണ് ഉദ്യോഗസ്ഥരുടെ മറുപടി. ഗള്ഫ് മിശ്ര കുടുംബങ്ങളില്പ്പെട്ടവരെപ്പോലും സഊദി അറേബ്യ അതിര്ത്തിയിലേക്ക് പ്രവേശിപ്പിക്കാത്ത സാഹചര്യമാണുള്ളത്. സഊദി അധികൃതര് പ്രവേശനം നിഷേധിച്ചതോടെ രണ്ട് വയസ്സുള്ള മകനെ സഊദി ഭര്ത്താവിനെ ഏല്പ്പിച്ച് ഖത്തരി വനിതക്ക് തിരികെപോകേണ്ടി വന്ന അനുഭവം ഖത്തര് പോലീസ് മേജര് സുല്ത്താന് ഖഹ്താനി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. വാരാന്ത്യം ചെലവഴിക്കാനെത്തുന്ന സഊദികളുടെ വരവും അതിര്ത്തി അടച്ചതോടെ നിലച്ചു. അതിര്ത്തി കടന്നെത്തുന്ന വിനോദസഞ്ചാരികള്ക്കായി വിപുമായ ക്രമീകരണങ്ങളാണ് ഖത്തറില് ഒരുക്കുന്നത്. പ്രദേശങ്ങളില് അക്വാ പാര്ക്കും വില്ലകളുമായി വലിയൊരു സമുച്ഛയം ഇത്തരം സഞ്ചാരികളെ ലക്ഷ്യമിട്ട് നിര്മിച്ചിട്ടുണ്ട്. ഇവയെയും അതിര്ത്തി അടച്ചത് ബാധിച്ചിട്ടുണ്ട്. അബുദാബിഃ ഇന്ത്യയിലെ ഒഡീഷ്യയിലുണ്ടായ തീവണ്ടി ദുരന്തത്തില് ഇന്ത്യയുടെ ദുഃഖത്തില് പങ്കുചേരുന്നതായി യുഎഇ. യുഎഇ വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ ദുഃഖത്തില് പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തത്. യുഎഇയിലെ വാര്ത്താ മാധ്യമങ്ങള് വന്പ്രാധാന്യത്തോടെയാണ് ദുരന്തവാര്ത്ത നല്കിയത്. ഇന്ത്യയുമായി നൂറ്റാണ്ടുകളായി തുടരുന്ന സൌഹൃദവും പതിറ്റാണ്ടുകളായുള്ള നയതന്ത്രബന്ധവും ഈടുറ്റതാണ്. ഇന്ത്യയുടെ ദുഃഖത്തിലും സന്തോഷത്തിലും അറബ് സമൂഹം എന്നും ചേര്ന്നുനില്ക്കുന്നവരാണ്. ചേളാരിഃ ദേശീയപാത നിര്മാണത്തിനിടെ മനുഷ്യന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം കണ്ടെത്തി. കാക്കഞ്ചേരിയിലാണ് സംഭവം. റോഡുപണിക്കിടെ ശവക്ക ല്ലറപോലെയുള്ള ഗുഹ കണ്ടത്തുകയായിരുന്നു. പിന്നീടാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ കൈകളുടെയു കാലുകളുടെയും എല്ലുകള്ക്കു സമാനമായ അസ്ഥികളാണ് കണ്ടത്. തലയോട്ടിയുമുണ്ട്. ഗുഹക്ക് മുകളില് വലിയ കല്ലുകള് പാകിയ നിലയിലാണ്. ഇവയുടെ കാലം, മറ്റു പ്രത്യേ കതകള് എന്നിവ ചരിത്രകാരന്മാര് പരിശോധിച്ച ശേഷമേ പറയാനാകൂ. പുരാവസ്തു വകുപ്പിന് വിവരം കൈമാറും. ഒഡീഷയിലെ ബാലസോറില് നടന്ന ട്രെയിന് അപകടത്തില് രക്ഷാപ്രവര്ത്തനം അവസാനിപ്പിച്ചതായി റെയില്വേ. അപകടത്തില് പരിക്കേറ്റവരില് പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള് ആരംഭിച്ചതായി ഇന്ത്യന് റെയില്വേ വക്താവ് അമിതാഭ് ശര്മ അറിയിച്ചു. അപകടത്തില് ഇത് വരെ 280 ഓളം പേര് മരിച്ചതായാണ് വിവരം. അപകടത്തില് റെയില്വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൌത്ത് ഈസ്റ്റേണ് സര്ക്കിള് റെയില്വേ സേഫ്റ്റി കമ്മീഷണര് എഎം ചൌധരിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ലോകത്തിൽ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സുന്ദരമായ കാർ. സാക്ഷാൽ എൻസൊ ഫെരാരി ജാഗ്വാർ ഇ ടൈപിനെ കുറിച്ചു പറഞ്ഞ വാക്കുകളാണിത്. കാലഘട്ടം മാറി. കാർ സങ്കൽപങ്ങൾ മാറി. എന്നാൽ അന്നും ഇന്നും ഇ ടൈപിന്റെ അഴകിനെ വെല്ലുന്നൊരു കാർ ഭൂമിയിൽ ഇതുവരെ പിറന്നിട്ടില്ല. കാർ ലോകം കണ്ട ഐതിഹാസിക കാറുകളിലൊന്ന്. 1961 മുതൽ 1975 വരെ വിപണിയിൽ വിൽപനയ്ക്കെത്തിയ ജാഗ്വാർ ഇ ടൈപിന് എണ്ണിയാലൊടുങ്ങാത്ത ആരാധകരുണ്ട് ഇന്നും. കഴിഞ്ഞവർഷം ജാഗ്വാർ കാഴ്ച്ചവെച്ച ഇ ടൈപ് സീറോയെ കണ്ടതുമുതൽ ലോകം ആവേശത്തിലാണ്. അറുപതുകളിലെ ക്ലാസിക് കാലഘട്ടത്തിലേക്ക് തിരിച്ചുപോകാനുള്ള സുവർണ്ണാവസരമായി ഇ ടൈപ് സീറോയെ വിപണി കാണുന്നു. ജാഗ്വാർ ഇ ടൈപിന്റെ വൈദ്യുത പതിപ്പാണ് ഇ ടൈപ് സീറോ. ഇക്കഴിഞ്ഞ മെയിൽ ലോകം കൊണ്ടാടിയ രാജകീയ വിവാഹത്തിൽ ഹാരി രാജകുമാരനും മേഗൻ മർക്കിളും സഞ്ചരിച്ചത് ഇതേ ജാഗ്വാർ ഇ ടൈപ് സീറോയിലായിരുന്നു. എന്നാൽ ഇ ടൈപ് സീറോയെ ജാഗ്വാർ വിപണിയിലെന്നു കൊണ്ടുവരും? കാർ പ്രേമികളുടെ നിർത്താതെയുള്ള ചോദ്യത്തിന് കമ്പനി ഒടുവിൽ മറുപടി നൽകിയിരിക്കുകയാണ്. ഇ ടൈപിന്റെ പുതിയ വൈദ്യുത പതിപ്പിനെ ജാഗ്വാർ പ്രഖ്യാപിച്ചു. 2020 -ന്റെ ആദ്യപാദം ജാഗ്വാർ ഇ ടൈപ് വിപണിയിൽ യാഥാർത്ഥ്യമാകും. അതേസമയം ഹാരി - മേഗൻ വിവാഹത്തിൽ കണ്ടതുപോലെ ആവശ്യക്കാർക്ക് നിലവിലെ ജാഗ്വാർ ഇ ടൈപ്പിൽ ഇലക്ട്രിക് കൺവേർഷൻ കിറ്റ് ഘടിപ്പിച്ച് നൽകാനും കമ്പനി തീരുമാനിച്ചു. ഇ ടൈപ് സ്വന്തമായി ഇല്ലാത്തവർ വിഷമിക്കേണ്ടതില്ല. ജാഗ്വാർ ക്ലാസിക്ക് കമ്പനിയുമായി ബന്ധപ്പെട്ടാൽ റീസ്റ്റോർ ചെയ്ത ഇ ടൈപ് കാറുകൾ ഇന്നു ലഭിക്കും. ഇ ടൈപ് സീറോയുടെ വില സംബന്ധിച്ച വിവരങ്ങൾ ജാഗ്വാർ പുറത്തുവിട്ടിട്ടില്ല. ജാഗ്വാർ ഐ പേസിൽ നിന്നുള്ള വൈദ്യുത ടെക്നോളജിയായിരിക്കും ഇ ടൈപ് സീറോയ്ക്ക് വേണ്ടി കമ്പനി കടമെടുക്കുക. ഇംഗ്ലണ്ടിലുള്ള ജാഗ്വറിന്റെ ക്ലാസിക് വർക്ക്സ് നിർമ്മാണശാലയ്ക്കാണ് ഇ ടൈപിന്റെ നിർമ്മാണ ചുമതല. ഇ ടൈപിലുള്ള ആറു സിലിണ്ടർ XK പെട്രോൾ എഞ്ചിന്റെ ഭാരവും വലുപ്പവും അവകാശപ്പെടുന്ന ലിഥിയം അയോൺ ബാറ്ററി, എഞ്ചിൻ ബേയ്ക്കകത്തുതന്നെ സ്ഥാനം കണ്ടെത്തും. ബാറ്ററി സംവിധാനത്തിന് തൊട്ടുപിന്നിലായിരിക്കും വൈദ്യുത മോട്ടോർ. ഗിയർബോക്സിന് പകരമുള്ള പുതിയ പ്രൊപ്പലർ ഷാഫ്റ്റ് മോട്ടോർ കരുത്ത് ചക്രങ്ങളിലെത്തിക്കും. പഴയ ക്ലാസിക് ഇ ടൈപിൽ നിന്നും തെല്ലും വ്യത്യാസമില്ലാതെയാണ് ഇ ടൈപ് സീറോ വിപണിയിൽ വരിക. സസ്പെൻഷനിലും ബ്രേക്കിലും കമ്പനി മാറ്റങ്ങൾ വരുത്തില്ല. ഇക്കാരണത്താൽ ഒറിജിനൽ ഇ ടൈപ് കാഴ്ച്ചവെക്കുന്ന അതേ ഡ്രൈവിംഗ് മികവ് ഇലക്ട്രിക് ഇ ടൈപ്പും സമ്മാനിക്കുമെന്ന് ജാഗ്വാർ പറയുന്നു. മോഡലിൽ മുൻ പിൻ ഭാഗങ്ങൾ തമ്മിലുള്ള ഭാരവിതരണംപോലും പഴയ ഇ ടൈപിന്റെ മാതൃകയിലാണ്. പൂജ്യത്തിൽ നിന്നും നൂറു കിലോമീറ്റർ വേഗംതൊടാൻ ജാഗ്വാർ ഇ ടൈപ് സീറോയ്ക്ക് ഏഴു സെക്കൻഡുകൾ മതി. 40kWh ബാറ്ററിയുടെ പിൻബലത്തിൽ 274 കിലോമീറ്റർ ദൂരം ഒറ്റ ചാർജിൽ ഓടാൻ കാറിന് കഴിയും. ആറു മുതൽ ഏഴു മണിക്കൂർ വരെ സമയമെടുക്കും ബാറ്ററി പൂർണ്ണമായും ചാർജ്ജ് ചെയ്യപ്പെടാൻ.
ലിമറിക് കാഹര്കോണ്ലിഷ് നിവാസിയും സെ. മൈക്കിള്സ് നേഴ്സിംഗ് ഹോമിലെ നേഴ്സുമായ സോഫിയ ലോറന്സ് (59) ഇന്ഡോറിയില് നിര്യാതയായി. പാന്ക്രിയാസിലെ അര്ബുദത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യന് ആര്മിയിലെ മേജര് ആയിരുന്നു സോഫിയ ലോറന്സ്. പലപ്പോഴും ഷുഗര് ലെവലില് വ്യതിയാനം സംഭവിച്ചിരുന്നത് കാര്യമാക്കിയിരുന്നില്ല. ഒരു മാസം മുന്പ് ജോലി സമയത്ത് കടുത്ത വയര്വേദനയെത്തുടര്ന്ന് ലിമറിക് ഹോസ്പിറ്റലില് പ്രവേശിപ്പിച്ച സോഫിയയ്ക്ക് മഞ്ഞപ്പിത്തമാണെന്ന പ്രാഥമിക നിഗമനത്തെത്തുടര്ന്ന് ചികിത്സ ആരംഭിക്കുകയായിരുന്നു. തുടര്ന്ന് അര്ബുദമാണെന്ന് കണ്ടെത്തിയതിനെത്തുടര്ന്ന് സോഫിയയുടെ employer sandra ഹോസ്പിറ്റലില് നേരിട്ട് ഇടപെട്ട് തുടര് ചികിത്സയ്ക്കായി ഡല്ഹിയിലേയ്ക്ക് മാറ്റുകയാണുണ്ടായത്. സാന്ഡ്രയും സോഫിയയ്ക്കൊപ്പം നാട്ടിലേയ്ക്ക് പോയിരുന്നു. ലിമറിക്കിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന സോഫിയയുടെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്. ആഴ്ചകള്ക്ക് മുന്പ് ഐറിഷുകാരുടെ നേതൃത്വത്തില് സോഫിയയുടെ രോഗശാന്തിക്കായി ലിമറിക്കില് പ്രത്യേക പ്രാര്ത്ഥന സംഘടിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇന്ത്യന് സമയം 6 നായിരുന്നു മരണം സംഭവിച്ചത്. സംസ്കാരം നാളെ 3 മണിക്ക് ഇഡോറില് നടത്തപ്പെടും. ഭര്ത്താവ് joy, ഏക മകള് patricia.
മുഖ്യമന്ത്രിയുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്...,,, മുഖ്യമന്ത്രിയുടെ ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്...,,, നിയമന വിവാദത്തിന് പിന്നിൽ എം ശിവശങ്കറെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്ത്. ആദ്യം പുസ്തകം എഴുതി ദ്രോഹിച്ചു ഇപ്പോൾ തന്റെ,,, തിരുവനന്തപുരം : മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ തുറന്ന് പറച്ചിലുമായി സ്വപ്ന സുരേഷ്. യു. എ. ഇ. കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും,,,
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സംയുക്ത. മലയാളത്തില് നിന്ന് മറ്റ് തെന്നിന്ത്യന് ഭാഷകളിലേയ്ക്കും ചേക്കേറിയ താരം കഴിഞ്ഞ ദിവസം വാര്ത്തകളില് ഇടം നേടിയത് തന്റെ നിലപാടുകളിലൂടെയായിരുന്നു. ആദ്യമൊക്കെ സംയുക്ത എന്ന പേരിനൊപ്പം മേനോന് എന്ന ജാതിപ്പേരും കൂടി ചേര്ത്തിരുന്നു. എന്നാല് ഈയടുത്തായി തന്റെ പേരില് നിന്നും മേനോന് എന്ന ഭാഗം മാറ്റുന്നതായി അറിയിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു. ഇതോടെ സോഷ്യല് മീഡിയ ചര്ച്ചകളില് നിറയുകയാണ് സംയുക്ത. കുറച്ചുനാളുകള്ക്ക് മുന്പ് തന്നെ സോഷ്യല് മീഡിയ ഹാന്ഡിലുകളില് നിന്നും പേരിലെ മേനോന് ഒഴിവാക്കിയ താരം തന്നെ ഇനി മുതല് സംയുക്ത എന്ന് വിളിച്ചാല് മതി എന്ന് വ്യക്തമാക്കി. തീവണ്ടിയുടെ റിലീസിന് പിന്നാലെ സംയുക്തയ്ക്കെതിരെ സോഷ്യല് മീഡിയയില് ട്രോളുകള് ഉയര്ന്നിരുന്നു. എന്നാല് കൃത്യമായി തന്റെ നിലപാടുകള് വ്യക്തമാക്കുകയായിരുന്നു താരം. മലയാള സിനിമയില് നിന്നാണ് സംയുക്തയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് മറ്റ് തെന്നിന്ത്യന് ഭാഷകളിലേയ്ക്കും താരം ശ്രദ്ധനേടി. തമിഴില് ഏറെ വ്യത്യസ്തമായ കഥയും കഥാപാത്രവുമാണ് സംയുക്തയെ തേടിയെത്തിയത്. ഇപ്പോള് ധനുഷിനൊപ്പം വാത്തിയില് എത്തുകയാണ് താരം. തമിഴകത്ത് നിന്ന് പ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രാണ് വാത്തി. ചിത്രം നാലെ തീയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. ചിത്രത്തിലെ ട്രെയിലറിലൂടെയും പോസ്റ്ററിലൂടെയും സംയുക്തയും പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്. സിനിമയില് നായികയായും വില്ലത്തിയായും വേഷം ചെയ്യാന് സാധിച്ച ചുരുക്കം ചില നായികമാരില് ഒരാളാണ് സംയുക്ത. ടൊവിനോ തോമസ് നായകനായി എത്തിയ കല്ക്കിയിലെ നെഗറ്റീവ് കഥാപാത്രമായാണ് സംയുക്ത എത്തുന്നത്. സോഷ്യല് മീഡിയയില് ഫോട്ടോഷൂട്ടുകളിലൂടെയും കൈയ്യടി നേടുകയാണ് താരം.
തായ്പേയ് ഓപ്പണിൽ ഇന്ത്യയ്ക്ക് നിരാശ. ഇന്ന് നടന്ന ക്വാര്ട്ടര് ഫൈനൽ മത്സരത്തിൽ പ്രണോയ് ഹോങ്കോംഗിന്റെ എന്ജി കാ ലോംഗ് ആന്ഗസിനോട് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെടുകയായിരുന്നു. ആദ്യ ഗെയിമിൽ പൊരുത നോക്കിയെങ്കിലും രണ്ടാം ഗെയിമിൽ താരം ചെറുത്തുനില്പില്ലാതെ കീഴടങ്ങി. 19-21, 8-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന് താരത്തിന്റെ പരാജയം. മത്സരം 38 മിനുട്ടാണ് നീണ്ട് നിന്നത്.
യുവതിയെ പിഡീപ്പിച്ച കേസിൽ വ്ളോഗർ ശ്രീകാന്ത് വെട്ടിയാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശ്രീകാന്ത് വെട്ടിയാറെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയായിരുന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 24നാണ് ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമാണെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു എന്നും ഗൂഢ ലക്ഷ്യത്തോടൈയാണ് തന്നോട് സൌഹൃദം സ്ഥാപിച്ചതെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു. വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാൽസംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. പിന്നീട് വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. അതേസമയം ബലാൽസംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാർക്കായി തിരച്ചിൽ ഊർജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകിയിരുന്നു. ശ്രീകാന്തിനെ തേടി പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
1972 മാർച്ച് 4 ന് ജയ്പൂരിൽ ജനനം. 1997ൽ 4-ാം ജാട്ട് റെജിമൻറിൽ ലെഫ്റ്റനൻറായി സൈന്യത്തിൽ പ്രവേശിച്ചു.1999 മേയ് മാസത്തിൽ കാർഗിലിലെ കക്സർ സെക്ടറിൽ നിയോഗിക്കപ്പെട്ടു. മറ്റൊരു ജൂനിയർ ഓഫീസർ കൂടി കക്സറിൽ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നു. സഹോദരിക്ക് എഴുതിയ കത്തിൽ ആ ഓഫീസറെപ്പറ്റി അമിത് ഭരദ്വാജ് പറഞ്ഞതിങ്ങനെ. " ഒരു പുതിയ കുട്ടി എന്റെ യൂണിറ്റിൽ ചേർന്നിട്ടുണ്ട്. ലെഫ്റ്റനന്റ് സൌരവ് കാലിയ.എനിക്ക് വേണ്ടതെല്ലാം അവൻ ചെയ്തു തരുന്നു. ഒടുവിൽ എന്നെ സാർ എന്ന് വിളിക്കാൻ ഒരാളായി ". കനത്ത മഞ്ഞുവീഴ്ചയിൽ നിയന്ത്രണരേഖയിലെ ചില പോസ്റ്റുകളിൽ നിന്ന് സൈന്യം പിൻമാറിയ സമയമായിരുന്നു. പെട്രോളിങ്ങിനുമാത്രം ആ സ്ഥലങ്ങളിൽ പോകും. 1999 മേയ് 17ന് ബേസ് കമാൻറർക്ക് ക്യാപ്റ്റൻ അമിത് ഭരദ്വാജ് വയർലെസ് സന്ദേശം നൽകി. ബജ്രംഗ് പോസ്റ്റിലെത്തിയ അമിത് ഭരദ്വാജിനും ടീമിനും നേർക്ക് കനത്ത് വെടിവെപ്പുണ്ടായി. ഇവർ തിരിച്ചടിക്കാനും തുടങ്ങി. എന്നാൽ നൂറുകണക്കിന് പാക്കിസ്ഥാൻ സൈനികർ ബജ്രംഗ് പോസ്റ്റ് കയ്യടക്കിയിരുന്നു. പിടിച്ചു നിൽക്കാനാവില്ലെന്നു മനസ്സിലായ അമിത് തന്റെ സൈനികരോട് പിൻമാറാൻ ആവശ്യപ്പെട്ടു. ക്യാപ്റ്റന്റെ നിർബന്ധത്തിന്നു വഴങ്ങി ടീം പിൻമാറി. എന്നാൽ അമിത് ഭരദ്വാജിന്റെ ബഡ്ഡിയായ ഹവീൽദാർ രജ് വീർ സിംഗ് പിൻമാറാൻ തയ്യാറായില്ല. നിങ്ങളെ ഉപേക്ഷിച്ച് ഞാൻ ഇവിടെ നിന്നു പോകില്ല എന്ന് രജ് വീർ പറഞ്ഞു. മരണം ഉറപ്പാണെന്നും നിങ്ങൾ കുടുംബവും കുട്ടികളും ഉള്ളയാളാണെന്നും പിന്മാറണമെന്നും അമിത് പറഞ്ഞു. മരിക്കുന്നെങ്കിൽ നമ്മൾ ഒരുമിച്ച് എന്നായിരുന്നു രജ് വീറിന്റെ മറുപടി. കാർഗിൽ യുദ്ധം ആരംഭിച്ചു. പിന്നീട് അമിത് ഭരദ്വാജിനെയും രജ് വീറിനെപ്പറ്റിയും വിവരമൊന്നുമുണ്ടായില്ല. ജൂൺ 4 ന് വീട്ടിലേക്ക് പട്ടാളത്തിൽ നിന്നും എഴുത്തുവന്നു. മേയ് 17 മുതൽ അമിത് മിസ്സിംഗ് ആണ്. ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട് എന്നായിരുന്നു കത്തിൽ. പിറ്റേ ദിവസം ഫോൺ വന്നു. എന്താണ് സംഭവിച്ചതെന്ന് സഹോദരി ചോദിച്ചു. ബജ്രംഗ് പോസ്റ്റിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന് പറഞ്ഞു. ശരീരം എപ്പോൾ വീട്ടിലെത്തുമെന്ന് സഹോദരി ചോദിച്ചപ്പോൾ ശരീരം കിട്ടിയില്ലാ എന്നായിരുന്നു മറുപടി. പിന്നെങ്ങനെ മരണം ഉറപ്പിച്ചു എന്ന് സഹോദരി ചോദിച്ചു. "ശരീരം സൈനികർ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവർക്ക് അതെടുക്കാൻ പറ്റുന്നില്ല. പാക്കിസഥാൻ ഭാഗത്ത് നിന്ന് ശക്തമായ വെടിവെപ്പാണ്. മരിച്ചുവെന്നുറപ്പാണ്. നിങ്ങൾ കുടുംബാംഗങ്ങളെ പറഞ്ഞു മനസ്സിലാക്കൂ." 57 ദിവസങ്ങൾക്കു ശേഷം കാർഗിൽ യുദ്ധം അവസാനിച്ച ജൂലൈ 13 നാണ് അമിത് ഭരദ്വാജിന്റെയും രജ് വീറിൻെറയും ശരീരം ഭാരതത്തിന് വീണ്ടെടുക്കാനായത്. തന്റെ റൈഫിൾ നെഞ്ചോടു ചേർത്തു പിടിച്ച് മഞ്ഞിൽ പുതഞ്ഞ നിലയിലായിരുന്നു അമിതിന്റെ ശരീരം. സമീപത്ത് നിന്ന് 10 പാക്കിസ്ഥാൻ സൈനികരുടെ ശവശരീരം കണ്ടെത്തി. 1999 ജൂലായ് 14ന് ആ ധീര സൈനികന്റെ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ ശരീരം അഭിമാനത്തോടെ ജയ്പ്പൂർ നഗരം ഏറ്റുവാങ്ങി. അമിതിന്റെ അച്ഛനൊഴികെ എല്ലാവരും മരണത്തോട് പൊരുത്തപ്പെട്ടിരുന്നു. മൃതദേഹം കണ്ടെത്തുന്നത് വരെ " അവൻ അതിർത്തിയിൽ ശത്രുക്കളോട് പോരാടിക്കൊണ്ടിരിക്കുകയാണ് " എന്നായിരുന്നു അച്ഛന്റെ വിശ്വാസം. ആശ്വസിപ്പിക്കാനെത്തിയവരോടും അദ്ദേഹം ഇതായിരുന്നു പറഞ്ഞത്. 1999 ൽ അമിതിനു വേണ്ടി സഹോദരി സുനിത ഭരദ്വാജ് തയ്യാറാക്കിയ രാഖി അണിയാൻ അമിത് ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീടുള്ള ഓരോ വർഷവും അമിതിന്റെ ബറ്റാലിയനിലെ സൈനികർക്കായി സുനിത ഭരദ്വാജ് രക്ഷാബന്ധൻ ദിനത്തിൽ രാഖി അയച്ചു കൊടുക്കും. ചില വർഷങ്ങളിൽ സൈനികർക്കൊപ്പമായിരുന്നു അവരുടെ രക്ഷാബന്ധൻ ആഘോഷം. പല സൈനികരും ബറ്റാലിയൻ വിട്ടെങ്കിലും ചിലരൊക്കെ വിരമിച്ചിട്ടും ഇന്നും രാഖി അയയ്ക്കുന്ന കാര്യം സുനിത മുടക്കിയിട്ടില്ല. ധീരനായ തന്റെ സഹോദരന്റെ ദീപ്തമായ ഓർമ്മകളാണ് അതിലൂടെ ഉണരുന്നതെന്ന് അവൾക്കറിയാം.
ആലത്തൂര്ഃ ആലത്തൂര് മണ്ഡലത്തില് കുടിവെള്ളത്തിന് പുറമെ ഇത്തവണയും ചര്ച്ച ചെയ്യുന്നത് പ്ലാച്ചിമട ട്രിബ്യൂണല് ബില്ല് തന്നെയാണ്. ഇതിന്റെ പരിണിതഫലം തെരഞ്ഞെടുപ്പിലാണ് പ്രതിഫലിക്കുകയെന്ന് പ്ലാച്ചിമടക്കാര് പറയുന്നു. രാഷ്ട്രപതി മടക്കിയ ബില്ലിന്മേല് സംസ്ഥാനം വ്യക്തത വരുത്താത്തതും നഷ്ടപരിഹാരം നല്കാത്തതുമാണ് പ്ലാച്ചിമടയിലെ പ്രധാന പ്രശ്നം. ആലത്തൂര് മണ്ഡലത്തിലെ കിഴക്കന് പ്രദേശമാണ് പ്ലാച്ചിമട. കൊക്കക്കോള കമ്പനി ജലചൂഷണം നടത്തുന്നെന്ന പരാതിയെത്തുടര്ന്ന്, 2009ല് സംസ്ഥാന സര്ക്കാര് നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയില് തെളിവെടുപ്പ് നടത്തി. പ്രദേശവസികള്ക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയില് നിന്നും ഈടാക്കാമെന്ന് റിപ്പോര്ട്ടും നല്കി. 2011ല് നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല് ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കുകയും ചെയ്തു. എന്നാല്, വ്യക്തതക്കുറവിന്റെ പേരില് ബില്ല് മടക്കി. സംസ്ഥാന സര്ക്കാര് ഇതിന് വിശദീകരണം നല്കിയെങ്കിലും ഒന്നുമായില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള് പ്രതിഷേധം ശക്തമാക്കുകയാണ് പ്ലാച്ചിമടക്കാര്.
നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ വിയോഗം ഇപ്പോഴും മലയാളികള്ക്ക് ഉള്ക്കൊള്ളാനായിട്ടില്ല. സിനിമ, സീരിയല് രംഗത്തുള്ള നിരവധി പേര് സുബിയെ അവസാനമായി ഒരു നോക്ക് കാണാന് സുബിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല് ചലച്ചിത്ര ലോകത്തെ മുന് നിര നായികാ നായകന്മാര് എന്താണ് എത്താതിരുന്നതെന്നാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ ചോദിക്കുന്നത്. അവരില് പലരും കൊച്ചിയില് തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ? എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെയെന്നാണ് സംഗീത ഫെയ്സ്ബുക്കില് പങ്കുവെച്ച പോസ്റ്റില് വിമര്ശിക്കുന്നത്. കേരളം കണ്ടതില് ഏറ്റവും മിടുക്കിയായ സ്റ്റേജ് ഷോ ആര്ട്ടിസ്റ്റ്, മലയാളത്തിലെ ആദ്യത്തെ വനിതാ സ്റ്റാന്റപ്പ് കോമേഡിയന്, ലോകം മുഴുവനുള്ള മലയാളികളെ പല രൂപത്തിലും പല ഭാവത്തിലും രസിപ്പിച്ചിട്ടുള്ളവള്, ചുറ്റും പോസിറ്റിവിറ്റി വാരിവിതറി, സൂര്യ തേജസ് പോലെ ജ്വലിച്ചു നിന്നവള്, ചിരിച്ചു മാത്രം ഏവരും കണ്ടിട്ടുള്ളവള്, രണ്ടര പതിറ്റാണ്ടുകാലം entertainment industry യുടെ അവിഭാജ്യഘടകമായിരുന്നവള് - സുബി സുരേഷ് മരണപ്പെട്ടിട്ട് അവള്ക്ക് അന്തിമോപചാരം അര്പ്പിക്കാനും സ്നേഹാദരവോടെ അവളെ യാത്രയാക്കാനും മലയാള സിനിമാലോകത്തെ മുന്നിര നായികാനായകന്മാരും സംവിധായകരും നിര്മ്മാതാക്കളും മറ്റ് മുന്നിര ചലചിത്രപ്രവര്ത്തകര് ആരും തന്നെ എത്താതിരുന്നത് എന്ത് കൊണ്ടാണ് ? അവരില് പലരും കൊച്ചിയില് തന്നെയുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ് ? എന്തൊരു തരം മനുഷ്യരാണ് ഇവരൊക്കെ! ഹോ! കരള് രോഗബാധയെ തുടര്ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലായിരുന്നു സുബി. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്നങ്ങള് അലട്ടിയിരുന്നു.
Don't Miss! - Automobiles 500 കി.മീ റേഞ്ചുള്ള ഹോണ്ട എസ്യുവി, കൂട്ടിന് അടിപൊളി വിലയും! ടാറ്റയും എംജിയും എങ്ങനെ വിയർക്കാതിരിക്കും? ബിഗ് ബോസ് ഹൌസില് വഴക്കിട്ടത് ഇക്കാര്യത്തിന് വേണ്ടി! പുറത്തായ വീണയുടെ വെളിപ്പെടുത്തല് ഇങ്ങനെ! തുടക്കം മുതലുള്ള എലിമിനേഷനുകളിലെല്ലാം കൃത്യമായി വരുന്നയാളാണ് വീണ നായര്. മിക്കപ്പോഴും രക്ഷപ്പെട്ട് പോവാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം താരത്തിന് കാലിടറുകയായിരുന്നു. വീണയ്ക്ക് തനിക്കരികിലേക്ക് വരാമെന്ന് മോഹന്ലാല് പറഞ്ഞതോടെയായിരുന്നു ആര്യയുടെ നിയന്ത്രണം പോയത്. പൊട്ടിക്കരഞ്ഞായിരുന്നു ആര്യ വീണയെ യാത്രയാക്കിയത്. ബിഗ് ബോസിലെ അടുത്ത സുഹൃത്തുക്കള് വേര്പിരിഞ്ഞപ്പോള് മറ്റുള്ളവരും സങ്കടത്തിലായിരുന്നു. പുറത്തേക്ക് പോവണമെന്ന് താന് ആഗ്രഹിച്ചിരുന്നതായി നേരത്തെ വീണ പറഞ്ഞിരുന്നു. തനിക്ക് ദേഷ്യം നിയന്ത്രിക്കാനാവില്ലെന്നും താരം പറഞ്ഞിരുന്നു. ഭര്ത്താവിനേയും മകനേയും മിസ്സ് ചെയ്യുന്നുവെന്നും വീണ വ്യക്തമാക്കിയിരുന്നു. പുറത്ത് പോയാല് തനിക്കേറ്റവും മിസ്സ് ചെയ്യുന്നയാള് അത് രജിത് കുമാറായിരിക്കുമെന്ന് വളരെ മുന്പേ താരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസവും അതാവര്ത്തിക്കുകയായിരുന്നു വീണ. പതിവില് നിന്നും വ്യത്യസ്തമായി ഇത്തവണ സെല്ഫിയില് താന് മുന്നില് നില്ക്കുകയാണെന്ന് രജിത്തും പറഞ്ഞിരുന്നു. പുറത്തെത്തിയതിന് പിന്നാലെയായി ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും താരം വാചാലയായിരുന്നു. ഇപ്പോള് താന് സന്തോഷവതിയാണ്. ബിഗ് ബോസ് വീടിനെ സ്വന്തം വീട് പോലെയാണ് താന് കണ്ടത്. ആ വീട് വിട്ടുപോന്നതിന്റെ വിഷമമുണ്ട്. 65 ദിവസവും സ്വന്തം വീട് പോലെയായിരുന്നു ബിഗ് ബോസ് ഹൌസിനെ കണ്ടത്. എന്റെ സാധനങ്ങള് പോലെയും എന്റെ കിച്ചണ് പോലെയും എന്റെ വീട്ടിലെ കാര്യങ്ങള് എങ്ങനെയാണോ നോക്കിയത് അതുപോലെയാണ് എല്ലാം നോക്കിയതെന്നും താരം പറയുന്നു. എന്റെ അടുക്കളയൊക്കെ വൃത്തിക്ക് നോക്കിയേക്കണെയെന്ന് പറഞ്ഞാണ് താന് പുറത്തേക്ക് ഇറങ്ങിയത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഏരിയ അടുക്കളയാണ്. ആ അടുക്കള ഏറ്റവും വൃത്തിക്ക് കൊണ്ടുനടക്കണം. അതിന്റെ പേരിലാണ് താന് ഏറ്റവും കൂടുതല് വഴക്കിട്ടത്. ഇന്നലെയുംകൂടി അതേക്കുറിച്ച് പറഞ്ഞ് വഴക്കിട്ടിരുന്നു. സംഭവിച്ചതെല്ലാം നല്ലത്, സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്. സംഭവിക്കാനിരിക്കുന്നതും നല്ലതിന് എന്നുപറഞ്ഞായിരുന്നു വീണ സംസാരം അവസാനിപ്പിച്ചത്. അടുത്ത സുഹൃത്തായ വീണ പുറത്തേക്ക് പോയതിന്റെ സങ്കടത്തിലാണ് ആര്യ. താന് കാരണമാണ് വീണയ്ക്ക് പുറത്തുപോവേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു. കോടതി ടാസ്ക്കില് സുജോയ്ക്കെതിരെ കേസ് കൊടുത്തതാണ് വിനയായതെന്നും അക്കാരണത്താലാണ് വീണയ്ക്ക് പോവേണ്ടി വന്നതെന്നും പറഞ്ഞായിരുന്നു ആര്യ കരഞ്ഞത്. പൊട്ടിക്കരയുന്ന ആര്യയെ സാന്ത്വനിപ്പിച്ചാണ് വീണ പുറത്തേക്ക് പോന്നത്. ബിഗ് ബോസില് നിന്നും പുറത്തേക്ക് വരുന്ന വീണയ്ക്കായി കാത്തിരിക്കുകയാണ് താനെന്നും ഇതാദ്യമായാണ് ഇത്രയും കാലം വീണയോട് മിണ്ടാതെ കഴിഞ്ഞതെന്നുമായിരുന്നു ഭര്ത്താവായ ആര് ജെ അമന് പറഞ്ഞത്. ഇനി ഫേസ്ബുക്കില് വീണ തന്നെ പോസ്റ്റുകള് ഇടുമെന്നും അദ്ദേഹം കുറിച്ചിരുന്നു. അമ്പൂച്ചനും കണ്ണേട്ടനുമൊപ്പമിരിക്കുന്ന വീണയുടെ ചിത്രങ്ങളും സോഷ്യല് മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. 'ഒരുപാട് കാര്യങ്ങൾ അനുഭവിച്ച് മരവിപ്പായി, നിങ്ങളുടെ ചിരിച്ച മുഖമാണ് ഞങ്ങൾക്കിഷ്ടം'; ഇളയ മകൾക്കൊപ്പം വിജയ്!
ദോഹ : കഥകള് മലയാളി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും കഥകള് വായിക്കുന്നുതും കേള്ക്കുന്നതും ആസ്വദിക്കുന്നതുമൊക്കെ നിസ്തുലമായ സര്ഗപ്രവര്ത്തനമാണെന്നും ഖത്തറിലെ ഇന്ത്യന് കള്ചറല് സെന്റര് പ്രസിഡണ്ട് പി.എന് ബാബുരാജന് അഭിപ്രായപ്പെട്ടു. ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസത്തിന്റെ ഖത്തറിലെ പ്രകാശനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകള് വലുപ്പചെറുപ്പമില്ലാതെ എല്ലാവരേയും സ്വാധീനിക്കുന്നതാണ്. നല്ല കഥകള് കേള്ക്കുന്നത് കേവലം ആശ്വാസവും ആസ്വാദനവും മാത്രമല്ല സാംസ്കാരിക പ്രബുദ്ധതയും സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര് ഇന്ത്യന് ഓതേര്സ് ഫോറം പ്രസിഡണ്ട് ഡോ. കെ.സി. സാബു പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സാങ്കേതിക വിദ്യയുടെ അനന്തസാധ്യകള് പ്രയോജനപ്പെടുത്തി എഴുത്തും വായനയും പ്രോല്സാഹിപ്പിക്കുന്ന ഏത് ശ്രമവും ശ്ളാഘനീയമാണെന്നും കേള്വിയുടെ നൂതനമായ ആവിഷ്കാരം കഥകളെ കൂടുതല് ജനകീയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ലോകത്തെമ്പാടുമുള്ള മലയാളി സഹൃദയര് നെഞ്ചേറ്റിയ കഥാശ്വാസം പരമ്പരയില് അവതരിപ്പിച്ച 68 കഥകളും അവയുടെ വിമര്ശനാന്മകമായ ആസ്വാദനവും ഉള്ക്കൊള്ളിച്ച കഥാശ്വാസം ക്യൂ. ആര് കോഡിലൂടെ കേള്ക്കാനും സംവിധാനമുണ്ടെന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. അക്കോണ് ഹോള്ഡിംഗ്സ് ചെയര്മാന് ഡോ. ശുക്കൂര് കിനാലൂര് ചടങ്ങില് അധ്യക്ഷത വഹിച്ചു. റേഡിയോ മലയാളം സി.ഇ.ഒ. അന്വര് ഹുസൈന്, മീഡിയ പ്ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര, ഉണ്ണികൃഷ്ണന് ചടയമംഗലം, കെയര് ആന്റ് ക്യൂവര് ഗ്രൂപ്പ് ചെയര്മാന് ഇ.പി. അബ്ദുറഹിമാന്, ഡോം ഖത്തര് പ്രസിഡന്റ് മശ്ഹൂദ് തിരുത്തിയാട്, കേരള ലോക സഭ അംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി, ഐ.സി.സി. യൂത്ത് വിംഗ് അംഗം അബ്ദുല്ല പൊയില്, ക്യൂടെക് മാനേജിംഗ് ഡയറക്ടര് റഷീദ് അറക്കല്, കലാകാരന്മാരായ ഇഖ്ബാല് ചേറ്റുവ, ബാവ വടകര, റഫീഖ് ചെറുകാരി, ബന്ന ചേന്ദമംഗല്ലൂര് എന്നിവര് സംസാരിച്ചു. കോവിഡ് കാലത്തെ സാര്ഥകമാക്കിയ ബന്നയുടെ പോഡ് കാസ്റ്റുകളെ അധികരിച്ച് സ്വന്തമായി രചിച്ച കവിത ചൊല്ലി ഫൈസല് അബൂബക്കര് സദസ്സിനെ കയ്യിലെടുത്തു. പുസ്തകത്തിന്റെ കവര് ഡിസൈന് ചെയ്ത ഖത്തറിലെ കലാകാരന് ബാസിത് ഖാനെ ചടങ്ങില് പൊന്നാടയണിയിച്ച് ആദരിച്ചു. സുബൈര് വലിയപറമ്പില് സ്വാഗതവും അഷ്റഫ് അച്ചോത്ത് നന്ദിയും പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ലിപി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ദോഹയില് പുസ്തകമാവശ്യമുള്ളവര് 66507698 എന്ന നമ്പറില് സുബൈര് വലിയപറമ്പുമായി ബന്ധപ്പെടണം.
ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കി.മി സഞ്ചരിക്കാം; ഇന്ത്യൻ കമ്പനിയുടെ ആഡംബര ഇലക്ട്രിക് കാർ എത്തുന്നു\n5 Dec 2020 8:32 AM GMT\nനിരത്തുകളിൽ ദിനം പ്രതി ഇലക്ട്രിക് കാറുകളുടെ സ്വാധീനം വർധിക്കുകയാണ്. എന്നാൽ ടാറ്റയെ മാറ്റിനിർത്തിയാൽ രാജ്യത്തെ വാഹന നിർമാതാക്കൾ ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ല. ഇപ്പോൾ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ട്അപ്പ് ഇന്ത്യയ്ക്കായി ഇലക്ട്രിക് കാർ നിരത്തുകളിലെത്തിക്കാനൊരുങ്ങുകയണെന്നാണ് റിപോർട്ടുകൾ പറയുന്നത്. സിദ്ധാർഥ് ബാഗ്രി, ധവാൽ വിനായക്, രാം ദിവേദി എന്നിവരുടെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമാണ കമ്പനിയാണ് പ്രവീഗ്.\n5.4 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 196 കിലോമീറ്ററാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 504 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും. 150 Kw പവറും 2400 Nm ടോർക്കുമാണ് മോട്ടോർ സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ ഇന്നോളം എത്തിയിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളെക്കാൾ ഉയർന്ന റേഞ്ചാണ് ഈ വാഹനം നൽകുന്നത്. വേഗത്തിൽ ചാർജിങ്ങ് സാധ്യമാക്കുന്നു എന്നതാണ് ഈ എക്സ്റ്റിങ്ഷൻ എം.കെ1-ന്റെ പ്രധാന പ്രത്യേകത. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 30 മിനിറ്റിൽ 80 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് നിർമാതാക്കളായ പ്രവീഗ് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് കാർ മേഖലയിൽ പുതിയ ഒരു അധ്യായമായിരിക്കും ഈ വാഹനമെന്നും നിർമാതാക്കൾ പറയുന്നു.\nനാല് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ടൂ ഡോർ പ്രീമിയം വാഹനമായിരിക്കും എക്സ്റ്റിങ്ഷൻ എം.കെ1. കൂപ്പെ മാതൃകയിലുള്ള ഡിസൈനിലായിരിക്കും ഈ വാഹനം ഒരുങ്ങുക. അമേരിക്കൻ വാഹന നിർമാതാക്കളായ ലൂസിഡ് മോട്ടോഴ്സ് വിപണിയിൽ എത്തിച്ചിട്ടുള്ള ലൂസിഡ് എയർ എന്ന വാഹനവുമായി കാഴ്ചയിൽ സാമ്യമുള്ള മോഡലായിരിക്കും എക്സ്റ്റിങ്ഷൻ എം.കെ1.
നടി ആക്രമിക്കപ്പെട്ട കേസ് സജീവമായി തുടരുമ്പോൾ സിനിമയിൽhjആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ്. അച്ഛന് പറഞ്ഞത് കേട്ടാല് മതിയായിരുന്നു എന്ന് ഇപ്പോള് തോന്നുന്നുണ്ടെന്നും കൂട്ടിച്ചേര്ത്തു. ക്ലബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസ് തുറന്നത്. 'എന്റെ അച്ഛന് എന്നെ ഒരു വക്കീലാക്കണമെന്നായിരുന്നു ആഗ്രഹം. ഇപ്പോഴത്തെ ഓരോ അവസ്ഥയില് എനിക്ക് അത് പഠിച്ചാല് മതിയായിരുന്നു എന്ന് തോന്നിപ്പോയിട്ടുണ്ട്. ബി എ കഴിഞ്ഞ് എം എയ്ക്കു ചേര്ന്നെങ്കിലും അന്ന് പിന്നെ കമല് സാറിനൊപ്പം അസിസ്റ്റന്റായി അങ്ങനെ സിനിമയിലെത്തി. ആ സമയത്ത് അച്ഛന് എല് എല് ബിക്ക് വിടാനായിരുന്നു താത്പര്യം. അപ്പോഴേക്കും ഞാന് മിമിക്രി, സിനിമ എന്നു പറഞ്ഞ് മാറി. അന്ന് അച്ഛന് അങ്ങനെ പറഞ്ഞതിന്റെ വാല്യൂ എന്തെന്ന് ഇപ്പോള് മനസ്സിലാകുന്നുണ്ട്. ഇതാണ് പൊതുവെ പറയുന്നത്, മാതാപിതാക്കള് പറയുന്നതും നമ്മള് കേള്ക്കണം. ' ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില് അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തോളം ജയിലിലായിരുന്നു. വിവാദങ്ങള്ക്കിടെയാണ് ദിലീപ് നായകനായ അരുണ് ഗോപി ചിത്രം രാമലീല റിലീസ് ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് പുറത്തിറങ്ങിയ കമ്മാര സംഭവത്തിന് വിജയം തുടരാനായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില് സജീവമാവുകയാണ് നടന്.
ക്രൈസ്തവർക്കെതിരെയുള്ള അക്രമണങ്ങളും ബഹളങ്ങളും നടന്നിരുന്ന ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് ഫ്രാൻസിലെ ധീരരായ ചില ആളുകൾ ഈശോയുടെ യഥാർത്ഥ സാന്നിദ്ധ്യമുള്ള പരിശുദ്ധ കുർബാന ദേവാലയത്തിൽ നിന്നുമെടുത്ത് സ്വന്തം വീടുകളിൽ സൂക്ഷിച്ചു. കത്തോലിക്കാ മതത്തിനെതിരെയുള്ള നിരോധനം ഫ്രഞ്ച് ഗവൺമെന്റ് നിർബന്ധമാക്കുകയും പളളികളും അവയിലെ വിശുദ്ധ വസ്തുക്കളും വിൽക്കുക പോലും ചെയ്തു. തങ്ങളുടെ ദേവാലയം വിൽക്കപ്പെട്ടു എന്നറിഞ്ഞ റോസ ലോറൻസും ജീൻ ബോണഫോസും ദേവാലയത്തിനുള്ളിൽ പ്രവേശിച്ച് സക്രാരിയിൽ നിന്നും തിരുവോസ്തി വീണ്ടെടുത്തു. പിടിക്കപ്പെട്ടിരുന്നെങ്കിൽ മരണം അവർക്ക് തീർച്ചയായിരുന്നു. തങ്ങൾക്കുണ്ടായേക്കാവുന്ന ഈ അപകടത്തെക്കുറിച്ച് വ്യക്തമായി അറിഞ്ഞിട്ടും ഈശോയെ ആരാധിക്കാൻ ആഗ്രഹിച്ച ധീരരായ കത്തോലിക്കരെയെല്ലാം റോസ ലോറൻസ് സ്വാഗതം ചെയ്തു. ക്രിസ്ത്യാനികൾക്കെതിരെയുള്ള പീഡനം വർദ്ധിച്ച ഫ്രഞ്ച് വിപ്ലവകാലഘട്ടത്തിൽ അനേകം വിശ്വാസികൾക്ക് വീടുകളും തങ്ങളുടെ ജീവൻ തന്നെയും നഷ്ടമായി. ഈ ബഹളങ്ങൾക്കും പീഡനങ്ങൾക്കും എല്ലാമിടയിലും റോസ ലോറൻസിന്റെയും ജീൻ ബോണഫാസിന്റെയും ഭവനങ്ങൾ വിശുദ്ധ കുർബാനയിലെ ഈശോയുടെ ദൈവീക സാന്നിദ്ധ്യത്താൽ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടു.
കൊച്ചി : എറണാകുളത്ത് ഹോട്ടലുകളിൽ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. സുനാമി ഇറച്ചി വിൽപ്പന നടത്തിയ കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കും. കളമശ്ശേരിയിൽ ആണ് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. പാലക്കാട് സ്വദേശി ജുനൈസിൻ്റേതാണ് സ്ഥാപനം. ജുനൈസ് ഏതാനും വർഷമായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് മാറ്റിയിടുന്ന ചത്തകോഴി, വൈകല്യം വന്ന് മാറ്റിയിടുന്നവ എന്നിവ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്നാണ് വിതരണം ചെയ്യുന്നത്. ചെക്ക്പോസ്റ്റുകളിലെ പരിശോധന ഒഴിവാക്കാൻ ട്രെയിൻ മാർഗമാണ് തമിഴ്നാട്ടിൽ നിന്ന് ഇറച്ചി കേരളത്തിൽ എത്തിക്കുന്നത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്യത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് സ്വദേശി ജുനൈസിന്റെതാണ് സ്ഥാപനം. സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാർ ആരും പരിശോധന നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കാസർഗോഡ്ഃ പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർഗോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. പെർളടുക്കം സ്വദേശിയായ അശോകൻ സിവിൽ പോലീസ് ഓഫീസറാണ്. ജോലിക്കിടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.
കുവൈറ്റ് :കുവൈറ്റില് സിവിൽ സർവീസ് നിയമം 15/1976 ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ സമർപ്പിച്ചു . എംപി ഹിഷാം അൽ സാലിഹ് ആണ് ബില് സമര്പ്പിച്ചത്. ബിൽ നിബന്ധന പ്രകാരം പ്രവാസികളെ റിക്രൂട്ട് ചെയ്യുന്നത് താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കണം. സ്വദേശികളോ മറ്റു വിഭാഗങ്ങൾക്ക് കീഴിലുള്ള ആരെങ്കിലുമോ ജോലിക്ക് ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികൾക്ക് അവസരം ലഭിക്കുകയുള്ളൂ. 5. വിദേശികൾ . E കാറ്റഗറിയ്ക്ക് കീഴിൽ 750 ദീനാറിൽ കൂടുതൽ ശമ്പളത്തോടെ നിയമിക്കപ്പെടുകയാണെങ്കിൽ അവരുടെ പേരും തൊഴിൽ വിവരങ്ങളും ഔദ്യോഗിക കുവൈറ്റ് സൈറ്റിൽ പ്രസിദ്ധീകരിക്കണം. തൃശൂർഃ തൃശൂരിൽ മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി പരിക്കേൽപ്പിച്ചു. രാവിലെ 10 മണിയോടെ വാനത്ത് വീട്ടിൽ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പിതാവിനെ വിയ്യൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്ക്കെതിരെ പോക്സോ കേസടക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് 12 വയസ്സുള്ള മകനെ വെട്ടിപ്പരിക്കേല്പിക്കുന്നത്. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്റെയും മൊഴിയെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കണ്ണൂർഃ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി പലയിടത്തും അമർഷം പുകയുന്നതിനിടെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. സ്ഥാനാർത്ഥി പട്ടിക ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണെന്നാണ് സുധാകരൻ പറയുന്നത്. തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ അടക്കം സ്ഥാനാർത്ഥി നിർണയത്തിൽ തന്റെ അഭിപ്രായം കോൺഗ്രസ് നേതൃത്വം പരിഗണിച്ചില്ലെന്ന അമർഷമാണ് സുധാകരന്റെ വാക്കുകളിൽ ഉള്ളത്. ഇതാണ് പൊട്ടിത്തെറിയായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 'കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തികൾ അത്ര മോശമായിരുന്നു. ഹൈക്കമാൻഡിനെ കേരളത്തിലെ നേതാക്കൾ തെറ്റിദ്ധരിപ്പിച്ചു. സ്ഥാനാർത്ഥിപ്പട്ടികയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വേണുഗോപാലും അടങ്ങുന്ന സമിതി ഇഷ്ടക്കാരെ തിരുകി കയറ്റി. ഹൈക്കമാൻഡിന്റെ പേരിൽ കെസി വേണുഗോപാലും ഇഷ്ടക്കാർക്ക് സീറ്റ് നൽകി. ഹൈക്കമാൻഡിന്റെ പേരിലുള്ള തിരുകിക്കയറ്റൽ പതിവുള്ളതായിരുന്നില്ല. ജയസാധ്യത നോക്കാതെയാണ് പലർക്കും അവസരം നൽകിയത്'. തങ്ങളുടെ അഭിപ്രായങ്ങളെ പരിഗണിച്ചതേയില്ലെന്നും കെ.സുധാകരൻ ആരോപിച്ചു. 'കെപിസിസി വർക്കിങ് പ്രസിഡന്റെന്ന സ്ഥാനത്ത് താൻ തുടരുന്നത് മനസോടെയല്ലെന്നും സുധാകരൻ തുറന്നടിച്ചു. ആലങ്കാരിക പദവികൾ തനിക്ക് ആവശ്യമില്ല. സ്ഥാനം ഒഴിയാൻ പല തവണ ആലോചിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുറിവേൽക്കാതിരിക്കാൻ വേണ്ടി മാത്രമാണ് രാജിവെക്കാത്തതെന്നും' ധർമ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. 'ഇരിക്കൂരിൽ ധാരണകൾ ലംഘിക്കപ്പെട്ടു. ഇരിക്കൂറുകാർക്ക് ഇനി നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല'. മട്ടന്നൂർ സീറ്റ് ആർഎസ്പിക്ക് കൊടുത്തത് കണ്ണൂരിലെ നേതാക്കളോട് ആലോചിക്കാതെയാണ്. ഇത് ജില്ലയിൽ കോൺഗ്രസിനെ ദുർബലപ്പെടുത്താൻ ഇടയാക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ റോളൊന്നുമില്ലാത്ത കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ എംപി കോൺഗ്രസിൽ ഒറ്റപ്പെടുന്ന നിലയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കോൺഗ്രസ് സീറ്റുനിർണയ ചർച്ചകളിൽപോലും സുധാകരനെ അടുപ്പിച്ചില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കണ്ണൂരിലെ 'പടക്കുതിര'യുടെ ഒറ്റ നിർദേശവും പരിഗണിച്ചുമില്ല. ഈ അവഗണനയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ പൊട്ടിത്തെറിക്കാൻ സുധാകരനെ പ്രേരിപ്പിച്ചത്. കണ്ണൂരിലെ കാര്യങ്ങൾപോലും കെപിസിസി വർക്കിങ് പ്രസിഡന്റായ തന്നോട് ആലോചിച്ചില്ലെന്ന തുറന്നുപറച്ചിലിൽ. ഒറ്റപ്പെട്ടതിന്റെ അമർഷനും നൊമ്പരവുമാണ് അദ്ദേഹത്തിലുള്ള്ള്ത. മട്ടന്നൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആർഎസ്പി നേതാവ് ഇല്ലിക്കൽ അഗസ്തിയെ പ്രഖ്യാപിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് സുധാകരൻ പറഞ്ഞു. ഇവിടെ കോൺഗ്രസിലെ രാജീവൻ എളയാവൂരിനെ മത്സരിപ്പിക്കാനായിരുന്നു നിർദേശിച്ചത്. എന്നാൽ, ഈ നിർദേശവും പാർട്ടി നേതൃത്വം ഗൌനിചില്ല. കണ്ണൂർ ജില്ലയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അപ്രമാദിത്തമാണെന്ന തിരിച്ചറിവിലാണ് സുധാകരൻ. ഇരിക്കൂറിലും കണ്ണൂരിലും വേണുഗോപാൽ ചുവടുറപ്പിച്ചത് സുധാകരന് വലിയ തിരിച്ചടിയായി. ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ കലാപം അവഗണിച്ച് വേണുഗോപാലിന്റെ സ്വന്തക്കാരനായ സജീവ് ജോസഫിനാണ് സീറ്റു നൽകിയത്. കണ്ണൂരിൽ കഴിഞ്ഞ തവണ കെ സുധാകരന്റെ നോമിനിയായിരുന്ന ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഇത്തവണ സീറ്റ് ഉറപ്പിച്ചത് കെ സി വേണുഗോപാലിന്റെ തണലിലാണ്. പാച്ചേനിയെ ഒഴിവാക്കാനാണ് സുധാകരൻ കണ്ണൂരിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ ക്ഷണിച്ചത്. പകരം കെപിസസി അധ്യക്ഷ സ്ഥാനവും അദ്ദേഹം മോഹിച്ചു. എന്നാൽ, മുല്ലപ്പള്ളി ഈ കുരുക്കിൽ വീണില്ല. അടുത്ത അനുയായി റിജിൽ മാക്കുറ്റിക്ക് സീറ്റ് നൽകണമെന്ന് സുധാകരൻ പറത്തതും കണ്ണൂർ മനസ്സിൽകണ്ടാണ്. പേരാവൂരിലെ സണ്ണി ജോസഫ് മാത്രമാണ് പേരിനെങ്കിലും സുധാകരനോട് അടുപ്പം പുലർത്തുന്ന സ്ഥാനാർത്ഥിയുള്ളത്. ഇതോടെ സ്വന്തം ജില്ലയിൽ പോലും ഒറ്റപ്പെടുന്നതിലെ അമർഷമാണ് കെ സുധാകരനുള്ളത്. ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും! - ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും! - ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
രോഗിയായ ഭാര്യയോട് ക്രൂരത കാട്ടിയ നടനാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്ന് വെളിപ്പെടുത്തൽ. മാധ്യമ പ്രവര്ത്തകന് യാസര് ഉസ്മാന് എഴുതിയ 'സഞ്ജയ് ദത്ത്- ദ് ക്രേസി അണ്ടോള്ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയി' എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തൽ ഉള്ളത്. എന്നാൽ സഞ്ജയ് ദത്ത്- ദ ക്രേസി അണ്ടോള്ഡ് സ്റ്റോറി ഓഫ് ബോളിവുഡ്സ് ബാഡ് ബോയ് എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്ക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് താരം. രേഖ, രാജേഷ് ഖന്ന എന്നിവരുടെ ആത്മകഥ എഴുതിയ യാസെര് ഉസ്മാനാണ് പുസ്തകം എഴുതിയിരിക്കുന്നത്. എന്നാല് താന് ഏതെങ്കിലും വ്യക്തിയേയോ പ്രസാധകരെയോ ആത്മകഥ എഴുതാന് ഏല്പ്പിച്ചിട്ടില്ലെന്നും ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. വര്ഷങ്ങള്ക്ക് മുന്പ് ഗോസിപ്പ് കോളങ്ങളില് നിറഞ്ഞിരുന്ന ഒരു പ്രണയ കഥയാണ് മാധുരി സഞ്ജയ് ബന്ധം. ഈ പ്രണയത്തെ തുടര്ന്ന് സഞ്ജയ് വിവാഹ മോചനത്തിന് തയ്യാറാകുന്നുവെന്നും വാര്ത്ത വന്നിരുന്നു. ഇതിനെ തുടര്ന്ന് സഞ്ജയ്യുടെ ഭാര്യ റിച്ച വിദേശത്തു നിന്നും തിരിച്ചെത്തി. റിച്ച ക്യാന്സര് ബാധിതയായി ചികിതയില് ആയിരുന്നു അക്കാലം. എന്നാല് അവരെ കാണാന് കൂടി സഞ്ജയ് തയ്യാറായില്ല. റിച്ചയെ കാണാന് സഞ്ജയ് തയ്യാറാകാതിരുന്നത് മാധുരി കാരണമാണെന്നും ധര്മ്മേന്ദ്രയെ ഹേമമാലിനി സ്വന്തമാക്കിയത് പോലെ മാധുരി സഞ്ജയ്യെ സ്വന്തമാക്കും എന്നുവരെ മാധ്യമങ്ങള് എഴുതി. ഇതിനെ തുടര്ന്ന് രോഗിയായ റിച്ച തിരിച്ചു പോയെങ്കിലും സഞ്ജയ് തന്നെയും മകളെയും കാണാന് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല് 1993ൽ സഞ്ജയ്ദത്ത് വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തു. ജീവിതത്തിലേറ്റ തിരിച്ചടിയിൽ തളര്ന്ന റിച്ചയെ വീണ്ടും ക്യാന്സര് പിടികൂടി. 1996ൽ ന്യൂയോർക്കിൽവച്ചുതന്നെ റിച്ച അന്തരിച്ചു. തുടർന്ന് ആയുധം കൈവശംവച്ചതിന് സഞ്ജയ്ദത്ത് കേസിലകപ്പെട്ടു. 1999ൽ മാധുരി ഡോക്ടർ ശ്രീരാം മാധവിനെ വിവാഹം കഴിച്ച് സിനിമയ്ക്ക് താൽകാലിക ഇടവേള നൽകിയതോടെ ആ ബന്ധവും അവസാനിച്ചു.
ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് എന്ന് കോൺഗ്രസ്സ് നേതാവ് കെ സി വേണുഗോപാൽ . ഗവർണറുടെ ഈ സമീപനം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ .... ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ചട്ടവിരുദ്ധമായി സംസ്ഥാന സർക്കാർ നടത്തിയ എല്ലാ സർവകലാശാലാ നിയമനങ്ങളും എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ, സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽപ്പോലും ചോദ്യം ചെയ്യേണ്ടതാണ്. കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടതുമുന്നണി സർക്കാരുകൾ സ്വീകരിച്ചിട്ടുള്ളതെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരിൽ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നത് നമ്മുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി അനുസരിക്കേണ്ടതാണ്. ഇത്തരത്തിൽ നിയമപരമായാണ് ഓരോ അനധികൃത നിയമനങ്ങളും തിരുത്തപ്പെടേണ്ടത്. മറിച്ച്, കേന്ദ്രസർക്കാരിന് വേണ്ടി ചട്ടങ്ങളുണ്ടാക്കി നടപ്പിലാക്കുന്ന ഗവർണർ വഴിയല്ല. ഇന്ന് 11. 30-ന് മുൻപ് ഒമ്പത് സർവകലാശാലകളുടെയും വൈസ് ചാൻസലർമാർ രാജി സമർപ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ്. അത് എതിർക്കപ്പെടേണ്ടതാണ്.
കോവിഡ് 19 ചികിത്സയ്ക്ക് രണ്ട് മരുന്നുകള്ക്ക് കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ആര്ത്രൈറ്റിസ് മരുന്നായ ബാരിസിറ്റിനിബും സോട്രോവിമാബ് എന്ന സിന്തറ്റിക് ആന്റിബോഡി മരുന്നുമാണ് വിദഗ്ധര് ശുപാര്ശ ചെയ്യുന്നത്. ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളെ ചികിത്സിക്കാന് കോര്ട്ടികോസ്റ്റീറോയിഡുകള്ക്കൊപ്പം ഉപയോഗിക്കുന്ന ബാരിസിറ്റിനിബ് എന്ന മരുന്ന് മികച്ചതാണെന്ന് ബ്രിട്ടീഷ് മെഡിക്കല് ജേര്ണലായ ബിഎംജെയില് ഡബ്യൂഎച്ച്ഒ വിദഗ്ധര് പറഞ്ഞു. ഇത് മെച്ചപ്പെട്ട അതിജീവന നിരക്ക് കാണിക്കുന്നുണ്ടെന്നും വെന്റിലേറ്ററുകളുടെ ആവശ്യകത കുറയ്ക്കാന് സഹായിക്കുമെന്നും അവര് ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ ശേഷി കുറവുള്ള അല്ലെങ്കില് പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങള് ഉള്ളവര്ക്കാണ് സോട്രോവിമാബ് ശുപാര്ശ ചെയ്യുന്നത്. തീവ്ര കോവിഡ് ബാധ അല്ലെങ്കിലും ഈ വിഭാഗത്തിലുള്ളവരെ ആശുപത്രിയില് പ്രവേശിപ്പിക്കേണ്ട സാഹചര്യമുണ്ചാകും. ഇത് തടയാന് മരുന്ന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്.
കൊല്ലംഃ ചടയമംഗലത്തെ മൂന്നുപഞ്ചായത്തുകളിലെ ജനവാസമേഖലളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഭീതിപരത്തിയിരുന്ന കാട്ടുപോത്തിനെ ഞായറാഴ്ച വൈകുന്നേരം മുതൽ കാണാനില്ല. കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് കടന്നതാവാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കാട്ടുപോത്തിനുവേണ്ടി നടത്തിവന്ന തെരച്ചിൽ ഞായറാഴ്ച വൈകുന്നേരത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ നിർത്തിവച്ചിരിക്കുകയാണ്. ആയൂർ ഭാഗത്ത് രണ്ട് ദിവസം മുന്പ് കണ്ട കാട്ടുപോത്തിനെ പിന്നീട് ചടയമംഗലത്ത് ഇടുക്കുപാറ ഭാഗത്താണ് കണ്ടത്. ഞായറാഴ്ച വൈകുന്നേരം ഫിൽഗിരിയിലെ ജനവാസമേഖലയിൽ കണ്ട കാട്ടുപോത്തിനെ പിന്നീട് ആരും കണ്ടിട്ടില്ല. ഇവിടെയുള്ള റബർ തോട്ടങ്ങളിലൂടെ വനത്തിനുള്ളിലേക്ക് കടന്നിരിക്കമെന്നാണ് വനപാലകർ നൽകുന്ന സൂചന. , , and stay in the know with what's happening in the world around you - in real time. Deepika. com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner. അറിവിന്റെ അക്ഷരമുറ്റത്ത്. . അറിവിന്റെ അക്ഷരമുറ്റത്ത്. . Copyright @ 2022 , Rashtra Deepika Ltd.
ഷൈന് ടോം ചാക്കോ, വിനീത് ശ്രീനിവാസന് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജയലാല് ദിവാകരന് സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുക്കന്. അരവിന്ദന്റെ അത്ഥിതികള്ക്ക് ശേഷം വിനീത് ശ്രീനിവാസനും ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നിലവില് ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന് ജോലികള് നടക്കുകയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിങ്ങ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. മഹാ സുബൈര് വര്ണ്ണച്ചിത്രയുടെ ബാനറില് ആണ് ചിത്രം നിര്മിക്കുന്നത്. അജു വര്ഗീസും ചിത്രത്തില് പ്രധാന റോളില് എത്തുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാസ്റ്റിങ്ങ് പുരോഗമിക്കുകയാണ്.
കൊച്ചിഃ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യല് ട്രെയിന് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലെ കൃഷ്ണരാജപുരത്തേക്കാണ് സ്പെഷ്യല് ട്രെയിന്. കൊച്ചുവേളിയില് നിന്ന് ഞായറാഴ്ച വൈകീട്ടു അഞ്ചിന് പുറപ്പെടുന്ന സുവിധ ട്രെയിന് (82644) പിറ്റേ ദിവസം രാവിലെ 8. 40 ന് കൃഷ്ണരാജപുരത്ത് എത്തിച്ചേരും. സ്റ്റോപ്പുകൾഃ കൊല്ലം 5. 52, കായംകുളം 6. 38, കോട്ടയം 8. 07, എറണാകുളം 9. 20, തൃശൂർ 10. 42, പാലക്കാട് 12. 05, കോയമ്പത്തൂർ 1. 20, ഈറോഡ് 3. 10, ബംഗാരപേട്ട് 7. 38, വൈറ്റ്ഫീൽഡ് 8. 29 എന്നിങ്ങനെയാണ്. മടക്ക ട്രെയിന് തിങ്കളാഴ്ച ഉച്ചയ്ക്കു 2 ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 6 ന് കൊച്ചുവേളിയിലെത്തും. 8 സ്ലീപ്പർ, 2 തേഡ് എസി, 2 ജനറൽ എന്നിങ്ങനെയാണു ട്രെയിനിലുണ്ടാകുക. ഏപ്രിഷ 28 മുതൽ ജൂൺ 30 വരെയാണു സ്പെഷൽ സർവീസ്. ഇത് താൽക്കാലിക നടപടിയാണെങ്കിലും പിന്നീട് സ്ഥിരം ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് ആരായും. താൽക്കാലിക സർവീസാണെങ്കിലും കൊച്ചുവേളിയിൽനിന്നു ബാനസവാടിയിലേക്കുള്ള ഹംസഫർ എക്സ്പ്രസ് ഞായറാഴ്ച സർവീസ് നടത്താനുളള സാധ്യതയും റെയിൽവേ പരിശോധിക്കുന്നുണ്ട്. ആഴ്ചയിൽ മൂന്നു ദിവസം ഹംസഫർ എക്സപ്രസ് ഓടിക്കുന്നതിനോടു ദക്ഷിണ-പശ്ചിമ റെയിൽവേയ്ക്കും എതിർപ്പില്ലെന്നാണു സൂചന. കേരളത്തിൽനിന്നു ബംഗളുരുവിലേക്കു സർവീസ് നടത്തുന്ന കല്ലട ബസിൽ യാത്രക്കാർ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
"ബീപ്... ബീപ്... ബീപ് ബീപ് ബീപ്... അടിപൊളി! ! ! ബിഗ്ബോസ് ചോദിച്ചപോലെ ഇതൊക്കെ ഇത്രേം പ്രശ്നം ആക്കാനുള്ളതായിരുന്നോ? ? പൊളി ഫിറോസ് താങ്കൾക്കു എവിടെയോ താളം പിഴക്കുന്നുണ്ടോ ? അതേ എവിടെയോ കൈവിട്ടു പോകുന്നുണ്ട് , പക്ഷെ അനൂപ് പൊളിച്ചു, അത്രേം വഴക്കിനിടക്ക് "ആ വള എന്റെയാടാ"എന്ന അനൂപിന്റെ ഡയലോഗ്. രമ്യയും ഇന്ന് പൊളിച്ചു. ഇങ്ങനെ കട്ടക്ക് കട്ടക്ക് നിൽക്കണം. എന്റെ ദൈവമേ ശനിയാഴ്ച വരെ കാത്തിരിക്കാൻ വയ്യല്ലോ. ലാലേട്ടൻ എന്തൊക്കെ പറയുമെന്ന് കാണാൻ. ശേഷം നടന്ന നോബിചേട്ടൻ മണിക്കുട്ടൻ കോൺവെർസേഷൻ കിടുക്കി. അഡോണി ഭയങ്കര പെർഫോമൻസ് കാഴ്ചവെച്ചു എന്നു ചിലർ പറഞ്ഞു, എവടെ ഞാൻ കണ്ടില്ലല്ലോ ചെയ്തത്. വേറെ എപ്പോളെങ്കിലും ബിഗ്ബോസിന്റെ ടെലികാസ്റ്റിംഗ് ഒണ്ടോ. ഇനി അതിലെങ്ങാനും കാണിച്ചിട്ടുണ്ടെങ്കിലോ. അതുപോലെ കിടിലുവിനെക്കാൾ നന്നായിട്ടു ഡിമ്പൽ അല്ലെ ടാസ്ക് ചെയ്തത് നോട് ഫെയർ ങ്ഹാ ക്യാപ്റ്റൻ ആയി ഋതുവിനെ കാണാൻ കിടിലുവിനു ആഗ്രഹം ഉള്ളതുകൊണ്ട് ടാസ്കിൽ റിതു മണിക്കുട്ടനെ മാത്രം നേരിട്ടാൽ മതിയായിരിക്കുമല്ലോ ല്ലെ. അല്ലാ കിടിലുവിന്റെ ത്യാഗം നമ്മളാരും മറന്നിട്ടില്ലല്ലോ. സ്പോൺസർ ടാസ്ക് :ആദ്യത്തെ രണ്ടു ടീം ഗംഭീരം ആക്കി. . മൂന്നാമത്തെ ടീം അൽപ്പം പുറകിൽ ആരുന്നു. നടി അശ്വതി ഇന്നലത്തെ ബിഗ് ബോസ്സിന്റെ എപ്പിസോഡ് കണ്ടതിനു ശേഷം തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണു മുകളിൽ കൊടുത്തിരിക്കുന്നത്. മുടങ്ങാതെ ബിഗ് ബോസ് കാണുകയും അതിന്റെ റിവ്യൂ മുടങ്ങാതെ പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്യുന്ന ഒരു താരം കൂടിയാണ് അശ്വതി.
ആലപ്പുഴഃ കെഎസ്ആര്ടിസിക്ക് പിന്നാലെ ജലഗതാഗത വകുപ്പും നഷ്ടങ്ങളുടെ ആഴക്കയങ്ങളിലേക്ക്. 12 കോടി രൂപയാണ് പ്രതിവര്ഷം വകുപ്പിന് നഷ്ടം സംഭവിക്കുന്നത്. റോഡ് ഗതാഗത സൌകര്യം ഇല്ലാത്ത പ്രദേശങ്ങളിലെ ഏകാശ്രയമാണ് ജലഗതാഗത വകുപ്പിന്റെ സര്വീസുകള്. നഷ്ടം വര്ധിച്ച് സര്വീസുകള് നിര്ത്തലാക്കിയാല് ഇത് പ്രദേശവാസികളെ ബാധിക്കുമെന്ന് തീര്ച്ചയാണ്. ടിക്കറ്റ് ചാര്ജ് കൂട്ടിയാല് ഒരു പരിധിവരെ നഷ്ടം നികത്താനാകാന് സാധിക്കുമെന്നാണ് അധികൃതര് പറയുന്നത്. അതേസമയം ടിക്കറ്റ് നിരക്ക് മിനിമംചാര്ജ് അഞ്ച് രൂപയാക്കാന് സര്ക്കാര് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് പ്രാബല്യത്തില് വന്നിട്ടില്ല. ടിക്കറ്റ്നിരക്ക് അഞ്ചുരൂപയാക്കി ഉയര്ത്തിയാലും ആറുകോടിരൂപയുടെ നഷ്ടമേ നികത്താന് സാധിക്കുകയുള്ളൂ. ഇപ്പോള് സംസ്ഥാനത്താകെ 50 ബോട്ടുകളാണ് സര്വ്വീസ് നടത്തുന്നത് ഇതില് 48 എണ്ണം മാത്രമെ ഇപ്പോള് സര്വ്വീസ് നടത്തുന്നുള്ളു. രണ്ട് ബോട്ടുകള് കട്ടപുറത്തായിട്ട് വര്ഷങ്ങള് കഴിഞ്ഞു. 48 എണ്ണത്തില് 12 എണ്ണം സ്റ്റീല് ബോട്ടുകളാണ്. ബാക്കിയുള്ളത് തടി കൊണ്ട് വര്ഷങ്ങള്ക്ക് മുമ്പ് നിര്മിച്ചതാണ് ഇതിന് കേടുപാടുകള് ഉണ്ടായാല് പോലും അറ്റകുറ്റപണി നടത്താന് ആളെ കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് അധികൃതര് പറയുന്നു. ഡീസലിന്റെ വിലവര്ധനവും സര്വീസ് നടത്തുന്ന പ്രദേശങ്ങളില് ജലഗതാഗതവകുപ്പിന്റെ കീഴില് ഡീസല് പമ്പുകളില്ലാത്തതും വകുപ്പിനെ ഏറെ വലയ്ക്കുന്നുണ്ട്. എറണാകുളം, ആലപ്പുഴ ജില്ലകളില് മാത്രമാണ് ജലഗതാഗതവകുപ്പിന് പമ്പുകളുള്ളത്. മറ്റു സ്ഥലങ്ങളില് സ്വകാര്യപമ്പുകളെ ആശ്രയിക്കുകയാണ് ചെയ്യുന്നത്. രണ്ട് ഡ്രൈവര്മാര്, രണ്ട് ഗാര്ഡുകള്, ബോട്ട് മാസ്റ്റര് എന്നീ അഞ്ച് ജീവനക്കാരുമാണ് ഒരു സര്വീസിനാവശ്യമുള്ളത്. ഇവരുടെ ശമ്പളവും കൂടിയാകുമ്പോള് നഷ്ടക്കണക്ക് വര്ധിക്കുകയാണ്. ബോട്ടിലേക്കാവശ്യമായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയി തുടങ്ങിയ സുരക്ഷഉപകരണങ്ങള് ഓരോവര്ഷവും വാങ്ങുന്നത് വന് വിലയ്ക്കാണെന്നാണ് അധികൃതര് പറയുന്നത്. ഇതെല്ലാം തന്നെ ജലഗതാഗതവകുപ്പിനെ നഷ്ടത്തിലാക്കാന് പ്രധാനകാരണങ്ങളായി നിലനില്ക്കുന്നു. മറ്റ് സ്ഥലങ്ങളിലേക്കുള്ള സര്വീസുകളൊന്നും മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതേസമയം നഷ്ടം നേരിടുകയാണെങ്കിലും ജലഗതാഗതവകുപ്പ് ബോട്ടുചാലുകള് ആഴം കൂട്ടുന്നതിനും മണ്തിട്ടകള് കണ്ടെത്തുന്നതിനുമായി ഹൈഡ്രോഗ്രാഫിക് സര്വേ അടക്കമുള്ള പ്രവര്ത്തനങ്ങള് ആരംഭിച്ചുകഴിഞ്ഞു.
റിവേഴ്സ്ഡേല്ഃ ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയര്മാരിലൊരാളായ റൂഡി കോര്ട്സണ് കാറപകടത്തില് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ റിവേഴ്സ്ഡേലില് വെച്ചാണ് അപകടമുണ്ടായത്. 73 കാരനായ കോര്ട്സണ് 108 ടെസ്റ്റുകളിലും 209 ഏകദിനങ്ങളിലും 14 ട്വന്റി 20 മത്സരങ്ങളിലും അമ്പയറായിട്ടുണ്ട്. കോര്ട്സന്റെ മകനായ റൂഡി കോര്ട്സണ് ജൂനിയറാണ് അച്ഛന്റെ വിയോഗം ലോകത്തിനെ അറിയിച്ചത്. കേപ്ടൌണില് നിന്ന് നെല്സണ് മണ്ടേല ബേയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ' അദ്ദേഹം ഒരു സുഹൃത്തിനൊപ്പം ഗോള്ഫ് കളിക്കാനായി കേപ്ടൌണിലേക്ക് പോയതായിരുന്നു. തിങ്കളാഴ്ച മടങ്ങിവരുമെന്നാണ് ആദ്യം അറിയിച്ചത്. പിന്നീട് ഒരു ദിവസം കൂടി തങ്ങാന് തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയ്ക്കാണ് അപകടമുണ്ടായത്'- കോര്ട്സണ് ജൂനിയര് ദക്ഷിണാഫ്രിക്കയിലെ അല്ഗോവ എഫ്. എം ന്യൂസിനോട് പറഞ്ഞു. ചെറുപ്പം തൊട്ട് ക്രിക്കറ്റിനോട് അഭിനിവേശമുള്ള കോര്ട്സണ് ദക്ഷിണാഫ്രിക്കന് റെയില്വേസിലെ ക്ലര്ക്ക് ജോലി ഉപേക്ഷിച്ചാണ് അമ്പയറായത്. 1981-ല് കോര്ട്സണ് ആദ്യമായി അമ്പയറുടെ കുപ്പായമണിഞ്ഞു. 1992-ല് നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിലൂടെ അന്താരാഷ്ട്ര അമ്പയറിങ്ങില് അരങ്ങേറ്റം കുറിച്ചു. 331 അന്താരാഷ്ട്ര മത്സരങ്ങള് നിയന്ത്രിച്ച കോര്ട്സണ് 2010-ല് ലോര്ഡ്സില് നടന്ന ഓസ്ട്രേലിയ-പാകിസ്താന് മത്സരത്തിലൂടെ അമ്പയറിങ് രംഗത്തോട് വിടപറഞ്ഞു.
ഏറ്റവും സീനിയറായ യുഡിഎഫ് മന്ത്രിയെ വിജിലന്സിന്റെ വിളയാട്ടത്തിനും പരസ്യവിചാരണയ്ക്കും എറിഞ്ഞു കൊടുത്ത കഴിവില്ലായ്മയുടെ പര്യായമായി മാറി ആഭ്യന്തരവകുപ്പ്. എകെജി സെന്ററില് നിന്നുള്ള നിര്ദേശം അനുസരിച്ച് അന്വേഷത്തിന് അജണ്ട നിശ്ചയിക്കുന്ന എസ് പി സുകേശന് തന്റെ ഹിഡന് അജണ്ട നടപ്പാക്കാന് ശ്രമിച്ചപ്പോള് കൈകെട്ടി നോക്കി നില്ക്കാനെ രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞുള്ളൂവെന്ന് കോണ്ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കള് അടക്കം പറയുന്നു. ബാര് കോഴയുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായ ഗൂഢാലോചനയുടെ തുടര്ച്ചയാണ് നുണപരിശോധന. കേരള ചരിത്രത്തിലെ ആദ്യത്തേയും ഇന്ത്യന് നീതിന്യായ വ്യവസ്ഥയിലെ അപൂര്വ്വവുമായ സംഭവമാണ് ഒരഴിമതി ആരോപണക്കേസിലെ സാക്ഷിയെ നുണപരിശോധന നടത്തുക എന്നത്. പ്രതിയെ നുണപരിശോധന നടത്തുന്നതുപോലും സാധുവല്ല എന്നാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്. നുണപരിശോധന നടത്തണമെങ്കില് ആരോപണത്തിന് സാധുവായ ചില തെളിവുകള് അനേ്വഷണോദ്യോഗസ്ഥര് കണ്ടെത്തുകയും ആ കണ്ടെത്തലുകള് ഇതുമായി ബന്ധപ്പെട്ടവര് നിഷേധിക്കുകയും ചെയ്താല് മാത്രമേ നുണപരിശോധനയ്ക്കര്ത്ഥമുള്ളു. ഇത് എന്തിനുവേണ്ടി വിജിലന്സ് ചെയ്തു? കോടതിയില് ഹാജരാക്കിയാല് ഒരു വിലയുമില്ല. ഈ നുണപരിശോധന ഇന്വെസ്റ്റിഗേഷനെ സഹായിക്കാനുള്ളതാണ്. അങ്ങനെ ഇന്വെസ്റ്റിഗേഷനെ സഹായിക്കാനാണെങ്കില് കേസിന്റെ അവസാനഘട്ടത്തിലല്ല ഈ പരിശോധന നടത്തേണ്ടത്. അപ്പോള് ഇതിന്റെ ലക്ഷ്യം കേസിനെ സഹായിക്കുകയല്ല മറിച്ച് സമൂഹമധ്യത്തില് കുറച്ച് ഊഹാപോഹങ്ങള് പടര്ത്തി കേരളാ കോണ്ഗ്രസ് നേതാവിനെ വ്യക്തിഹത്യ ചെയ്യുകയാണ്. ഇനി ഉദ്ദേശശുദ്ധിയെ സംശയിക്കണം. സാക്ഷിയുടെ മനസ്സറിയുക ആണ് ലക്ഷ്യമെങ്കില് ചോദ്യങ്ങള് ഊഹിക്കാവുന്നതാവരുത്. ഉത്തരങ്ങള് ഒരേ രീതിയില് ഉള്ളതാവരുത്. ഇവിടെ എല്ലാ ചോദ്യങ്ങള്ക്കും ഉത്തരം നല്കിയിരിക്കുന്നത് ശരി എന്നാണ്. ഇവിടെ അനേ്വഷണോദേ്യാഗസ്ഥരുടെ താല്പര്യം സംരക്ഷിക്കുവാനാണെങ്കില് സാക്ഷിയോട് എല്ലാ ചോദ്യത്തിനും ശരി എന്നുമാത്രം പറഞ്ഞാല് മതിയെന്ന് മുന്കൂട്ടി നിര്ദ്ദേശിക്കാം. പരിശീലനം നേടി എത്തുന്ന ആര്ക്കും നുണപരിശോധനയെ അതിജീവിക്കാം എന്നത് പകല്പോലെ വ്യക്തമാണ്. 15 ചോദ്യങ്ങളില് പന്ത്രണ്ടാമത്തേത് \'ക്ലിഫ്ഹൌസില് വച്ചാണോ പണമടങ്ങിയ കാരിബാഗ് കൈമാറിയത്\' എന്നാണ്. ഉത്തരം അതെ എന്നും. ഈ നുണപരിശോധന ശുദ്ധ അസംബന്ധമാണെന്ന് ഇതോടെ തെളിയുന്നു. ക്ലിഫ് ഹൌസില് നിന്ന് 300 മീറ്ററകലെയാണ് മന്ത്രി കെ.എം. മാണിയുടെ ഔദേ്യാഗിക വസതിയായ \'പ്രശാന്ത്\'. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ചോദ്യങ്ങള്തന്നെ ഇതു ശുദ്ധ തട്ടിപ്പാണെന്ന് വെളിവാക്കുന്നു. ഇതു മനപൂര്വ്വം അപമാനിക്കലാണ്. നുണപരിശോധന എന്ന പ്രഹസനത്തിലെ 9, 10 ചോദ്യങ്ങള്ക്ക് അവ്യക്തതയുണ്ടെന്ന് പരിശോധനാ റിപ്പോര്ട്ട് \'\'ശ്രീവത്സന്റെ വീട്ടില് പോയി പണമടങ്ങിയ കവര് നല്കിയോ അതേ കവര് തന്നെയാണോ തിരികെ വാങ്ങിക്കൊണ്ടു വന്നത്\'\' എന്നാണ് ചോദ്യം. ഇതിനെക്കുറിച്ച് ചാനല് ചര്ച്ചയില് അമ്പിളി പറഞ്ഞത് ശ്രീവത്സന്റെ വീട്ടില് പോയകാര്യം പറയേണ്ടെന്ന് ഉണ്ണിച്ചേട്ടന് പറഞ്ഞിരുന്നു എന്നാണ് അപ്പോള് ചോദ്യങ്ങളെക്കുറിച്ച് മുന്ധാരണയുണ്ടായിരുന്നു എന്നു വ്യക്തം. ഇതില് നിന്ന് അമ്പിളി ഇന്ററസ്റ്റഡ് സാക്ഷി മാത്രമല്ല പരിശീലന സാക്ഷി കൂടിയാണെന്ന് തെളിയുന്നു. ബിജു രമേശിന്റെ അച്ചാരം പറ്റുന്ന ചില ഉദേ്യാഗസ്ഥരും യു.ഡി.എഫിന്റെ ശത്രുക്കളും ചേര്ന്ന് വ്യാജതെളിവുകള് പ്രചരിപ്പിച്ച് കേസിനെ വഴിതെറ്റിക്കാന് ശ്രമിക്കുകയാണെന്ന് കേരളകോണ്ഗ്രസ് ആരോപിക്കുന്നു. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കല്, വ്യാജവാര്ത്ത പ്രചരിപ്പിക്കല്, ഔദേ്യാഗിക രേഖ ചോര്ത്തിനല്കല് എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവിടെ നടക്കുന്നത്. നുണപരിശോധനാഫലം ചോര്ത്തി നല്കിയതിനെക്കുറിച്ചുള്ള ക്രൈംബാഞ്ച് അനേ്വഷണം വേഗത്തിലാക്കണം. ഇതുമായി സംശയിക്കുന്ന വിജിലന്സ് ഉദേ്യാഗസ്ഥന്റെ ഫോണ് രേഖകള് പരിശോധിച്ച് ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ബന്ധപ്പെട്ടവര് പറയുന്നു. ബിജുരമേശിന്റെ ഡ്രൈവര് അമ്പിളി, ബിജുരമേശിന്റെ ആശ്രിതനും വര്ഷങ്ങളായി വിശ്വസ്തനും, ഗുണ്ടാ നേതാവുമാണ്. മൂന്നുപ്രാവശ്യമാണ് അമ്പിളിയുടെ മൊഴി വിജിലന്സ് എടുത്തത്. അനേ്വഷണ ഉദേ്യാഗസ്ഥന്റെ നിര്ദ്ദേശപ്രകാരം കഥയ്ക്കനുസരിക്കുന്ന രീതിയില് മൊഴി മാറ്റിപ്പറയിപ്പിക്കുവാനാണ് വിജിലന്സ് ഉദ്യോഗസ്ഥന് ശ്രമിച്ചത്. മറ്റൊരു തെളിവായി പറയുന്നത് മൊബൈല് ടവര് ലൊക്കേഷനാണ്. ബാറുടമകള് തങ്ങളുടെ ആവശ്യങ്ങള് അറിയിക്കാന് കെ.എം. മാണിയെ കണ്ടിരുന്നു, സംസാരിച്ചിരുന്നു എന്ന വസ്തുത ആരും നിഷേധിച്ചിട്ടില്ല. ബാറുടമകള് ലീഗല് ആവശ്യങ്ങള്ക്കായി പണം പിരിച്ചു എന്നത് ആരംഭം മുതല് അവര് പറയുന്നതാണ്. ഇത്തരം കാര്യങ്ങള് വലിയ വാര്ത്താപ്രാധാന്യം വരുന്ന തരത്തില് പ്രചരിപ്പിച്ച് കെ.എം. മാണിയെ വ്യക്തിഹത്യ ചെയ്ത് കേരള കോണ്ഗ്രസ് പാര്ട്ടിയെ തകര്ക്കാന് ശ്രമിച്ചാല് അതിനെ ശക്തമായി നേരിടണമെന്ന് പാര്ട്ടിയുടെ ഉന്നതതലങ്ങളില് തീരുമാനമായതാണറിവ്.
ചണ്ഡീഗഢ്ഃ പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ സദാചാര അധിക്ഷേപങ്ങൾ സാധാരണയാണെന്നും വിവാഹേതര ബന്ധമുണ്ടെന്ന ഭർത്താവിന്റെ ആരോപണം കുട്ടിയെ അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈകോടതി. നാലര വയസുള്ള കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഭർത്താവുമായി തെറ്റിക്കഴിയുന്ന വിദേശ ഇന്ത്യക്കാരിയായ സ്ത്രീയാണ് കുട്ടിയുടെ അവകാശത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, ബന്ധുവായ ഒരാളുമായി ഇവർക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചു. തങ്ങൾ പിരിയാനുള്ള കാരണവും ഇതാണെന്ന് ഭർത്താവ് ചൂണ്ടിക്കാട്ടി. എന്നാൽ, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഭർത്താവിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. അഥവാ, ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെങ്കിൽ പോലും സ്വന്തം കുഞ്ഞിന്റെ സംരക്ഷണാവകാശം നിഷേധിക്കാനോ, അവർ നല്ലൊരു അമ്മയല്ലെന്ന് പറയുവാനോ സാധിക്കില്ല -ജസ്റ്റിസ് അനുപീന്ദർ സിങ് ഗ്രേവൽ വ്യക്തമാക്കി. കുട്ടി ഒരു വർഷമായി പിതാവിനൊപ്പമായിരുന്നു കഴിഞ്ഞത്. താൻ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും, ഭാര്യ തനിച്ചാണ് കഴിയുന്നതെന്നും, കുടുംബാന്തരീക്ഷം മാറുന്നത് കുട്ടിയെ ബാധിക്കുമെന്നും ഭർത്താവ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്നത് ഭർത്താവിന്റെ വാദം മാത്രമാണെന്നും ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ കുട്ടിയുടെ അവകാശം നിഷേധിക്കാനാകില്ല. സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതാണ് കുട്ടിയുടെ നന്മയ്ക്കും ക്ഷേമത്തിനും നല്ലതെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു.
റഫാൽ ഇടപാടിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുൽ ഗാന്ധി. പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തിടുക്കത്തിൽ നടത്തുന്ന ഫ്രാൻസ് യാത്ര എന്തിനെന്ന് സർക്കാർ വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പട്ടു. നരേന്ദ്ര മോദി അംബാനിയുടെ കാവൽക്കാരനെന്നും രാഹുൽ പരിഹസിച്ചു. റഫാൽ കരാറിൽ അനിൽ അംബാനിക്കായി മോദി ഇടപെട്ടു. 3000 കോടി രൂപയുടെ കരാറാണ് അംബാനിക്ക് നൽകിയത്. ഇതിനായാണ് മോദി ഫ്രാൻസിൽ പോയതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഗുജറാത്ത് വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 22 വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടന്നുവെന്ന ഹരജിയിലാണ് വിശദമായി വാദം കേൾക്കുക.
Sanjeev Balyan (Reuters) ന്യൂഡൽഹിഃ ജെഎൻയുവിലും ജാമിയ മിലിയയിലും പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരെ ഭീഷണിയുമായി കേന്ദ്ര മന്ത്രി സഞ്ജീവ് ബല്യൻ. പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്കുള്ള ശരിയായ ചികിത്സ അറിയാമെന്നാണ് മന്ത്രി പറയുന്നത്. പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് 10 ശതമാനം സംവരണം നൽകിയാൽ മതി. നമുക്ക് എല്ലാവരെയും ചികിത്സിക്കാൻ കഴിയും. അവിടെ പഠിക്കണമെന്ന കാര്യം അവർ മറക്കും. പിന്നീടൊരിക്കലും രാജ്യത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ ആരും ധൈര്യപ്പെടില്ല- അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിലെ മീററ്റിൽ നടന്ന റാലിക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന. ഡിസംബറിൽ പൌരത്വ നിയമ ഭേദഗതി പാസാക്കിയതിന് പിന്നാലെ ജെഎൻയുവിലും ജാമിയ മിലിയയിലും കടുത്ത പ്രതിഷേധങ്ങളാണ് ഉയർന്നിരിക്കുന്നത്. ഡിസംബറിൽ ജാമിയ മില്ലിയയിലെ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമത്തിനു പിന്നാലെയാണ് സിഎഎ പ്രതിഷേധങ്ങൾ ചൂടുപിടിച്ചത്.
Last Modified തിങ്കള്, 18 ഓഗസ്റ്റ് 2014 (16:32 IST) അമേരിക്കന് രഹസ്യ വിവരങ്ങള് ചോര്ത്തി ലോകരാജ്യങ്ങള്ക്ക് അമേരിക്കയുടെ കറുത്തമുഖം വെളിപ്പെടുത്തിയ വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ചെ ഇക്വഡോര് എംബസി വിടുന്നു. തിങ്കളാഴ്ച എംബസിയില് വിളിച്ചുചേര്ത്ത പത്രസമ്മേളനത്തിലാണ് അസാഞ്ചെ ഇക്കാര്യം പ്രഖ്യാപിച്ചത്. അമേരിക്കന് ഭീഷണിയും നിയമ നടപടികളും ഭയന്നാണ് അസാഞ്ചെ ലണ്ടണിലെ ഇക്വഡോര് എംബസിയില് അഭയം തേടിയത്. നയതന്ത്ര സുരക്ഷ ഉള്ളതിനാലാണ് അസാഞ്ചെ എംബസിയുടെ സഹായന് തേടിയത്. കഴിഞ്ഞ രണ്ടുവര്ഷമായി അസാഞ്ചെ എംബസിയിലാണ് കഴിഞ്ഞിരുന്നത്. കടുത്ത ഹൃദ്രോഗം ഉള്പ്പെടെ ആരോഗ്യ പ്രശ്നങ്ങള് നേരിടുന്ന അസാഞ്ചെ അറസ്റ്റ് ഭയന്ന് ചികിത്സ തേടാന് പോലും തയ്യാറായിരുന്നില്ല. എന്നാല് എംബസി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും എങ്ങൊട്ടാണ് പോവുക എന്ന് വ്യക്തമാക്കിയിട്ടില്ല. എംബസിയുടെ പുറത്തിറങ്ങിയാല് അസാഞ്ചെ അറസ്റ്റ് ചെയ്യപ്പെടും. ഈ സാഹചര്യത്തിലാണ് അസാഞ്ചെ എംബസി വിട്ട് എങ്ങോട്ട് നീങ്ങുമെന്ന് വ്യക്തമാക്കാത്തത്. 2012 ഓഗസ്റ്റ് മുതല് അസാഞ്ചെ ഇക്വഡോര് എംബസിയിലാണ് കഴിയുന്നത്. വിക്കിലീക്സിലൂടെ അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളും സൈനിക രഹസ്യങ്ങളും പരസ്യമാക്കിയെന്നാണ് അരോപണം. ഈ കേസില് അസാഞ്ചെയെ അമേരിക്കയ്ക്ക് കൈമാറിയാല് 35 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് അസാഞ്ചെയ്ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ സ്വീഡനില് രജിസ്റ്റര് ചെയ്ത ഒരു ലൈംഗിക പീഡന കേസിലും അസാഞ്ചെയ്ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്.
നിധി കണ്ടെത്താനായി 14 ദിവസത്തെ പൂജ നടത്തി ഒടുവിൽ 60 പൂജാരിമാരെ പറ്റിച്ച് ദമ്പതികൾ. സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശികളായ ഗീത പഥകും ഭർത്താവ് ഗുലാസി റാം പഥകും പൊലീസിൻെറ പിടിയിലായി. പൂജയ്ക്ക് ശേഷം പ്രതിഫലമായി കള്ളനോട്ട് നൽകിയാണ് പറ്റിച്ചത്. പറ്റിക്കപ്പെട്ട 60 പൂജാരിമാരിൽ ഒരാളായ ദിലീപ് കുമാർ പഥകാണ് പൊലീസിൽ പരാതി നൽകിയത്. സീതാപൂരിലെ മധുര ഗ്രാമത്തിലുള്ള ഗീതാനിവാസിൽ വെച്ചാണ് പൂജ നടന്നത്. ദമ്പതികൾ ചേർന്ന് ഇവിടെ ഒരു ആശ്രമമാണ് നടത്തിയിരുന്നത്. 14 ദിവസത്തെ പൂജയ്ക്ക് ശേഷം പ്രതിഫലമെന്ന നിലയിൽ ഒരു കോട്ടൺ ബാഗിലാണ് പണം നൽകിയത്. വീട്ടിൽ ചെന്നതിന് ശേഷം മാത്രമേ ഇത് തുറന്ന് നോക്കാൻ പാടുള്ളൂവെന്നാണ് പൂജാരിമാരോട് പറഞ്ഞത്. പൂജാസ്ഥലത്ത് നിന്നും മടങ്ങിയ ശേഷം ബാഗ് തുറന്ന പൂജാരിമാർ ഞെട്ടി. ഒന്നോ രണ്ടോ യഥാർഥ നോട്ടുകൾ ഒഴിച്ചാൽ മറ്റെല്ലാം വ്യാജ കറൻസിയായിരുന്നു. ഗ്രാമത്തിലുള്ളവരിൽ നിന്നും സംഭാവന കൂടി സ്വീകരിച്ചാണ് ദമ്പതികൾ പൂജ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 2013 മുതൽ ദമ്പതികൾ ഈ ആശ്രമത്തിലൂടെ പല വിധ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. Also Read: 11 മാസത്തിനിടെ 101 ട്രാഫിക് നിയമലംഘനം, 57000 രൂപ പിഴ; ബുള്ളറ്റ് പിടിച്ചെടുത്ത് പൊലീസ്!
കശ്മീര്ഃ കശ്മീരില് അതിര്ത്തി ലംഘിച്ച് പാക്കിസ്ഥാന്റെ ആക്രമണം. കശ്മീരിലെ രാജോരി ജില്ലയില് വെടിനിര്ത്തല് കരാര് ലംഘിച്ച് പാക്കിസ്ഥാന് വീണ്ടും ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാന് അതിര്ത്തി ലംഘിച്ച് ബാലകോട് സെക്ടറില് ആക്രമണം നടത്തിയത്. പാക് ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചതായി സൈനിക മേധാവി അറിയിച്ചു. ചൊവ്വാഴ്ച കശ്മീരിലെ നൌഷാരില് പാക്കിസ്ഥാന് നടത്തിയ വെടിവയ്പ്പ് രാത്രി ഒന്പതോടെയാണ് അവസാനിച്ചതെന്നും സൈനിക മേധാവി അറിയിച്ചു.
'വനംവകുപ്പ് ഉദ്യോഗസ്ഥര് തുടര്ച്ചയായി ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും ഇതോടെ ഹരികുമാര് മനോവിഷമിത്തിലായിരുന്നെന്നും പോലീസ് തന്നെ കുരുക്കുമെന്ന് തോന്നുന്നെന്നും തനിക്കിനി ജീവിതമില്ലായെന്നും ഹരികുമാര് പറഞ്ഞതായി' ഉഷ പറഞ്ഞു. 'കടുവ ചത്തതുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഫോണില് വിളിച്ച് പല കാര്യങ്ങള് ചോദിച്ചിരുന്നു. കുരുക്ക് അഴിക്കുന്നത് എങ്ങനെയാണെന്നും പ്രദേശത്ത് കുരുക്ക് വെക്കുന്നവര് ആരൊക്കെ ആണെന്നുമെല്ലാം ചോദിച്ചു. മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ചര് ഫോണില് വിളിച്ച് ഭീഷണിപ്പെടുത്തി ചോദ്യം ചെയ്തതില് മനംനൊന്താണ് ഭര്ത്താവ് ജീവനൊടുക്കിയത്', ഉഷ വ്യക്തമാക്കി. 'കടുവ ചത്ത സംഭവത്തിനുശേഷം അഞ്ചാം തീയതി വനപാലകര് ഹരികുമാറിനെ കാണാന് വന്നു. കുടുക്കുവെക്കാന് അറിയാമോയെന്ന് ചോദിച്ചു. അറിയില്ലെന്നു പറഞ്ഞപ്പോള് പ്രദേശത്ത് മറ്റാര്ക്കാണ് അറിയുന്നതെന്ന് ചോദിച്ചു. അതേക്കുറിച്ചും അറിയില്ലെന്നു പറഞ്ഞതോടെ അര മണിക്കൂറോളം മാറ്റിനിര്ത്തി സംസാരിച്ചു. മടങ്ങിപ്പോയ ഉദ്യോഗസ്ഥര് പിറ്റേന്ന് രാവിലെ വീണ്ടും വിളിച്ചു. കുടുക്കുവെച്ച് ആളെ കാണിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു', ഭാര്യയുടെ വാക്കുകള്. ബുധനാഴ്ച രാത്രിയില് വനംവകുപ്പ് ഉദ്യോഗസ്ഥന് വീണ്ടും വിളിച്ചു. താനാണ് ഫോണെടുത്തത്. ഹരികുമാറിനോട് പെട്ടെന്ന് തിരിച്ചുവിളിക്കാന് ആവശ്യപ്പെട്ടു. അല്പ സമയത്തിനുശേഷം ഹരികുമാര് തിരിച്ചുവിളിച്ചെങ്കിലും ഉദ്യോഗസ്ഥന് ഫോണ് എടുത്തില്ലെന്ന് ഉഷ പറഞ്ഞു. 'രാത്രിയില് ഹരികുമാര് വലിയ മാനസിക സമ്മര്ദത്തിലായിരുന്നു. രാവിലെ അഞ്ചുമണിയോടെ വീട്ടില് കാണാത്തതിനാല് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്', ഉഷ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തിയത്. ഹരിയുടെ മരണത്തെ തുടര്ന്ന് പ്രദേശത്ത് പ്രതിഷേധം പ്രകടനം നടത്തി. സംഭവത്തില് പ്രതിഷേധിച്ച് ആക്ഷന് കമ്മിറ്റിയുടെ നേതൃത്വത്തില് ബത്തേരിയില് ഇന്നലെ രാവിലെ ദേശീയപാത ഉപരോധിച്ചു. കൽപ്പറ്റ നഗരസഭയിലെ അതിദാരിദ്ര്യ ഗുണഭോക്താക്കൾക്കുള്ള ഭക്ഷ്യ- ധാന്യ കിറ്റ് (പോഷകാഹാര കിറ്റ്) വിതരണം തുടങ്ങി. നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ കാലങ്ങളിലായി സർവ്വേ പ്രകാരം കണ്ടെത്തിയ നഗരസഭ പരിധിയിലെ ആരോരും സംരക്ഷിക്കപ്പെടാനില്ലാതെ കഴിഞ്ഞുപോകുന്ന ഗുണഭോക്താക്കളെയാണ് പദ്ധതിയുടെ ഭാഗമാക്കിയിട്ടുള്ളത്. ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ അത്യാവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റാണ് നൽകുന്നതെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.
95ാമത് ഓസ്കാര് വേദിയില് ചരിത്രം കുറിച്ച് ഇന്ത്യ. രണ്ട് പുരസ്കാരങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ഗാനത്തിനുള്ള പുരസ്കാരമാണ് നാട്ടു നാട്ടു ഇപ്പോള് സ്വന്തമാക്കിയിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീതത്തിന് ചന്ദ്രബോസ് ആണ് വരികള് എഴുതിയത്. നേരത്തേ ഗോള്ഡന് ഗ്ളോബിന് പിന്നാലെയാണ് പാട്ട് ഓസ്ക്കറിലും നേട്ടം കൊയ്തത്. തികച്ചും ഒരു ഇന്ത്യന്ഗാനം ഓസ്ക്കറില് പുരസ്ക്കാരം നേടുന്നത് ഇതാദ്യമാണ്. ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയില് നിന്നുള്ള ഗാനം ഓസ്ക്കര് നേടുന്നതും ഇതാദ്യമാണ്. 16 വര്ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ഓസ്ക്കര് എത്തുന്നത്. എ. ആര്. റഹ്മാന് സ്ളംഡോഗ് മില്യണെയറിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായി ഓസ്ക്കര് എത്തിച്ചത്. എന്നാല് ഈ സിനിമയുടെ പ്രൊഡക്ഷന് വേറെയായിരുന്നു. എന്നാല് പൂര്ണ്ണമായും ഒരു ഇന്ത്യന് സിനിമയിലെ ഗാനത്തിന് ഓസ്ക്കറില് അംഗീകാരം കിട്ടുന്നത് ഇതാദ്യമാണ്. മിറ്റ്സ്കി, ഡേവിഡ് ബൈര്ണ് എന്നിവരുടെ 'ദിസ് ഈസ് ലൈഫ്', റിഹാന, ടെംസ് എന്നിവര് ആലപിച്ച 'ലിഫ്റ്റ് മി അപ്പ്', ലേഡി ഗാഗയുടെ 'ഹോള്ഡ് മൈ ഹാന്ഡ്', ഡയാന വാരന്റെ 'അപ്ലോസ്' എന്നിവയായിരുന്നു നാമനിര്ദേശത്തിലുള്ള മറ്റു ഗാനങ്ങള്. ദ എലിഫന്റ് വിസ്പറേഴ്സ് ആണ് മറ്റൊരു ഇന്ത്യന് ഓസ്കര് ചിത്രം. മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) എന്ന വിഭാഗത്തിലാണ് എലിഫന്റ് വിസ്പറേഴ്സിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കാര്ത്തികി ഗോണ്സാല്വസ് സംവിധാനം ചെയ്ത 'എലിഫന്റ് വിസ്പറേഴ്സ്'മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്.
കൊൽക്കത്തഃ ഭവാനിപ്പൂർ തിരെഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മുൻഗണന നൽകി ഭവാനിപ്പൂരിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ സമർപ്പിച്ച ഹരജി കോടതി തള്ളി. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര് 30നും വോട്ടണ്ണെല് ഒക്ടോബർ 3നും തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. ഭവാനിപ്പൂരിൽ വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ ചീഫ് സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയതിനെ കോടതി വിമർശിച്ചു. മുഖ്യമന്ത്രി മമത ബാനർജിക്ക് നിർണായകമാണ് ഭവാനിപ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില് മമത ബാനർജിക്ക് ഭവാനിപ്പൂരിലെ ജയം അനിവാര്യമാണ്. അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭവാനിപൂരിൽ സംഘർഷം തുടരുകയാണ്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന് നേരെ കഴിഞ്ഞ ദിവസം കൈയേറ്റമുണ്ടായി. ഭവാനിപൂരിൽ ബിജെപി സ്ഥാനാർഥിക്കായി ദിലീപ് ഘോഷ് പ്രചരണം നടത്തുമ്പോഴാണ് സംഭവമുണ്ടായത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് കയ്യേറ്റ ശ്രമം നടത്തിയത്.
കാസർകോട് എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ടി കുന്നിലെ വിമല കുമാരി മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. കാസർകോട്ഃ കാസർകോട് എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. രാജപുരം ചാമുണ്ടി കുന്നിലെ വിമല കുമാരി മകൾ രേഷ്മ എന്നിവരാണ് മരിച്ചത്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മകളെ കൊന്ന് അമ്മ ജീവനൊടുക്കുകയായിരുന്നു. രാജപുരം സ്കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിൽ അന്തേവാസിയായിരുന്നു കൊല്ലപ്പെട്ട രേഷ്മ. എന്നാൽ തിരിച്ച് പോകില്ലെന്ന നിലപാടിലായിരുന്നു രേഷ്മ. പക്ഷേ, രേഷ്മ തിരിച്ചുപോകാനായിരുന്നു അമ്മ വിമലയുടെ ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മിൽ തർക്കം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന സൂചനകൾ. രേഷ്മയെ കട്ടിലിൽ മരിച്ച നിലയിലും വിമലയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിമല തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പോലീസിന്റെ നിഗമനം.